മാധ്യമപ്രവര്‍ത്തനം ഒളിച്ചുനോട്ടമാകണോ?

ഉണ്ണികൃഷ്‌ണന്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തുകൊണ്ടാണ്‌ നമ്മുടെ മാധ്യമങ്ങള്‍ നേതാക്കളുടെ സ്വകാര്യജീവിതത്തിലേക്ക്‌ ഒളികാമറ വെക്കുന്നതെന്നു കരുതേണ്ടിവരും. നിയമവിരുദ്ധമായ ഒന്നും ചെയ്യാത്തിടത്തോളം, കുറ്റവാളിയെന്ന്‌ തെളിയിക്കപ്പെടാത്തോളം ഒരാളും കുറ്റവാളിയല്ല എന്ന അടിസ്ഥാന പ്രമാണത്തെ മറന്നാണ്‌ പലപ്പോഴും രാഷ്ട്രീയ നേതാക്കളെ മാധ്യമങ്ങള്‍ ടാര്‍ജറ്റ്‌ ചെയ്യുന്നത്‌. ഒരു പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള പോലെ നേതാക്കള്‍ക്കുമുണ്ടല്ലോ. ഒരു ചാനലില്‍ കണ്ട പരിപാടിയിലെ ഒരു പരാമാര്‍ശമാണ്‌ ഈ കുറിപ്പെഴുതാന്‍ പ്രേരകമായത്‌. മദ്യമാഫിയപോലെ തന്നെയല്ലേ മാംസമാഫിയ എന്ന്‌ ടിഎന്‍ പ്രതോപനോടുള്ള അവതാരകന്റെ ചോദ്യം കേട്ടപ്പോള്‍ മാംസമാഫിയ […]

downloadഉണ്ണികൃഷ്‌ണന്‍

രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തുകൊണ്ടാണ്‌ നമ്മുടെ മാധ്യമങ്ങള്‍ നേതാക്കളുടെ സ്വകാര്യജീവിതത്തിലേക്ക്‌ ഒളികാമറ വെക്കുന്നതെന്നു കരുതേണ്ടിവരും. നിയമവിരുദ്ധമായ ഒന്നും ചെയ്യാത്തിടത്തോളം, കുറ്റവാളിയെന്ന്‌ തെളിയിക്കപ്പെടാത്തോളം ഒരാളും കുറ്റവാളിയല്ല എന്ന അടിസ്ഥാന പ്രമാണത്തെ മറന്നാണ്‌ പലപ്പോഴും രാഷ്ട്രീയ നേതാക്കളെ മാധ്യമങ്ങള്‍ ടാര്‍ജറ്റ്‌ ചെയ്യുന്നത്‌. ഒരു പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള പോലെ നേതാക്കള്‍ക്കുമുണ്ടല്ലോ.
ഒരു ചാനലില്‍ കണ്ട പരിപാടിയിലെ ഒരു പരാമാര്‍ശമാണ്‌ ഈ കുറിപ്പെഴുതാന്‍ പ്രേരകമായത്‌. മദ്യമാഫിയപോലെ തന്നെയല്ലേ മാംസമാഫിയ എന്ന്‌ ടിഎന്‍ പ്രതോപനോടുള്ള അവതാരകന്റെ ചോദ്യം കേട്ടപ്പോള്‍ മാംസമാഫിയ എന്താണെന്നു മനസ്സിലായില്ല. പിന്നെ അവതാരകന്‍ വിശദീകരിച്ചതിങ്ങനെ – കെ സി വേണുഗോപാലും സരിതയുമായുണ്ടെന്നു പറയുന്ന ബന്ധത്തെയാണ്‌ മാംസമാഫിയ എന്ന്‌ ഉദ്ദേശിച്ചത്‌. മദ്യമാഫിയയെ എതിര്‍ക്കുന്ന സുധീരന്‍ ഈ മാംസമാഫിയക്കുനേരെ കണ്ണടക്കുന്നതെന്താണെന്നാണ്‌ പ്രതാപനോട്‌ ചോദിക്കുന്നത്‌. ഹാ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍? സരിതയും വേണുഗോപാലും തമ്മില്‍ എന്തുബന്ധമുണ്ടെങ്കിലും അതില്‍ മറ്റുള്ളവര്‍ക്കെന്തുകാര്യം? ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമുള്ള ബന്ധങ്ങളാണ്‌ നിയമവിരുദ്ധം. അത്തരത്തില്‍ സരിത, അബ്ദുള്ളക്കുട്ടിക്കെതിരെ പറയുന്നുണ്ട്‌. എന്നാല്‍ വേണുഗോപാലിനെതിരെ പറയുന്നതായി കേട്ടില്ല. എന്നിട്ടും നമുക്ക്‌ താല്‍പ്പര്യം അക്കാര്യം ചര്‍ച്ച ചെയ്യാനാണ്‌. പാര്‍ട്ടിക്കകത്ത്‌ ഏതുവിഷയവും ഉന്നയിക്കാനുള്ള അവകാശം ഷാനിമോള്‍ ഉസ്‌മാനുണ്ടെങ്കിലും ഈ വിഷയമുന്നയിച്ചത്‌ മദ്യലോബിക്കെതിരായ സുധീരന്റെ നിലപാടിനെ ദുര്‍ബ്ബലമാക്കിയിട്ടുണ്ടെന്ന്‌ സംശയമില്ല.
മറുവശത്ത്‌ രണ്ടുദിവസം മുമ്പ്‌ ഒരു മലയാളപത്രം ഇത്തരത്തില്‍ മറ്റൊരു വാര്‍ത്ത അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. സിപിഎം നേതാവിന്‌ അവിഹിത ബന്ധമെന്നതായിരുന്നു അത്‌. ഒരു വീട്ടില്‍ നേതാവ്‌ വരുന്നതാണത്രെ പ്രശ്‌നം. ഏതെങ്കിലും രീതിയില്‍ നിയമവിരുദ്ധമായി ആ നേതാവും പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടില്ല. പതിവുപോലെ പലരും ഈ വിഷയം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌. മാധ്യമധര്‍മ്മം എന്നാല്‍ ഒളിച്ചുനോട്ടം എന്നാണോ അര്‍ത്ഥമെന്ന സംശയമാണ്‌ ഇവിടെ ഉയരുന്നത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply