കിട്ടിയ അവസരം ഉപയോഗിക്കുന്ന ഓള്‍ഡ് ജനറേഷന്‍
കഞ്ചാവ് നാക്കില്‍ തേച്ചാണ് ഇപ്പോള്‍ ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നതെന്ന കെ ബി ഗണേഷ്‌കുമാറിന്റെ അഭിപ്രായം കേള്‍ക്കുമ്പോള്‍ മറ്റെന്തുപറയാന്‍? കിട്ടിയ അവസരം ഉപയോഗിക്കാന്‍ ഗണേഷ്‌കുമാര്‍ മാത്രമല്ല, മറ്റനവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പുതിയ സിനിമകള്‍ കാണുന്ന പ്രേക്ഷകപെപോലും ഗണേഷ് വെറുതെ വിടുന്നില്ല. പ്രേക്ഷകര്‍ കഞ്ചാവ് നാക്കില്‍ തേച്ച് സിനിമ കണ്ടാലെ അത് മനസ്സിലാകുകയുള്ളൂവത്രെ. ശ്രീനിവാസനേയും കൂട്ടുപിടിച്ചാണ് ഗണേഷിന്റെ ഡയലോഗ്. നേരത്തെ ശ്രീനിവാസന്‍ ‘സിനിമയിലെ കഞ്ചാവി’നെ കുറിച്ച് പറഞ്ഞപ്പോള്‍ അത് വലിയ വിവാദമായി. എന്നാല്‍ ഇന്ന് അത് തെളിഞ്ഞില്ലേ ഗണേഷ്‌കുമാര്‍ ചോദിക്കുന്നു. എന്തായാലും […]
കഞ്ചാവ് നാക്കില്‍ തേച്ചാണ് ഇപ്പോള്‍ ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നതെന്ന കെ ബി ഗണേഷ്‌കുമാറിന്റെ അഭിപ്രായം കേള്‍ക്കുമ്പോള്‍ മറ്റെന്തുപറയാന്‍? കിട്ടിയ അവസരം ഉപയോഗിക്കാന്‍ ഗണേഷ്‌കുമാര്‍ മാത്രമല്ല, മറ്റനവധി പേര്‍ മുന്നോട്ടുവന്നിട്ടുണ്ട്. പുതിയ സിനിമകള്‍ കാണുന്ന പ്രേക്ഷകപെപോലും ഗണേഷ് വെറുതെ വിടുന്നില്ല. പ്രേക്ഷകര്‍ കഞ്ചാവ് നാക്കില്‍ തേച്ച് സിനിമ കണ്ടാലെ അത് മനസ്സിലാകുകയുള്ളൂവത്രെ. ശ്രീനിവാസനേയും കൂട്ടുപിടിച്ചാണ് ഗണേഷിന്റെ ഡയലോഗ്. നേരത്തെ ശ്രീനിവാസന്‍ ‘സിനിമയിലെ കഞ്ചാവി’നെ കുറിച്ച് പറഞ്ഞപ്പോള്‍ അത് വലിയ വിവാദമായി. എന്നാല്‍ ഇന്ന് അത് തെളിഞ്ഞില്ലേ ഗണേഷ്‌കുമാര്‍ ചോദിക്കുന്നു.
എന്തായാലും ഒന്നു മനസ്സിലായി. പുതിയ സിനിമകള്‍ തങ്ങള്‍ക്കു മനസ്സിലാകുന്നില്ല എന്ന് രാഷ്ട്രീയക്കാരനായ ഈ നടന്‍ സമ്മതിക്കുന്നു. സൂപ്പര്‍ സ്റ്റാറുകളുടെ സാന്നിധ്യമില്ലാതെ തന്നെ അവയില്‍ മിക്കവയും പ്രേക്ഷകര്‍ വിജയിപ്പിക്കുന്നതും ഇയാള്‍ക്ക് മനസ്സിലാകുന്നില്ല. ഇടുക്കി ഗോള്‍ഡ് എന്ന വാക്കിന്റെ മനോഹാരിത പോലും മനസ്സിലാകുന്നില്ല.
സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഒരു യുവനടനെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംശയകരമായ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്തു. അതിന്റെ പേരിലല്ലേ ഈ വാചകകസര്‍ത്തുകള്‍. ഇത്രയും ദിവസമായിട്ടും മറ്റൊരു സനിമിമാക്കരനും മയക്കുമരുന്നു വ്യാപാര്തതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഒരു രാഷ്ട്രീയ നേതാവ് അഴിമതി നടത്തിയാല്‍ ഗണേഷും അഴിമതിക്കാരനാവുമോ? ഒരു പഴയ നടന്‍ കുറ്റവാളിയായാല്‍ ശ്രീനിവാസനുമാകുമോ?
തീര്‍ച്ചയായും മയക്കുമരുന്നുപയോഗം നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. അതാരും പറഞ്ഞു തരേണ്ട കാര്യമില്ല. എല്ലാ മേഖലകളിലും അതുണ്ട്. ഐടി വിഭാഗങ്ങളിലെ മയക്കുമരുന്നുപയോഗത്തെ കുറിച്ച് അടുത്തു വാര്‍ത്ത വന്നിരുന്നല്ലോ. ഒരു നടന്റെ പേരില്‍ യുവ സിനിമാപ്രവര്‍ത്തകരെ ആക്ഷേപിക്കുന്നത് അസഹിഷ്ണുതയല്ലാതെ മറ്റെന്ത്? അതും സിനിമക്കാര്‍ തന്നെ. പ്രത്യകിച്ച് താനറിയാതെ വന്നുപെട്ടതാണെന്ന് അയാള്‍ ആണയിടുമ്പോള്‍.
പിന്നെ മീഡിയ. സമീപകാലത്ത് ഏറ്റവും അപചയിച്ച വിഭാഗം മീഡിയയാണ്. മീഡിയക്കെതിരെ ഇതേ ഗണേഷ് അടുത്ത കാലത്ത് പറഞ്ഞത് മറക്കാറായോ? പ്രത്യേകിച്ച് ഗണേഷിന്റെ വ്യക്തിജീവിതത്തെ ആഘോഷിച്ചപ്പോള്‍. ഇപ്പോഴത്തെ വിവാദത്തിലും മീഡിയയുടെ ജീര്‍ണ്ണത പ്രകടമാണ്.
ഇനി ആഷിക് അബുവിലേക്ക്. തീര്‍ച്ചയായും കെ എം മാണിയുടെ വിഷയത്തില്‍ ആഷിക് അബു എടുത്തുചാട്ടം കാട്ടിയിട്ടുണ്ട്. ധാര്‍മ്മികമായ മാണി രാജിവെച്ചെങ്കില്‍ എന്നതു ശരി. അതു രാഷ്ട്രീയത്തില്‍ ചില മൂല്യങ്ങള്‍ അവശേഷിപ്പിക്കുമായിരുന്നു. എന്നാല്‍ കൃത്യമായും മാണി കുറ്റവാളിയെന്നത് ഇതുവരേയും തെളിഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ മാണിക്കെതിരായ സംഭാവനസമരം അല്‍പ്പം കടന്നു പോയി. അതിനുള്ള പകപോക്കലാണ് അദ്ദേഹത്തിനെതിരായ നീക്കമെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇനി ഇവരെല്ലാം കൂടി ആഷിക് അബുവിനെ പോലീസിനെ കൊണ്ട് ചോദ്യം ചെയ്യിച്ചുകൂട എന്നില്ല. അപ്പോള്‍ തങ്ങളുടെ റിപ്പോര്‍ട്ട് ശരിയായല്ലോ എന്ന് അതെഴുതിയവര്‍ക്ക് വാദിക്കുകയുമാകാം. അത്തരം നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന.
ഈ വിഷയത്തിലിടപെട്ട് സക്കറിയയുടെ ഫേസ് ബുക്ക് പോസ്റ്റ് നോക്കുക. ഒരു യുവനടനും മൂന്ന് പെണ്‍കുട്ടികളും ഒരു പോലീസ് ഭാഷ്യവും! സരിതയ്ക്കും സോളാര്‍ കേസിനും ശേഷം ഒരു പക്ഷേ ഇത്രയും രക്തം തിളപ്പിക്കുന്ന കച്ചവടമൂല്യമുള്ള ഒരു തിരക്കഥ മലയാള മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാവില്ല. ലഹരിയുടെ ഉപയോഗത്തിന്റെ പിന്നിലെ സാമൂഹ്യശാസ്ത്രപരവും മനശ്ശാസ്ത്രപരവും പ്രതിഭാബന്ധിതവുമായ വസ്തുതകള്‍ പഠിച്ച് അവതരിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
അതിനുപകരം അവരുടെ കച്ചവടത്വര അവരെ പ്രേരിപ്പിച്ചത് വാഗ്ദാന സമ്പന്നമായ ഒരു യുവാവിനെ വേട്ടയാടാനും നിസ്സഹായരായ മൂന്ന് പെണ്‍കുട്ടികളുടെ വസ്ത്രാക്ഷേപം നടത്താനുമായിരുന്നു എന്നതിന്റെ മുന്നില്‍ മലയാളിയായ ഞാന്‍ ലജ്ജിച്ചു തലകുനിച്ച് നില്‍ക്കുന്നു എന്നാണ് സക്കറിയ പറയുന്നത്. കൊടിയ വിഷം നിറഞ്ഞ, മതമൗലിക വാദികളടക്കമുള്ള, എത്രയോ ഹൃദയശൂന്യരായ സാമൂഹികദ്രോഹികള്‍, ഭീകര ജീവികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ഭരണകൂടവും മതവും ജാതിയും ഉദ്യോഗസ്ഥനുദ്യോഗസ്ഥ വലയങ്ങളും വരെയുള്ള മേഖലകളില്‍ മാധ്യമങ്ങളുടെ തോളില്‍ കയ്യിട്ട്, കൊടുത്തും വാങ്ങിയും, ജീവിക്കുമ്പോഴാണിതെന്നു മറക്കരുതെന്നും സക്കറിയ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏതാണ്ടിതേ കാലത്താണ് മയക്കുമരുന്നിന്റെ അംബാസഡറായി അനുഗൃഹീത കലാകാരന്‍ ബോബ് മാര്‍ലിയെ ചിത്രീകരിച്ചത് എന്നതും ഓര്‍മ്മവരുന്നു.
യാതൊരു അടിസ്ഥാനവുമില്ലാതെ ഒരാരോപണം ആഷിക് അബുവിനും റിമാ കല്ലിങ്കലിനും മറ്റുമെതിരെ ഉയര്‍ന്നപ്പോള്‍ തല മുതിര്‍ന്ന ഒരു സിനിമാക്കാരനും മിണ്ടുvdvില്ല എന്നതും നോക്കുക. മിക്കവാറും പേര്‍ തുറന്നുപറയുന്നില്ലെങ്കിലും ഗണേഷുമാര്‍ തന്നെയാണ്. വളരെ മോശമായി എന്ന് ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും ലാലിസത്തെ പിന്തുണക്കാന്‍ മുന്നോട്ടുവന്ന മമ്മുട്ടിയെ പോലുള്ളവരും പല സാമൂഹ്യവിഷയങ്ങളിലും അഭിപ്രായം പറയുന്ന രഞ്ജിത്തിനെപോലുള്ളവരും മുഷ്ടിചുരുട്ടുന്ന സുരേഷ് ഗോപിയെ പോലുള്ളവരുമെല്ലാം എവിടെ? തങ്ങളെ പരിഗണിക്കാതെ ഉയര്‍ന്നുവരുന്ന പുതുതലമുറയെ തകര്‍ക്കാന്‍ കിട്ടുന്ന അവസരമാണല്ലോ. മൗനം കുറ്റകരമാകുന്നത് ഇവിടെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in