ടെക്കികളെ അടച്ചാക്ഷേപിക്കുന്നതിനുമുമ്പ്

തന്നോടൊപ്പം ജോലിചെയ്തുവന്ന വിവാഹിതയും ഒരുകുഞ്ഞിന്റെ മാതാവുമായ കാമുകിയെ സ്വന്തമാക്കാന്‍ ഒരുകുട്ടിയുള്‍പ്പെടെ രണ്ടുപേരെ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ യുവാവ് കൊല ചെയ്ത സംഭവം ഭയാനകമായി പോയി എന്നതില്‍ സംശയമില്ല. കൊലക്കുള്ള‘കാരണം അതുതന്നെയാണോ എന്ന സംശയം ബാക്കിയാണ്. പോലീസ് അതേകുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ടെക്കികള്‍ എന്നറിയപ്പെടുന്ന ഐടി ജോലിക്കാര്‍ക്കെതിരായ പ്രചരണം വ്യാപകമായിരിക്കുകയാണ്. ഒരു പ്രമുഖപത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന ലേഖനം തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ടെക്‌നോപാര്‍ക്കിലെ ജോലിക്കിടയില്‍ ചില യുവതീയുവാക്കളുടെ അതിരുകടന്നുള്ള ജീവിതരീതികളില്‍ തകരുന്നത് കുടുംബ […]

Tpwork9

തന്നോടൊപ്പം ജോലിചെയ്തുവന്ന വിവാഹിതയും ഒരുകുഞ്ഞിന്റെ മാതാവുമായ കാമുകിയെ സ്വന്തമാക്കാന്‍ ഒരുകുട്ടിയുള്‍പ്പെടെ രണ്ടുപേരെ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ യുവാവ് കൊല ചെയ്ത സംഭവം ഭയാനകമായി പോയി എന്നതില്‍ സംശയമില്ല. കൊലക്കുള്ള‘കാരണം അതുതന്നെയാണോ എന്ന സംശയം ബാക്കിയാണ്. പോലീസ് അതേകുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ടെക്കികള്‍ എന്നറിയപ്പെടുന്ന ഐടി ജോലിക്കാര്‍ക്കെതിരായ പ്രചരണം വ്യാപകമായിരിക്കുകയാണ്. ഒരു പ്രമുഖപത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന ലേഖനം തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ടെക്‌നോപാര്‍ക്കിലെ ജോലിക്കിടയില്‍ ചില യുവതീയുവാക്കളുടെ അതിരുകടന്നുള്ള ജീവിതരീതികളില്‍ തകരുന്നത് കുടുംബ ബന്ധങ്ങളാണ്. രാപ്പകലില്ലാതെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് യുവതീയുവാക്കള്‍ സോഫ്റ്റ് വെയര്‍ പണി ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ക്കിടയിലെ നിയന്ത്രണമില്ലാത്ത അടുപ്പവും സമീപനവും കാരണം ഭാര്യയ്ക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും നഷ്ടപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇതിനുവേണ്ടി ഇരുകൂട്ടരും നിരവധി കുറ്റ കൃതൃങ്ങളില്‍പോലും ചെന്നകപ്പെടാറുണ്ട് എന്നു പറയുന്ന പത്രം അതിനായി ഉത്തരേന്ത്യക്കാരെ കുറ്റപ്പെടുത്തുന്നു. അവരുടെ വഴിവിട്ട ബന്ധങ്ങളാണ് മലയാളികളുള്‍പ്പെടെയുള്ളവരെ കൂടി വഴിതെറ്റിക്കുന്നതത്രെ.
നമ്മുടെ പരമ്പരാഗത രീതികള്‍ മാത്രം ശരി, അതു മാറുന്നതെല്ലാം സദാചാരലംഘനം, അതോടൊപ്പം നാമെല്ലാം നല്ലവര്‍, നമ്മെ വഴി തെറ്റിക്കുന്നത് മറ്റുള്ളവര്‍ തുടങ്ങിയ സ്ഥിരം ചിന്തകളാണ് ഇവിടേയും കാണുന്നത്. സ്ത്രീയും പുരുഷനും അടുത്തിടപഴുകി ജോലി ചെയ്യേണ്ടവരല്ലേ? അവരെ അകറ്റിനിര്‍ത്തുന്നതാണ് സ്ത്രീപീഢനങ്ങളുടെ അടിസ്ഥാനകാരണമെന്ന് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ടെക്‌നോപാര്‍ക്കിലുണ്ടാപോലുള്ള സംഭവങ്ങള്‍ എവിടെയാണ് നടക്കാത്തത്? അതിന്റെ പേരില്‍ തൊഴിലിനേയും തൊഴിലിടത്തേയുമാണോ കുറ്റപ്പെടുത്തേണ്ടത്? അവരൊന്നും ടെക്‌നോപാര്‍ക്കില്‍ ജനിച്ചുവീണവരല്ലല്ലോ. ‘സദാചാരകേരള’ത്തില്‍ ജനിച്ചുവളര്‍ന്ന് ജോലി കിട്ടിയപ്പോള്‍ അങ്ങോട്ടുപോയവരല്ലേ?
അടുത്തയിടെ ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കമ്പനിയിലെ സിഇഒ പറഞ്ഞത് ഓര്‍മ്മവരുന്നു. ഐടി മേഖലയിലേക്ക് വരുന്ന മലയാളികള്‍ മിടുക്കരാണെങ്കിലും അവര്‍ക്ക് ഇടപഴുകി ജോലി ചെയ്യാന്‍ കഴിയുന്നില്ല എന്നായിരുന്നു അത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന അവര്‍ക്ക് പരസ്പരം തുല്ല്യതയോടെ കാണാനും ബഹുമാനിക്കാനും കഴിയുന്നില്ല. അതാണ് അടിസ്ഥാന പ്രശ്‌നം. അല്ലാതെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഈ തൊഴില്‍ മേഖലയെ കുറ്റപ്പെടുത്തുന്നതല്ല.
ഇനി ഇന്നലെയുണ്ടായ സംഭവം നോക്കുക. ടെക്‌നോപാര്‍ക്കില്‍ തെളിവെടുപ്പിനു കൊണ്ടുവന്ന മുഖ്യപ്രതി നിനോ മാത്യുവിന് ടെക്കികളില്‍ രൂക്ഷമായ മര്‍ദ്ദനമേറ്റു. ”ആ കൊച്ചു കുട്ടിയെയെങ്കിലും വെറുതേ വിട്ടു കൂടായിരുന്നോ…”എന്നു ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ”ടെക്‌നോപാര്‍ക്ക് ജീവനക്കാരെ മുഴുവന്‍ നാണം കെടുത്തിയില്ലേ…”എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ നിനോയുടെ തലയില്‍ ഇടിച്ചു. തുടര്‍ന്ന് കൂട്ടത്തല്ലായി. പത്രം പറയുന്നതാണ് ശരിയെങ്കില്‍ ഇങ്ങനെയൊരു പ്രതികരണം ഉണ്ടാകുകയില്ലല്ലോ….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply