‘താലിബാന്‍ കളി’ ഞങ്ങളോട് വേണ്ട

ധനേഷ് കൃഷ്ണ ‘എനിക്ക് യുദ്ധം കളിക്കണ്ട പഠിച്ചാല്‍ മതി’ യുദ്ധത്തിനേക്കാള്‍ ചൂടുള്ള ഈ മറുപടി ഒരു സിനിമയിലേതാണ്. ലോകപ്രശസ്ത ഇറാന്‍ സംവിധായകന്‍ മഖ്മല്‍ ബഫിന്റെ മകള്‍ ഹന മഖ്മല്‍ബഫ് സംവിധാനം ചെയ്ത ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ എന്ന ചിത്രത്തില്‍ അഞ്ചുവയസുകാരി ബക്ത ‘താലിബാന്‍ കളി’ നടത്തുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ചുട്ടമറുപടിയാണിത്. താലിബാനോട് മലാല യൂസഫ് സായ് ഇന്ന് പറഞ്ഞ മറുപടിയാണ് ഹന മഖ്മല്‍ബഫ് 2007ല്‍ ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ എന്ന ആദ്യ ചിത്രത്തിലൂടെ 19-ാം വയസില്‍ പറഞ്ഞത്. […]

budha collapsed

ധനേഷ് കൃഷ്ണ

‘എനിക്ക് യുദ്ധം കളിക്കണ്ട പഠിച്ചാല്‍ മതി’ യുദ്ധത്തിനേക്കാള്‍ ചൂടുള്ള ഈ മറുപടി ഒരു സിനിമയിലേതാണ്. ലോകപ്രശസ്ത ഇറാന്‍ സംവിധായകന്‍ മഖ്മല്‍ ബഫിന്റെ മകള്‍ ഹന മഖ്മല്‍ബഫ് സംവിധാനം ചെയ്ത ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ എന്ന ചിത്രത്തില്‍ അഞ്ചുവയസുകാരി ബക്ത ‘താലിബാന്‍ കളി’ നടത്തുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ചുട്ടമറുപടിയാണിത്.
താലിബാനോട് മലാല യൂസഫ് സായ് ഇന്ന് പറഞ്ഞ മറുപടിയാണ് ഹന മഖ്മല്‍ബഫ് 2007ല്‍ ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ എന്ന ആദ്യ ചിത്രത്തിലൂടെ 19-ാം വയസില്‍ പറഞ്ഞത്. ടൊറൊന്റോ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളില്‍ ഹനയ്ക്ക് ലോകസിനിമാപ്രേമികളുടെ പ്രശംസയും അംഗീകാരവും നേടിയിരുന്നു. ലളിതമായ അഭ്രഭാഷ്യത്തിലൂടെ ഗൗരവമായ ഒരു വിഷയം കൈകാര്യം ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ ഹന മഖ്മല്‍ ബഫ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ അറിവ് നേടാനുള്ള മനുഷ്യന്റെ ത്വരയാണ് ഈ ചിത്രത്തിലൂടെ ഹന വെളിപ്പെടുത്തുന്നത്. താലിബാന്റെ ആക്രമത്തിനുശേഷമുള്ള തകര്‍ന്നുതരിപ്പണമായ 2001ലെ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. താലിബാന്റെ ആക്രമണത്താല്‍ തകര്‍ന്ന ബുദ്ധപ്രതിമയ്ക്ക് സമീപത്തുള്ള ഗുഹയിലാണ് ബക്തയും കുടുംബവും കഴിയുന്നത്. അഞ്ചുവയസുകാരി ബക്ത സ്‌കൂളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്‌കൂളിലേക്ക് പോകുവാന്‍ പുസ്തകവും പെന്‍സിലും വേണമെന്ന് മനസിലാക്കിയ ബക്ത കോഴിമുട്ട വിറ്റ് പുസ്തകം വാങ്ങുന്നു.

malala in critic

hana -critic

 

 

 

 

 

 

 

 

പെന്‍സിലായി അവള്‍ ഉമ്മയുടെ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നു. പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂള്‍ നദിയുടെ അക്കരെയാണ്. പോകുന്ന വഴിയില്‍ ആണ്‍കുട്ടികള്‍ അവളെ തടഞ്ഞ് നിറുത്തി താലിബാന്‍ എന്ന പേരില്‍ യുദ്ധം കളിക്കുകയാണ് എന്നു പറയുന്നു. ‘എനിക്ക് യുദ്ധം കളിക്കണ്ട പഠിച്ചാല്‍ മതി’ എന്ന ചുട്ടമറുപടികൊടുത്താണ് ബക്ത ആണ്‍കുട്ടികളെ നേരിടുന്നത്. ആഗോളതലത്തിലുള്ള യുദ്ധകൊതിയന്‍മാര്‍ക്കെതിരെയുള്ള ശക്തമായ മറുപടിയാണിത്. ‘ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ എന്ന ചിത്രത്തിന്‍െ്‌റ ചിത്രീകരണത്തിനുശേഷം ഹനയ്ക്കും ചേച്ചി സമീറയ്ക്കും താലിബാന്റെ ഭീഷണി തുടരുകയാണ്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിനായുള്ള പ്രതീകമായി പാക്കിസ്ഥാനിലെ മലാല മാറിയ സാഹചര്യത്തില്‍ ഈ സിനിമ ഏറെ ശ്രദ്ധേയമാകുന്നു.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply