പിന്തുണക്കുക, പത്മിനിയെ
തന്നെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ട്രാഫിക് വാര്‍ഡന്‍ പത്മിനി. വിഷയത്തില്‍ ആരോപണം നേരിടുന്ന അശോക റോഡ് കപ്പാട്ടി പാലസില്‍ വിനോഷ് വര്‍ഗീസിനു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രതിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന വകുപ്പു ചുമത്തിയെങ്കിലും ഇയാള്‍ക്കെതിരായ തെളിവുകള്‍ കോടതി മുന്‍പാകെ പൊലീസ് ഹാജരാക്കിയിട്ടില്ല. തന്റെ ഫോണ്‍ ചോര്‍ത്തുകയും തന്നെ സഹായിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന് പത്മിനി ആരോപിച്ചു. പൊലീസില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നല്ലെന്നും വാദിയെ പ്രതിയാക്കുന്ന […]
തന്നെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് ട്രാഫിക് വാര്‍ഡന്‍ പത്മിനി. വിഷയത്തില്‍ ആരോപണം നേരിടുന്ന അശോക റോഡ് കപ്പാട്ടി പാലസില്‍ വിനോഷ് വര്‍ഗീസിനു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രതിക്കെതിരെ സ്ത്രീത്വത്തെ അവഹേളിച്ചെന്ന വകുപ്പു ചുമത്തിയെങ്കിലും ഇയാള്‍ക്കെതിരായ തെളിവുകള്‍ കോടതി മുന്‍പാകെ പൊലീസ് ഹാജരാക്കിയിട്ടില്ല.
തന്റെ ഫോണ്‍ ചോര്‍ത്തുകയും തന്നെ സഹായിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുകയുമാണ് പൊലീസ് ചെയ്യുന്നതെന്ന് പത്മിനി ആരോപിച്ചു. പൊലീസില്‍ നിന്നു നീതി പ്രതീക്ഷിക്കുന്നല്ലെന്നും വാദിയെ പ്രതിയാക്കുന്ന പണിയാണ് പൊലീസ് ചെയ്യുന്നതെന്നും അവര്‍ പറയുന്നു. കള്ള സാക്ഷികളെ നിരത്തി പ്രതിയെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ സത്യഗ്രഹമിരിക്കുമെന്നും ഉറപ്പിച്ച പത്മിനി തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസ് വകുപ്പിനായിരിക്കും ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ചു.
മൊഴിയെടുപ്പിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതു മാനസിക പീഡനമാണന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോയി പരാതികള്‍ പിന്‍വലിക്കേണ്ടി വന്ന മറ്റു സ്ത്രീകള്‍ക്കു വേണ്ടികൂടിയാണ് തന്റെ പോരാട്ടം എന്നും പ്രഖ്യാപിച്ച പത്മിനിയെ പിന്തുണക്കേണ്ടത് നീതിക്കുവേണ്ടി നിലനില്‍ക്കുന്ന എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അത് നിര്‍വ്വഹിക്കേണ്ട സമയമാണിത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in