മാവോയിസ്റ്റ് സാന്നിദ്ധ്യം : ജനകീയപോരാട്ടങ്ങളെ തകര്‍ക്കാനുള്ള കെട്ടുകഥ
എം.കെ.ദാസന്‍ ഇന്നത്തെ മാതൃഭൂമി പത്രം, കേരളത്തിലെ ജനകീയ സമരങ്ങളില്‍ പ്രത്യേകിച്ച് ഭൂസമരങ്ങളിലും വൈപ്പിന്‍ സമരത്തിലും മാവോയിസ്റ്റ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായി ഇന്റലിജെന്റസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് ആധാരമായി വൈപ്പിന്‍ സമരത്തില്‍ പങ്കെടുത്തതായി ചില മാവോയിസ്റ്റ് സഹായ സംഘടനകളുടെ ലിസ്റ്റും പത്രം നല്‍കിയിരിക്കുന്നു. സി പി ഐ (എം.എല്‍) റെഡ് സ്റ്റാറിനേയും മാവോയിസ്റ്റ് സഹായ സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് വളരെ വിശദമായി ഞങ്ങള്‍ വ്യക്തമാക്കിയതാണ്. കഴിഞ്ഞ […]
ഇന്നത്തെ മാതൃഭൂമി പത്രം, കേരളത്തിലെ ജനകീയ സമരങ്ങളില്‍ പ്രത്യേകിച്ച് ഭൂസമരങ്ങളിലും വൈപ്പിന്‍ സമരത്തിലും മാവോയിസ്റ്റ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായി ഇന്റലിജെന്റസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന് ആധാരമായി വൈപ്പിന്‍ സമരത്തില്‍ പങ്കെടുത്തതായി ചില മാവോയിസ്റ്റ് സഹായ സംഘടനകളുടെ ലിസ്റ്റും പത്രം നല്‍കിയിരിക്കുന്നു. സി പി ഐ (എം.എല്‍) റെഡ് സ്റ്റാറിനേയും മാവോയിസ്റ്റ് സഹായ സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് വളരെ വിശദമായി ഞങ്ങള്‍ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസം റെഡ്സ്റ്റാര്‍ ഇക്കാര്യത്തില്‍ എറണാകുളത്ത് ഒരു പത്ര സമ്മേളനവും നടത്തിയിരുന്നു. തുടര്‍ച്ചയായ ലാത്തിച്ചാര്‍ജുകളെയും പോലീസ് ഭീകരതകളെയും നേരിട്ട് ജനകീയ സമരം കൂടുതല്‍ ശക്തമായി തുടരുകയും സര്‍ക്കാര്‍ പകച്ചു പോകുകയും ചെയതപ്പോഴാണ് സര്‍ക്കാരും പോലീസും പുതുവൈപ്പ് സമരത്തിന് പിന്നിലെ ഭീകരവാദികളെ കുറിച്ചുള്ള ആരോപണം ഉന്നയിച്ചു തുടങ്ങുന്നത്. മോദി മുതല്‍ പിണറായി വരെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഈ തന്ത്രവും തുറന്നു കാട്ടപ്പെട്ടപ്പോഴാണ് ഇത്തരമൊരു ഇന്റലിജെന്‍സ് തിരക്കഥ മാതൃഭൂമിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റൊന്ന്, മാവോയിസ്റ്റ് സഹായ സംഘടനകളുടെ ലിസ്റ്റില്‍ റെഡ് സ്റ്റാറിനെ ഉള്‍പ്പെടുത്തുന്നത് എന്തടിസ്ഥാനത്തിലാണ്?
മാര്‍ക്‌സിസംലെനിനിസം മാവോ ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന സി പി ഐ (എംഎല്‍) റെഡ് സ്റ്റാര്‍ തിരുത്തല്‍വാദത്തേയും മാവോയിസ്റ്റ് അരാജകവാദത്തെയും ഒരു പോലെ തള്ളിക്കളയുന്ന, പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടിയും വിപ്ലവ പാതയും പരസ്യപ്പെടുത്തിക്കൊണ്ട് തൊഴിലാളികളെയും ബഹുജനങ്ങളെയും സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
ഇന്റലിജെന്‍സ് വ്യാഖ്യാനം അതേപോലെ വിളമ്പുന്ന മാതൃഭൂമി പറയുമ്പോലെ ഏതെങ്കിലും ജനകീയ സമരങ്ങളില്‍ നുഴഞ്ഞു കേറല്‍ റെഡ്സ്റ്റാര്‍ ലൈന്‍ അല്ല.ജനകീയ സമരങ്ങളോട് റെഡ്സ്റ്റാര്‍ പരസ്യമായിത്തന്നെയാണ് ഐക്യപ്പെടാറുള്ളത്.
വൈപ്പിനില്‍ വിഷമദ്യദുരന്തം, കുടിവെള്ളം, കൊതുക് പ്രശ്‌നങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ എം.എല്‍ പ്രസ്ഥാനം നേതൃത്വപരമായ പങ്കാണ് വഹിച്ചിരുന്നത്.
പുതുവൈപ്പ് 10C പ്ലാന്റ് വിരുദ്ധ സമരത്തിലും പാര്‍ട്ടി തുടക്കം മുതല്‍ ഒപ്പമുണ്ട്.
ഭൂസമരങ്ങളെ സംബന്ധിച്ചിടത്തോളം 80 കളുടെ പകുതി മുതല്‍ കേരളത്തിലെ പുരോഗമനപരമെന്ന് കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിന്റെ ദൗര്‍ബല്യങ്ങളെ തുറന്നു കാണിച്ചു കൊണ്ട് ശാസ്ത്രീയവും ജനാധിപത്യപരവുമായ ഭൂപരിഷകരണത്തിനായുള്ള പ്രക്ഷോഭങ്ങള്‍ എം.എല്‍ പ്രസ്ഥാനം ആരംഭിച്ചതാണ് .
2005 ല്‍ പരസ്യ പ്രചരണം നടത്തി എറണാകുളത്ത് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ ചേര്‍ന്ന് കേരളത്തിന്റെ കാര്‍ഷിക വിപ്ലവ പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് ഭൂസമരസമിതികള്‍ രൂപീകരിച്ചു കൊണ്ട് പാര്‍ട്ടി ഭൂസമരങ്ങള്‍ ആരംഭിച്ചത്.വയനാട് മേപ്പാടിയിലും പത്തനംതിട്ട വടശ്ശേരിക്കരയിലും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുത്ത് അവകാശം സ്ഥാപിച്ച് ഭൂരഹിത വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കി.
കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ മുത്തങ്ങ ,ചെങ്ങറ, അരിപ്പ അടക്കം ഒട്ടേറെ ഭൂസമരങ്ങള്‍ ദലിത് ആദിവാസി സംഘടനകളുടെ മുന്‍ കൈയില്‍ ഉയര്‍ന്നു വന്നപ്പോഴും അതിന്റെ പിന്നില്‍ ഭീകരവാദികള്‍ ആണെന്ന ഭരണകൂട ഭാക്ഷ്യം ഉണ്ടായിരുന്നു.
മൂന്നാറില്‍ പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കാനിരിക്കെ മനോജിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്.
2005 ലെ കാര്‍ഷിക സമര പ്രഖ്യാപനത്തിനു ശേഷവുണ്ടായ ഭൂസമര അനുഭവങ്ങളെ സ്വാംശീകരിച്ചും വികസിപ്പിച്ചും 2017 മെയ് 2ന് തിരുവനന്തപുരത്ത് ചേര്‍ന്ന കണ്‍വന്‍ഷന്‍, 5 ലക്ഷത്തിലേറെ കുടുംബങ്ങളിലായി 30 ലക്ഷത്തിലേറെ ആളുകള്‍ കൃഷിഭൂമിയോ തല ചായ്ക്കാന്‍ പാര്‍പ്പിട മോ പോലുമില്ലാതെ പുറമ്പോക്കുകളിലും ചേരികളിലും കോളനികളിലും കഴിയുമ്പോള്‍ അഞ്ചേ കാല്‍ ലക്ഷം ഏക്കര്‍ ഭൂമി ടാറ്റയും ഹാരിസണു അടക്കം തോട്ടമാഫിയാകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചത് തിരിച്ചുപിടിക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കാതെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ഭൂമിക്കും പാര്‍പ്പിടത്തിനും പരിസ്ഥിതിക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ജൂലൈ 16ന്ന് മൂന്നാര്‍ മാര്‍ച്ച് പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനകീയ സമരങ്ങളെയും ഭൂസമരങ്ങളെയും തകര്‍ക്കാനും Red star നെ ടാര്‍ജറ്റ് ചെയ്യാനും ഭരണകൂടം ഗൂഢനീക്കം നടത്തുന്നത്.ഇതിനെ തിരിച്ചറിഞ്ഞ് തള്ളിക്കളയുക.
എം.കെ.ദാസന്‍,
സംസ്ഥാന സെക്രട്ടറി
CPI(ML) റെഡ് സ്റ്റാര്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in