മിസ്റ്റര്‍ ജലീല്‍ താങ്കളൊരു നഷ്ടം മാത്രമല്ല, മികച്ച കോമഡി കൂടിയാണ്.

ടി ഷക്കീര്‍ പി.കെ കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ അതികായ നെ തോല്പിച്ചതിലൂടെയാണ് കെ.ടി ജലീല്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. സ്വന്തം തട്ടകത്തില്‍ ലീഗും കുഞ്ഞാലിക്കുട്ടിയും ഏറ്റു വാങ്ങിയ കനത്ത തോല്‍വി ജലീലിന്റെ വ്യക്തി പരമായ മിടുക്ക് എന്നതിനേക്കാള്‍ സമുദായത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി സംഭവിച്ചതാണ്.ലീഗിന്റെ രാഷ്ട്രീയ ജീര്‍ണ്ണതയിലും അതില്‍ കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ സവിശേഷ പങ്കിലുമുള്ള മുസ്ലിം സമുദായത്തിന്റെ ശക്തമായ വിയോജിപ്പാണ് താങ്കളിലൂടെ കുറ്റിപ്പുറത്ത് രേഖപ്പെടുത്തപ്പെട്ടത്. അതിന് താങ്കള്‍ നിമിത്തമായി.ആ നിമിത്തമാകലായിരുന്നു താങ്കളുടെ ചരിതപരമായ പ്രസക്തിയും. താങ്കള്‍ അന്നു യര്‍ത്തിയ […]

KTടി ഷക്കീര്‍

പി.കെ കുഞ്ഞാലിക്കുട്ടിയെന്ന രാഷ്ട്രീയ അതികായ നെ തോല്പിച്ചതിലൂടെയാണ് കെ.ടി ജലീല്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. സ്വന്തം തട്ടകത്തില്‍ ലീഗും കുഞ്ഞാലിക്കുട്ടിയും ഏറ്റു വാങ്ങിയ കനത്ത തോല്‍വി ജലീലിന്റെ വ്യക്തി പരമായ മിടുക്ക് എന്നതിനേക്കാള്‍ സമുദായത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി സംഭവിച്ചതാണ്.ലീഗിന്റെ രാഷ്ട്രീയ ജീര്‍ണ്ണതയിലും അതില്‍ കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ സവിശേഷ പങ്കിലുമുള്ള മുസ്ലിം സമുദായത്തിന്റെ ശക്തമായ വിയോജിപ്പാണ് താങ്കളിലൂടെ കുറ്റിപ്പുറത്ത് രേഖപ്പെടുത്തപ്പെട്ടത്.

അതിന് താങ്കള്‍ നിമിത്തമായി.ആ നിമിത്തമാകലായിരുന്നു താങ്കളുടെ ചരിതപരമായ പ്രസക്തിയും. താങ്കള്‍ അന്നു യര്‍ത്തിയ പല നിലപാടുകളിലും താങ്കളില്‍ ഒരു ബദല്‍ രാഷ്ട്രീയ നിലപാടിനെ കണ്ടിരുന്നു പലരും.ലീഗ് സമാഹരിച്ച സുനാമി ഫണ്ടിന്റെ വിനിയോഗത്തിലെ അഴിമതിയെക്കുറിച്ച് താങ്കള്‍ ലീഗിനകത്തും പുറത്തും ചോദ്യങ്ങള്‍ ഉന്നയിച്ചു.അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ വന്‍ വികസന പദ്ധതികളായി അവതരിപ്പിച്ച എക്‌സ്‌പ്രെസ് വേ, കരിമണല്‍ ഖനനം പോലുള്ളതിലെ ജന വിരുദ്ധത താങ്കള്‍ തുറന്നു കാണിച്ചു.ഒരു പടി കൂടി കടന്ന് ഭരണകൂടത്തിന്റെ വികസന നയങ്ങളെക്കുറിച്ച് തന്നെ താങ്കള്‍ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ തൊടുത്തുവിട്ടു.

അങ്ങിനെ ലീഗിന്റെ രാഷ്ട്രീയ ജീര്‍ണ്ണതയോടും പരമ്പരാഗത രാഷ്ട്രീയത്തിന്റെ വഷളത്തരങ്ങളോടും നോ പറയാന്‍ ആളുകള്‍ താങ്കളില്‍ ഒരു പോരാളിയെ കണ്ടെത്തുകയായിരുന്നു.

ഇടതുപക്ഷമാണ് താങ്കള്‍ക്കന്നും പിന്നീടും രാഷ്ട്രീയ അഭയം നല്‍കിയത്. മുന്നണികള്‍ നാടുവാഴുന്ന ഇവിടെ താങ്കള്‍ക്ക താവ ശ്യവുമായിരുന്നു. ഒപ്പം താങ്കളെ അവര്‍ക്കും ആവശ്യമായിരുന്നു.ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം സ്വയം തന്നെ തെറ്റൊ അശ്ലീല മൊ അല്ല.പക്ഷെ ഇടതുപക്ഷത്ത് നില്‍ക്കുന്ന മുസ്ലിം ചില അധിക ബാധ്യതകള്‍ നിരന്തരം നിര്‍വ്വഹിക്കേണ്ടി വരുമെന്ന് ദോഷൈക ദൃക്കുകള്‍ പണ്ടെ പറയാറുണ്ട്. അത് മതേതരത്തം തെളിയിക്കേണ്ട ബാധ്യതയാണ്. അങ്ങനെ ജീവിച്ചത് കൊണ്ട് മാത്രം കാര്യമില്ല ,ഞാന്‍ മതേതര നാണെന് പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്തി കൊണ്ടേ യിരിക്കണം. പോരാ സ്വന്തം സമുദായത്തിലെ മതേതര വിരുദ്ധരെയെല്ലാം നിലം പരിശാക്കുന്ന സൂപ്പര്‍ മാനായി ഇടക്കിടെ അവതരിക്കണം. താങ്കള്‍ക്കാണെങ്കില്‍ ഈ അധിക ബാധ്യതയില്‍ തന്നെ കൂടുതല്‍ ബാധ്യതകള്‍ സ്വാഭാവികമായും വന്നു ചേരും. കാരണം താങ്കള്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപനത്തില്‍ പഠിക്കുകയും സി മിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കാര്യം നാട്ടുകാര്‍ക്ക റിയാവുന്ന കാര്യമാണല്ലോ. ദോഷൈക ദൃക്കുകളുടെ ഈ പറച്ചിലിനെ പൂര്‍ണ്ണാര്‍ഥത്തില്‍ ശരി വെക്കുന്നതായിപ്പോയി പിന്നീടങ്ങോട്ടുള്ള താങ്കളുടെ പ്രകടനങ്ങള്‍.അതില്‍ നിന്ന് താങ്കളിപ്പോഴും മോചിതനല്ല താനും. വാസ്തവമാകട്ടെ
അതു വഴി വിവരക്കേട് മാത്രമല്ല മികച്ച കോമഡി കൂടിയാണ് താങ്കള്‍ ചെയ്തു കൂട്ടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് നിലവിളക്കുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നു വരുന്നു. ലീഗ് ജനപ്രതിനിധികള്‍ നില വിളക്ക് കൊളുത്താറില്ല എന്നതാണ് വിവാദത്തിന്റെ കാതല്‍. അതവരുടെ നിലപാടാണ്. വിശ്വാസപരമായ വശം ആ നിലപാടിന വര്‍ക്ക് അവലംബമായുണ്ട്. അതവരുടെ മാത്രം നിലപാടല്ല താനും, കോടി കണക്കിന് മുസ്ലിംകള്‍ ഇന്ത്യയില്‍ ഈ നിലപാട് വെച്ചു പുലര്‍ത്തുന്നവരാണ്.മത വിശ്വാസത്തിന്റെ ഭാഗമായി അത്തരം അനേകം നിലപാടുകള്‍ ഈ രാജ്യത്തെ പല മത വിശ്വാസികളും വെച്ചു പുലര്‍ത്തുന്നുമുണ്ട്. ദേശീയ ഗാനമാലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാടില്ലന്ന് വിശ്വസിക്കുന്ന ക്രൈസ്തവ വിശ്വാസികള്‍ പോലുമുണ്ടിവിടെ.അതവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ ആ വിശ്വാസത്തെ അംഗീകരിക്കുകയാണ് പരമോന്നത നീതി പീഠം ചെയ്തത്.അതാണ് ഇന്ത്യ, അതുതന്നെയാണ് ഇന്ത്യന്‍ മതേതരത്തിന്റെ സവിശേഷതയും.പക്ഷെ ലീഗിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് ചിലര്‍ക്ക് വര്‍ഗീയതയാണ്. ഏറ്റവും ചുരുങ്ങിയത് ലീഗിന്റെ മതേതര കമ്മിയില്‍ കുറഞ്ഞ മറ്റൊന്നുമല്ല.

വിവാദങ്ങളുടെ ആ കാലത്ത താ താങ്കള്‍ നിലവിളക്കുമായി മാതൃഭൂമി പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. സംഘ പരിവാറുമായി ശൃംഖാര സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആ മാതൃഭൂമിയി ല്‍ തന്നെ, പത്രത്തോടൊപ്പം സവര്‍ണ്ണ ഹിന്ദുത്വ സംസ്‌ക്കാരം പ്രചരിപ്പിക്കുന്ന അതെ മാതൃഭൂമിയില്‍.എ ന്നിട്ട് താങ്കള്‍ സമുദായത്തോട് ചോദിക്കുന്നു നിലവിളക്ക് കൊളുത്തിയാല്‍ എന്താ കുഴപ്പം ?ലീഗിന്റെ മതേതര പ്രതിബദ്ധതയില്‍ കമ്മിയുണ്ടെന്ന് താങ്കള്‍ ആരോപിക്കുന്നു. ഞാനൊരു പത്തരമാറ്റ് മതേതരനായത് കൊണ്ട് ഓടിനടന്ന് നിലവിളക്ക് കൊളുത്താറുണ്ടെന്ന് ഊറ്റം കൊള്ളുന്നു. സമുദായമെ നിങ്ങള്‍ നിലവിളക്കുകള്‍ തെളിയിക്കുവിന്‍ മതേതര മുഖ്യധാരയില്‍ വിലയം പ്രാപിക്കുവിന്‍ എന്നാഹ്വാനം ചെയ്യുന്നു.
നിലവിളക്കുമായി ബന്ധപ്പെട്ട ലീഗ് നിലപാടിന്റെ അടിത്തറ വിശ്വാസപരമാണ് (അഖീദ ) അത് കോടിക്കണക്കിന് മുസ്ലിമിന്റെ വിശ്വാസത്തിന്റെ തുടര്‍ച്ചയുമാണ്.നിലവിളക്ക് കേവലമൊരു വെളിച്ചമല്ലന്ന തിരിച്ചറിവില്‍ നിന്നാണാ നിലപാടുണ്ടാകുന്നത്. വിഷയം വെളിച്ചമാണെങ്കില്‍ മെഴുകുതിരി, റാന്തല്‍, ചെ രാത്, മണ്ണെണ്ണ വിളക്ക്, ഇലക്ട്രിക് ബള്‍ബ്… ഇവയെല്ലാം തെളിയിക്കുമായിരുന്നല്ലോ. വെളിച്ചത്തിനിത്ര യേറെ ചെറുതും ലളിതവുമായ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ എന്തുകൊണ്ട് നമുക്കെ പ്പൊഴും കനത്ത നിലവിളക്കുകള്‍ മാത്രം എന്നു ചോദിച്ചാല്‍ പോടാ വര്‍ഗീയ വാദീ എന്നതു മാത്രമായിരിക്കും മറുപടി. അപ്പോള്‍ അതൊരു വിശ്വാസത്തിന്റെയും സങ്കല്പത്തിന്റെയും പ്രശ്‌നമാണ്.ലീഗാകട്ടെ ഈ നിലപാടെടുത്തത് പഴയ കുറ്റിപ്പുറം തെരെഞ്ഞെടുപ്പിന് ശേഷമല്ല. പണ്ടേക്കും പണ്ടേ അങ്ങിനെയാണ്. താങ്കളതിലുള്ള കാലത്തും അതുക്കും മുന്നെയും .പക്ഷെ അന്നൊന്നും താങ്കള്‍ക്ക് നിലവിളക്ക് കത്തിക്കാനുള്ള അടങ്ങാത്ത ഈ അഭിനിവേശം ഉണ്ടായിരുന്നില്ല. കാരണം താങ്കള്‍ക്കന്ന് അധിക ബാധ്യതയുണ്ടായിരുന്നില്ല.താങ്കള്‍ ഇടതുപക്ഷത്തായിരുന്നില്ല.

ഇനി നിലവിളക്ക് കത്തിക്കല്‍ വിരുദ്ധ നിലപാടിന് രാഷ്ട്രീയവും സംസ്‌കാരിക കവുമായ മറ്റൊരു തലം കൂടിയുണ്ട്. ആ അര്‍ഥത്തിലെങ്കിലും നിലവിളക്ക് കത്തിക്കാത്തവരെ താങ്കള്‍ അഭിവാദ്യം ചെയ്യേണ്ടതായിരുന്നു.മതേതര സര്‍ക്കാര്‍ ചടങ്ങുകളില്‍ എന്തു കൊണ്ട് സവര്‍ണ്ണ സംസ്‌കാരത്തിന്റെ പ്രതിബിംബമായ നിലവിളക്കുകള്‍ മാത്രം എന്ന ചോദ്യവും വിമര്‍ശനവുമാണത്. ഈ ചോദ്യങ്ങളുടെ മുന്‍നിരയിലുള്ളത് ഇടതുപക്ഷ ചിന്തകരായ കെ.ഇ. എന്നും പി.കെ പോക്കറും മറ്റു മാ ണ്. അത് കത്തിക്കാറില്ലന്ന് 22 കാരറ്റ് മതേതരവാദികളായ അവര്‍ പറയുന്നു.സര്‍ക്കാര്‍ ചsങ്ങുകളിലെ ആര്‍ക്കും എടുത്തു മാറ്റാന്‍ കഴിയാത്ത നിലവിളക്കിന്റെ ആ നില്‍പ്പ് നന്മുടെ മതേതര ബോധങ്ങളിലെ സവര്‍ണ്ണ സംസ്‌കാരത്തിന്റെ തിരിച്ചറിയാനും പറിച്ചെറിയാനും കഴിയാത്ത സ്വാധീനത്തിന്റെ ഭാഗമാണെന്നവര്‍ കട്ടായം പറയുന്നു. അത് നമ്മുടെ മതേതര സങ്കല്പത്തെ ദുര്‍ബലപ്പെടുത്തുകയെ ചെയ്യൂ എന്ന വര്‍ ആണയിടുന്നു.പക്ഷെ താങ്കള്‍ക്കീ സംവാദത്തില്‍ താല്‍പ്പര്യമില്ല. മതേതരത്തം തെളിയിക്കുന്നതിലാണ് താല്പര്യം. കാരണം താങ്കള്‍ അധിക ഡ്യൂട്ടിയിലാണല്ലോ.

”ഞാനെന്റെ ഔദ്യോഗിക വസതിക്ക് ഗംഗയെന്ന് പേരിടും. ഗംഗയെന്നു പേരിട്ടാല്‍ വിശ്വാസം പൊളിഞ്ഞു പോകുമോ എങ്കിലതൊന്നു കാണണം” എന്നൊരു വില്ലന്‍ ചോദ്യവുമായി താങ്കളെ പിന്നീട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് കാണാന്‍ ഇടയായി. വീണ്ടുമ താ മതേതരന്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും താങ്കള്‍ പുകള്‍പ്പെറ്റ മതേതര തങ്കമായി മാറുന്നു .ലീഗിന്റെ മുന്‍ മന്ത്രി അബ്ദുറബ്ബിനെയാണ് താങ്കള്‍ ടാര്‍ഗറ്റ് ചെയ്യുന്നത്.മന്ത്രിമന്ദിരത്തിന് ഗംഗ എന്ന പേര് മാറ്റി ഗ്രൈ സ് എന്നാക്കിയിരുന്നു അദ്ദേഹം. നാട്ടിലെ സ്വന്തം വീടിന്റെ പേര് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്കും നല്‍കി. അത്ര തന്നെ.പക്ഷെ അപ്പോഴേക്കും പ്രബുദ്ധ മതേതര കേരളം സമര കാ ഹളവുമായി അണിനിരന്നു കഴിഞ്ഞിരുന്നു. വിശുദ്ധ ഗംഗയുടെ പേര് മാറ്റുന്നുവോ? അതും ഒരു മലബാര്‍ മാപ്പിള. എടാ വര്‍ഗീയ വാദീ ആ ആക്രോ ശ ത്തിന്റെ മുന്‍ നിരയില്‍ താങ്കളുമുണ്ടായിരുന്നു. താങ്കളുണ്ടായേ മതിയാവൂ, കാരണം താങ്കള്‍ അധിക ഡ്യൂട്ടിയിലാണ്.
ഗംഗയെന്ന പേര് മാറ്റുന്നതെങ്ങിനെയാണ് മതേതരത്തത്തിന് കുഴപ്പമാവുക എന്നു ചോദിക്കാന്‍ താങ്കള്‍ക്ക് ധൈര്യം വന്നില്ല.

അബ്ദുറബ്ബിന്റെ മതേതര പ്രതിഛായ അന്നു നഷ്ടപ്പെട്ടതാണ്. ഇനി പുണ്യ ഗംഗയില്‍ ഒന്നു മുങ്ങി നിവര്‍ന്നാലേ രക്ഷപ്പെടൂ. അതു വരെ വര്‍ഗീയ വാദിയായി തുടരും.

ഏറ്റവുമൊടുവില്‍ സമുദായത്തിന്റെ മതേതര പ്രതിബദ്ധതയിലെ ആശങ്കയുമായി താങ്കളെ താനൂര്‍ കടപ്പുറത്താണ്ഉറക്കം കിട്ടാതെ അലയുന്നത് കണ്ടത്.ഹര്‍ത്താല്‍ വര്‍ഗീയമായിരുന്നു എന്നതില്‍ താങ്കള്‍ക്ക് ഒരു സംശയവുമില്ല.താനൂരില്‍ ഹിന്ദുക്കളുടെ കടകള്‍ തിരഞ്ഞുപിടിച്ച് തകര്‍ക്കുകയായിരുന്നു എന്നു താങ്കള്‍ പറയുമ്പോള്‍ കണ്ണുകള്‍ സജലങ്ങളായിരുന്നു. റ ബ്ബെ എന്റെ സമുദായം ഇതെങ്ങോട്ട് പോകുന്നു എന്ന ആധി താങ്കളെ മധിക്കുന്നുണ്ടായിരുന്നു. തകര്‍ക്കപ്പെട്ട ഹിന്ദുക്കളുടെ കടകള്‍ പുനര്‍നിര്‍മിക്കാന്‍ ബക്കറ്റുമായി താങ്കള്‍ നടുറോഡിലേക്കിറങ്ങിയത് ആഹ്ലാദാരവങ്ങളോടെയാണ് മതേതര കേരളം നോക്കിക്കണ്ടത്. കാരണം വര്‍ഗീയ വാദികളുടെ സമുദായത്തില്‍ ഇങ്ങനെയൊരു മതേതര കുട്ടനെങ്കിലും ഉണ്ടല്ലോ.ഹാവൂ!
താനൂരിലെ അക്രമത്തിന് മതപരമായ വേര്‍തിരിവുണ്ടായിരുന്നില്ലന്നത് ഒരു കാര്യം. സര്‍വ്വോപരി താനൂര്‍ കുറെ കാലമായി വലിയൊരു സംഘര്‍ഷ കേന്ദ്രമാണ്. അതില്‍ മുഖ്യ പങ്ക് CPM നും ലീഗിനു മാണ്. അതവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്. ഇരുകൂട്ടരും കൊടും ക്രിമനലുകളെ പാലൂട്ടി വളര്‍ത്തുന്നുണ്ടവിടെ. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പും പിമ്പുമായി ചെറുതും വലുതുമായ എത്രയെത്ര രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവിടെ അരങ്ങേറി എന്നത് പഠിക്കണം.സമുദായത്തിലെ എ.പി – ഇ.കെ പ്രശ്‌നങ്ങളെപ്പോലും ലീഗും സി.പി.എമ്മും തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായുള്ള സംഘര്‍ഷമാക്കി മാറ്റുന്ന പ്രദേശമാണത്. അവിടെ സംഘര്‍ഷത്തിന് ഹര്‍ത്താലെന്നൊ പെരുന്നാളെന്നൊ വ്യത്യാസമില്ല.അതിന്റെ കാരണം തപ്പേ ണ്ടത് സി.പി.എമ്മിന്റെയും ലീഗിന്റെയും പാര്‍ട്ടി ഓഫീസുകളാണെന്നു മാത്രം.
കാര്യങ്ങള്‍ ഇങ്ങനെ നോക്കിക്കണ്ടാല്‍ താങ്കള്‍ക്ക് സമുദായത്തിലെ മതേതര മിശിഹയാ കാന്‍ കഴിയില്ല.താനൂരില്‍ ഹിന്ദുക്കളെ തെരെഞ് പിടിച്ചാക്രമിക്കുകയായിരുന്നു എന്നാദ്യം ആരോപിച്ചത് കുമ്മന മാണ്.കുമ്മനം കുമ്മനത്തിന്റെ പണി എടുത്തു എന്നു മാത്രം.അതിലാര്‍ക്കുമില്ല ഒട്ടും അദ്ഭുതം.പക്ഷെ അതേറ്റു പാടു ക വഴി ഉത്തരവാദപ്പെട്ടൊരു ജന പ്രതിനിധി എന്ന നിലയില്‍ വലിയ അപരാധമാണ് താങ്കള്‍ ചെയ്തത്.ഒരു നാട് കത്തിച്ചാമ്പലാകാന്‍ മാത്രം വിഷമുള്ള വാക്കുകളാണത്. ഞാന്‍ ഞാന്‍ ഞാന്‍ മാത്ര മതേതരവാദിയാകാനുള്ള പെടാപാടില്‍ ഇതൊന്നും ആലോചിക്കേണ്ട ആവശ്യം താങ്കള്‍ക്കില്ലന്നു മാത്രം.

പക്ഷെ ഒരു കാര്യം താങ്കള്‍ അടിവരയിട്ട് മനസ്സിലാക്കണം,
മുസ്ലിം സമുദായം നിലവിളക്ക് കൊളുത്തിയും ബക്കറ്റ് പിരിവെടുത്തും ഉണ്ടാക്കിയതല്ല അവരുടെ മതേതര ബോധം. അതവരുടെ വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും ഭാഗമാണ്.നൂറ്റാണ്ടുകളിലൂടെയുള്ള ജീവിത സാക്ഷ്യമാണ്. ആ ജീവിത സാക്ഷ്യ ങ്ങ ള്‍ക്കുമേല്‍ ഞാന്‍ മാത്ര മതേതരവാദവുമായി പറന്നിറങ്ങുന്ന സൂപ്പര്‍ മാനുകള്‍ കോമഡി കാഴ്ചക്കപ്പുറം മറ്റൊന്നുമല്ല.

അധികാരം മനുഷ്യനെ ദുഷിപ്പിക്കുക മാത്രമല്ല അഹങ്കാരിയുമാക്കും.തങ്ങള്‍അത്യധ്യാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്ന ഗെയ്ല്‍ ഇരകളുടെ ദീനരോദനത്തോട് താങ്കള്‍ കാണിച്ച ആ ചിരിയുണ്ടല്ലോ പുച്ചത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ആ കനത്ത ചിരി. എന്നിട്ടൊരു കമന്റും തങ്ങളുടെ പള്ളിയുടെ മുകളിലൂടെ വിമാനം പറക്കണമെങ്കില്‍ മഹല്ല് കമ്മിറ്റിയുടെ കത്ത് വേണമെന്നാണ് നമ്മുടെയൊക്കെ ആഗ്രഹമെന്നും മിസ്റ്റര്‍ ജലീ ല്‍, താങ്കളൊരുകാര്യം ഓര്‍ക്കണം. ഈ സമുദായം വികസനത്തിന്റെ വെള്ളിക്കര ണ്ടിയും വായില്‍ വെച്ച് ജനിച്ചു വീണതല്ല. നൂറ്റാണ്ടുകള്‍ രാജ്യം വാണ കൊളോണിയല്‍ ശക്തികള്‍ ചവച്ചു തുപ്പിയ ഈ സമുദായം,നമ്മുടെ പുകള്‍പെറ്റ മതേതര-ജനാധിപത്യ ഭരണകൂടങ്ങള്‍ സ്വാതന്ത്രാനന്തരം വികസനത്തിന്റെ ക്യൂവില്‍ നിര്‍ത്തി പൊരിവെയില്‍ മാത്രം കൊള്ളിച്ച ഈ സമുദായം ഇവിടെ നിലനില്‍ക്കുന്നത് നിങ്ങള്‍ അധികാരികളുടെ യും രാഷ്ട്രീയ തമ്പ്രാക്കളുടെയും ഔദാര്യം കൊണ്ടല്ല. സര്‍ക്കാര്‍ നല്‍കേണ്ട എന്നാല്‍ ഇനിയും ശരിയാം വിധം നല്‍കാന്‍ തയ്യാറാകാത്ത വികസന പദ്ധതികള്‍ സ്വന്തമായി മൂലധനമിറക്കി നടപ്പിലാക്കി അതിജീവിക്കാന്‍ ശ്രമിക്കുന്ന സമുദായത്തോട് വികസനത്തെക്കുറിച്ച താങ്കളുടെ ബോധവല്‍ക്കരണ ക്ലാസ് അപഹാസ്യമാണ്. ഒപ്പം ഒരു കാര്യം കൂടി താങ്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.കേരളത്തിലും ഇന്ത്യയിലും അനേകം പൊതു വികസന പദ്ധതികള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് ഈ സമുദായത്തിന്റെ വഖഫ് സ്വത്തുക്കളിലാണ്. സമുദായം സ്വമേധയാ വിട്ടുകൊടുത്തതുണ്ടതില്‍, ഭരണകൂടം വഞ്ചിച്ച് കൈക്കലാക്കിയതു മുണ്ട്. അത് താങ്കള്‍ക്ക് പഠിച്ചു നോക്കാവുന്നതാണ്. ആ വകുപ്പിന്റെ ചുമതലയും താങ്കള്‍ക്കുണ്ടല്ലോ. പഠിച്ചു കിട്ടിയ വിവരം ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ചാല്‍ ചിന്താബുക്‌സിനൊരു പുസ്തകവുമാവും ജനങ്ങള്‍ക്ക് പുതിയൊരു വിവരവുമാകും.

ദേശീയപാതക്ക് ഞങ്ങളിങ്ങ് സ്ഥലമെടുത്തില്ലെ എന്നിട്ടെന്ത് സംഭവിച്ചു എന്ന് താങ്കള്‍ ചോദിച്ചത് ഈയടുത്ത ദിവസങ്ങളിലാണ്.ജനങ്ങളുടെ ന്യായമായ ചോദ്യങ്ങളെപ്പോലും അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതെ വന്‍ പോലീസ് സേനയെ ഇറക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും വരെ തല്ലിയോടിച്ച് വീടും ഭൂമിയും പിടിച്ചെടുത്തതിനെക്കുറിച്ചാണീ താങ്കളുടെ ഊറ്റം കൊള്ളല്‍.ദേശീയപാതാ വികസനത്തില്‍ ഇതേ നയവുമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ രംഗത്തു വന്നപ്പോള്‍ വലിയ ചെറുത്തു നില്‍പ്പുകളുണ്ടായിരുന്നു. അത്തരമൊരു ചെറുത്തു നില്‍പ്പിനെ അഭിസംബോധന ചെയ്തു കൊണ്ട് അന്ന് താങ്കള്‍ കോട്ടക്കല്‍ അങ്ങാടിയില്‍ ചെയ്ത ഗംഭീരമായ പ്രസംഗം യു ട്യൂബിലുണ്ട്. അപ്പറയുന്നതെല്ലാം അക്ഷരം പ്രതി ഇന്നും പ്രസക്തമാണ്. ഇന്ന് താങ്കളോടു തന്നെയുള്ള മൂര്‍ച്ചയുള്ള ചോദ്യങ്ങളാണത്. ഒരു കാലത്ത് താങ്കള്‍ ചോദിച്ച അതേ ചോദ്യങ്ങള്‍ .

അധികാര രാഷ്ട്രീയത്തിന്റെ അല്ലറ ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി താങ്കള്‍ കെട്ടിയാടുന്ന വേഷങ്ങള്‍ കാണുമ്പോള്‍ ഒന്നെ പറയാനുള്ളൂ, താങ്കളൊരു നഷ്ടം മാത്രമല്ല വല്ലാത്തൊരു കോമഡി കൂടിയാണ്.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply