കേരളീയജീവിതത്തെ ഇതിഹാസ കഥാപാത്രങ്ങളില്‍ തളച്ചിടുകയാണ് ഇടതുസഹയാത്രികനായ സുനില്‍ പി ഇളയിടം
സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത് അതിന്റെ മതപരമായ പ്രത്യയശാസ്ത്രത്തേയും, മൗലിക യുക്തിഭംഗത്തേയും, ഹിംസയെയും തുറന്നുകാട്ടിക്കൊണ്ടാണ്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് മൂലധനത്തെ എതിര്‍ത്തുകൊണ്ടാണ്. അതിനു ബദലായ വിപ്ലവമൂല്യങ്ങളുടെ, രാഷ്ട്രീയ സമരങ്ങളുടെ പട നയിച്ചുമാണ്. അല്ലാതെ അതേ സവര്‍ണ്ണ പ്രത്യയ ശാസ്ത്ര ചളിക്കുണ്ടില്‍ കിടന്നു കൊമ്പുകുത്തി കളിച്ചല്ല. എന്നാല്‍ മോദി പറഞ്ഞയച്ച അദാനിക്ക് വിഴിഞ്ഞത്ത് പായ വിരിക്കുന്ന പിണറായി വിജയന്റെ പാര്‍ട്ടിക്ക് അതിനുള്ള രാഷ്ട്രീയശേഷിയില്ലാത്തതിനെ മറച്ചുവെക്കാന്‍ സുനിലിനെപ്പോലെയുള്ള ബാക്‌ഡോര്‍ അക്കാദമിക് മിമിക്രി മാത്രം മതിയാവില്ല…
..2021 ഏപ്രില്‍ 4ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മുഖചിത്രം ഉള്‍പ്പെടെ ഏറ്റവും പ്രധാനമായി കൈകാര്യം ചെയ്തിട്ടുള്ള വിഷയം സുനില്‍ പി ഇളയിടത്തിന്റെ അഭിമുഖമാണ്. പിന്‍വാതിലിലൂടെ വന്ന ഈ സി പി എം ബുദ്ധിജീവിയെ മുന്‍വാതിലിലൂടെ പുറത്തേക്കാനയിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് മാതൃഭൂമി ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ സവിശേഷ ‘ശ്ലീലങ്ങളെ’ മഹത്വവത്കരിച്ച് അവരെ സവര്‍ണ്ണതയുടെ അരാഷ്ട്രീയ ചന്ദനച്ചിതയിലേക്ക് നയിക്കുന്ന സവര്‍ണ്ണ പ്രഭാഷകനാക്കി സുനിലിനെ പ്രത്യുദ്ധരിച്ചെടുക്കാനുള്ള യോഗ്യതാ – പ്രവര്‍ത്തിപരിചയ (curriculum vitae) ത്തിന്റെ നിദര്‍ശനം എന്ന നിലയിലാണ് ഈ അഭിമുഖം മാതൃഭൂമി നിര്‍മ്മിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ഗ്രോ മോര്‍ ഫൂഡ് ‘ പദ്ധതിയുടെ ഭാഗമായി വെറും പത്ത് മാസത്തേക്ക് പതിച്ചു കൊടുത്ത റവന്യൂ ഭൂമി പിന്നീട് പട്ടയം ‘നിര്‍മ്മിച്ച് ‘ സ്വന്തമാക്കി ഭൂസ്വാമിയായി മാറിയവര്‍ക്ക് ഇപ്പോള്‍ ഒളിക്കാനുള്ള മാളങ്ങള്‍ സിപിഎമ്മിലാണല്ലോ.. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ ഈ പിന്‍വാതില്‍ ബുദ്ധിജീവിക്ക് മതിപ്പ് (rating) വര്‍ധിപ്പിക്കേണ്ടത് മാതൃഭൂമിയുടെയും ആവശ്യമാണ്..
ശ്രീകൃഷ്ണന്‍ കട്ടുതിന്നുന്നതുകൊണ്ടാണ് അമുല്‍ വെണ്ണ ഗുണനിലവാരമാര്‍
ജ്ജിക്കുന്നതെന്ന് ചിന്തിക്കുന്നതു പോലെയുള്ള വീരാരാധന, താരാരാധന തുടങ്ങിയ ചിത്ത വൈകല്യങ്ങളുള്ള മധ്യവര്‍ഗ്ഗ മലയാളികളെ സംരക്ഷിക്കാന്‍ പ്രത്യേകിച്ച് പ്രതിരോധകുത്തിവയ്‌പ്പൊന്നുമില്ലാത്ത ഇടത്തിലേക്കാണ് സുനിലിന്റെ പ്രഭാഷണ ഘോഷയാത്ര കടന്നുവരുന്നത്.. സിപിഎം ന്റെ അഹങ്കാരബലത്തിലാണ് അദ്ദേഹം ഫാഷിസ്റ്റ് വിരുദ്ധ നൃത്തം ചവിട്ടുന്നത്. ഫാസിസ്റ്റ് വിരുദ്ധത സുനിലിന് പലപ്പോഴും സാംസ്‌കാരിക കളി തമാശയാണ്. വര്‍ഗ്ഗസമരത്തിന്റെ ഉത്സവപ്പറമ്പില്‍ മനോരമയുടെയും മാതൃഭൂമിയുടെയും സ്റ്റാള്‍ അനുവദിച്ചുകിട്ടിയാല്‍ സുനില്‍ ഈ ഫാസിസ്റ്റ് വിരുദ്ധ കളിതമാശ അവിടേയും പറയും.. ഫാസിസത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന ഈ സവര്‍ണ്ണ വെളിച്ചപ്പാടിന്റെ തുരുമ്പിച്ച വാള്‍ ആക്രി കച്ചവടത്തിന്റെ മണ്ഡലത്തില്‍ നിന്നുപോലും പുറന്തള്ളപ്പെട്ടതാണെന്ന് മധ്യവര്‍ഗ്ഗ തിരുമനസ്സുകള്‍ക്ക് മനസ്സിലാകുന്നുമില്ല.. ശ്രീരാമനേയും മഹാഭാരതത്തേയും ഗീതയേയും ഉപന്യസിച്ച് വൈദികമായ ഇടപെടലുകള്‍ നടത്തുകയും അതില്‍ പ്രത്യാശകള്‍ കണ്ടെത്തുകയും ചെയ്യുന്ന സുനിലിന്റെ ഹൃദയാലുത്വത്തെക്കുറിച്ച് മാതൃഭൂമിക്ക് പറയാന്‍ പദങ്ങളില്ലാതാകുന്നു..
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരളം ഇന്ന് നേരിടുന്ന കോര്‍പ്പറേറ്റ് അപവികസനവും പ്രാന്തീയ വികസനവും, ലക്ഷക്കണക്കിന് ഭൂരഹിതരുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ദളിതരുടെയും ഓരം ചേര്‍ക്കപ്പെട്ട വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളും അതിന്റെ ചരിത്രപരമായ രാഷ്ട്രീയ സാമൂഹ്യ ജാതീയ പ്രശ്‌നങ്ങളും ഒരു പ്രഭാഷണം കഴിയുമ്പോള്‍ അടുത്ത പ്രഭാഷണത്തിന് കഴുത്തിനുചുറ്റും അക്ഷരമാലകള്‍ എഴുതിത്തൂക്കി നടക്കുന്ന സുനില്‍ പി ഇളയിടത്തിന് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരര്‍ത്ഥത്തില്‍ സുനിലിന്റെ ആരാധകര്‍ പ്രഭാഷണ കമ്പോളത്തിന്റെ വര്‍ണ്ണ വ്യവസ്ഥിതിയുടെ മറുഗതിയറ്റ ഉപഭോക്താക്കളായി മാറുകയാണുണ്ടായത്..
സാമൂഹിക വികസന പ്രതിസന്ധികളില്‍ കുടുങ്ങിക്കിടക്കുന്ന, ജീവിത സംസ്‌കാര വളര്‍ച്ചയുടെ ഏതറ്റത്താണ് നിലയുറപ്പിക്കേണ്ടതെന്ന രാഷ്ട്രീയാന്വേഷണം അതിജീവന പ്രധാനമായിരിക്കുന്ന ഇക്കാലത്ത്, കേരളീയ ജീവിതത്തെ രാമായണത്തിലെയും മഹാഭാരതത്തിലെയും ഇതിഹാസ കഥാപാത്രങ്ങളിലൂടെ മായാസഞ്ചാരം നടത്തിച്ച് നിസ്സഹായരായ ഇരകളാക്കിത്തീര്‍ക്കുകയാണ് സുനില്‍. പുത്തന്‍ കോളനി തമ്പ്രാക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തിയെടുക്കുന്ന ഒരുതരം നവഹിന്ദുത്വ വര്‍ഗീയ വര്‍ണ്ണ വ്യവസ്ഥയാണ് സുനില്‍ പി ഇളയിടത്തിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ പ്രഭാഷണങ്ങള്‍.. ഇങ്ങനെ മധ്യവര്‍ഗ്ഗ ചേതനകളിലും ചിന്താഘടനകളിലും മായം ചേര്‍ക്കുന്ന പ്രഭാഷണ പാരഡികളാണ് പലപ്പോഴും സുനില്‍ അവതരിപ്പിക്കുന്നത്..
പാര്‍ട്ടിയിലെ കുത്തക മുതലാളിമാരുടെ കീശയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന കോര്‍പ്പറേറ്റ് കമ്മീഷന്‍ പണം അബദ്ധത്തില്‍ പോലും വിമര്‍ശനാത്മകമായി സ്പര്‍ശിക്കാതിരിക്കാന്‍ സുനില്‍ പി ഇളയിടം ജാഗ്രത പാലിക്കുന്നു. മാത്രമല്ല സിപിഎമ്മിന്റെ സാമ്രാജ്യത്വ നിയോലിബറല്‍ മോന്തായം താങ്ങി നിര്‍ത്താനും ഇടതു ഭരണ മന്ദിരത്തിലുണ്ടാകുന്ന മൂലധന അശ്ലീലത്തിന്റെയും ദളിത് വിരുദ്ധതയുടെയും വിള്ളലുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളും സുനില്‍ നടത്തിവരുന്നു.. അതിന്റെ ഉദാഹരണമാണ് വാളയാര്‍ പീഡനക്കൊല വിഷയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ അദ്ദേഹം കടന്നുകളഞ്ഞത്..
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധികാരത്തിന്റെ കായ്ഫലം നൊട്ടി നുണഞ്ഞു കൊണ്ടാണ് താഴെയുള്ള മധ്യവര്‍ഗ്ഗ മനുഷ്യരുടെ ഹൃദയ കവാടങ്ങളില്‍ ചെന്നലക്കുന്ന പ്രഭാഷണങ്ങളുടെ എഴുതിത്തയ്യാറാക്കിയ കൈ പുസ്തകവുമായി സുനില്‍ സഞ്ചരിക്കുന്നത്. എന്നാല്‍ മൗലികത്വമുള്ള ആശയങ്ങള്‍ ഒരിക്കലും ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന സുനിലിന്റെ പ്രഭാഷണ കൗശലത്തെ ശല്യപ്പെടുത്തുന്നില്ല. സുനിലിന്റെ പ്രഭാഷണം കഴിയുമ്പോള്‍ നമ്മുടെ ജീവിതപരിസരത്തിന്റെ രാഷ്ട്രീയവും നൈതികവുമായ അകംപൊരുളുകള്‍ വെളിപ്പെടുകയോ നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തപൂര്‍ണമായ പരിണാമങ്ങളെ സംബന്ധിച്ച് പുതിയ അറിവുകള്‍ നമ്മെ അസ്വസ്ഥരാക്കുകയോ ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ പ്രഭാഷണകലാ സിദ്ധി കഥാപ്രസംഗം പോലെ ഏകാന്തനാടകമാണ്. പലപ്പോഴും മിമിക്രി കലാകാരന്മാരേക്കാള്‍ ദയനീയമായ ആക്ഷേപഹാസ്യ വൈഭവവും അദ്ദേഹം പ്രകടിപ്പിക്കാറുണ്ട്.
മതത്തില്‍ ചില മൂല്യങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അതിന്റെ ആചാരങ്ങളാണ് ആ മൂല്യങ്ങളെ അദൃശ്യമാക്കുന്നതെന്നുമാണ് സുനില്‍ പി ഇളയിടത്തിന്റെ മതത്തെക്കുറിച്ചുള്ള മിക്കവാറും എല്ലാ പ്രസംഗങ്ങളുടേയും ഉള്ളടക്കം… ക്രിസ്തുമതം പരിഗണിച്ചാല്‍ കാണുന്ന സ്‌നേഹം എന്ന അടിസ്ഥാന മൂല്യം അന്ന് വരെ സമൂഹത്തില്‍ നിലനില്‍ക്കാതിരിക്കുകയും, ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തോടെ പെട്ടന്ന് സമൂഹത്തില്‍ ഉടലെടുക്കുകയും ചെയ്തതല്ല. അതുകൊണ്ടുതന്നെ മൂല്യങ്ങളെ ആചാരങ്ങളുടെ പിന്‍ബലത്തോടെ ഊട്ടിയുറപ്പിക്കുകയല്ല, മറിച്ച് ആചാരങ്ങളുടെ നിലനില്പിനെ മൂല്യങ്ങളുടെ മൂടുപടമിട്ട് തുടര്‍ന്നുകൊണ്ടുപോരുകയാണ് മതങ്ങള്‍ ചെയ്യുന്നത്. മൂല്യങ്ങളും ധാര്‍മ്മികതയും ഒരു മതത്തിന്റെയും ആചാരത്തിന്റെയും സംഭാവനയല്ല. മതങ്ങള്‍ രൂപപെടുന്നതിനു മുന്‍പേ മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു. അവര്‍ മൂല്യങ്ങളില്‍ അടിയുറച്ച് തന്നെയാണ് ജീവിച്ചിരുന്നതും .
പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്ന കുറുനരികളുടെ ജോലിയാണ്
സി.പി.എം ന്റെ ഉച്ചഭാഷിണിയായി പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവി സുനില്‍ ചെയ്യുന്നത്.. ഇടക്കിടെ ഇന്ത്യന്‍ മിത്തോളജിയുടെ വഴുവഴുപ്പില്‍ തെന്നി വീഴുന്ന സുനില്‍ ഇതിഹാസ ഇന്ത്യയേയും, കേരള നവോത്ഥാന ചരിത്രത്തേയും വായിച്ചെടുക്കുന്നത് എന്നും മധ്യവര്‍ഗ്ഗ ഹൈന്ദവ പരിലാളനയോടെയാണ്. .അരികുപറ്റി ഉമിനീരു പോലെ ഒഴുകുന്ന വരണ്ട പുഴ കണക്കെ സുനിലിന്റെ ദാര്‍ശനീക ധാര എന്നും എത്തിച്ചേര്‍ന്നിട്ടുള്ളത് കീഴാള രാഷ്ട്രീയത്തിലേക്കോ, സാമ്രാജ്യത്വ മൂലധന ശക്തികളുടെ അധിനിവേശ രാഷ്ട്രീയത്തിലേക്കോ അല്ല..
സംഘപരിവാറിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കേണ്ടത് അതിന്റെ മതപരമായ പ്രത്യയശാസ്ത്രത്തേയും, മൗലിക യുക്തിഭംഗത്തേയും, ഹിംസയെയും തുറന്നുകാട്ടിക്കൊണ്ടാണ്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് മൂലധനത്തെ എതിര്‍ത്തുകൊണ്ടാണ്. അതിനു ബദലായ വിപ്ലവമൂല്യങ്ങളുടെ, രാഷ്ട്രീയ സമരങ്ങളുടെ പട നയിച്ചുമാണ്. അല്ലാതെ അതേ സവര്‍ണ്ണ പ്രത്യയ ശാസ്ത്ര ചളിക്കുണ്ടില്‍ കിടന്നു കൊമ്പുകുത്തി കളിച്ചല്ല. എന്നാല്‍ മോദി പറഞ്ഞയച്ച അദാനിക്ക് വിഴിഞ്ഞത്ത് പായ വിരിക്കുന്ന പിണറായി വിജയന്റെ പാര്‍ട്ടിക്ക് അതിനുള്ള രാഷ്ട്രീയശേഷിയില്ലാത്തതിനെ മറച്ചുവെക്കാന്‍ സുനിലിനെപ്പോലെയുള്ള ബാക്‌ഡോര്‍ അക്കാദമിക് മിമിക്രി മാത്രം മതിയാവില്ല…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Aneesh Parampuzha
April 11, 2021 at 9:33 am
Excellent
Nawshad Ghalid
April 11, 2021 at 10:12 am
വിമർശിക്കാൻ വേണ്ടി വിമർശിക്കുകയാണോ?? അതോ താങ്കൾ വ്യത്യസ്തനായ ഒരു വ്യക്തിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ശ്രമമോ??
സുനിൽ പി. ഇളയിടത്തിനെ വിമർശിക്കുന്നവർക്ക് ഒട്ടനവധി കുറ്റങ്ങളും കുറവുകളും ഒക്കെ കണ്ടു പിടിക്കാൻ കഴിഞ്ഞേക്കും…സൈക്കിൾ ബ്രാൻഡ് ചന്ദനത്തിരിയുടെ പരസ്യം പോലെ… വിമർശിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ
Critic Editor
April 11, 2021 at 11:58 am
ആരാധിക്കാനും ഓരോ കാരണങ്ങള്‍… ഇതിലുന്ന.യിക്കുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയൂ….
Krishnadas Valsan
April 11, 2021 at 4:50 pm
he totally justifies the muslim communal fundamentlists and opposes sanghaparivar. not justified. a veru dangeruous vision
Devanand NarayanaPillai
April 13, 2021 at 9:20 am
കേരളം ഇന്ന് നേരിടുന്ന കോര്‍പ്പറേറ്റ് അപവികസനവും പ്രാന്തീയ വികസനവും, ലക്ഷക്കണക്കിന് ഭൂരഹിതരുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ദളിതരുടെയും ഓരം ചേര്‍ക്കപ്പെട്ട വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളും അതിന്റെ ചരിത്രപരമായ രാഷ്ട്രീയ സാമൂഹ്യ ജാതീയ പ്രശ്‌നങ്ങളും ഒരു പ്രഭാഷണം കഴിയുമ്പോള്‍ അടുത്ത പ്രഭാഷണത്തിന് കഴുത്തിനുചുറ്റും അക്ഷരമാലകള്‍ എഴുതിത്തൂക്കി നടക്കുന്ന സുനില്‍ പി ഇളയിടത്തിന് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല
പ്രേം ബാബുവിന്റെ ലേഖനത്തിലെ ഒരു വരിയാണ് ഇത് !
എല്ലാ ആളുകളും കേൾക്കുന്ന കാര്യം ഒരു പ്രഭാഷണം കഴിയുമ്പോള്‍ അടുത്ത പ്രഭാഷണത്തിന് കഴുത്തിനുചുറ്റും അക്ഷരമാലകള്‍ എഴുതിത്തൂക്കി നടക്കുന്നതു കൊണ്ടാണോ സുനില്‍ പി ഇളയിടത്തിന് മാത്രം കേൾക്കാൻ കഴിയാത്തതു ?
അയാൾ എന്തിനാണ് ചെവി കേൾക്കാൻ പറ്റാത്ത വിധത്തിൽ കഴുത്തിനുചുറ്റും അക്ഷരമാലകള്‍ എഴുതിത്തൂക്കി നടക്കുന്നതു?ഞാൻ അവസാനം കാണുമ്പൊൾ കഴുത്തിമു ചുറ്റും അക്ഷരമാലകൾ കെട്ടിത്തൂക്കിയിരുന്നില്ല !
ഇനി നൊസ് ആയിക്കാണുമോ ?എങ്കിൽ നേരെ വിളിച്ചു ചോദിച്ചത് പറയില്ലല്ലോ ?മറ്റൊരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു !ഹേയ് അക്ഷരമാല ഒന്നുമല്ല മാസ്ക് മുഖത്തുനിന്ന് മാറ്റി കഴുത്തിൽ ഇട്ടതാണ് ”
എഴുതി തയ്യാറാക്കി അതും പഠിച്ചു പ്രസംഗംനടത്തുക മാത്രം ലക്ഷ്യമാക്കി നടക്കുന്നതുകൊണ്ടു കേരളം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ അയാൾ കാണുന്നില്ല എന്ന് സാഹിത്യ ഭാഷയിൽ പറഞ്ഞതാണ് ആ വാചകം !പ്രസംഗം മാത്രം ലക്ഷ്യ മാക്കിനടന്നാൽ കേരളം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെ കാണില്ല എങ്കിൽ വേറെ വഴി ഇല്ല !പ്രസംഗം നിർത്തുക മാത്രമേ പറ്റൂ .
പക്ഷെ പ്രസംഗം നിർത്തി ഈ പ്രശ്നങ്ങളെ കണ്ടതുകൊണ്ടു എന്ത് കാര്യം ?പ്രശ്നങ്ങളെ അയാൾ കാണുന്നു എന്ന് പോലും ആരും അറിയില്ല .കാണുന്നില്ല എന്ന് ആക്ഷേപിക്കുന്നവർ പോലും അയാൾ കാണുന്ന കാര്യം
അറിയാൻ പോകുന്നില്ല !
അയാൾ സി പി എം ബുദ്ധിജീവി ആയതിനാൽ” കേരളം ഇന്ന് നേരിടുന്ന കോര്‍പ്പറേറ്റ് അപവികസനവും പ്രാന്തീയ വികസനവും, ലക്ഷക്കണക്കിന് ഭൂരഹിതരുടെയും ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ദളിതരുടെയും ഓരം ചേര്‍ക്കപ്പെട്ട വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളും അതിന്റെ ചരിത്രപരമായ രാഷ്ട്രീയ സാമൂഹ്യ ജാതീയ പ്രശ്‌നങ്ങളും”നിർബന്ധമായും കാണുകയും പ്രസംഗം അതേപ്പറ്റി ആവുകയും വേണം എന്നാണോ പ്രേം ബാബു ആവശ്യപ്പെടുന്നത് ?മറ്റു സി പി എം കാർ മുഴുവനും ഇത് കാണുകയും പ്രസംഗിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ സുനിലും അത് തന്നെ കണ്ടിട്ട് എന്ത് കാര്യം ?മറ്റാരും കാണാ തിരിക്കെ സുനിലിനെ പോലെ ഒരു പ്രാസംഗികൻ അത് കണ്ടു അതെ പറ്റി പ്രസംഗിക്കുകയും ആളുകളെ ബോധവാന്മാരാക്കുകയല്ലേ വേണ്ടത് ?സുനിലിന്റെ പ്രസംഗം ഇപ്പോൾ കേൾക്കുന്ന ഓഡിയൻസ്
എന്തായാലും ആദിവാസികളോ തോട്ടം തൊഴിലാളികളോ ദളിതരോ ഓരം ചേര്‍ക്കപ്പെട്ട വിഭാഗങ്ങളോ അല്ല
അവരുടെ പ്രശ്‌നങ്ങളും അതിന്റെ ചരിത്രപരമായ രാഷ്ട്രീയ സാമൂഹ്യ ജാതീയ പ്രശ്‌നങ്ങളുംഒന്നും ഈ ഓഡിയന്സിന് കേൾക്കാൻ ഇഷ്ടം ഉണ്ടാകില്ല !ഉണ്ടായിട്ടു കാര്യവുമില്ല !
ലക്ഷക്കണക്കിന് ഭൂരഹിതർ ആദിവാസികൾ തോട്ടം തൊഴിലാളികൾ ദളിതർ ഓരം ചേര്‍ക്കപ്പെട്ട വിഭാഗങ്ങൾ ഒന്നും സുനിലിനെ കേൾക്കാൻ വരുകയും ഇല്ല .ഈ വിഭാഗങ്ങൾ ഇന്ന് കേരളത്തിൽ ഏറെ എങ്കിലും കേൾക്കുന്നുണ്ടോ എന്ന് പോലും സംശയമാണ് !അവർ ദരിദ്രരും അസംഘടിതരും ആണ് !അവരുടെ മേഖലയിൽ സംഘടനാ പ്രവർത്തനത്തിന് വന്ന പലതരം ആളുകളുണ്ടു !അവരുമായുള്ള അനുഭവങ്ങൾ എല്ലാം നല്ലതൊന്നുമല്ല !എല്ലാത്തരം പ്രത്യക്ഷ അനുഭവങ്ങൾ ഉള്ളതിനാൽ അവരെ പലപ്പോഴും ആ ജനങ്ങൾ വിശ്വാസത്തിൽ എടുക്കുകയും ഇല്ല !
പൊമ്പിളൈ ഒരുമ സമരം ഇടുക്കിയിൽ നടന്ന അതി ശക്തമായ സംഘാടനവും സമരവുമാണ് !തോട്ടം മേഖലയിൽ വേറെയും സമരങ്ങൾ നടന്നു !ഭൂരഹിതരുടെ സമരം ആദിവാസി മേഖലയിലാണ് കുറച്ചെങ്കിലുംനടന്നത് അതാകട്ടെ തോട്ടം മുതലാളി മാരുടെ കൈവശ ഭൂമി വിട്ടുകിട്ടണം എന്ന ഫോക്കസിലാണ് നടന്നത് .കോടതിയിൽ സർക്കാരുമായി നടക്കുന്ന (ഇഴയുന്ന )സിവിൽ കേസുകളുമായി ബന്ധപ്പെട്ടു ആയതിനാൽ അവയ്ക്കു തീരെ ജന പിന്തുണ ഉണ്ടായില്ല !
ഈ മേഖലയിലെ സംഘടിതമായ പ്രതിരോധങ്ങൾക്കു മാത്രമേ പൊതുജന പിന്തുണ ലഭിക്കു !പക്ഷെ സംഘടിത പ്രവർത്തനം തീരെ ഇല്ലാത്ത മേഖലയാണ് അതെല്ലാം !
അതില്ലാത്തിടത്തോളം ബുദ്ധി ജീവികളിൽ നിന്ന് പ്രസംഗികരിൽ നിന്ന് പിന്തുണ ലഭിക്കാൻ യാതൊരു സാധ്യതയും ഇല്ല !
ഈ യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാവാതെ ആരെയെങ്കിലും കാരണക്കാരൻ ആക്കാൻ ഉള്ള ആഗ്രഹമാണ് ലേഖനത്തിന്റെ ഒരു പ്രചോദനം !സുനിൽ പഴയ എസ എഫ് ഐ ചെയർമാൻ ആയതിനാൽ സി പി എം നേതാവ് ആകേണ്ടആളാണ് ! സർക്കാർ ജോലി ലഭിച്ചതിനാൽ ആണ് പ്രാസംഗികനും സാംസ്‌കാരിക പ്രവർത്തകനും ഒക്കെ ആയതു !
മുൻ പറഞ്ഞ ജന വിഭാഗങ്ങളുടെ ഇടയിൽ സംഘടനാ പ്രവർത്തനം നടത്താത്തിടത്തോളം അയാൾ അവരുടെ പ്രശ്നങ്ങൾ കാണണം അതേപ്പറ്റി പ്രഭാഷണം നടത്തണം എന്നൊക്കെ ആവശ്യപ്പെടുന്നത് അന്യായമാണ് !ആ രംഗത്തു പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിൽ അവരിൽ നിന്ന് സുനിലിനെ ക്കൽ നല്ല പ്രഭാഷകർ ഉണ്ടാക്കുകയാണ് വേണ്ടത് !!