ഭരണഘടന സംരക്ഷിക്കേണ്ടത് We the people of India

പലതരം വെല്ലുവിളികളാണ് ഇന്നു നമ്മുടെ ഭരണഘടന നേരിടുന്നത്. സത്യത്തില്‍ ഓരോ പൗരനും കരുതലാണ് ഭരണഘടന. എന്നാല്‍ ഭരണഘടനക്ക് ആരാണ് കരുതല്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശീയതയേയും ദേശീയപതാകയേയും കുറിച്ചുള്ള നിരവധി പര്‍വ്വതീകരിച്ച ചര്‍ച്ചകളൊക്കെ നാം കേട്ടു. അതേസമയം ഇക്കൂട്ടര്‍ ഭരണഘടനയെ കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. മാത്രമല്ല, പലരും പറയുന്നത് ഭരണഘടനയുടെ കാലാവധി കഴിഞ്ഞു എന്നാണ്.

സാങ്കേതികാര്‍ത്ഥത്തില്‍ ആഗസ്റ്റ് പതിനഞ്ചിനാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും അതിനേക്കാള്‍ പ്രാധാന്യം ഭരണഘടനാദിനമായ നവംബര്‍ 26നും റിപ്പബ്ലിക് ദിനമായ ജനുവരി 26നുമാണ്. സ്വതന്ത്ര പരമാധികാര രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ച്, നമ്മള്‍ തന്നെ നമുക്കായി ലോകനിലവാരത്തിലുള്ള ഭരണഘടനയുണ്ടാക്കി എന്നത് ചരിത്രസംഭവമാണ്. എന്നാല്‍ ആ ചരിത്രസംഭവത്തിന്റെ തിളക്കം പിന്നീട് നിലനിര്‍ത്താനായോ എന്ന പരിശോധനയില്‍ നിരാശയാണ് കാണാനാവുക. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. എന്നാല്‍ ജനാധിപത്യത്തിന്റെ ഗുണനിലവാരത്തില്‍ നാം വളരെ പുറകിലാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിലെ പിന്നോക്കാവസ്ഥയാണ് അതിനുള്ള പ്രധാന കാരണം. രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ഏതന്‍സില്‍ നിന്നാണ് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് മനുഷ്യന്‍ കേള്‍ക്കുന്നത്. ജനാധിപത്യമെന്ന ആശയമൊക്കെ വരുന്നത് അതിനുശഷമാണ്. ഇന്ത്യന്‍ ഭരണഘടനയും പ്രധാനമായും ഉയര്‍ത്തിപിടിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ്. അതുണ്ടെങ്കില്‍ മറ്റെല്ലാമുണ്ടാകും. കഴിഞ്ഞ തവണത്തെ നോബല്‍ സമ്മാനം രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ലോകത്തെ അരിയിക്കാന്‍ കൂടിയായിരുന്നു.

പലതരം വെല്ലുവിളികളാണ് ഇന്നു നമ്മുടെ ഭരണഘടന നേരിടുന്നത്. സത്യത്തില്‍ ഓരോ പൗരനും കരുതലാണ് ഭരണഘടന. എന്നാല്‍ ഭരണഘടനക്ക് ആരാണ് കരുതല്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശീയതയേയും ദേശീയപതാകയേയും കുറിച്ചുള്ള നിരവധി പര്‍വ്വതീകരിച്ച ചര്‍ച്ചകളൊക്കെ നാം കേട്ടു. ഒപ്പം വിമതശബ്ദങ്ങളുന്നയിക്കുന്നവരെ ദേശദ്രാഹികളുമാക്കുന്നു. അതേസമയം ഇക്കൂട്ടര്‍ ഭരണഘടനയെ കുറിച്ച് കാര്യമായൊന്നും പറയുന്നില്ല. മാത്രമല്ല, പലരും പറയുന്നത് ഭരണഘടനയുടെ കാലാവധി കഴിഞ്ഞു എന്നാണ്. ഭരണഘടനയെ മുന്‍നിര്‍ത്തി, ഭരണഘടനാപരമായ പദവി വഹിക്കുന്ന രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍, ഭരണഘടന വൈദേശികമാണെന്നും ഇന്ത്യന്‍ മൂല്യങ്ങളിലേക്ക് മാറണമെന്നും അത് മനുസ്മൃതിയില്‍ അധിഷ്ഠിതമാകണമെന്നും പറയുന്നതും കേട്ടു. ഹിന്ദുരാഷ്ട്രത്തിലെ ഭരണഘടനക്കായുള്ള നക്കല്‍ അണിയറയില്‍ തയ്യാറായെന്ന പത്രവാര്‍ത്തയും കണ്ടു. അതില്‍ പറയുന്ന ചിലകാര്യങ്ങള്‍ ശ്രദ്ധേയമാണ്. മറ്റെല്ലാവര്‍ക്കുമെന്ന പോലെ മുസ്ലിം, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കും തുല്ല്യ അവകാശം നല്‍കുമെന്നാണ് അതിലൊന്ന്. കേള്‍ക്കുമ്പോള്‍ വളരെ ശരിയാണെന്നു തോന്നും. പക്ഷെ അതിലൂടെ പറയുന്നത് ന്യൂനപക്ഷങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുമെന്നാണ്. മാത്രമല്ല, ഇവിടെ ജീവിക്കാമെങ്കിലും വോട്ടാവകാശം എടുത്തുകളയുമെന്നും അതിലുണ്ടെന്ന സൂചനയുണ്ട്. അതെല്ലാം സാധ്യമാകുമോ എന്നു സംശയിക്കുന്നവരുണ്ടാകും. അവരോര്‍ക്കേണ്ടത് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതാണ്. പാര്‍ലിമെന്റ് പോലുമറിയാതെയാണ് അമിത്ഷാ അതു ചെയ്തത്. സംസ്ഥാനം തന്നെ വിഭജിച്ചാല്‍ പിന്നെന്തു പ്രത്യേക പദവി? അതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രിംകോടതിയിലുണ്ട്. എന്നാലതില്‍ വലിയ പ്രതീക്ഷയൊന്നും വേണ്ട.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടന സംരക്ഷിക്കാന്‍ സുപ്രിംകോടതി രംഗത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്. പ്രശസ്തമായ കേശവാനന്ദഭാരതിയുടെ കേസില്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ മാറ്റാന്‍ പാര്‍ലിമെന്റിന് അവകാശമില്ല എന്ന സുപ്രിംകോടതി വിധിയൊക്കെ നിലവിലുണ്ട് എന്നതു ശരിയാണ്. ആ വിധിയില്‍ വിയോജിച്ച ജഡ്ജിയെ ചീഫ് ജസ്റ്റീസ് ആയി നിയമിച്ചായിരുന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് മൂന്നു ജഡ്ജിമാര്‍ രാജിവെച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതു തടയാനായി ഒന്നും ചെയ്യാന്‍ കോടതിക്കോ പാര്‍ലിമെന്റിനോ കഴിഞ്ഞില്ല. തുടര്‍ന്ന് ഭരണഘടനയില്‍ നിരവധി ഭേദഗതികളും കൊണ്ടുവന്നു. ഈ ചരിത്രമെല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നത് നല്ലതാണ്. ഈ സാഹചര്യത്തില്‍ ആരാണ് ഭരണഘടന സംരക്ഷിക്കുക എന്ന ചോദ്യം പ്രസക്തമാണ്. ഇത്രയും വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത് ഒരു ഭരണഘടന എത്രകാലം നിലനില്‍ക്കുമെന്ന സംശയം അന്നുതന്നെ ഉണ്ടായിരുന്നു. പക്ഷെ ഇതുവരേയും പല വെല്ലുവിളികളേയും അത് അതിജീവിച്ചു. എന്നാലിപ്പോള്‍ അന്തരീക്ഷം മാറുകയാണ്. ഭരണഘടനയുടെ ടോട്ടല്‍ സ്ട്രക്ച്ചര്‍ തന്നെ മാറ്റുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ ബേസിക് സ്ട്രക്ച്ചര്‍ മാറ്റാനാകില്ല എന്നാശ്വസിക്കുന്നതില്‍ എന്തര്‍ത്ഥം?

സുപ്രിംകോടതിയില്‍ ആദ്യം വന്ന മൗലികാവകാശ ലംഘനകേസ് ലോകസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയുടേതായിരുന്നു. ഒരു കുറ്റവും ചെയ്യാത്ത തന്നെ കരുതല്‍ തടങ്കലിലാക്കി ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നു എന്നായിരുന്നു കേസ്. എന്നാല്‍ അന്നുപോലും എ കെ ജിക്ക് നീതി ലഭിച്ചില്ല. അന്നദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ കോടതിക്ക് മനസ്സിലായത് 25 വര്‍ഷങ്ങള്‍ക്കുശേഷം വന്ന മനേകാഗാന്ധി കേസിലാണ്. അടിയന്തരാവസ്ഥകാലത്ത് രാജ്യത്തെ ഒമ്പത് ഹൈക്കോടതികളില്‍ അന്യായതടവിനെതിരെ വിധി വന്നപ്പോള്‍ കേന്ദ്രം സുപ്രിംകോടതിയില്‍ പോയി അതിനെയെല്ലാം റദ്ദാക്കുകയായിരുന്നു. ജീവിക്കാനുള്ള നമ്മുടെ ജന്മാവകാശം ഭരണകൂടത്തിന്റെ ഔദാര്യമാണെന്നാണ് സുപ്രിംകോടതി അന്നു പറഞ്ഞത്. ഭരണകൂടം അത് മാതൃസഹജമായ വാത്സല്യത്തോടെ സംരക്ഷിക്കുമെന്നു പറഞ്ഞ് അടിയന്തരാവസ്ഥയിലെ ഭീകരതയെയെല്ലാം ന്യായീകരിച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ നിര്‍ണ്ണായകമായ സമയത്തൊന്നും ഇന്ത്യന്‍ ജനതക്ക് സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല എന്നു കാണാം. പെഗാസസ് വിഷയത്തില്‍ തങ്ങളുടെ ചോദ്യത്തിനു സര്‍ക്കാര്‍ ഉത്തരം നല്‍കാതിരുന്നപ്പോള്‍ ഒരു ചെറുവിരലനക്കാനോ കോടതിയലക്ഷ്യത്തിനു കേസെടുക്കാനോ തയ്യാറാകാതെ കൈ മലര്‍ത്തിയതും നമ്മള്‍ കണ്ടതാണ്. ഏതു നിയമം കൊണ്ടുവരുമ്പോഴും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമല്ലോ. എന്നാലതൊക്കെ ലംഘിച്ചു കൊണ്ടുവന്ന യു എ പി എ പോലുള്ള ഭീകരനിയമങ്ങള്‍ക്കെതിരേയും സുപ്രിംകോടതിക്ക് ഒന്നും ചെയ്യാനായില്ല. ഈ നിലക്ക് ഭരണഘടന സംരക്ഷിക്കാന്‍ സുപ്രിംകോടതി രംഗത്തുവരുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. ഇനി രാഷ്ട്രപതിയുടെ കാര്യമെടുത്താലോ? അതിനുള്ള മറുപടി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഫക്രുദിന്‍ ആലി അഹമ്മദ് തന്നല്ലോ. അടിയന്തരാവസ്ഥാ നാളുകളില്‍ തങ്ങളും നിസഹായരാണെന്നു തെളിയിക്കുകയും അതിനെ പിന്തുണക്കുകയും ചെയ്ത പാര്‍ലിമെന്റും മാധ്യമങ്ങളുമാണ് നമുക്കുള്ളത്. ആ അവസ്ഥ ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. എന്‍ ഡി ടി വി പോലും എവിടെയെത്തി?

അപ്പോള്‍ അവശേഷിക്കുന്ന ചോദ്യമിതാണ്. വരും കാലത്ത് ഭരണഘടന സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലേ? കഴിയും, അത് ജനങ്ങള്‍ക്കാണ്. ഭരണഘടനയുടെ സൃഷ്ടാക്കളായ ജനങ്ങള്‍ക്ക്. നമ്മള്‍ നമുക്കായി സൃഷ്ടിച്ച ഭരണഘടന സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതുകൊണ്ടാണല്ലോ we the people of India… എന്ന വാക്കുകളോടെ ഭരണഘടന ആരംഭിക്കുന്നത്. അവിടെ അംബേദ്കറുടേയോ നെഹ്‌റുവിന്റേയോ ഒന്നും പേരല്ലല്ലോ ഉള്ളത്. അടിയന്തരാവസ്ഥയില്‍ നിന്ന് നാടിനെ മോചിപ്പിച്ചതും we the people of India ആണല്ലോ. മന്ത്രിമാര്‍ പോലും ഭരണഘടനയോട് അനാദരവ് കാണിക്കുമ്പോള്‍ ജനങ്ങളുടെ ഉത്തരവാദിത്തം കൂടുകയാണ്. ഈ ഭരണഘടന നിലനില്‍ക്കുന്നില്ലെങ്കില്‍ അന്തസായി, മനുഷ്യരായി ജീവിക്കാന്‍ നമുക്കാവില്ല എന്നു തിരിച്ചറിഞ്ഞാല്‍ മതി, ബാക്കിയെല്ലാം ഈ ജനശക്തിക്കാകും.

തൃശൂര്‍ സൗഹൃദവേദി സംഘടിപ്പിച്ച ‘ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം” എന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply