തിരിച്ചറിയുക, ഇതുമതി നമ്മുടെ കുട്ടികള്‍ രോഗികളാകാന്‍
രാജേഷ് മുളങ്കുളം വര്‍ണ ബലൂണുകള്‍ തൂക്കി മിഠായിയും പായസവും നല്‍കി കുട്ടികളെ വരവേറ്റ് സ്‌കൂളുകളെല്ലാം പ്രവേശനോത്സവം കെങ്കേമമാക്കി. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ ഏതാനും പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ മക്കളെ െധെര്യപൂര്‍വം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തതോടെ പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുവിദ്യാലയങ്ങളുടെയും സംരക്ഷണാര്‍ഥമുള്ള പ്രതിജ്ഞയ്ക്ക് ഇത്തവണ കൂടുതല്‍ ഊര്‍ജ്ജവും ലഭിച്ചു. സ്വകാര്യ വിദ്യാലയങ്ങളും മേളം കുറച്ചില്ല. എന്നാല്‍, ആഘോഷങ്ങള്‍ കഴിഞ്ഞതോടെ പതിവുപോലെ കനത്തഭാരമുള്ള ബാഗും തൂക്കി മുതുകുവളച്ച് മഴയ്‌ക്കൊപ്പം സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ ദുരിതയാത്രയുടെ ദൃശ്യങ്ങളാണ് എവിടെയും. എല്‍.കെ.ജി. മുതല്‍ പ്ലസ് ടു വരെയുള്ള […]
വര്‍ണ ബലൂണുകള്‍ തൂക്കി മിഠായിയും പായസവും നല്‍കി കുട്ടികളെ വരവേറ്റ് സ്‌കൂളുകളെല്ലാം പ്രവേശനോത്സവം കെങ്കേമമാക്കി. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ ഏതാനും പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ മക്കളെ െധെര്യപൂര്‍വം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്തതോടെ പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുവിദ്യാലയങ്ങളുടെയും സംരക്ഷണാര്‍ഥമുള്ള പ്രതിജ്ഞയ്ക്ക് ഇത്തവണ കൂടുതല്‍ ഊര്‍ജ്ജവും ലഭിച്ചു. സ്വകാര്യ വിദ്യാലയങ്ങളും മേളം കുറച്ചില്ല. എന്നാല്‍, ആഘോഷങ്ങള്‍ കഴിഞ്ഞതോടെ പതിവുപോലെ കനത്തഭാരമുള്ള ബാഗും തൂക്കി മുതുകുവളച്ച് മഴയ്‌ക്കൊപ്പം സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ ദുരിതയാത്രയുടെ ദൃശ്യങ്ങളാണ് എവിടെയും. എല്‍.കെ.ജി. മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളുടെ പോക്ക് കണ്ടാല്‍ ആര്‍ക്കും വേദനിക്കും. എന്നിട്ടും കുട്ടികളെ ചുമട് എടുപ്പിക്കുന്നതിനെതിരേ കേരളത്തില്‍ പ്രതിഷേധം എന്തേ തരംഗമായി ഇനിയും മാറിയിട്ടില്ല? കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടിയാണ് ഈ കഷ്ടപ്പാടെന്നു സമാധാനിക്കാന്‍ വരട്ടെ. ചുമടു താങ്ങികളാകുന്നതോടെ കുട്ടികളുടെ ആരോഗ്യത്തിനു കനത്ത ഭീഷണിയുണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ധരും പഠനങ്ങളും നല്‍കുന്നത്.
1000 വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും 45000 ക്ലാസ് മുറികളെ െഹെടെക്ക് ആക്കുന്നതിനുമുള്ള പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ശേഷിക്കുന്ന 11,400 സര്‍ക്കാര്‍ സ്‌കൂളുകളുടെ കാര്യത്തില്‍ എന്തു നയമാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസരംഗത്തെ പരീക്ഷണവസ്തുവായി കാണുന്ന സര്‍ക്കാരുകളുടെ മനോഭാവം തുടരുകയും ചെയ്യുന്നു. 1996 ല്‍ എല്‍.ഡി.എഫ്. കൊണ്ടുവന്ന ഡി.പി.ഇ.പി. പഠനത്തിനാണോ കളിക്കാണോ കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന തര്‍ക്കം അവസാനിച്ചിട്ടില്ല.
2001 ല്‍ യു.ഡി.എഫ്. വന്നു, അവര്‍ ഡി.പി.ഇ.പി. അവസാനിപ്പിച്ചു. 2006 ല്‍ തിരിച്ചെത്തിയ എല്‍.ഡി.എഫ്. ഓണപരീക്ഷ വേണ്ടന്നുവച്ചു. 2011 ല്‍ യു.ഡി.എഫിന്റെ ഊഴമായപ്പോള്‍ പരീക്ഷ തിരിച്ചുകൊണ്ടുവന്നു. പ്രൈമറി ക്ലാസുകളില്‍ ഐ ടി പുസ്തകം വേണ്ടെന്നായി. 2016 ല്‍ ഐ ടി പുസ്തകവും എല്‍.ഡി.എഫും വീണ്ടും വന്നു. കൂടുതല്‍ െഹെടെക്ക് ആക്കുന്നതിനും പരീക്ഷ പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുമാണ് ഇപ്പോഴത്തെ ചിന്ത. ഇത്തരം അഭ്യാസങ്ങള്‍ക്കിടയ്ക്കാണ് മികച്ച നിലവാരവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ കൂണുപോലെ മുളച്ചത്. അതോടെ ആരംഭിച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ ശനിദശ അവസാനിപ്പിക്കുന്നതിനുള്ള പൂജകളാണ് ഇപ്പോള്‍ നാടെങ്ങും .
സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് പോന്നെങ്കിലും ഭൂരിപക്ഷം വീട്ടുകാരും സന്തോഷത്തിലാണെന്നു കരുതണ്ട. കുട്ടികളും മാതാപിതാക്കളും ചേര്‍ന്നിരുന്നു സങ്കടം പറയുക പതിവായി. സാമ്പത്തിക ഭാരത്തെക്കുറിച്ചാണ് മാതാപിതാക്കള്‍ പറയുന്നതെങ്കില്‍ പഠനഭാരവും പുസ്തകഭാരവും കുട്ടികളെ വലയ്ക്കുന്നു. കഴിഞ്ഞവര്‍ഷം സ്‌കൂള്‍ ബാഗുകളുടെ അനുവദനീയ ഭാരം സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയുണ്ടായി.
വിദ്യാഭ്യാസം കച്ചവടമായ നാട്ടില്‍ അതിനു പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ലെന്നുമാത്രം. എങ്കിലും വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തകര്‍ വളരെ നാളായി നടത്തിയ നിരീക്ഷണത്തിന്റെ ഫലമായിരുന്നു അത്തരമൊരു നിയമത്തിനുള്ള നീക്കം. അഞ്ചാം ക്ലാസിനും പത്തിനും ഇടയില്‍ പഠിക്കുന്ന കുട്ടികളുടെ സ്‌കൂള്‍ ബാഗിന് ശരാശരി എട്ടു കിലോവരെ തൂക്കം ഉണ്ടെന്ന കണ്ടെത്തല്‍ ഞെട്ടിക്കുന്നതായി. അത്തരമൊരു ബാഗ് സ്ഥിരമായി ചുമക്കുന്ന ഒരുകുട്ടിക്ക് 80 കിലോയെങ്കിലും തൂക്കം ഉണ്ടായിരിക്കണമെന്നാണ് ശാസ്ത്രീയ നിഗമനം. കുട്ടികളുടെ ആകെ ഭാരത്തിന്റെ 10 ശതമാനം മാത്രമേ സ്‌കൂള്‍ ബാഗിന് അനുവദിക്കാവൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിലും മൂന്ന് നാല് ഇരട്ടി ഭാരം ചുമക്കുന്ന കുട്ടികള്‍ കേരളത്തില്‍ എത്രയോ. കുട്ടികളുടെ പഠനഭാരവും പുസ്തകഭാരവും നിയന്ത്രിക്കുന്നതിനു നിയമങ്ങളോ നിര്‍ദേശങ്ങളോ ഇല്ലാഞ്ഞിട്ടല്ല. ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും അതത് ബോര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. എല്‍.കെ.ജി. , യു.കെ.ജി. വിദ്യാഭ്യാസത്തിനായി എന്‍.സി.ഇ.ആര്‍.ടി. ( നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്) പുസ്തകങ്ങളൊന്നും നിര്‍ദേശിച്ചിട്ടില്ല. ഒന്ന്, രണ്ട് ക്ലാസുകളിലേക്കായി ഭാഷയ്ക്കും കണക്കിനുമായി രണ്ട് പുസ്തകങ്ങള്‍ മാത്രം. മൂന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലേക്ക് ഇതിനൊപ്പം പരിസ്ഥിതി പഠനത്തിന് ഒരു പുസ്തകം കൂടിയുണ്ടാകും. രണ്ടാം ക്ലാസുവരെ സ്‌കൂള്‍ ബാഗുപോലും കുട്ടികള്‍ക്കു വേണ്ട എന്ന നിര്‍ദേശമാണ് സി.ബി.എസ്.ഇ. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) സ്‌കൂളുകള്‍ക്ക് കര്‍ശനമായി നല്‍കിയിട്ടുള്ളത്. എട്ടാം ക്ലാസുവരെ സ്‌കൂളില്‍ കൊണ്ടുപോകേണ്ട പുസ്തകങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നിട്ട് നടക്കുന്നതോ?
ഏതൊരു വിദ്യാലയത്തിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം ഒരുകാരണവശാലം രണ്ട് കിലോയില്‍ കൂടുന്നത് നല്ലതല്ല. നാലുവരെ മൂന്ന് കിലോയില്‍ താഴെ, അഞ്ച്എട്ട് ക്ലാസുകളില്‍ നാലു കിലോയില്‍ താഴെ, 912 ക്ലാസില്‍ ആറു കിലോയില്‍ താഴെ എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശമുള്ളത്. കേരളത്തില്‍ എത്രകുട്ടികള്‍ക്ക് ഇതിനു കഴിയുന്നു? സ്‌കൂള്‍ ബാഗിന്റെ ഭാരം ഇനിയെങ്കിലും തൂക്കി നോക്കാന്‍ തയാറാകുക. അധികഭാരം കുട്ടികളുടെ നട്ടെല്ലിന്റെ, മസിലുകളുടെ ആരോഗ്യമാണ് തകര്‍ക്കുന്നത് . ആയാസപ്പെട്ടുള്ള ശ്വസനം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഒരുകാരണവശാലും ഒരു െകെയില്‍ തൂക്കി ബാഗ് കൊണ്ടുനടക്കാന്‍ അനുവദിക്കരുത്.
സ്‌കൂള്‍ തുറക്കുന്നതിനുമുമ്പായി മിക്കയിടത്തും മാതാപിതാക്കളും അധ്യാപകരും മാനേജ്‌മെന്റ്റും ഉള്‍പ്പെടെയുള്ളവരുടെ യോഗം നടന്നിട്ടുണ്ടാകും. കുട്ടികളുടെ ഫീസ്, യൂണിഫോം, ഭക്ഷണം, യാത്ര എന്നിങ്ങനെയുള്ള കാര്യങ്ങളാകും ചര്‍ച്ചചെയ്തത്. ഫീസ് എന്നടയ്ക്കണം, കുടിശിക വരുത്തിയാലുള്ള പിഴ എന്നതൊക്കെ എല്ലാവര്‍ക്കും കൃത്യമായറിയാം. ക്ലാസ് മുറി വൃത്തികേട് ആകാതിരിക്കുന്നതിനായി ഭക്ഷണകാര്യത്തിലും നിബന്ധനകള്‍ ഉണ്ടാകും. കുടിവെള്ളം വരെ കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവരണം.
കൊച്ചുകുട്ടികള്‍ക്കുപോലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ കഴിയാത്ത സ്‌കൂളുകളാണ് കേരളത്തിലുള്ളത്. കുടിവെള്ളമെങ്കിലും സ്‌കൂളില്‍ കിട്ടുന്നുണ്ടെങ്കില്‍ അത്രയും ഭാരം സ്‌കൂള്‍ ബാഗില്‍നിന്ന് കുറയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞേക്കും. കംപ്യൂട്ടറിനൊപ്പം കുടിവെള്ളവും കേരളത്തിലെ സ്‌കൂളുകളില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ? പ്ലാസ്റ്റിക് കുപ്പികളിലാണ് കുട്ടികള്‍ സാധാരണ വെള്ളം കൊണ്ടുവരുക. ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെ നിലവാരം കുട്ടികളെയും മാതാപിതാക്കളെയും പറഞ്ഞു മനസിലാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ മെനക്കെട്ടിട്ടുണ്ടാകില്ല.
എന്താണ് നിലവിലുള്ള സി.ബി.എസ്.ഇ. സിലബസ്? ഒരാളും ചോദിക്കാന്‍ സാധ്യതയില്ല. ഉയര്‍ന്ന ക്ലാസുകളില്‍ ഒഴിച്ച് സ്‌കൂള്‍ അധികൃതര്‍ വാങ്ങാന്‍ പറയുന്ന പുസ്തകങ്ങളില്‍ ഉള്ളതാണ് കുട്ടികളുടെ സിലബസ്. അതിനാവശ്യമായ ബുക്കുകളുടെ പട്ടികയും സ്‌കൂള്‍ അധികൃതര്‍ നല്‍കും. ഇത് പഠിക്കുകയും ചുമക്കുകയും ചെയ്യുന്ന മക്കളുടെ ഭാരത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മാതാപിതാക്കള്‍ ഉണര്‍ന്നു ചിന്തിക്കാന്‍ ഇനി െവെകരുത്. നല്ല ജീവിതത്തിനു മികച്ച വിദ്യാഭ്യാസം മാത്രമല്ല നല്ല ആരോഗ്യവും കൂടിയേ തീരൂ.
കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ശിക്ഷിക്കാന്‍ നിയമമുണ്ടാകണം.
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in