മാവോവാദി – ഇസ്ലാമോ ഫോബിയയും മനുഷ്യാവകാശലംഘനങ്ങളും
മാവോവാദികളുടേയും ഇസ്ലാമിക തീവ്രവാദികളുടേയും പേരുപറഞ്ഞ് സാധാരണക്കാരന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുക, അദ്ധ്യാപകര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവരെ അതിന്റെ പേരില്‍ പീഡിപ്പിക്കുക, അതിന് പോലീസും പോലീസിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ചില നല്ല പൗരന്മാരും കൂട്ടുനില്‍ക്കുക.. കേരളമെന്താ വെള്ളരിക്കാപട്ടണമോ? പാലക്കാട്ടു യുവജനോത്സവ വേദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമിങ്ങനെ. നാടകമത്സരവുമായി ബന്ധപ്പെട്ട് സാധാരണപോലെയുണ്ടായ ഒരു തര്‍ക്കം. തര്‍ക്കത്തില്‍ ഒരു വശത്ത് മലപ്പുറത്ത് നിന്നുള്ള കുട്ടികള്‍. വിഷയം എന്താണെന്നുപോലും അന്വേഷിക്കാതെ ഒരു പോലീസ് ഉദജ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ. ‘തീവ്രവാദികളായ നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല .ഇവിടെ കൂടുതല്‍ തീവ്രവാദിത്തരം […]
മാവോവാദികളുടേയും ഇസ്ലാമിക തീവ്രവാദികളുടേയും പേരുപറഞ്ഞ് സാധാരണക്കാരന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുക, അദ്ധ്യാപകര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവരെ അതിന്റെ പേരില്‍ പീഡിപ്പിക്കുക, അതിന് പോലീസും പോലീസിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ചില നല്ല പൗരന്മാരും കൂട്ടുനില്‍ക്കുക.. കേരളമെന്താ വെള്ളരിക്കാപട്ടണമോ?
പാലക്കാട്ടു യുവജനോത്സവ വേദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമിങ്ങനെ. നാടകമത്സരവുമായി ബന്ധപ്പെട്ട് സാധാരണപോലെയുണ്ടായ ഒരു തര്‍ക്കം. തര്‍ക്കത്തില്‍ ഒരു വശത്ത് മലപ്പുറത്ത് നിന്നുള്ള കുട്ടികള്‍. വിഷയം എന്താണെന്നുപോലും അന്വേഷിക്കാതെ ഒരു പോലീസ് ഉദജ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ. ‘തീവ്രവാദികളായ നിങ്ങളോട് സംസാരിക്കാന്‍ കഴിയില്ല .ഇവിടെ കൂടുതല്‍ തീവ്രവാദിത്തരം കാണിക്കരുത്.’ അതുകേട്ട് ആ പാവം കുട്ടികള്‍ ഉറക്കെ പൊട്ടിക്കരയുകയായിരുന്നു.
തീര്‍ച്ചയായും അങ്ങനെയല്ല സംഭവം നടന്നത് എന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. നാടകവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നപ്പോള്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പൊതുവില്‍ അങ്ങനെ ഒരു കമന്റ് പറഞ്ഞതാണെന്നൂം അത് മലപ്പുറത്തുകാരെ ഉദ്ദേശിച്ചല്ല എന്നുമാണ് റിപ്പോര്‍ട്ട്. മലപ്പുറത്തുകാര്‍ അതു തെറ്റിദ്ധരിച്ചതാണെന്നും. അതുശരിയാണെങ്കില്‍ കൂടി അത്തമൊരു കമന്റ് അവസരോചിതമല്ലല്ലോ.
രണ്ടാമത്തെ സംഭവവും മലപ്പുറവുമായി ബന്ധപ്പെട്ടുതന്നെ. ഇവിടെ വിഷയം മാവോവാദി ഫോബിയയായെന്നു മാത്രം. മാവാദിയാണെന്ന് സംശയിച്ച് നാട്ടുകാരറിയിച്ച് ഒരു അധ്യാപികയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. സ്‌കൂളിലെ ഒരു പരിപാടിയുടെ നോട്ടീസ് വിവിധ വിദ്യാലയങ്ങളിലെത്തിക്കാന്‍ സ്‌കൂട്ടറില്‍ പുറപ്പെട്ടതായിരുന്നു ചോക്കാടിലെത്തിയ അധ്യാപിക. ടി.കെ. കോളനി, നാല്‍പ്പത്‌സെന്റ് കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്ക്
വഴി ചോദിച്ചതോടെ നിയമം കയ്യിലെടുത്ത നാട്ടുകാര്‍ ഉറപ്പിച്ചു അവരൊരു മാവോയിസ്റ്റ് തന്നെ. കാരണം ഈ സ്ഥലങ്ങളില്‍ മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്രെ. നാട്ടുകാര്‍ വിവരം നല്‍കിയതോടെ കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂര്‍, സ്‌റ്റേഷനുകളിലെ പോലീസ് മേലുദ്യോഗസ്ഥര്‍ കര്‍ത്തവ്യനിരതരായി. വഴിക്കടവില്‍വെച്ച് നിലമ്പൂര്‍ പോലീസ് അധ്യാപികയെ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ അധ്യാപികയാണെന്നറിയുന്നത്. പ്രധാന അധ്യാപികയെ വിളിച്ച് ചോദിച്ച് ഉറപ്പായതോടെ അവരെ വിട്ടയച്ചു.
ഏതാനും മാസം മുമ്പ് വയനാട്ടില്‍ നാടകപരിശീലനം നടത്തിയവരെ സാഹസികമായി പോലീസ് പിടികൂടിയിരുന്നു. നാടകപരിശീലനം കണ്ടപ്പോള്‍ അവര്‍ കരുതി ആയുധപരിശീലനമാണെന്ന്.
എന്താണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്? ഒരു വശത്ത് നമുക്ക് ഹാ കഷ്ടം എന്നു പറയാം. എന്നാല്‍ മറുവശത്ത് പ്രശ്‌നങ്ങളെ പര്‍വ്വതീകരിച്ച് സ്ത്രീകളേയും കുട്ടികളെപോലും പീഡിപ്പിക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതല്ലേ എന്ന കാതലായ വിഷയം ഉയര്‍ന്നു വരുന്നില്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in