നിങ്ങള്‍ ഏതുതരം രാഷ്ട്രീയ സമൂഹത്തെ ആഗ്രഹിക്കുന്നു
കരുണാകരന്‍ ശരിക്കും പറഞ്ഞാല്‍ ഇത് യുദ്ധമാണ് ഭരണകൂടവും മാവോയിസ്റ്റുകളും തമ്മില്‍. രാജ്യത്തിനുള്ളിലെയുദ്ധം, ഈ യുദ്ധത്തില്‍ രണ്ടു ഭാഗത്തും ഇതിനകം ഉണ്ടായ മരണം, നാശം, കണക്കറ്റതാണ്. ഏത് യുദ്ധവും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയവും ആധിപത്യവും ലക്ഷ്യമിടുന്നു. ഇന്ത്യയിലെ പാര്‍ലിമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച് കമ്മ്യുണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു കീഴില്‍ തൊഴിലാളി വര്‍ഗ്ഗഭരണകൂടം സ്ഥാപിക്കുക എന്നാണ് മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ഇന്ത്യയിലെ എല്ലാ വിഭാഗം കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെയും ഗ്രൂപുകളുടെയും ലക്ഷ്യമതാണ്. ചിലര്‍ അതിന് ‘ബൂര്‍ഷ്വാ പാര്‍ലിമെന്ററി രാഷ്ട്രീയ’ത്തെ ഉപയോഗിക്കുന്നു, കേരളം […]
ശരിക്കും പറഞ്ഞാല്‍ ഇത് യുദ്ധമാണ് ഭരണകൂടവും മാവോയിസ്റ്റുകളും തമ്മില്‍. രാജ്യത്തിനുള്ളിലെയുദ്ധം, ഈ യുദ്ധത്തില്‍ രണ്ടു ഭാഗത്തും ഇതിനകം ഉണ്ടായ മരണം, നാശം, കണക്കറ്റതാണ്.
ഏത് യുദ്ധവും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയവും ആധിപത്യവും ലക്ഷ്യമിടുന്നു. ഇന്ത്യയിലെ പാര്‍ലിമെന്ററി ജനാധിപത്യത്തെ അട്ടിമറിച്ച് കമ്മ്യുണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു കീഴില്‍ തൊഴിലാളി വര്‍ഗ്ഗഭരണകൂടം സ്ഥാപിക്കുക എന്നാണ് മാവോയിസ്റ്റ് രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ഇന്ത്യയിലെ എല്ലാ വിഭാഗം കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെയും ഗ്രൂപുകളുടെയും ലക്ഷ്യമതാണ്. ചിലര്‍ അതിന് ‘ബൂര്‍ഷ്വാ പാര്‍ലിമെന്ററി രാഷ്ട്രീയ’ത്തെ ഉപയോഗിക്കുന്നു, കേരളം ഭരിക്കുന്ന സി പി എം / സി പി ഐ കക്ഷികള്‍ പോലെ. ചിലര്‍ അതല്ല, സായുധ സമരത്തിലൂടെ എന്ന് വിശ്വസിയ്ക്കുന്നു. അതിന്റെ വഴികള്‍ തേടുന്നു, വിവിധ മാവോയിസ്റ്റു ഗ്രൂപുകള്‍ പോലെ.
ഇപ്പോള്‍ മാവോയിസ്റ്റ് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും അതിന്റെ പേരിലുള്ള യുദ്ധങ്ങളും ആദിവാസികള്‍ക്ക് വേണ്ടിയല്ല, അവിടത്തെ ഭൂമിക്കും വിഭവങ്ങള്‍ക്കുംമേല്‍ സമ്പൂര്‍ണ്ണനിയന്ത്രണത്തിനുവേണ്ടിയുള്ളതാണ് എന്ന് വസ്തുതകളോടെയും തെളിവുകളോടെയും ഇന്ന് പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ പ്രത്യക്ഷവും ഞെട്ടിപ്പിക്കുന്നതുമായ ഒരഭിമുഖം കഴിഞ്ഞ ദിവസം നമ്മള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വായിച്ചതുമാണ് – സോണി സോറിയുടെ.
ഈ യുദ്ധത്തില്‍ പക്ഷെ ഹതാശമാകുന്നത് വാസ്തവത്തില്‍ ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ്. ഭരിക്കുന്നവര്‍ക്ക്, അവര്‍ ഏത് പാര്ട്ടിയായാലും, ഈ സ്ഥാപനങ്ങളെ അവരുടെ ഇച്ഛയ്ക്ക് അനുസരിച്ചു പ്രവര്‍ത്തിപ്പിക്കാം എന്നത് പ്രകടവുമാണ്.
ഭരണകൂടവും മാവോയിസ്റ്റുകളും തമ്മിലുള്ള യുദ്ധത്തില്‍ നിങ്ങള്‍ ആരുടെ കൂടെ നില്‍ക്കും എന്ന രക്ത പങ്കിലമായ ചര്‍ച്ചയില്‍ ദുര്‍ബലമാക്കപ്പെടുന്നതും, പലപ്പോഴും ഒളിപ്പിച്ചു വെയ്ക്കുന്നതും, ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള ജനാധിപത്യവ്യവസ്ഥയെ സംരക്ഷിക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിനു വേണ്ടുന്ന രാഷ്ട്രീയ സംവിധാനങ്ങളെ കുറിച്ച് ഇന്നുള്ള ഉല്‍ക്കണ്ഠയുമാണ്.
പാര്‍ലിമെന്ററി ജനാധിപത്യത്തിനകത്തുനിന്നുകൊണ്ട് തിരഞ്ഞെടുപ്പിലൂടെയും മറ്റും അതിനെ തങ്ങളുടെ ജനാധിപത്യവിരുദ്ധമായ പ്രത്യയശാസ്ത്രത്തിനനുസരിച്ച് മാറ്റാനും അങ്ങനെ ഭരണകൂടത്തിന്റെ ജനാധിപത്യാംശങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിയും എന്ന് തെളിയിക്കുന്ന ഒരു കാലത്തിലൂടെയാണ് ഇന്ന് ഇന്ത്യ കടന്നുപോകുന്നത്. കേന്ദ്രത്തില്‍ ആര്‍ എസ് എസ് ശ്രമിക്കുന്നതും കേരളത്തില്‍ സി പി എം ശ്രമിക്കുന്നതും അതാണ്. ഇത് ഒരേസമയം രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്‌നമാണ്. ഇപ്പോഴും, ദുര്‍ബലമെങ്കിലും, ഇലക്ട്രേറ്റ് എന്ന സമൂഹ സ്വത്വത്തെ സ്വാധീനിക്കാനും അതിന്മേല്‍ ഇടപെടാനും സിവില്‍സമൂഹത്തിനും അത്തരം സങ്കല്‍പ്പങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുന്നു എന്നതാണ് നമ്മുടെ ജനാധിപത്യത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത് – അത് മാവോയിസ്റ്റുകളുടെ ഭരണകൂട സങ്കല്‍പ്പത്തെക്കാള്‍, ആര്‍ എസ് എസി ന്റെയും സി പി എം പോലുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെയും ഭരണകൂട സങ്കല്‍പ്പത്തെക്കാള്‍ എന്തുകൊണ്ടും വിപ്ലവാത്മകവും പുരോഗമനാത്മകവും മെച്ചപ്പെട്ടതുമാണ്.
സത്യമിതാണ്, നമ്മള്‍ രാഷ്ട്രീയം പറയുമ്പോള്‍, രാഷ്ട്രീയപ്രവര്‍ത്തകരാവുമ്പോള്‍, നാം ഒരു ഭരണകൂട സങ്കല്‍പ്പം അവതരിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ ഏതുതരം രാഷ്ട്രീയ സമൂഹത്തെ ആഗ്രഹിക്കുന്നു എന്ന് പറയുകയാണ് ചെയ്യുന്നത്. അത് കൃത്യമാക്കുക എന്നത് ഒരാള്‍ക്ക് ഒരാജീവനാന്ത രാഷ്ട്രീയവല്‍ക്കരണം കൂടിയാണ്. ആ ഒരു നില്പ്പിനെ ഒരു സന്ദര്‍ഭത്തിലും കൈവിടാതിരിക്കുക എന്നത് വലിയ വെല്ലുവിളിയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in