എന്തുകൊണ്ട് പ്രണയം കൊലപാതകത്തിലത്തുന്നു? – പ്രസാദ് അമോര്‍
Functional Magnetic Resonance Imaging scan(FMRI) and Positron Emission Tomography (PET) scan ഫലമായി മസ്തിഷ്‌കത്തിലെ ഉള്ളറകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു് വ്യക്തമായി മനസ്സിലാക്കാന്‍ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി മസ്തിഷ്‌കത്തിലെ നിശ്ചിതമായ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള മരുന്നുകള്‍ രൂപപ്പെടുത്താനും ക്രിമിനല്‍ പെരുമാറ്റങ്ങള്‍ താരതമേന്യ നിയന്ത്രിക്കാനും കഴിയും. പക്ഷെ കുറ്റവാസനയുള്ളര്‍ പുറമെ മാന്യമായി പെരുമാറുന്നവരും ചികിത്സയ്ക്ക് വിധേയമാവാത്തവരുമാണ്. അതിനാല്‍ അത്തരം മനുഷ്യരുടെ അപകടകരമായ ജൈവ വാസനകളെ സാമൂഹ്യമായി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുകയും, നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ചെയ്യുകയെ നിവൃത്തിയുള്ളു.
പ്രണയം നിരസിക്കപ്പടുമ്പോള്‍ പ്രണയിനിയെ അക്രമിക്കുകും കൊല ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. ഒരു പുരുഷാധിപത്യസമൂഹത്തില്‍ ഇതിന്റെ സാമൂഹ്യ – രാഷ്ട്രീയ വശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മനശാസ്ത്രപരമായ പ്രശ്‌നങ്ങളാണ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ പ്രസാദ് അമോര്‍ ചര്‍ച്ച ചെയ്യുന്നത്.
ഉപദേശം കൊണ്ടും അനുകൂലമായ സാഹചര്യങ്ങള്‍ കൊണ്ടും മനുഷ്യരുടെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാ രൂപങ്ങളും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കാലാകാലങ്ങളായി വിശ്വസിച്ചു് വരുന്നത്.സ്വഭാവരൂപങ്ങള്‍, ജീവിതശൈലികള്‍ തുടങ്ങിയവ കൗണ്‍സിലിംഗ് ,ആധ്യാത്മിക രൂപങ്ങള്‍ കേവലമായ പരിശീലനങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുമെന്നാണ് പോപ് സൈക്കോളജിയുടെ പ്രചാരണം.നന്മതിന്മകളെയും ഗുണദോഷങ്ങളെയും അതിജീവിക്കുന്ന ഒരു അതിമനുഷ്യ സങ്കല്‍പ്പവും( (obermensch philosophy) ഇതോടൊപ്പമുണ്ട്. എന്നാല്‍ സാമ്പ്രദായിക മനുഷ്യ പെരുമാറ്റങ്ങളെയും മൂല്യങ്ങളെയും ന്യായീകരിക്കുന്ന മനഃശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ മസ്തിഷ്‌ക സ്‌കാനിങ്ങും ഹോര്‍മോണ്‍ പഠനങ്ങളും വഴി ലഭിക്കുന്ന നിഗമനങ്ങള്‍ക്കു മുന്‍പില്‍ അപ്രസക്തമാകുകയാണ്.
പ്രണയത്തില്‍ ശക്തമായ രാസപദാര്‍ഥങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. മോണോ അമിനുകള്‍ എന്നറിയപ്പെടുന്ന രാസവസ്തുക്കളുടെ അനിയന്ത്രികമായ ഒഴുക്കുണ്ടാകുന്നു.ഫിനൈല്‍ ഈതൈല്‍ അമീന്‍ എന്ന പ്രണയതന്മാത്രയാണ് പ്രണയവികാരങ്ങള്‍ സൃഷ്ടിക്കുന്ന മസ്തിഷ്‌ക രാസികങ്ങളെ നിയന്ത്രിക്കുന്നത്.ഹോര്‍മോണുകളുടെ അഡിക്ഷന്‍ വ്യക്തികളെ ഉന്മാദത്തിലേയ്ക്ക് നയിക്കും ആ സമയത്തു് പ്രണയനിരാസം ജൈവപരമായി കുറ്റവാസനയുള്ള വ്യക്തിയെ ഭ്രാന്തമായ ചെയ്തികളില്‍ എത്തിക്കും. എന്നാല്‍ പ്രണയ ഹോര്‌മോണുകളോട് മസ്തിഷ്‌കം താത്മ്യം പ്രാപിക്കുന്നതനുസരിച്ചു ഇത്തരം ഹോര്‍മോണുകള്‍ കുറഞ്ഞു സാധാരണ നിലയില്‍ എത്തുമ്പോള്‍ പ്രണയം നഷ്ടപ്പെടും.
ജീവശാസ്ത്രപരമായി മനുഷ്യന്‍ ഏക പതിനിവ്രത ജീവിയല്ല. മനുഷ്യര്‍ക്ക് ഒരിണയെ ഒരുപാട് കാലം പ്രണയിച്ചു നടക്കാനാവില്ല . പുരുഷന്മാര്‍ അവര്‍ ഇഷ്ടപെട്ട സ്ത്രീകളെ നേടിയെടുക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ പലപ്പോഴും വിജയിക്കണമെന്നില്ല. സ്ത്രീകളുടെ തിരസ്‌കരം ജനിതകമായി അക്രമണ വാസനയുള്ള പുരുഷന്മാരില്‍ ബലം പ്രയോഗിച്ചു് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പ്രേരണ ജനിപ്പിക്കും. അത്തരക്കാര്‍ ക്രൂരതകള്‍ ചെയ്യുന്നു.
വികാരങ്ങള്‍ ഉണ്ടാക്കുന്നതില്‍ മസ്തിഷ്‌ക രാസികങ്ങള്‍ക്കും മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങള്‍ക്കും പങ്കുണ്ട്. ഡോപ്പാമിന്‍, അസറ്റൈല്‍ കോളിന്‍, നോര്‍ എപ്പി നെഫ്രിന്‍, എപ്പിനെഫ്രിന്‍ സിറട്ടോണിന് തുടങ്ങിയ രാസികങ്ങളുടെ സംതുലനത്തില്‍ തകരാര്‍ സംഭവിച്ചാല്‍ മനുഷ്യന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം വരും.ഉദാഹരണത്തിന് ഡോപ്പാമിന്‍ വ്യത്യാസപ്പെട്ടാല്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെടും. സിറോട്ടോണിന് കുറഞ്ഞാല്‍ വിഷാദം വരും, അകാരണ ഭയം , ദേഷ്യം എന്നിവയ്ക്ക് കാരണമാകും . നോര്‍ എപ്പിനെഫ്രിനില്‍ മാറ്റം വന്നാല്‍ ഭയങ്കര ദേഷ്യം വരും.
പ്രീഫ്രോണ്ടല്‍ കോര്‍ട്‌സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം.വൈകാരിക നിയന്ത്രണം ,പ്രോത്സാഹനം, ഉയര്‍ന്ന ചിന്ത എന്നിവയുടെ കേന്ദ്രവുമാണിത് . പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സിന്റെ ചില ഭാഗങ്ങളില്‍ ന്യൂനതകളുള്ളവര്‍ക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാന്‍ കഴിയാതെ വരുന്നു.ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവര്‍ത്തനങ്ങളില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകള്‍ വേര്‍തിരിക്കുകയും ഓര്‍ത്തുവെച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടല്‍ കോര്‍ട്സ്സിന്റെ താഴെഭാഗത്തുള്ള ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്സ്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. ഓര്ബിറ്റഫ്രോണ്ടല്‍ കോര്‍ട്സ്സിന് ക്ഷതം പറ്റിയാല്‍ തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും ,അങ്ങനെ വരുന്നവര്‍ അക്രമകാരികളാകാം.ക്രിമിനല്‍ പെരുമാറ്റത്തിന് കാരണമാകുന്ന ഒരേ ഒരു ജീന്‍ ഇല്ല. പല ഘടകങ്ങള്‍ ചേര്‍ന്ന അനേകം ജീനുകളും അതിന്റെ പ്രകടനത്തിന് കാരണമാകുന്ന സാഹചര്യങ്ങളുമാണ് ഒരാളില്‍ അത് ഉല്പാദിപ്പിക്കുന്നത്.ജനിതകപരവും. ജീവശാസ്ത്രപരവുമായ അനുകൂല ഘടകങ്ങളും ചേര്‍ന്ന് വരുന്ന അവസ്ഥയാണ് ഒരാളെ ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
ക്രിമിനലുകളെ നന്നാക്കാനാവുമോ?
ക്രിമിനലുകള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പ്രണയ നിരാസത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതും കുഞ്ഞുങ്ങള്‍ നിഷ്ടൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ മൃതുവിനിരയായതും എല്ലാ കാലത്തും മനുഷ്യ സമൂഹത്തിലുണ്ടായിരുന്നു. മനുഷ്യന്‍ ഒരു ജീവിമാത്രമാണ്. മറ്റു ജീവികള്‍ക്കില്ലാത്ത ശ്രേഷ്ഠതയൊന്നും മനുഷ്യനില്ല. ചിലമനുഷ്യര്‍ ക്രൂരന്മാരാണ് . മസ്തിഷ്‌കത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ന്യൂനതയുടെ അടിസ്ഥാനത്തിലോ ജീവശാസ്ത്രപരമായ കാരണങ്ങളാലോ ചിലര്‍ ക്രൂരന്മാരാകാം. കൊടും ഭീകരരെ മെരുക്കിയെടുക്കാന്‍ അസാധ്യമാണ്. കൗണ്‍സിലിംഗും സാരോപദേശങ്ങളും കൊണ്ട് ക്രൂരന്മാരായ മനുഷ്യരെ നേരിടാന്‍ സാധ്യമാവുകയില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
Functional Magnetic Resonance Imaging scan(FMRI) and Positron Emission Tomography (PET) scan ഫലമായി മസ്തിഷ്‌കത്തിലെ ഉള്ളറകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു് വ്യക്തമായി മനസ്സിലാക്കാന്‍ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി മസ്തിഷ്‌കത്തിലെ നിശ്ചിതമായ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള മരുന്നുകള്‍ രൂപപ്പെടുത്താനും ക്രിമിനല്‍ പെരുമാറ്റങ്ങള്‍ താരതമേന്യ നിയന്ത്രിക്കാനും കഴിയും. പക്ഷെ കുറ്റവാസനയുള്ളര്‍ പുറമെ മാന്യമായി പെരുമാറുന്നവരും ചികിത്സയ്ക്ക് വിധേയമാവാത്തവരുമാണ്. അതിനാല്‍ അത്തരം മനുഷ്യരുടെ അപകടകരമായ ജൈവ വാസനകളെ സാമൂഹ്യമായി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തുകയും, നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ചെയ്യുകയെ നിവൃത്തിയുള്ളു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in