ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും……………..
ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും. അടിയന്തരാവസ്ഥക്കുശേഷം രാജന്‍ കേസ് സജീവമായി ഉയര്‍ന്നു വന്നപ്പോള്‍ എ കെ ആന്റണി പറഞ്ഞ വാചകമാണിത്. ഇന്ന് അത് പറഞ്ഞത് രമേശ് ചെന്നിത്തല. അന്ന് ആന്റണി ഉന്നം വെച്ചത് കരുണാകരനെയായിരുന്നെങ്കില്‍ ഇന്ന് ചെന്നിത്തല ഉന്നം വെക്കുന്നത് ഉമ്മന്‍ ചാണ്ടിയെ. കേരളത്തില്‍ ഒരു പാര്‍ട്ടിക്കകത്തു നടന്ന ഗ്രീപ്പ് പോരിനെ കുറിച്ച് പഠനം നടത്തിയാല്‍ ഏറ്റവും കാലം നീണ്ടുനിന്നത് കെ കരുണാകരന്‍ – എ കെ ആന്റണി പോരായിരുന്നു. വി എസ് – പിണറായി ഗ്രൂപ്പിസം അതിന്റെ […]
ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും. അടിയന്തരാവസ്ഥക്കുശേഷം രാജന്‍ കേസ് സജീവമായി ഉയര്‍ന്നു വന്നപ്പോള്‍ എ കെ ആന്റണി പറഞ്ഞ വാചകമാണിത്. ഇന്ന് അത് പറഞ്ഞത് രമേശ് ചെന്നിത്തല. അന്ന് ആന്റണി ഉന്നം വെച്ചത് കരുണാകരനെയായിരുന്നെങ്കില്‍ ഇന്ന് ചെന്നിത്തല ഉന്നം വെക്കുന്നത് ഉമ്മന്‍ ചാണ്ടിയെ.
കേരളത്തില്‍ ഒരു പാര്‍ട്ടിക്കകത്തു നടന്ന ഗ്രീപ്പ് പോരിനെ കുറിച്ച് പഠനം നടത്തിയാല്‍ ഏറ്റവും കാലം നീണ്ടുനിന്നത് കെ കരുണാകരന്‍ – എ കെ ആന്റണി പോരായിരുന്നു. വി എസ് – പിണറായി ഗ്രൂപ്പിസം അതിന്റെ മുന്നില്‍ എത്രയോ നിസ്സാരം. ദൃശ്യമാധ്യമങ്ങള്‍ സജീവമായതുകൊണ്ടുമാത്രമാണ് സിപിഎമ്മിലെ ഗ്രൂപ്പിസം സജീവ ചര്‍ച്ചയാകുന്നത്. ഉമ്മന്‍ ചാണ്ടി – ചെന്നിത്തല മത്സരമൊന്നും കരുണാകരന്‍ – ആന്റണി മത്സരത്തിനു മുന്നില്‍ ഒന്നുമല്ല. ദശകങ്ങള്‍ നീണ്ടുനിന്ന മത്സരത്തില്‍ ആദ്യകാലത്ത് വിജയം കരുണാകരനൊപ്പമായിരുന്നു എങ്കിലും അനിതിമവിജയം ആന്റണിക്കായിരുന്നു. അതിനു പ്രധാന കാരണം കരുണാകരന്റെ മക്കളോടുള്ള സ്‌നേഹമായിരുന്നു. അക്കാര്യത്തില്‍ ആന്റണി അല്‍പ്പം പുറകിലായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് കരുണാകരന്‍ രാജാവായിരുന്നല്ലോ. പാര്‍ട്ടിക്കകത്തും പുറത്തും. സൗന്ദര്യം മാത്രം കൈമുതലായിരുന്ന കമ്യൂണിസ്റ്റ് നേതാവ് അച്യുതമോനോനെ റബ്ബര്‍ സ്റ്റാബാക്കി കരുണാകരന്‍ നാടുവാണ കാലം. എത്രയോ രാജന്മാര്‍ തടവറകള്‍ക്കുള്ളില്‍ കൊല ചെയ്യപ്പെട്ടു. എന്നിട്ടും ഉത്തരേന്ത്യയിലെ വിവരമില്ലാത്തവര്‍ എന്നു നാം പരിഹസിക്കുന്നവര്‍ ഫാസിസത്തിനെതിരെ വിധിയെഴുതിയപ്പോള്‍ പ്രബുദ്ധകേരളം വോട്ടു ചെയ്തത് അടിയന്തരാവസ്ഥക്കനുകൂലമായായിരുന്നു. എന്നാല്‍ രാജന്റെ പിതാവ് ഈച്ചരവാര്യര്‍ നടത്തിയ നിയമയുദ്ധമായിരുന്നു കാര്യങ്ങള്‍ മാറ്റി മറിച്ചത്. കരുണാകരനു മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. അടിയന്തരാവസ്ഥയിലെ സുഖങ്ങള്‍ അനുഭവിച്ചരെല്ലാം കരുണാകരനെ മാത്രം കുരിശിലേറ്റി ന്ല്ല പിള്ളമാരായി. അച്യൂതമേനോന്‍ രാഷ്ട്രീയം നിര്‍ത്തി തേക്കിന്‍ കാട് മൈതാനത്തില്‍ ശീട്ടുകളി കാണാനിരുന്നു. ഈ സാഹചര്യത്തിലാണ് അധികം മിണ്ടാത്ത ആന്റണിയുടെ പ്രശസ്തമായ വാക്കുകള്‍ പുറത്തുവന്നത്.ഉപ്പുതി്‌നനവന്‍ വെള്ളം കുടിക്കും. പിന്നീട് ആന്റണിക്ക് നല്ലകാലമായിരുന്നു.
ഇപ്പോഴിതാ എതിര്‍ ഗ്രൂപ്പില്‍ പെട്ട ചെന്നിത്തല പഴയ ആന്റണിയുടെ വാക്കുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. ആന്റണിയുടെ പഴയ ശിഷ്യനെതിരെയാണ് ചെന്നിത്തലയുടെ ഒളിയമ്പ്. ഓഫീസ് സ്റ്റാഫ് ചെയ്ത, ചെയ്യാന്‍ ശ്രമിച്ച അഴിമതികളില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുമ്പോഴാണ് ചെന്നിത്തലയുടെ ചരിത്രപരമായ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ തന്നെ അപമാനിക്കുകയും പാര്‍ട്ടിയിലും പുറത്തും മുന്‍കൈ നേടുകയും ചെയ്ത ചാണ്ടിക്കെതിരെയുള്ള അസ്ത്രമല്ലാതെ മറ്റെന്താണ് ഈ വാക്കുകള്‍…? വരും ദിവസങ്ങളിലെ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ പോകുന്നത് ഈ വാക്കുകളല്ലാതെ മറ്റെന്താണ്…? താന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ കുറിച്ചാണെന്ന് ചെന്നിത്തല പറയും. ആരു വിശ്വസിക്കാന്‍………?
വാല്‍ക്കഷ്ണം. : ഇതേ കുറിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഒരു പോസ്റ്റ് ഇന്ന് ഫെയ്‌സ് ബുക്കില്‍ കണ്ടു. അന്ന് ആന്റണിക്ക് ഈ വാക്കുകള്‍ കുറിച്ചു കൊടുത്തത് മറ്റാരുമല്ലല്ലോ…..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in