ഫിഫ്ത് എസ്റ്റേറ്റിന്റെ പ്രസക്തി
വൈശാഖ് ശങ്കര്‍ പണ്ട്, പത്ര മുത്തശിമാരുടെ യൌവ്വന കാലത്ത് പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്ക് എതിരേ രാഷ്ട്രിയകാരില്‍ നിന്നും പലവട്ടം ഉയര്‍ന്നു കേട്ടിട്ടുള്ള ഒരു പ്രതിരോധമാണ് ‘അവര്‍ എന്റെ വാക്കുകളെ വളച്ച് ഓടിക്കുക ആയിരുന്നു’ എന്നത്. പിന്നീട് അത് ജീര്‍ണിച്ച രാഷ്ട്രീയ പ്രവര്‍ത്തത്തെ സുചിപ്പിക്കുന്ന ഒരു സ്ടീരിയോ ടൈപ്പ് ആയി മാറി.മേല്‍പ്പറഞ്ഞ വാചകം ഏതെങ്കിലും ഒരു രാഷ്ട്രിയക്കാരന്‍ ഉച്ചരിക്കുന്നത് തന്നെ പത്ര റിപ്പോര്‍ട്ട് വാസ്തവമാണ് എന്നതിന്റെ തെളിവായി ജനം കാണുന്ന അവസ്ഥയായി. എന്നാല്‍ അതിനര്ത്ഥം പത്രങ്ങള്‍ അങ്ങനെ ഒരു പരിപാടിയേ […]
പണ്ട്, പത്ര മുത്തശിമാരുടെ യൌവ്വന കാലത്ത് പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്ക് എതിരേ രാഷ്ട്രിയകാരില്‍ നിന്നും പലവട്ടം ഉയര്‍ന്നു കേട്ടിട്ടുള്ള ഒരു പ്രതിരോധമാണ് ‘അവര്‍ എന്റെ വാക്കുകളെ വളച്ച് ഓടിക്കുക ആയിരുന്നു’ എന്നത്. പിന്നീട് അത് ജീര്‍ണിച്ച രാഷ്ട്രീയ പ്രവര്‍ത്തത്തെ സുചിപ്പിക്കുന്ന ഒരു സ്ടീരിയോ ടൈപ്പ് ആയി മാറി.മേല്‍പ്പറഞ്ഞ വാചകം ഏതെങ്കിലും ഒരു രാഷ്ട്രിയക്കാരന്‍ ഉച്ചരിക്കുന്നത് തന്നെ പത്ര റിപ്പോര്‍ട്ട് വാസ്തവമാണ് എന്നതിന്റെ തെളിവായി ജനം കാണുന്ന അവസ്ഥയായി. എന്നാല്‍ അതിനര്ത്ഥം പത്രങ്ങള്‍ അങ്ങനെ ഒരു പരിപാടിയേ ചെയ്തിട്ടില്ല എന്നാണോ? അല്ല എന്ന് വ്യക്തം.അവര്‍ വാര്‍ത്ത ഉണ്ടാക്കിയിട്ടുണ്ട്.ഉള്ളതിനെ തങ്ങളുടെ പക്ഷത്തിനും അജണ്ടയ്ക്കും അനുസരിച്ച് വളച്ച്ഒടിചിട്ടുണ്ട്. വെള്ളം ചേര്‍ത്തിട്ടുണ്ട്. പാടെ താമസ്‌കരിച്ചിട്ടും ഉണ്ട്.ഇതൊക്കെ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്, തുറന്നുകാട്ടപ്പെട്ടിട്ടുണ്ട് എന്നിരിക്കുമ്പോഴും പൊതുസമൂഹത്തില്‍ ഇവരുടെ ആധികാരികത വലുതായൊന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.
പിന്നിട് റേഡിയോ. അതും കഴിഞ്ഞ് ടെലിവിഷന്‍ ഒക്കെ വന്നു. എന്ടര്‌റെയ്‌ന്മേന്റിനോപ്പം ഒരു ഐറ്റം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് അഭിമുഖം ഇരുന്ന് അവതാരകന്‍/ക . വാര്‍ത്ത വായിക്കുന്ന കാലം. അതും കഴിഞ്ഞ് ഇപ്പോള്‍ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ കാലമായി. ലഭ്യമായ ശബ്ദലേഖന ഉപകരണങ്ങളും, ഷോര്ട്ട് ഹാന്‍ഡും ഓര്‍മ്മയുമൊക്കെ അവലംബിച്ച് റിപ്പോര്‍ട്ടര്‍ മാര്‍ വാര്‍ത്ത എഴുതി ഉണ്ടാക്കുന്ന കാലത്തില്‍ നിന്നും ഓ ബി വാനുകളും ക്യാമറയും തല്‍സമയ സംപ്രേക്ഷണങ്ങളുമായി വലിയൊരു മാറ്റം. അതിനെ പലപ്പോഴും വിശേഷിച്ചു കേട്ടിട്ടുള്ളത് ‘ ആര്‍ക്കും എന്റെ വാക്കുകള്‍ വളച്ചൊടിച്ചു ‘ എന്ന തൊടുന്യായം പറയാനാവാത്ത കാലം എന്നാണ്. അതായത് ലൈവ് ടെലികാസ്റ്റ് വന്നതോടെ കള്ളന്മാരായ രാഷ്ട്രിയക്കാര്‍ക്ക് സത്യം മാത്രം പറയുന്ന മാദ്ധ്യമങ്ങളുടെ സദാ ജാഗ്രത്തായ ക്യാമറാ കണ്ണുകളില്‍നിന്നും മുട്ടാപ്പോക്ക് പറഞ്ഞ് ഒളിച്ചോടാന്‍ പറ്റാതായി എന്ന്.
സത്യമാണ്.പറഞ്ഞത് പറഞ്ഞത് തന്നെയാണ്. അത് തല്‍സമയം ലോകം കാണുകയാണ്. ഫോര്‍ത്ത് എസ്റ്റേറ്റിന്റെ സത്യം ഒടുവില്‍ ചോദ്യം ചെയ്യാന്‍ പഴുതില്ലാത്തവണ്ണം ആധികാരികായി അംഗികരിക്കപ്പെടുകയാണ്. ഭാഷാ സ്വാധീനമുണ്ട് എങ്കില്‍ വാഴ്ത്തുകള്‍ ഇത്തരം എത്ര വേണമെങ്കിലും ചമയ്ക്കാം. പക്ഷെ സത്യമതാണോ? തുറന്നുപിടിച്ച ക്യാമറ കണ്ണുകളിലുടെ നാം സത്യം കണ്ടുകൊണ്ടിരിക്കുന്നു അഥവാ സത്യം നമ്മിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് വയ്പ്പ്. എന്നാല്‍ സത്യമോ? ക്യാമറ അതിന് ആവശ്യമുള്ളതേ കാണു. ആവശ്യമുള്ളത്ര നേരമേ കാണു.അങ്ങനെ അവര്‍ തിരഞ്ഞെടുത്ത ‘സത്യ’ങ്ങളെയേ കാണിക്കു. ആ തിരഞ്ഞെടുപ്പിന്റെ ഏറ്റവും സമീപകാല ദൃഷ്ടാന്തമായിരുന്നു ഒഖി ദുരന്തത്തിന്റെ സംപ്രേക്ഷണം; അതില്‍ തന്നെ കേന്ദ്ര മന്ത്രി നിര്‍മ്മല സേതുരാമന്റെ പ്രസംഗം. അതില്‍ നിന്ന് കണ്ടെടുത്ത തമിഴ് വായ്‌മോഴിയുടെ ഹൃദയ ദ്രവീകരണ ക്ഷമത.
ശരാശരി മലയാളി വാര്‍ത്തയറിയാന്‍ ഇന്ന് വ്യാപകമായി അവലംബിക്കുന്ന മാദ്ധ്യമാണ് വാര്‍ത്താ ചാനലുകള്‍. അതിലെ തന്നെ സ്‌ക്രോളുകള്‍ ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. വിശദമായ അന്തിച്ചര്‍ച്ചകള്‍ കേട്ട് വിഷയത്തില്‍ അഭിപ്രായം രൂപീകരിക്കുന്ന ആളുകള്‍ കുറവാണ്. അതില്‍ തന്നെ രണ്ടും മുന്നും വാദങ്ങളും അവയില്‍ ഓരോന്നിലും ഉള്ള താല്പര്യം കിഴിച്ച് വസ്തുതയില്‍ എത്തിച്ചേരാന്‍ തക്ക കഴിവും സമയവും ഉള്ളവര്‍ കുറവ്. അതുകൊണ്ടാണ് ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ വൈദഗ്ധ്യമുള്ള ഡോ. അഭിലാഷ് ദുരന്തം പ്രവചിക്കുന്നതില്‍ ഉണ്ടായിരുന്ന പരിമിതികളെയും പരാധീനതകളെയും കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സ്‌ക്രീനില്‍ താഴേക്കുടെ സ്‌ക്രോളുകള്‍ അതിന് കടക വിരുദ്ധമായി ഒഴുകി കൊണ്ടിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മാദ്ധ്യമ തത്സമയ സംപ്രേക്ഷണങ്ങളുടെ കാലം സത്യത്തെ മുടിവയ്ക്കാനാവാത്തവണ്ണം തുറന്നിടുകയല്ല, ഒരിക്കലും കുഴിച്ചെടുക്കാന്‍ ആവാത്ത വണ്ണം അതിനെ പൊതുബോധത്തില്‍ സംസ്‌കരിക്കുകയാണ്. ഇതിന് എന്തെങ്കിലും ഒരു വെല്ലുവിളി ഉയരുന്നത് സൈബര്‍ മിഡിയയില്‍ നിന്നാണ്.
ഫിഫ്ത് എസ്‌റെറ്റ് എന്നൊരു പുതിയ സൈബര്‍ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രസക്തി ഇതുവരെ പറഞ്ഞുവന്ന കാര്യങ്ങളില്‍ നിന്ന് വ്യക്തമല്ലേ. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും…..
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in