ഈ കവര്‍ചിത്രം അതിജീവനത്തിന്റെ അടയാളമാണ്

വിഷ്ണു വിജയന്‍ ‘ സമൂഹ പുരോഗതി ഞാന്‍ വിലയിരുത്തുന്നത് സ്ത്രീകളുടെ പുരോഗതിയായാണ് ‘ അംബേദ്കറിന്റെ വാക്കുകളാണ്… കേരളത്തിലെ അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയിട്ടുള്ള ഒരു കാര്യം അതിലെ സ്ത്രീകളുടെ സജീവമായ ഇടപെടലാണ്. വ്യവസ്ഥാപിത സാമൂഹിക സങ്കല്‍പങ്ങളോടെല്ലാം തന്നെ അംബേദ്കര്‍ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയര്‍ത്തേണ്ടതുണ്ട്. സവര്‍ണ പൊതുബോധം ഏതെല്ലാം തരത്തിലാണൊ സമൂഹത്തെ നിയന്ത്രിച്ചു പോരുന്നത് അതിനെയെല്ലാം ജനാധിപത്യ മാതൃകയില്‍ പൊളിച്ചെഴുതേണ്ട നവീന ചിന്താഗതി പഠിപ്പിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം അംബേദ്കര്‍ രാഷ്ട്രീയത്തിനുണ്ട്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എന്നത് […]

mmmവിഷ്ണു വിജയന്‍

‘ സമൂഹ പുരോഗതി ഞാന്‍ വിലയിരുത്തുന്നത് സ്ത്രീകളുടെ പുരോഗതിയായാണ് ‘ അംബേദ്കറിന്റെ വാക്കുകളാണ്… കേരളത്തിലെ അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയിട്ടുള്ള ഒരു കാര്യം അതിലെ സ്ത്രീകളുടെ സജീവമായ ഇടപെടലാണ്. വ്യവസ്ഥാപിത സാമൂഹിക സങ്കല്‍പങ്ങളോടെല്ലാം തന്നെ അംബേദ്കര്‍ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയര്‍ത്തേണ്ടതുണ്ട്. സവര്‍ണ പൊതുബോധം ഏതെല്ലാം തരത്തിലാണൊ സമൂഹത്തെ നിയന്ത്രിച്ചു പോരുന്നത് അതിനെയെല്ലാം ജനാധിപത്യ മാതൃകയില്‍ പൊളിച്ചെഴുതേണ്ട നവീന ചിന്താഗതി പഠിപ്പിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം അംബേദ്കര്‍ രാഷ്ട്രീയത്തിനുണ്ട്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എന്നത് കേവലം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമുള്ളതായി പിന്‍തുടര്‍ന്നു പോരുന്ന വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി, സ്ത്രീകളുടെ സാമൂഹിക ഇടപെടല്‍ എത്രത്തോളം അനിവാര്യമായ ഒന്നാണെന്നും, അത് പൂര്‍ണതോതില്‍ നടന്നില്ലെങ്കില്‍ സാമൂഹിക മുന്നേറ്റങ്ങള്‍ എത്രത്തോളം അപൂര്‍ണ്ണമാണ് എന്നും, ശരിയായ രീതിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഇല്ലാതെ നടക്കുന്ന ഏതൊരു മുന്നേറ്റവും (?) അര്‍ത്ഥശൂന്യമാണ് എന്ന് തിരിച്ചറിയണം.
കേരളത്തില്‍ അതിശക്തമായി അംബേദ്കര്‍ രാഷ്ട്രീയം വളര്‍ന്നു വരുന്ന ഈ കാലത്ത് അതിന്റെ മുന്‍നിരയിലും, അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെല്ലാം തന്നെ വലിയതോതിലുള്ള സ്ത്രീ പ്രാതിനിധ്യം ഉണ്ടാകാതെ വന്നാല്‍ മാത്രമാണ് അംബേദ്കര്‍ രാഷ്ട്രീയ മുന്നേറ്റത്തെ സംബന്ധിച്ച് അത് ജനാധിപത്യ വിരുദ്ധമാകുന്നത്. പൊതുസമൂഹത്തില്‍ ഒരു ദളിത് സ്ത്രീ നേരിടേണ്ടി വരുന്ന പ്രശ്‌നം സാധാരണ ഗതിയില്‍ സ്ത്രീകളോടുള്ള സമൂഹത്തിന്റെ വിവേചനങ്ങളെക്കാള്‍ അതികമായുളള ഒന്നാണ്. ആദിവാസി നേതാവ് സി.കെ ജാനു കാറ് വാങ്ങുമ്പോള്‍ അതില്‍ അസ്വഭാവികത തേടിപ്പിടിച്ച് സ്ലട്ട് ഷെയിമിംഗ് നടത്തി ആഘോഷിക്കുന്ന മനോഭാവം അത്ര നിഷ്‌കളങ്കമായ ഒന്നായി കാണാനാകില്ല. മറ്റു സാമൂഹിക സാഹചര്യങ്ങളില്‍ കഴിയുന്ന രാഷ്ട്രീയ മേഖലയിലുള്ള എത്ര സ്ത്രീകള്‍ക്കു നേരെ ഇതേ തരത്തിലുള്ള അക്രമം നടുത്തുന്നുണ്ട് എന്ന് താരതമ്യപ്പെടുത്തി നോക്കണം. ജിഷയുടെ ദുഖത്തില്‍ ആ അമ്മ എന്നും കഴിഞ്ഞു കൂടണമെന്ന് കരുതുന്ന, അതിനു വിപരീതമായ കാര്യങ്ങള്‍ കാണുമ്പോള്‍ അസഹിഷ്ണുതയും, അധികാര മനോഭാവത്തോടെയും ആ സ്ത്രീയുടെ നേരെ ആക്രോശിക്കുന്ന, സാമൂഹിക ബോധം ഇതേ കാരണത്താല്‍ എത്ര സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കണം.
പ്രമുഖ വാര്‍ത്താ മാധ്യമത്തില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന അപമാനവും, വിവേചനവും ഒരു ദളിത് യുവതി തുറന്നു പറഞ്ഞാല്‍, അന്നോളം സ്ത്രീ പക്ഷ വാദമൊക്കെ തട്ടിവിട്ടിരുന്ന സകലയാളുകളും മൗനം പാലിക്കുന്നതും, ആരോപണവിധേയന് ലൈക്ക് അടിക്കുന്നതും അത്ര പെട്ടെന്നുണ്ടാകുന്ന മനോഭാവമല്ല, അതൊക്കെ സവര്‍ണ ബോധങ്ങളുടെ തുടര്‍ച്ച മാത്രമാണ്. ജാതിയില്‍ താഴ്ന്നവരെന്ന് തോന്നിയാല്‍ വംശീയ കണ്ണിലൂടെ മാത്രം നോക്കികാണാന്‍ ശീലിച്ച, നിറത്തിന്റെ പേരില്‍ അപമാനിച്ച് ആഘോഷം തീര്‍ക്കുന്ന. കോമഡി ഷോകളിലും, സിനിമകളിലും , മനുഷ്യന്‍ ഇടപെടുന്ന എല്ലാത്തരം മേഖലയിലും അവജ്ഞയോടെ നോക്കി കാണുന്ന ബോധങ്ങളോടും, അത്തരം മാടമ്പി മനോഭാവത്തോടൊക്കെയാണ് ഏറ്റവുമൊടുവില്‍ തുരുത്തി പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ മുഴങ്ങിയ Nima യുടെ മുദ്രാവാക്യം വരെ എത്തിനില്‍ക്കുന്ന അംബേദ്കര്‍ പ്ലാറ്റ്ഫോമിലെ ദളിത് സ്ത്രീ മുന്നേറ്റം സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ജനാധിപത്യ മാതൃക പഠിപ്പിക്കാന്‍ പോകുന്നത്. പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന മായാ പ്രമോദിന്റെ ഫോട്ടോ ഇതൊക്കെ വെറുമൊരു കവര്‍ പേജല്ല. അതിജീവനത്തിന്റെ അടയാളങ്ങളാണെന്ന് പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply