എന്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നു കൊഴിയുന്നവരില്‍ ഭൂരിഭാഗവും സംവരണവിഭാഗക്കാരാകുന്നു?
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയിലെ ഐഐടികളില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കാനാകാതെ പോയവരില്‍ 60 ശതമാനവും സംവരണ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം ഉല്‍ക്കണ്ഠയുളവാക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ആദിവാസി പട്ടിക ജാതി ഇതര പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുേപാക്കിന് സാമ്പത്തിക പരാധീനതയും വിവേചനവും കാരണമാകുന്നുവെന്ന പരാതി ശരിവയ്ക്കുന്നതാണ് ഈ കണക്ക്.
അഞ്ചു വര്‍ഷത്തിനിടെ ഗുഹവാത്തി ഐഐടിയില്‍ നിന്ന് കൊഴിഞ്ഞുപോയ 25 പേരില്‍ 88 ശതമാനവും സംവരണ വിഭാഗം വിദ്യാര്‍ത്ഥികളാണെന്ന് രാജ്യസഭയില്‍ ഡോ.വി ശിവദാസന് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ മറുപടി നല്‍കി. ഇവരില്‍ 75 ശതമാനവും പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഡല്‍ഹി ഐഐടിയില്‍ 2018 ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കാനാവാതെ പോയ 10 വിദ്യാര്‍ഥികളും സംവരണ വിഭാഗക്കാരാണ്. മദ്രാസ് ഐഐടിയില്‍ അഞ്ചുവര്‍ഷത്തിനിടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് 70 ശതമാനവും സംവരണ വിഭാഗക്കാരാണ്. അങ്ങേയറ്റം ഉല്‍ക്കണ്ഠയുളവാക്കുന്നവയാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
മനുഷ്യമനസ്സിന്റെ സംസ്‌കരണത്തിന് ഉതകേണ്ടതാണ് വിദ്യാഭ്യാസം. അറിവിന്റെയും വിജ്ഞാനത്തിന്റെയും കേദാരങ്ങളായ, പുരോഗമന ചിന്തകളുടെ വിളനിലങ്ങളാകേണ്ടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജാതി വര്‍ണ്ണ വിവേചനത്തിന്റെ ഇരുളടഞ്ഞ ഗുഹാഗേഹങ്ങളായി മാറിക്കൊണ്ടിരിക്കുകയാണോ. ജാതി വര്‍ണ്ണ വിവേചനങ്ങള്‍ക്കെതിരെ മാതൃകകളാകേണ്ട അദ്ധ്യാപകര്‍ തന്നെ അതിന്റെ പ്രേരകരായി മാറുന്ന അവസ്ഥ ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നു എന്നാണ് മുന്നേ സൂചിപ്പിച്ച വെളിപ്പെടുത്തല്‍ വ്യക്തമാ ക്കുന്നത്.അതിനെ അടിവരയിടുന്നു ഭരണഘടന ശില്പി ഡോക്ടര്‍ ബി. ആര്‍.അംബേദ്കറുടെ വാക്കുകള്‍. ‘ഇന്ത്യന്‍ സമൂഹത്തിന്റെ സമസ്ത മേഖലകളിലും ജാതിയുടെ വ്യാപനം രൂക്ഷമാണ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായവും അതില്‍ നിന്നും ഒട്ടും മുക്തമല്ല. പ്രധാനമായും ബ്രാഹ്മണിക പുരുഷാധിപത്യത്തില്‍ വേരൂന്നിയതാണ് അത് ‘ – ഡോക്ടര്‍ അംബേദ്കര്‍. എന്തു കൊണ്ടാണ് ഇന്ത്യന്‍ അധ്യാപകര്‍ ആദ്യം ജാതി വിരുദ്ധ പരിശീലകരാകേണ്ടത് എന്ന ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരമാണ് ഡോക്ടര്‍ അംബേദ്കറുടെ ഈ വാക്കുകള്‍
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, ഐഐടി ഖരഗ്പൂരിലെ ഒരു അസോസിയേറ്റ് പ്രൊഫസര്‍ – ഡോ.സീമ സിംഗ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ഓണ്‍ലൈന്‍ ക്ലാസ്സില്‍ പാര്‍ശ്വവത്കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ അധിക്ഷേപം നടത്തി. ജാതിവിരുദ്ധ സമൂഹങ്ങളില്‍ ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ വികാരങ്ങള്‍ ഉയര്‍ത്തി വിടുകയും,’ഐഐടിയിലെ ജാതീയത അവസാനിപ്പിക്കുക’ എന്ന പേരില്‍ ഹാഷ് ടാഗുകള്‍ ഉയര്‍ത്തി വിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ (എന്‍സിഎ സ്സി) സ്വയമേവ കേസെടുത്ത് ഐഐടി- ഖരഗ്പൂര്‍, വിദ്യാഭ്യാസ മന്ത്രാലയം, പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ എന്നിവരില്‍ നിന്ന് 15 ദി വസത്തിനുള്ളില്‍ മറുപടി തേടി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍ ആ പ്രൊഫസറുടെ സേവനം ഉടന്‍ തന്നെ അവസാനിപ്പിച്ച് പട്ടികജാതി /പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ”ആധിപത്യ സ്വഭാവമുള്ള ജാതി സമുദായങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കൃതരുമായ സമൂഹങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നിരന്തരമായി നേരിട്ടു കൊണ്ടിരിക്കുന്നതാണ് ഈ പ്രശ്‌നങ്ങള്‍’ എന്നാണ് അവര്‍ പറയുന്നത്. ഈ ലേഖനം പ്രധാനമായും പരിശോധിക്കാന്‍ ശ്രമിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിശേഷാധികാരങ്ങള്‍ അനുഭവിച്ചിരുന്ന ജാതി സമുദായങ്ങളുടെ ‘ആധിപത്യ ‘ത്തെ കുറിച്ചാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നുള്ള നമ്മുടെ പ്രതീക്ഷയും യാഥാര്‍ത്ഥ്യങ്ങളും പ്രകാരം, വിശാലാര്‍ത്ഥത്തില്‍ വിദ്യാഭ്യാസത്തെ ഒരു നിഷ്പക്ഷ പ്രക്രിയയായിട്ടാണ് കണക്കാക്കപ്പെടുന്നത്. സമൂഹത്തില്‍ ഒരു വ്യക്തിയുടെ സാമൂഹിക-സാമ്പത്തിക സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപകരണമായും സമൂഹങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ നിലനിറുത്തുന്നതിനുള്ള ഒരു മികച്ച സംവിധാനമായും വിദ്യാഭ്യാസം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രധാനമായിട്ടുള്ളത് സങ്കുചിതവും പ്രാകൃതവുമായ ചിന്തകളുടെ സ്വാധീനത്തില്‍ ഇത് മുക്തമാണ് എന്ന ധാരണയാണ്. എന്നാല്‍ പലപ്പോഴും യാഥാര്‍ഥ്യം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് എന്നാണ് കണ്ടു വരുന്നത്. വിദ്യാഭ്യാസം ഒരിക്കലും നിഷ്പക്ഷമല്ല എന്നതാണ് സത്യം. പ്രയോഗത്തില്‍ അത് തുലനാവസ്ഥ നിലനിറുത്തുന്നതിനുള്ള സംവിധാനമായിരിക്കണമെന്നില്ല. അത് എത്രത്തോളം സമത്വം പ്രദാനം ചെയ്യുന്നുവോ അത്രത്തോളം അസമത്വവും അത് പ്രദാനം ചെയ്യുന്നു.മാത്രമല്ല അത് ഒരിക്കലും സങ്കുചിതത്വത്തില്‍ നിന്നും വിഭിന്നവുമല്ല.
വിമര്‍ശനാത്മക അദ്ധ്യാപന ശാസ്ത്രത്തിന്റെ മുന്‍നിരക്കാരിലൊരാളായ ഹെന്റി ഗിറോക് സ് ചൂണ്ടിക്കാണിക്കുന്നത്, നിഷ്പക്ഷത എന്ന ആശയം വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന സംവിധാനത്തെ അദൃശ്യമാക്കുന്നു, നിലനില്‍ക്കുന്ന അധികാര സംവിധാനങ്ങളെ അത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു.സംസ്‌കാരത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയിലും അറിവിന്റെ പ്രബലമായ തലങ്ങളെക്കുറിച്ചുള്ള രൂപത്തിലും വിദ്യാഭ്യാസത്തെ ഒരു പ്രധാന സാമൂഹിക, രാഷ്ട്രീയ ശക്തിയായി നിരവധി പണ്ഡിതന്മാര്‍ ഊന്നി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, 2019 ല്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് പ്രൊഫസര്‍ അജന്ത സുബ്രഹ്മണ്യന്‍ നടത്തിയ ചരിത്ര-നരവംശ ശാസ്ത്ര പഠനത്തില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ക്കുള്ളില്‍ നടന്നു കൊണ്ടിരിക്കുന്ന ഉയര്‍ന്ന ജാതി പദവിയുടെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്യുന്നു, ഈ ആധുനിക സ്ഥാപനങ്ങള്‍ സാമൂഹിക അസമത്വങ്ങളുടെ പുനരുല്‍പാദനത്തെ സഹായിക്കുന്നുവെന്ന് പഠനം കാണിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വരൂന്ന അടിച്ചമര്‍ത്തലുകളുടെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഉണ്ട്. അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതായ അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം’നിഗൂഢ പാഠ്യപദ്ധതി’യെക്കുറിച്ചും അതില്‍ ഒരു അദ്ധ്യാപകന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്.
ഔപചാരികവും അനൗപചാരികവുമാണ് പാഠ്യപദ്ധതികള്‍. ഒന്നാമതായി, ഔപചാരിക പാഠ്യപദ്ധതി. അത് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുകയും സ്‌കൂളുകളില്‍ അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ചേര്‍ന്ന് നടപ്പിലാക്കുകയും ചെയ്യുന്നതാണ്. ഔപചാരിക പാഠ്യപദ്ധതികള്‍ പഠന ഫലങ്ങള്‍ എന്ന ചില ലക്ഷ്യങ്ങളെ മുന്‍നിറുത്തി ലക്ഷ്യമിട്ടുള്ളതാണ്. പ്രത്യേകമായി കണക്കാക്കുവാന്‍ കഴിയുന്ന പഠന നേട്ടങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേതാണ്, അനൗപചാരിക പാഠ്യപദ്ധതി. അതിന്റെ അര്‍ത്ഥം ” കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാത്തതും മൂല്യങ്ങള്‍ പ്രകടിപ്പിക്കുന്നതും എന്നാല്‍ ഫലപ്രദമായി സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതും എന്നാല്‍ അദ്ധ്യാപകരുടെ ലക്ഷ്യങ്ങളുടെയോ നേട്ടങ്ങളുടെയോ ചര്‍ച്ചകളിലൊ അവയെ കുറിച്ചുള്ള പ്രസ്താവനകളിലൊ സാധാരണയായി ഉള്‍പ്പെടാത്തതുമാണ്. വിദ്യാലയങ്ങള്‍ക്കുള്ളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിന്റെ ഒരു പ്രധാന ഭാഗം പാഠ്യ പദ്ധതിയില്‍ ഉള്ളവയല്ല. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ അത് പഠിക്കുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പലപ്പോഴും, അനൗപചാരികമായ പാഠ്യപദ്ധതിയില്‍ നിന്നും പഠിപ്പിക്കുന്നത് അധ്യാപകന്റെ വ്യക്തിപരമായ നിലയെ ആശ്രയിച്ചിരിക്കുന്നു. ഇതൊന്ന് നോക്കുക: ഒരു അദ്ധ്യാപകന്‍ ക്ലാസ് മുറിയില്‍ സംസാരിക്കുമ്പോള്‍ ‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ‘എന്ന വാചകം ഉപയോഗിക്കുന്നു എന്ന് കരുതുക. ഈ വൈവിധ്യമാര്‍ന്ന പദാവലി ക്രമേണ വിദ്യാര്‍ത്ഥികളുടെ ഭാഷയിലേക്ക് കടക്കുന്നു.അദ്ധ്യാപകന്‍ മന:പ്പൂര്‍വ്വം പഠിപ്പിക്കുന്നതല്ലെങ്കിലും, വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് ലിംഗ വിവേചന ചിന്തകള്‍ ആന്തരികവല്‍ക്കരിക്കപ്പെടുന്നു. മറ്റൊരു ഉദാഹരണം നോക്കുക. സ്‌കൂള്‍ നിയമങ്ങളെ ക്രിയാത്മകമായി വിമര്‍ശിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു അദ്ധ്യാപകന്‍ ശകാരിക്കുന്നു അല്ലെങ്കില്‍ അഭിനന്ദിക്കുന്നില്ല.തല്‍ഫലമായി, വിദ്യാര്‍ത്ഥികള്‍ അധികാര ആധിപത്യത്തേയും നിയമത്തേയും അധികാര ശക്തിയേയും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ പഠിക്കുന്നു. ജാതി നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യശരീരത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ഘടകമാണ്. അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന തരത്തില്‍ സാമൂഹിക ലോകത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും അത് നിര്‍ദ്ദേശിക്കുന്നു. അഭിഭാഷക ദിഷ വഡേക്കര്‍ ഇത് സംക്ഷിപ്തമായി പറയുന്നു: ‘ജാതിയാണ് നിയമം’. അപ്പോള്‍, ഒരു വലിയ വിഭാഗം അധ്യാപകരും (മന:പൂര്‍വ്വമായിട്ടല്ലെങ്കില്‍ പോലും) ക്ലാസ് മുറികളില്‍ ജാതി നിയമങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് പകരം വീണ്ടും അതിനെ സ്ഥിരീകരിക്കുന്ന നിലപാടെടുക്കുന്നതില്‍ അതിശയിക്കാനില്ല. പ്രത്യേകിച്ചും അധ്യാപകന്‍ ഒരു പ്രബലമായ ജാതി വിഭാഗത്തില്‍പ്പെട്ട ആളാണെങ്കില്‍.
ഇനി എപ്പോഴാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവയിലെ ദളിത് ജീവിതങ്ങളെ അംഗീകരിക്കാനും സ്വാംശീകരിക്കാനുമുള്ള നിമിഷം എത്തിച്ചേരുക. 2014 ല്‍ തെക്കന്‍ രാജസ്ഥാനില്‍ ഒരദ്ധ്യാപകന് ഉണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നു.’ഞാന്‍ തെക്കന്‍ രാജസ്ഥാനിലെ ആദിവാസി ഉള്‍പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുകയായിരന്നു. വിദ്യാലയങ്ങളിലൊന്നില്‍, പഠന നിലവാരവും ഫലവും മെച്ചപ്പെടുത്തുന്നതിനായി ഞാന്‍ ചില അദ്ധ്യാപന സമ്പ്രദായങ്ങള്‍,ഉയര്‍ന്ന ജാതിക്കാരനായ പ്രിന്‍സിപ്പലിനോട് നിര്‍ദ്ദേശിച്ചു. അദ്ദേഹം സ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികളെ പരാമര്‍ശിച്ചു കൊണ്ട് എന്നോട് പറഞ്ഞത് ”ഇത്തരം ആളുകള്‍ക്ക് പഠിക്കാനുള്ള കഴിവില്ല. പിന്നെയെന്താണ് മെച്ചപ്പെട്ട അദ്ധ്യാപനത്തിന്റെ പ്രയോജനം’ എന്നാണ്. ഈ മനോഭാവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിദ്യാഭ്യാസ രംഗത്ത് ശൈശവ പഠനമേഖലയില്‍ ഗവേഷണം നടത്തുന്ന പണ്ഡിതയായ ശാരദാ ബാലഗോപാലന്റെ നിരീക്ഷണത്തില്‍ ‘ദളിത്, ആദിവാസി വിദ്യാര്‍ത്ഥികളുടെ’പഠനത്തോടുള്ള ഇടപെടലിനെ കുറിച്ചു വിവരിക്കാന്‍ അദ്ധ്യാപകര്‍ പലപ്പോഴും ഉപയോഗിച്ചിരുന്നത് ‘ ഈ കുട്ടികള്‍ മന്ദഗതിയിലാണ് ‘എന്ന പ്രയോഗങ്ങളായിരുന്നു എന്നാണ്. ഇവയൊക്കെ തന്നെ വ്യക്തമായ ജാതി വിവേചനത്തിന്റെ അവയ്ക്കിടയിലെ സവര്‍ണ്ണ അദ്ധ്യാപകരുടെ വ്യക്തിപരമായ സ്ഥാനം വെളിപ്പെടുത്തുന്ന ഉദാഹരണങ്ങളാണ്. ഇതാണ് മറഞ്ഞിരിക്കുന്ന പാഠ്യപദ്ധതിയുടെ ഗതി നിര്‍ണ്ണയിക്കുന്നതിലെ പ്രധാന ഘടകം. ഈ പദപ്രയോഗങ്ങള്‍ മറ്റൊരു വസ്തുതയെ സൂചിപ്പിക്കുന്നു: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോഴും ബ്രാഹ്മണ്യത്തില്‍ വേരൂന്നിയതാണ് എന്ന വസ്തുത. അവിടെ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഇടം തുലോം തുച്ഛമാണ് എന്ന യാഥാര്‍ ഥ്യവും.കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍, അത് ബ്രാഹ്മണ പൈതൃകത്വത്തില്‍ വേരൂന്നിയതാണ്, ഇന്ത്യയിലെ അദ്ധ്യാപക ദിനം തന്നെ ഉദാഹരണം.ഇന്ത്യയില്‍ നാം അദ്ധ്യാപക ദിനമായി ആഘോഷിക്കുന്നത് ഡോക്ടര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5നാണ്. അല്ലാതെ ഇന്ത്യയിലെ ആദ്യത്തെ വനിതാ അദ്ധ്യാപികയും സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവും, ഒരു മികച്ച സാമൂഹിക പരിഷ്‌കര്‍ത്താവുമായ സാവിത്രിഭായ് ഫൂലെയുടെ ജന്മദിനമായ ജനുവരി 3 അല്ല. ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ പിയറി ബോര്‍ഡ് ‘മൂലധനത്തിന്റെ രൂപങ്ങള്‍’എന്ന തന്റെ പ്രബന്ധത്തില്‍, ‘മൗലികമായ സാംസ്‌കാരിക മൂലധനം’ എന്ന് പരാമര്‍ശിക്കുന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും മൗലികമായ ഭാഗമായിത്തീരുന്ന വര്‍ഗ്ഗചരിത്രത്തിന്റെ സ്വാധീനത്തേയാണ്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ജാതിചരിത്രം അത് ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക മൂലധനത്തിന് സംഭാവന നല്‍കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഈ ബ്രാഹ്മണ്യ അടിത്തറ കാരണം, പ്രബലമായ ജാതി മൂലധനത്തെ നിയമവിധേയമാക്കുന്നതിലും പുനര്‍നിര്‍മ്മിക്കുന്നതിലും വിദ്യാലയങ്ങള്‍ പ്രത്യേക പങ്ക് വഹിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in