
കഷ്ടം കിരണ്‍ ബേദി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
‘കോടതി നിങ്ങളെ വെറുതെ വിട്ടാലും ജനങ്ങള്‍ വെറുതെ വിടില്ല.’ ഇതു പറഞ്ഞത് കിരണ്‍ ബേദി. ആരോടാണെന്ന് ചിലരെങ്കിലും മറന്നിരിക്കില്ല. നരേന്ദ്രമോദിയോട്. അതാകട്ടെ കേവലം ഒന്നര വര്‍ഷം മുമ്പ്. അതിനുശേഷം ഈ നിലപാടില്‍ മാറ്റമുണ്ടാകാന്‍ മതിയായ എന്തെങ്കിലും കാരണമുണ്ടായതായി എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എന്നിട്ടും ബേദിയെത്തി, മോദിയുടെ ക്യാമ്പില്‍.അതും വളരെയടുത്തകാലം വരെ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്ന കെജ്രിവാളിനെതിരെ മത്സരിക്കാന്‍. പോലീസില്‍ ശുദ്ധീകരണത്തിനായി പടവെട്ടി എന്നവകാശത്തോടെ പൊതുജീവിതവും ശുദ്ധീകരിക്കാന്‍ എത്തിയ ഒരാളുടെ അധപതനം. പൊതുജീവിതത്തെ നിങ്ങള്‍ കുറെകൂടി മലിനപ്പെടുത്തിയിരിക്കുന്നു കിരണ്‍ ബേദി.
ഏതു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരാനും പാര്‍ട്ടി മാറാനുമൊക്കെ ഏതൊരാള്‍ക്കുമുള്ള അവകാശം കിരണ്‍ ബേദിക്കുമുണ്ട്. എന്നാല്‍ ജനങ്ങളോട പ്രതിബദ്ധതയുണ്ടെങ്കില്‍ എന്തുകൊണ്ട് വിശ്വാസത്തില്‍ മാറ്റം വന്നു എന്നവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. ആം ആദ്‌മിയോടുള്ള താല്‍പ്പര്യ സമയത്ത് അതിനു കഴിഞ്ഞിരുന്നു. അഴിമതിക്കെതിരായ പാര്‍ട്ടിയുടെ ശക്തമായ നിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്നവരുടെ നിലപാട് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല എന്നവര്‍ പറഞ്ഞെങ്കിലും. എന്നാല്‍ ഇപ്പോഴത്തെ മാറ്റമോ? ആം ആദ്‌മി അഴിമതിപാര്‍ട്ടിയായെന്ന് എതിരാളികള്‍ പോലും പറയില്ല. മറുവശത്ത് ബേദി വിമര്‍ശിച്ച വര്‍ഗ്ഗീയതയുടെ വിഷയത്തില്‍ ബിജെപിക്ക് മാറ്റമുണ്ടായിട്ടുമില്ല. അധികാരം ലഭിച്ചതിനുശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം കൂടുതല്‍ വര്‍ഗ്ഗീയവാദികളായിരിക്കുകയാണ്‌താനും. ഇത്തരമൊരു സാഹചര്യത്തിലാണ് ബേദിയുടെ മനംമാറ്റമെന്നത് നിഷ്‌കളങ്കമായി കരുതാന്‍ വയ്യ. അധികാരമോഹം തന്നെ കാരണം. ബിജെപി വെച്ചുനീട്ടിയിരിക്കുന്ന ഡെല്‍ഹി മുഖ്യമന്ത്രിപദം. ഇപ്പോള്‍ രാഷ്ട്രീയത്തോടുള്ള താല്‍പ്പര്യമില്ലായാമയും പറപറന്നു.
അല്ലെങ്കിലും ജനങ്ങളോടെന്നതിനേക്കാള്‍ അധികാരത്തോട് പ്രതിബദ്ധത കാണിക്കാന്‍ നിര്‍ബന്ധിതരയാ ഒരു പദവിയില്‍ നിന്നുവരുന്നവരില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്‍….? പ്രതീക്ഷിച്ചവര്‍ പമ്പരവിഡ്‌ഢികള്‍…..