ജനസംഖ്യ കൂട്ടാനും മത്സരം

ഏറെ പാടുപെട്ട് ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കിയ ജനസംഖ്യായുടെ വളര്‍ച്ചാതോത് വര്‍ദ്ധിപ്പിക്കാന്‍ മതങ്ങള്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുകുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം മൂന്നായി ഉയര്‍ത്തണമെന്നു സംഘപരിവാര്‍ സംഘടനകളുടെ രഹസ്യ സര്‍ക്കുലര്‍ സംസ്ഥാനനേതാക്കള്‍ക്കിടയില്‍ വിതരണം ചെയ്്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനപ്പെട്ട മറ്റു രണ്ടുമതങ്ങളായ കൃസ്ത്യന്‍, മുസ്ലി ംവിഭാഗങ്ങളിലും ഇത്തരം നീക്കമുണ്ടെന്നാണ് വിവരം. ന്യൂനപക്ഷങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ വളരുകയാണെന്നും ഹിന്ദുജനസംഖ്യ നിലനിര്‍ത്താന്‍ കുടുംബാസൂത്രണനടപടികള്‍ തല്‍ക്കാലം മാറ്റിവയ്ക്കണമെന്നുമാണ് സംഘപരിവാര്‍ സര്‍ക്കുലറില്‍ പറയുന്നത്. ഒരുവര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ സംഘപരിവാര്‍ സംഘടനകളുടെ ദേശീയനേതൃത്വത്തിന്റെ അനുമതിയോടെയാണു സര്‍ക്കുലര്‍ […]

crowd

ഏറെ പാടുപെട്ട് ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കിയ ജനസംഖ്യായുടെ വളര്‍ച്ചാതോത് വര്‍ദ്ധിപ്പിക്കാന്‍ മതങ്ങള്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്.
ഹിന്ദുകുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം മൂന്നായി ഉയര്‍ത്തണമെന്നു സംഘപരിവാര്‍ സംഘടനകളുടെ രഹസ്യ സര്‍ക്കുലര്‍ സംസ്ഥാനനേതാക്കള്‍ക്കിടയില്‍ വിതരണം ചെയ്്തതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനപ്പെട്ട മറ്റു രണ്ടുമതങ്ങളായ കൃസ്ത്യന്‍, മുസ്ലി ംവിഭാഗങ്ങളിലും ഇത്തരം നീക്കമുണ്ടെന്നാണ് വിവരം.
ന്യൂനപക്ഷങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ വളരുകയാണെന്നും ഹിന്ദുജനസംഖ്യ നിലനിര്‍ത്താന്‍ കുടുംബാസൂത്രണനടപടികള്‍ തല്‍ക്കാലം മാറ്റിവയ്ക്കണമെന്നുമാണ് സംഘപരിവാര്‍ സര്‍ക്കുലറില്‍ പറയുന്നത്. ഒരുവര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ സംഘപരിവാര്‍ സംഘടനകളുടെ ദേശീയനേതൃത്വത്തിന്റെ അനുമതിയോടെയാണു സര്‍ക്കുലര്‍ വിതരണം ചെയ്തത്. പതിനഞ്ചു വയസുവരെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ ഹിന്ദുക്കളെ അപേക്ഷിച്ച് ന്യൂനപക്ഷങ്ങള്‍ക്കു പല ജില്ലകളിലും വളര്‍ച്ചാനിരക്കു കൂടുതലാണെന്നു രേഖയില്‍ പറയുന്നു. 15% വരെയാണിത്. ആര്‍.എസ്.എസും വി.എച്ച്.പിയുമാണു സര്‍വേയ്ക്കു നേതൃത്വം നല്‍കിയതത്രെ. എന്നാല്‍ സര്‍വേയ്ക്കു സ്വീകരിച്ച മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
ന്യൂനപക്ഷജനസംഖ്യാവര്‍ധനയ്ക്കു രണ്ടു കാരണങ്ങളും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.. മതപരിവര്‍ത്തനമാണ് ഒന്ന്. ന്യൂനപക്ഷസമുദായങ്ങള്‍ക്കിടെ കൂട്ടുകുടുംബവ്യവസ്ഥ നിലനില്‍ക്കുന്നതും വംശവര്‍ധനയ്ക്കായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതുമാണു രണ്ടാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മതപരിവര്‍ത്തനം വന്‍ഭീഷണിയായി സംഘപരിവാര്‍ വിലയിരുത്തുന്നു. ഇതു തടയാന്‍ ജില്ലാനേതൃത്വങ്ങള്‍ സംഘടിതപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണം. കുടുംബങ്ങളില്‍ കൂടുതല്‍ മതബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടപ്പാക്കണം. ഹിന്ദുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി മാറിയതു ജനസംഖ്യാനിയന്ത്രണത്തിനു കാരണമായെന്നും രേഖ പറയുന്നു.
പ്രബുദ്ധ കേരളത്തില്‍ പോലും മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ എത്രമാത്രം അധപതിച്ചു എന്നതിനു തെളിവാണ് ഈ റിപ്പോര്‍ട്ട്. തീര്‍ച്ചയാും മറ്റു മതങ്ങലിലും ഇത്തരത്തില്‍ പ്രചരമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍ കൂടുതല്‍ കുട്ടികളുള്ള കൃസ്ത്യന്‍ ദമ്പതികളെ ആദരിക്കുകയുണ്ടായി. അന്നത്തെ പുരോഹിതരടക്കമുള്ളവരുടെ പ്രസംഗങ്ങളും ഈ രേഖക്കു സമാനം തന്നെയായിരുന്നു. കേരളത്തിലെ മുസ്ലിം വിഭാഗങ്ങളില്‍ ജനനനിരക്ക് മറ്റുവിഭാഗങ്ങളേക്കാല്‍ നേരിയ തോതില്‍ കൂടുതലാണുതാനും.
തീര്‍ച്ചയായും വളരെ മോശപ്പെട്ട ഒരു മത്സരമായിരിക്കും ഈ പ്രചരണങ്ങള്‍ മൂലമുണ്ടാകുക. അതേസമയം വിവേകശാലികളായ ആരും അതില്‍ വീഴുകയുമില്ല. ചൈനയിലും മറ്റും ചെയ്തപോലെ കര്‍ശന നടപടികളിലൂടെ തടയാവുന്ന ഒന്നല്ല ഈ വിഷയം. മതബോധങ്ങള്‍ക്കതീതമായി സ്വയമാര്‍ജ്ജിക്കുന്ന സാമൂഹ്യബോധം മാത്രമാണ് അതിനുള്ള മാര്‍ഗ്ഗം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply