എല്‍.ഡി.എഫിന്റെ ഇലക്ഷന്‍ വാഗ്ദാനങ്ങളും മന്ത്രിസഭയുടെ വികസന സങ്കല്പങ്ങളും
കെ പി ശശി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തികച്ചും വ്യത്യസ്തമായ വാഗ്ദാനങ്ങളുമായി കേരള ജനതയെ അഭിമുഖീകരിച്ചത്.ഇവയില്‍ ‘പരിസ്ഥിതിക്കു നാശമില്ലാത്ത് വികസനം’മനുഷ്യ ഹാനിയില്ലാത്ത വികസനം, അഴിമതി മുക്ത കേരളം എന്നീ വാഗ്ദാനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. പരിസ്ഥിതിയും വികസനവും എന്ന സങ്കല്പങ്ങളോടു കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷം ഇതേ വിഷയത്തില്‍ സമരം ചെയ്യുന്ന നിരവധി ജനകീയ സമരങ്ങളോടും ഇതുവരെ നിര്‍ത്തിച്ചിരുന്ന സമീപനങ്ങളില്‍ നിന്നു ഇടതുപക്ഷ പാര്‍ട്ടികള്‍ വളരെ മുന്നോട്ടുപോയി എന്ന തിരിച്ചറിവ് തികച്ചും സ്വാഗതാര്‍ഹമാണ്. എന്നാല്‍ […]
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തികച്ചും വ്യത്യസ്തമായ വാഗ്ദാനങ്ങളുമായി കേരള ജനതയെ അഭിമുഖീകരിച്ചത്.ഇവയില്‍ ‘പരിസ്ഥിതിക്കു നാശമില്ലാത്ത് വികസനം’മനുഷ്യ ഹാനിയില്ലാത്ത വികസനം, അഴിമതി മുക്ത കേരളം എന്നീ വാഗ്ദാനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. പരിസ്ഥിതിയും വികസനവും എന്ന സങ്കല്പങ്ങളോടു കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷം ഇതേ വിഷയത്തില്‍ സമരം ചെയ്യുന്ന നിരവധി ജനകീയ സമരങ്ങളോടും ഇതുവരെ നിര്‍ത്തിച്ചിരുന്ന സമീപനങ്ങളില്‍ നിന്നു ഇടതുപക്ഷ പാര്‍ട്ടികള്‍ വളരെ മുന്നോട്ടുപോയി എന്ന തിരിച്ചറിവ് തികച്ചും സ്വാഗതാര്‍ഹമാണ്.
എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം ഇതേ വിഷയങ്ങളോടുള്ള സര്‍ക്കാര്‍ സമീപനത്തിന് ചില മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അതിനു പ്രധാനമായി നമ്മുടെ മുന്നിലെത്തിയിരിക്കുന്നത് വിഴിഞ്ഞം പദ്ധതിയോടുള്ള സര്‍ക്കാര്‍ സമീപനമാണ്. ഈ കഴിഞ്ഞ ജൂണ്‍ 9-ാം തിയതി കേരളത്തില്‍ വന്ന കരണ്‍ അദാനിയെ പൂക്കളുമായി സ്വീകരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോയില്‍ നിന്നു തന്നെ വാഗ്ദാനങ്ങളില്‍ നിന്നുള്ള തിരിച്ചു പോക്ക് വ്യക്തമാണ്. ഈ അവസരത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളും മനുഷ്യവകാശ പ്രവര്‍ത്തകരു ഉന്നയിക്കേണ്ടചില ചോദ്യങ്ങളുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കരണ്‍ അദാനി 2016 ജൂണ്‍ 9 ന് നടത്തിയ ‘തേന്‍ നിലാവ്’ (ഹണിമൂണ്‍) കൂടിക്കാഴ്ചയെ നമ്മള്‍ എങ്ങിനെ വിലയിരുത്തണം?
1. അദാനി സംഘം വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നും കുളച്ചല്‍ തുറമുഖം(തമിഴ്‌നാട്) പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. കേരളത്തിലെ പരിസ്ഥിതി മനുഷ്യവകാശപ്രവര്‍ത്തകരില്‍ ഇത് ആശ്വാസവും തമിഴ്‌നാട്ടിലുള്ളവരില്‍ ആശങ്കയും സൃഷ്ടിച്ചിരുന്നു. പക്ഷെ. പിണറായി വിജയന്‍-കരണ്‍ അദാനി കൂടിക്കാഴ്ചക്ക് ശേഷം അദാനി സംഘം പറഞ്ഞത് കുളച്ചല്‍ തുറമുഖം പദ്ധതി ഒഴിവാക്കുയാണെന്നും വിഴിഞ്ഞം പദ്ധതി’പ്രഖ്യാപിക്കപ്പെട്ട സമയത്തിനകം’ പൂര്‍ത്തിയാക്കുമെന്നാണ് . ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് വീണ്ടും ആശങ്കയും തമിഴ് നാട്ടുകാര്‍ക്ക് ആശ്വാസവും നല്‍കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ആശയങ്കയുണ്ടാക്കാനാണോ കേരളമുഖ്യമന്ത്രി ശ്രമിക്കുന്നത്?
2. ‘പ്രഖ്യാപിക്കപ്പെട്ട സമയത്തിനകം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം?വിഴിഞ്ഞം തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഹരിത ട്രൈബ്യൂണലിന്റെ വിധി പദ്ധതിക്ക് എതിരായാല്‍ ഇതുവരെയുണ്ടായ പരിസ്ഥിതി ആഘാതങ്ങളും നാശങ്ങളുമെല്ലാം തിരുത്തി പൂര്‍വ്വ സ്ഥിതിയിലേക്ക് ‘ പദ്ധഥി പ്രദേശത്തെ മാറ്റാമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെവപ്രതിനിധി കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. എങ്ങിനെയാണ് പിണറായി വിജയന്‍ ഇത് നടപ്പിലാക്കാന്‍ പോകുന്നത്?
3. കരണ്‍ അദാനി പറഞ്ഞത് യുഡിഎഫ് സര്‍ക്കാരുമായി അദാനി സംഘം ഉണ്ടാക്കിയ കരാര്‍ പ്രകാരം തന്നെ പദ്ധതി മുന്നോട്ട് പോകുമെന്നാ്ണ്. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഈ കരാറിനെതിരെ പിണറായി നടത്തിയ വിമര്‍ശനങ്ങള്‍ ഇത്ര പെട്ടെന്ന് പിണറായി തന്നെ മറന്നു പോയോ?
4. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ (ഗടടജ) അതിരപ്പിള്ളി വിഴിഞ്ഞം തുറമുഖം എന്നീ പദ്ധതികളുടെ കാര്യത്തിലുള്ള വ്യക്തമായ എതിര്‍ നിലപാട് നമ്മള്‍ സ്വാഗതം ചെയ്യണം. പരിസ്ഥിതിക്കും ജനങ്ങള്‍ക്കും പ്രതികൂലമായ ഈ പദ്ധതികള്‍ പിന്‍വലിക്കണമെന്നാണ് കെ.എസ്.എസ്.പിയുടെ ഉറച്ച നിലപാട്. കെ.എസ്.എസ്.പിയും സിപിഐ(എം) മായുള്ള അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ കെഎസ്എസ്പിയുടെ ഈ പദ്ധതി പ്രശ്‌നങ്ങിലുള്ള കര്‍മ്മപരിപാടികള്‍എന്തായിരിക്കും? കെഎസ് എസപിയുടെ ശബ്ദം സിപിഐ(എം) നകത്തും എല്‍ഡിഎഫനകത്തും ഭരണ തലത്തിലും കൂടുതല്‍ ശക്തമായി മുഴങ്ങുമോ?
5. എല്‍ഡിഎഫിലെ രണ്ടാം ഘടകക്ഷിയായ സിപിഐ പരിസ്ഥിതി അഘാതമുണ്ടാക്കുമെന്നതിനാല്‍ അതിരിപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നു വെന്നനിലപാടും നമ്മള്‍ സ്വാഗതം ചെയ്യണം. പക്ഷെ, വിഴിഞ്ഞം പദ്ധതി കേരളത്തില്‍ സൃഷ്ടിക്കാവുന്ന സാമൂഹ്യ സാമ്പത്തിക പരിസ്ഥിതി അഘാതത്തെക്കുറിച്ച് സിപിഐ നേതൃത്വത്തിനകത്ത് തന്നെ വീക്ഷണ വ്യത്യസ്തകളും സംശയങ്ങളുമുണ്ടോ?6. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തോമസ് ഐസക് വിഴിഞ്ഞം തുറമുഖ പദ്ധതിയെ അതിന്റെ സാമ്പത്തിക ആഘാതത്തിന്റെ അടിസ്ഥാനത്തില്‍ കടുത്തഭാഷയില്‍ എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിയായിരിക്കുമ്പോള്‍ തോമസ് ഐസക്കിന് ഉള്ളതെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
7. ‘പരിസ്ഥിതി നാശമില്ലാത്ത വികസനം’ ‘മനുഷ്യവിരുദ്ധമാല്ലാത്ത വികസനം ‘ അഴിമതി മുക്ത കേരളം’ എന്നീ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ കേരളത്തില്‍ അധികാരത്തിലേറാന്‍ എല്‍ഡിഎഫിന് സാധിച്ചുവെന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തില്‍ ഒരു പുതിയ ചരിത്ര തുടക്കമായി കരുതാവുന്നതാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി മേല്‍പ്പറഞ്ഞ മൂന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും വിരുദ്ധമായിരിക്കുകയും പദ്ധതി നടപ്പിലാക്കാന്‍ എല്‍എഡിഎഫിന് പിണറായി വിജയന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകുകയും ചെയ്താല്‍ എങ്ങിനെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുക?
8. അദാനി സംഘം യുഡിഎഫ് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഈ വന്‍കിട സാമ്പത്തിക തട്ടിപ്പ് പദ്ധതിയുടെ മുന്നില്‍ രണ്ട് ഭാഗം കേന്ദ്ര സര്‍ക്കാരും കേരള സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് അദാനി സംഘത്തിന് ‘ദാനം’ ചെയ്യുമെന്നാണ് കരുതേണ്ടത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം പദ്ധതിയില്‍ നിന്ന് ലാഭമുണ്ടാക്കുകയാണെങ്കില്‍ ലാഭത്തിന്റെ ഒരു ശതമാനം നല്‍കാമെന്നാണ് കരാര്‍!! കരണ്‍ അദാനി പിണറായി വിജനുമായി കൂടിക്കാഴ്ച ശേഷം ഊന്നിപ്പറഞ്ഞത് കരാറില്‍ ഒരു മാറ്റവുമുണ്ടാകില്ല എന്നാണ്. കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞടുപ്പിലൂടെ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തെ ഈ വന്‍കിട സാമ്പത്തിക തട്ടിപ്പ് പദ്ധതികള്‍ക്ക് കുടപിടിക്കുന്നതിലൂടെ എല്‍ഡിഎഫ് അട്ടിമറിക്കുമോ?
9. വിഴിഞ്ഞം തുറമുഖ പദ്ധതിരേഖാ പ്രകാരം പശ്ചിഘട്ട നിരകളിലെ രണ്ട് മലകള്‍ ഒന്ന് കേരളത്തില്‍ നിന്നും ,ഒന്ന് തമിഴ്‌നാട്ടില്‍ നിന്നും ഇടിച്ച് നിരത്തി കൊണ്ട് വന്ന് സമുദ്ര ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമാ. കേരള-തമിഴ്‌നാട് സമുദ്ര അതിര്‍ത്തി മേഖലയായ വിഴിഞ്ഞം തീരമേഖലയില്‍ നിരത്തി പദ്ധതിയുടെ പാരിസ്ഥിതിക മാനുഷിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും മത്സ്യത്തൊഴിലാളികളുമായും ഇടിച്ച് നിരത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ട പശ്ചിമഘട്ട മേഖലയിലെ ജനങ്ങളിലുമായും പാരിസ്ഥിതിക മനുഷ്യാവകാശ പ്രവര്‍ത്തകരുമായും തമിഴ്‌നാട് സര്‍ക്കാരുമായും എല്‍ഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടാണോ അദാനി സംഘത്തിന് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നല്‍കിയത്.?
10. മേല്‍പ്പറഞ്ഞ ചോദ്യങ്ങളും മറ്റു പല ചോദ്യങ്ങളും സംശയങ്ങളും കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ക്കിടയിലും മത്സ്യത്തൊഴിലാളി സമൂഹങ്ങളിലും സാമൂഹ്യ-പരിസ്ഥിതി-മനുഷ്യാവാകശ പ്രവര്‍ത്തകര്‍ക്കിടയിലും ഉയരുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ആലോചിക്കുന്ന കാര്യം. മറ്റൊന്നാണ് : പിണറായി വിജയനേയും ഉമ്മന്‍ ചാണ്ടിയേയും നരേന്ദ്രമോദിയേയും യോജിപ്പിക്കുന്ന സൈദ്ധാന്തിക ഘടകമെന്താണ്? (അത് മാര്‍കിസല്ല,ഗാന്ധിയല്ല,ഗോള്‍ഡന്‍വാള്‍ക്കറുമല്ല ചിലപ്പോള്‍ അത് അദാനിയായിരിക്കാം!)
11. എല്‍ഡിഎഫിലെ രണ്ടാംഘടകകക്ഷിയാ സിപിഐ, പരിസ്ഥിതി ആഘാതമുണ്ടാക്കുന്നിതാന്‍ അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നുവെന്ന നിലാപാടും സ്വാഗതാര്‍ഹമാണ്.പക്ഷെ. വിഴിഞ്ഞം പദ്ധതി കേരളത്തില്‍സൃഷ്ടിക്കാവുന്ന സാമൂഹ്യ സാമ്പത്തിക പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് സിപിഐ നേതൃത്വത്തിനകത്തു തന്നെ വീക്ഷണ വ്യത്യസ്തകളും സംശയങ്ങളും ഉണ്ടോ?
പദ്ധതിയുടെ വടക്കുഭാഗത്ത് കടലേറ്റം മൂലം നശിക്കാവുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളോട് പാര്‍ട്ടി ഉത്തരം പറയുമോ? പശ്ചിമ ഘട്ടത്തില്‍ നിന്ന് രണ്ടു മലകളെ പിഴുതെറിഞ്ഞ് ജൈവവൈവിധ്യമേറിയ ഒരു കടലിനുള്ളില്‍ നിറക്കുന്നത് പാര്‍ട്ടിയുടെ പരിസ്ഥിതി സംരക്ഷണ ബോധവുമായി യോജിക്കുന്നതാണോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in