ജനവികാരം അനുകൂലം
വി എം സുധീരന്‍ 418 ബാറുകള്‍ പൂട്ടിയശേഷം കേരളത്തില്‍ ലഹരിക്കെതിരായ പൊതുജനവികാരം വര്‍ദ്ധിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. സന്നദ്ധസംഘടനകളും മദ്യനിരാധന പ്രസ്ഥാനങ്ങളും ആത്മീയ – സാമൂഹ്യ -സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ ഈ മേകലകളില്‍ ഏറെ കാലമായി പ്രവര്‍ത്തിക്കുന്നു. എക്‌സൈസ്, ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ് വകുപ്പുകളെല്ലാം എത്രയോ കാലമായി ഈ ദിശയില്‍ പ്രചരണം നടത്തുന്നു. അതോടൊപ്പം കോണ്‍ഗ്രസ്സടക്കം പല രാഷ്ട്രീയ പാര്‍ട്ടികളും കാലങ്ങളായി മദ്യവര്‍ജ്ജന പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ 418 ബാറുകള്‍ പൂട്ടിയത് ഗുണകരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ലഹരി […]
418 ബാറുകള്‍ പൂട്ടിയശേഷം കേരളത്തില്‍ ലഹരിക്കെതിരായ പൊതുജനവികാരം വര്‍ദ്ധിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. സന്നദ്ധസംഘടനകളും മദ്യനിരാധന പ്രസ്ഥാനങ്ങളും ആത്മീയ – സാമൂഹ്യ -സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ ഈ മേകലകളില്‍ ഏറെ കാലമായി പ്രവര്‍ത്തിക്കുന്നു. എക്‌സൈസ്, ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ് വകുപ്പുകളെല്ലാം എത്രയോ കാലമായി ഈ ദിശയില്‍ പ്രചരണം നടത്തുന്നു. അതോടൊപ്പം കോണ്‍ഗ്രസ്സടക്കം പല രാഷ്ട്രീയ പാര്‍ട്ടികളും കാലങ്ങളായി മദ്യവര്‍ജ്ജന പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ 418 ബാറുകള്‍ പൂട്ടിയത് ഗുണകരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ലഹരി വിരുദ്ധ ദിനാചരണവുമാി ബന്ധപ്പെട്ട് ഇക്കാര്യം വളരെ വ്യക്തമായിട്ടുണ്ട്. ബാറുകള്‍ പൂട്ടിയതിനോട് ജനങ്ങള്‍ വളരെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അവ തുറക്കണമെന്ന അഭിപ്രായം എവിടെനിന്നുമുയരുന്നില്ല.
കരണാകരന്‍ ഭരിക്കുന്ന കാലം മുതലെ മദ്യവര്‍ജ്ജന നിലപാടുകളാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. എ കെ ആന്റണി ചാരായം നനിരോധിച്ചതും പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കള്ളിന്റെ ലഭ്യതക്കനുസരിച്ച ഷാപ്പുകള്‍ മതിയെന്നു തീരുമാനിച്ചതും അതിന്റെ ഭാഗമാണ്. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഗുണനിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയത്. ഇപ്പോള്‍ തുറന്നിരിക്കുന്ന ബാറുകളില്‍ ഗുണനിലവാരമില്ലാത്തവയുണ്ടെന്ന പരാതിയുണ്ട്‌്. അവയും പൂട്ടുകയാണ് വേണ്ടത്. പൂട്ടിയ ബാറുകളില്‍ ഗുണനിലവാരമുള്ളവ തുറക്കണമെന്ന ഒരു ഫോര്‍മുലയും നിലവിലില്ല. ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കും അത്തരം ഫോര്‍മുലയില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പടിപടിയായി മദ്യമില്ലാത്ത സമൂഹത്തിലേക്കാണ് നാം നീങ്ങേണ്ടത്.
പൂട്ടിയ ബാറുകളെ കുറിച്ചുള്ള തീരുമാനം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതറിയിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ വളരെ ഗൗരവമായ വിഷയമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. തീരുമാനമായില്ല. ജനാധിപത്യസംവിധാനത്തില്‍ അതെല്ലാം ചര്‍ച്ചചെയ്യാതെ തീരുമാനിക്കാനാവിലില്ലല്ലോ. എന്തായാലും ഒന്നുറപ്പാണ്. ബാറുകള്‍ വീണ്ടും തുറക്കുന്നതിനെതിരെ ശക്തമായ ജനവികാരം നിലനില്‍ക്കുന്നുണ്ട്. സത്യത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി പഠിക്കാനാണ് നാം തയ്യാറാകേണ്ടത്. നമ്മുടെ സാമൂഹ്യജീവിതത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ കാണാനുണ്ട്. അടിപിടികേസുകളും കുറ്റകൃത്യങ്ങളും കുറഞ്ഞതായി ആഭ്യന്തരവകുപ്പുതന്നെ പറയുന്നു. റോഡപകടങ്ങളും കുറഞ്ഞു. തെരുവുകളില്‍ അബോധാവസ്ഥയില്‍ കാണുന്നവരുടെ എണ്ണം കുറഞ്ഞു. ഗാര്‍ഹിക പീഡനങ്ങളിലും കാര്യമായ കുറവുണ്ട്. കൂലിപണക്കാരുടെ വേതനം മദ്യഷാപ്പുകളിലെത്താതെ വീടുകളില്‍ എത്തുന്നു. മദ്യദുരന്തമുണ്ടാകും തുടങ്ങിയ പ്രചരണങ്ങളൊക്കെ അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെ.
അതിനിടെ മദ്യപാനം വര്‍ദ്ധിച്ചതായി എക്‌സൈസ് മന്ത്രി പറഞ്ഞതായ റി്‌പ്പോര്‍ട്ട് ശരിയല്ല. ബീവറേജ് സ്‌റ്റാളുകളില്‍ അല്‍പ്പം വില്‍പ്പന കൂടിയതായാണ് അദ്ദേഹം പറഞ്ഞത്. ബാറുകളില്‍ വ്യാപകമായി നടന്നിരുന്ന കണക്കില്‍ പെടാത്ത സെക്കന്റ്‌സ് വിറ്റിരുന്നത് അവസാനിച്ചതാണ് അതിനുകാരണം.
എന്തായാലും ബാറുകള്‍ പൂട്ടിയതോടെ ഗുണകരമായ ഒരന്തരീക്ഷമാണ് കേരളത്തില്‍ സംജാതയായിട്ടുള്ളത്. അതു നിലനിര്‍ത്തകയും മുന്നോട്ടുകൊണ്ടുപോകുകയുമാണ് നാം ചെയ്യേണ്ടത്.
തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in