ആദിവാസി മ്യൂസിയം പദ്ധതിയില്‍ നിന്ന് കിര്‍ത്താര്‍ഡ്‌സ് പിന്മാറുക

പൊതുപ്രവര്‍ത്തകര്‍ കേരളത്തില്‍ ആദിവാസികളുടെ പേരില്‍ ഒരു മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിയുമായി കിര്‍ത്താഡ്‌സ് മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ഈ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രഭാഷണത്തിലും സൂചിപ്പിച്ചിരുന്നു. ആദിവാസികളേയും അവരുടെ സംസ്‌കാരത്തെയും കലയേയും ഭൂതകാലാവശിഷ്ടങ്ങ ളായി കാണുന്ന വരേണ്യ/വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് ഈ മ്യൂസിയം പദ്ധതി. പൊതുസമൂഹത്തിന്റെ കാഴ്ച/കൗതുക വസ്തുക്കളായി ആദിവാസികളെ ചിത്രീകരിക്കുന്നത് വംശീയ ബോധത്തിന്റെ പ്രകടനമാണ്. വികസനത്തിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും മണ്ഡലങ്ങളില്‍ ഭരണകൂടങ്ങളുടെ വിവേചനപൂര്‍ണ്ണമായ സമീപനം കാരണമായി വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന സമുദായമാണ് കേരളത്തിലെ […]

adi

പൊതുപ്രവര്‍ത്തകര്‍

കേരളത്തില്‍ ആദിവാസികളുടെ പേരില്‍ ഒരു മ്യൂസിയം നിര്‍മിക്കാനുള്ള പദ്ധതിയുമായി കിര്‍ത്താഡ്‌സ് മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും ഈ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രഭാഷണത്തിലും സൂചിപ്പിച്ചിരുന്നു.

ആദിവാസികളേയും അവരുടെ സംസ്‌കാരത്തെയും കലയേയും ഭൂതകാലാവശിഷ്ടങ്ങ ളായി കാണുന്ന വരേണ്യ/വംശീയ ബോധത്തിന്റെ തുടര്‍ച്ചയാണ് ഈ മ്യൂസിയം പദ്ധതി. പൊതുസമൂഹത്തിന്റെ കാഴ്ച/കൗതുക വസ്തുക്കളായി ആദിവാസികളെ ചിത്രീകരിക്കുന്നത് വംശീയ ബോധത്തിന്റെ പ്രകടനമാണ്.

വികസനത്തിന്റെയും ഭരണനിര്‍വ്വഹണത്തിന്റെയും മണ്ഡലങ്ങളില്‍ ഭരണകൂടങ്ങളുടെ വിവേചനപൂര്‍ണ്ണമായ സമീപനം കാരണമായി വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന സമുദായമാണ് കേരളത്തിലെ ആദിവാസികള്‍.

ആദിവാസി സമുദായം നിരന്തരമായി ഉയര്‍ത്തികൊണ്ടിരിക്കുന്ന ഭൂമി, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളെ ക്രൂരമായ അവഗണനക്കും അടിച്ചമര്‍ത്തലിനും വിധേ യമാക്കി കൊണ്ടിരിക്കുന്നവര്‍ തന്നെയാണ് മ്യൂസിയം പദ്ധതിയുമായി രംഗത്ത് വരുന്നത്. ആദിവാസികളെ മ്യൂസിയം പീസാക്കി ആധുനിക പൂര്‍വ്വമായി ചിത്രീകരിക്കുന്നത് തന്നെയും ഇത്തരം ഹിംസകളെയും അവഗണനകളെയും ന്യായീകരിക്കുന്ന പൊതു ബോധ യുക്തിയാണെന്ന് ഞങ്ങള്‍ ഉണര്‍ത്തുന്നു.

അതിനാല്‍ മ്യൂസിയം പദ്ധതിയില്‍ നിന്ന് കിര്‍ത്താഡ്‌സ് പിന്മാറണമെന്നും പകരം ആദി വാസികളുടെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രമോ മറ്റോ സ്ഥാപിക്കുന്നതിനായി ആ പണം വകയിരുത്തണമെന്നും ആവശ്യപ്പെടുന്നു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:
കെ.കെ.കൊച്ച്
പി. കെ കരിയന്‍
ഡോ. നാരായണന്‍ എം. ശങ്കരന്‍
അശ്വതി സി. എം
ബി.ആര്‍.പി ഭാസ്‌കര്‍
ഡോ. ഒ. കെ സന്തോഷ്
കെ.കെ ബാബുരാജ്
ഡോ. ഉമര്‍ തറമേല്‍
എ.എസ് അജിത്കുമാര്‍
അഫ്താബ് ഇല്ലത്ത്
രൂപേഷ് കുമാര്‍
ശ്രീരാഗ് പൊയിക്കാടന്‍
പ്രേംകുമാര്‍
മഗ്‌ളൂ ശ്രീധര്‍
ഡോ. ജെനി റൊവീന
ഡോ. വര്‍ഷ ബഷീര്‍
ഉമ്മുല്‍ ഫായിസ
ഡോ. എ.കെ വാസു
സുദേഷ് എം. രഘു
ഡോ. പി. കെ രതീഷ്
അരുണ്‍ അശോകന്‍
ജോണ്‍സന്‍ ജോസഫ്
കുര്യാക്കോസ് മാത്യു
ഡോ. ഷെറിന്‍ ബി.എസ്
റെനി ഐലിന്‍
നഹാസ് മാള
ഡോ. സുദീപ് കെ.എസ്
സാദിഖ് പി. കെ
ഡോ. ജമീല്‍ അഹമ്മദ്
ഡോ. കെ. എസ് മാധവന്‍
കെ. അഷ്‌റഫ്
ഷിബി പീറ്റര്‍
സന്തോഷ് എം. എം
പ്രശാന്ത് കോളിയൂര്‍
അജയന്‍ ഇടുക്കി
ഡോ. വി ഹിക്മത്തുല്ല
രജേഷ് പോള്‍
സമീര്‍ ബിന്‍സി
ആഷിഖ് റസൂല്‍
വസീം ആര്‍. എസ്
ഒ.പി രവീന്ദ്രന്‍
ഡോ. ജെന്റില്‍ ടി. വര്‍ഗീസ്
ശ്രുതീഷ് കണ്ണാടി
മാഗ്ലിന്‍ ഫിലോമിന
സി. എസ് രാജേഷ്
കമാല്‍ കെ. എം
ഇഹ്സാന പരാരി
വിനീത വിജയന്‍
ദേവ പ്രസാദ്
സുകുമാരന്‍ ചാലിഗദ്ദ
കൃഷ്ണന്‍ കാസര്‍കോട്
ജസ്റ്റിന്‍ ടി. വര്‍ഗീസ്
ജോസ് പീറ്റര്‍
ഡോ. എം. ബി. മനോജ്
ഡോ. അജയ് ശേഖര്‍
ചിത്രലേഖ
അജയ് കുമാര്‍
ആതിര ആനന്ദ്
അഡ്വ. പ്രീത
കെ എ മുഹമ്മദ് ഷെമീര്‍
ലീല കനവ്
പ്രമീള കെ പി
പ്രഭാകരന്‍ വരപ്രത്ത്
കെ അംബുജാക്ഷന്‍
പ്രവീണ കെ പി
ഡോ.രണ്‍ജിത് തങ്കപ്പന്‍
മൈത്രി പ്രസാദ്
കെ.വി സഫീര്‍ ഷാ
സിമി കോറോട്ട്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply