ഫാറൂഖ് കോളേജും പ്രബുദ്ധകേരളത്തിലാണേ….
ഫറൂഖ് കോളേജിലെ സദാചാര പോലീസിങ്ങിനെതിരെ വാട്‌സ്ആപ്പില്‍ കിട്ടിയ പോസ്റ്റ് അവിടുത്തെ വിദ്യാര്‍ഥി സംഘടനകള്‍ എന്തെടുക്കുന്നു? ഈ അധമത്തരം വെച്ചുപൊറുപ്പിക്കരുത് ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിന് മറ കെട്ടുന്നവര്‍ ഇവിടെ ഇതാ ഒരു കോളേജ് പരസ്യമായി ലിംഗവിവേചനം നടത്തുന്നു …… ഫാറൂക്ക് കോളേജ് .. …@farook college ,calicut ഇരിപ്പിടങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി ഒടുക്കം കോളേജിനു മുന്‍വശത്തെ ഇരിപ്പിടങ്ങളില്‍ ആണ്‍കുട്ടികള്‍ മാത്രമെ ഇരിക്കാവൂ എന്ന ബോര്‍ഡും വച്ചിരിക്കുന്നു …. ഗ്യാലറിയില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ നോട്ടമിട്ടു സദാചാര കുരുപൊട്ടി പിറ്റേ […]
ഫറൂഖ് കോളേജിലെ സദാചാര പോലീസിങ്ങിനെതിരെ വാട്‌സ്ആപ്പില്‍ കിട്ടിയ പോസ്റ്റ് അവിടുത്തെ വിദ്യാര്‍ഥി സംഘടനകള്‍ എന്തെടുക്കുന്നു? ഈ അധമത്തരം വെച്ചുപൊറുപ്പിക്കരുത് ആണ്‍ കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിന് മറ കെട്ടുന്നവര്‍
ഇവിടെ ഇതാ ഒരു കോളേജ് പരസ്യമായി ലിംഗവിവേചനം നടത്തുന്നു ……
ഫാറൂക്ക് കോളേജ് .. …@farook college ,calicut
ഇരിപ്പിടങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കി ഒടുക്കം കോളേജിനു മുന്‍വശത്തെ ഇരിപ്പിടങ്ങളില്‍ ആണ്‍കുട്ടികള്‍ മാത്രമെ ഇരിക്കാവൂ എന്ന ബോര്‍ഡും വച്ചിരിക്കുന്നു ….
ഗ്യാലറിയില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ നോട്ടമിട്ടു സദാചാര കുരുപൊട്ടി പിറ്റേ ദിവസം വീട്ടില്‍ നിന്ന് അച്ഛനെയും (അമ്മ വന്നാല്‍ രക്ഷി താവായി കണക്കാക്കിലാ ) കൂട്ടി വരാന്‍ പറയുന്ന മാഷുമാര്‍ ….
നാടകത്തില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചഭിനയിക്കരുതെന്ന് നിയമം …..
ഇരിപ്പിടങ്ങളില്‍ ഒന്നിച്ചിരുന്നാല്‍ ഓടിക്കുന സെക്യൂരിറ്റി ..
പരസ്പരം അടുത്ത കസേരകളില്‍ ലൈബ്രറിയില്‍ പോലും ഇരുന്നാല്‍ തുറിച്ചു നോക്കി ഇറങ്ങുമ്പോള്‍ ഇവടെ ഇതൊന്നും പതിവില്ല എന്ന് പറയുന്ന ലൈബ്രെറിയന്‍
ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് ഒളിഞ്ഞു നോക്കുനതിനായി സ്ഥാപിക്കപ്പെട്ട പത്തോളം CCTV ക്യാമറകള്‍ ….അവയില്‍ ഒന്നിനടിയില്‍ പോലും you are under survelliance എന്ന് എഴുതിവച്ചിട്ടില്ല …..
തീര്‍ന്നില്ല വിശേഷം …,ഹോസ്റ്റല്‍ വിശേഷങ്ങള്‍ ബഹുകേമമാണ് ….
റോഡരികിലേകുള്ള ജനല്‍ തുറന്നിടാല്‍ ഫൈന്‍ ….ഏഴു മണിക്ക ശേഷം ് ഫോണ്‍ ഉപയോഗിച്ചാല്‍ ഫൈന്‍ ….8 മണിക്ക് ശേഷം news paper വായിച്ചാ ഫൈന്‍ ….4.30 മണിക്ക് ഹോസ്റ്റലില്‍ കയറിയില്ലേല്‍ ഫൈന്‍ ….
കൂകിയാല്‍ ഫൈന്‍ …..വേറെ സുഹൃത്തിന്റെ മുറിയില്‍ കണ്ടാല്‍ ഫൈന്‍ …
ഇതെല്ലാം പെണ്‍കുട്ടികള്ക്ക് മാത്രമുളള നിയമങ്ങളാണേ …..
ഈ വൃത്തികെട്ട നിയമങ്ങളെ ചോദ്യം ചെയ്താല്‍ മഹാനായ പ്രിന്‍സിപ്പളിന്ന് പറയാനുള്ളത് ഇതാണ് നിങ്ങള്‍ക്ക് ഈ നിയമങ്ങള്‍ അനുസരിക്കാന്‍ പറ്റിലെങ്കില്‍ ഇവിടെ നിന്നു പോവുക …അടച്ച ഫീസ് തിരിച്ചു തരാം …
Autonomous Farook college
ആണും പെണ്ണും രണ്ട് നിരോധിത മേഖലയും
പ്രണയം അധ്യാപകര്‍ തിരഞ്ഞു കണ്ടുപിടിക്കുന്ന കുറ്റകൃത്യവും
ക്ലാസ്സ്മുറി രണ്ട് സെമെസ്‌റ്റെര്‍ പരീക്ഷകള്‍ക്കിടയിലെ സിലബസ് വിഴുങ്ങലിനു വന്നിരിക്കാനുള്ള ഇടമാക്കി അവര്‍ മാറ്റുന്നു …ബിരുദധാരികളെ ഛര്‍ദ്ദിച്ചിടുന്നു ……
We respect the college
But we respect our constitution more..
ഞങ്ങള്‍ ഇന്ത്യയിലെ പൗരന്മാരാണ് …
ഭരണഘടന എന്നൊനു രാജ്യത്തു നിലവിലുണ്ട് …..നിങ്ങള്‍ ലംഘിക്കുന്നത് ഞങ്ങളുടെ മൗലിക അവകാശങ്ങളെയാണ്…
അതിനീ ഞങ്ങള്‍ അനുവദിക്കില ….
Autonomusinu മുകളില്‍ പരുന്തും പറക്കില്ല എന്ന് കരുതിയെങ്കില്‍ തെറ്റി …..
ഞങ്ങള്‍ക്കുള്ളില്‍ നന്മയും നേരും ചൂരും രാഷ്ട്രീയതയും ബാക്കിയുണ്ട് …
Right to equaltiy
Right to education
Right to fight against gender discrimination …
ഉയരട്ടെ പ്രധിഷേധങ്ങള്‍ ….
ഈ നിശബ്ദ അടിയന്തരാവസ്ഥയെ ഞങ്ങള്‍ തച്ചുടക്കാന്‍ പോകുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in