ഈ വിധി തകര്‍ക്കല്‍ ആഘോഷിച്ചവര്‍ക്ക്

മൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഭൂമി തിരിച്ചുപിടിച്ചെന്നവകാശപ്പെട്ട വിഎസ് സര്‍ക്കാര്‍ നടപടിയെ തള്ളിയ കോടതി ഉത്തരവില്‍ അത്ഭുതമില്ല.  പാര്‍ട്ടിയിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാനും തകര്‍ക്കുന്നതില്‍ ആനന്ദം കാണുന്നവരുടെ കയ്യടിനേടാനുമായി സുരേഷ്‌കുമാര്‍, രാജു നാരായണസ്വാമി, ഋഷിരാജ് സിങ് തുടങ്ങിയ കപട ആദര്‍ശവാദികളുടെ സഹായത്തോടെ വിഎസ് നടത്തിയ നാടകത്തിനു സ്വാഭാവികമായും ലഭിക്കുന്ന തിരിച്ചടി തന്നെയാണിത്. നിയമവിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുണ്ടെങ്കില്‍ അവ പിടിച്ചെടു്ക്കുന്നതിനുപകരമാണ് തകര്‍ക്കുന്നതില്‍ നാം ആനന്ദം കണ്ടെത്തിയത്. ബുള്‍ഡോസറുകളെയായിരുന്നു അന്നു നമ്മള്‍ ആരാധിച്ചത്. മൂന്നാര്‍ ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് […]

munarമൂന്നാറില്‍ റിസോര്‍ട്ടുകള്‍ പൊളിച്ച് ഭൂമി തിരിച്ചുപിടിച്ചെന്നവകാശപ്പെട്ട വിഎസ് സര്‍ക്കാര്‍ നടപടിയെ തള്ളിയ കോടതി ഉത്തരവില്‍ അത്ഭുതമില്ല.  പാര്‍ട്ടിയിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാനും തകര്‍ക്കുന്നതില്‍ ആനന്ദം കാണുന്നവരുടെ കയ്യടിനേടാനുമായി സുരേഷ്‌കുമാര്‍, രാജു നാരായണസ്വാമി, ഋഷിരാജ് സിങ് തുടങ്ങിയ കപട ആദര്‍ശവാദികളുടെ സഹായത്തോടെ വിഎസ് നടത്തിയ നാടകത്തിനു സ്വാഭാവികമായും ലഭിക്കുന്ന തിരിച്ചടി തന്നെയാണിത്. നിയമവിരുദ്ധമായി നിര്‍മ്മാണം നടന്നിട്ടുണ്ടെങ്കില്‍ അവ പിടിച്ചെടു്ക്കുന്നതിനുപകരമാണ് തകര്‍ക്കുന്നതില്‍ നാം ആനന്ദം കണ്ടെത്തിയത്. ബുള്‍ഡോസറുകളെയായിരുന്നു അന്നു നമ്മള്‍ ആരാധിച്ചത്.
മൂന്നാര്‍ ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചുകൊടുക്കണമെന്നുമാണ് കോടതി ഉത്തരവ്. മൂന്നാറിലെ തന്നെ അബാദ്, മൂന്നാര്‍ വുഡ്‌സ് റിസോര്‍ട്ടുകളുടെ ഭൂമി ഏറ്റെടുത്ത ദൗത്യസംഘത്തിന്റെ നടപടിയും ഹൈക്കോടതി റദ്ദാക്കി.
റിസോര്‍ട്ട് പൊളിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതിലും സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്ന കോടതിയുടെ നിരീക്ഷണം പൂര്‍ണ്ണമായും ശരിയാണ്. അതിനു കാരണം സിപിഎമ്മിലെ ഗ്രൂൂപ്പിസമായിരുന്നു എന്ന് കോടതിക്ക് പറയാനാകില്ലല്ലോ. നിയമപരമായ നടപടികളില്‍ കൂടി വേണമായിരുന്നു ഭൂമി ഏറ്റെടുക്കാന്‍. എന്നാല്‍, മൂന്നാറില്‍ ഭൂമി ഏറ്റെടുക്കുമ്പോഴും കെട്ടിടങ്ങള്‍ പൊളിക്കുമ്പോഴും സര്‍ക്കാര്‍ നിയമനടപടികളൊന്നും തന്നെ പാലിച്ചില്ലഎന്ന ഹൈക്കോടതിയുടെ നിലപാടും ശരിതന്നെ. മാത്രമല്ല, വന്‍തുക വാങ്ങി കള്ള ആധാരങ്ങള്‍ ഉണ്ടാക്കികൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു പോറലുമേല്‍പ്പിക്കാനുള്ള ധൈര്യവും സര്‍ക്കാര്‍ കാണിച്ചില്ല. അവരെ തൊട്ടാല്‍ കൈപ്പൊള്ളുമല്ലോ.
ഈ സാഹചര്യത്തില്‍ സ്വാഭാവികമായ വിധി മാത്രമാണിതെന്നു പറയാതെവയ്യ.,

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply