ഇടുക്കി : വരാനിരിക്കുന്നത് മഹാദുരന്തങ്ങളുടെ കാലം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

1227_pkg_image

ടി എന്‍ സുനില്‍, തൊടുപുഴ

ഇടുക്കിയിലെ ദുരന്തത്തിനു കാരണം നമ്മള്‍ തന്നെ. ഉരുള്‍പ്പൊട്ടലെന്ന് നാം പേരിട്ടുവിളിക്കുന്ന പ്രതിഭാസം തനിയെ ഉണ്ടാകുന്നതല്ല. ദീര്‍ഘകാലമായി പിന്തുടര്‍ന്ന തെറ്റായ വികസന കുടിയേറ്റ നയങ്ങളാണ് മഹാദുരന്തത്തിനു കാരണമായത്. വരും വര്‍ഷങ്ങളിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.
1950കള്‍ക്കു ശേഷം സമതലപ്രദേശങ്ങളില്‍ നിന്ന് ഇടുക്കിയിലേക്ക് വന്‍തോതില്‍ കുടിയേറ്റം ആരംഭിച്ചു. സത്യത്തില്‍ കേരളത്തിന്റെ ഒരു ദുഷ്ടലാക്ക് അതിനു പുറകിലുണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ വിഭജനം ആരംഭിച്ചിരുന്ന കാലമായിരുന്നു അത്. ഇടുക്കി മേഖലയില്‍ മലയാളികളുടെ ജനസംഖ്യ കൂട്ടുക എന്നതായിരുന്നു അത്. അതുവഴി ഈ മേഖല തമിഴ് നാട്ടിലേക്ക് പോകാതിരിക്കാനും സംഘടിതമായ നീക്കമുണ്ടായി. പട്ടം താണുപിള്ളയുടെ ഭരണകാലത്താണ് ഇത്തരത്തില്‍ നിരവധി പേരെ ഇടുക്കിയില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചത്. അതിന്റെ സ്മരണ പുതുക്കുന്ന സ്ഥലനാമങ്ങള്‍ പോലും ഇന്നുണ്ട്. ആലപ്പുഴയില്‍ നിന്ന് ഒരു ബാലന്‍പിള്ളയെ കൊണ്ടുവന്ന് താമസിപ്പിച്ച സ്ഥലത്തിന് ഇപ്പോള്‍ പേര് ബാലഗ്രാമം എന്നാണ്. അത്തരത്തില്‍ ഗ്രാമങ്ങള്‍ മാത്രമല്ല, നിരവധി സിറ്റികളും ഇടുക്കിയിലുണ്ട്. രണ്ടു ബാര്‍ബര്‍ഷാപ്പും നാലു കടകളുമാണ് ഈ സിറ്റികളിലുണ്ടാകുക.
തിരുവിതാംകൂറില്‍ നിന്നുള്ള ഈ കുടിയേറ്റം പിന്നീട് ശക്തമായി. ഇടുക്കിക്ക് അജ്ഞാതവും അനുയോജ്യമല്ലാത്തതുമായ കാര്‍ഷിക രീതിയാണ് തുടര്‍ന്നവിടെ നടപ്പായത്. വന്‍തോതില്‍ കാടുകളും മലകളും വെട്ടിക്കീറി. അതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ജില്ലയിലങ്ങോളമിങ്ങോളം നിര്‍മ്മിച്ച റോഡുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ചെങ്കുത്തായ മലനിരങ്ങള്‍ ചെങ്കുത്തായി വെട്ടിക്കീറിയാണ് പല റോഡുകളും നിര്‍മ്മിച്ചത്. കൂടാതെ കെട്ടിട സമുച്ചയങ്ങളും ധാരാളമായി ഉയര്‍ന്നു വന്നു. വന്‍കിടയും ചെറുകിടയുമായ ധാരാളം ഡാമുകള്‍ കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി.
മറുവശത്ത് നദികളുടെ അവസ്ഥയോ? നദികളുടെ ഇരുവശവും കല്‍മതിലുകള്‍ പതിച്ചതോടെ നീരൊഴുക്കിനുള്ള സ്ഥലം കുറഞ്ഞു. അതിനായി കോടികള്‍ ചിലവഴിച്ചു. പലയിടത്തും നദികളുടെ ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു. അതോടെ നീരൊഴുക്ക് കൂടുന്ന വേളകളില്‍ വെള്ളപ്പൊക്കം പതിവായി. ഇക്കുറി തൊടുപുഴയിലും മറ്റും സംഭവിച്ചത് അതാണ്. ഇത്തവണ വെള്ളത്തില്‍ മുങ്ങിയ പാപ്പുട്ടി ഹാള്‍ തൊടുപുഴയാര്‍ നികത്തി പണിതതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
വരും വര്‍ഷങ്ങളില്‍ ഇടുക്കി നേരിടാന്‍ പോകുന്നത് മഹാദുരന്തങ്ങളായിരിക്കുമെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. എന്നാല്‍ ആ ദുരന്തങ്ങളെ വിളിച്ചു വരുത്തുന്ന സമീപനങ്ങളാണ് സമുദായ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും. ഇനിയുള്ള കാലമെങ്കിലും പ്രകൃതിക്കുനേരെ കഠാരവെക്കുന്ന വികസന നയങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ ഇവരുടെ അസാധാരണമായ ഐക്യം നോക്കുക. വോട്ടും താല്‍ക്കാലിക ലാഭങ്ങളും മാത്രമെ ഇവര്‍ക്കാവശ്യമുള്ളു. എന്നാല്‍ വരുംതലമുറയെ മഹാദുരന്തങ്ങളിലേക്ക് തള്ളിവിടുക എന്നതാണ് ഈ നയങ്ങളുടെ ബാക്കി പത്രം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply