നിരോധിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും
രാജ്യരക്ഷയുടെ പേരില്‍ പല വെബ്് സൈറ്റുകളും നിരോധിക്കാറുണ്ട്. എന്നാല്‍ ആപ്പുകള്‍ നിരോധിക്കുന്നത് സാധാരണമല്ല. സ്വന്തം ഉപകരണത്തില്‍ എന്താണ് ഡൗണ്‍ ലോഡ് ചെയ്യുക എന്നു തീരുമാനിക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിരോധനമെന്ന അഭിപ്രായം ശക്തമാണ്. എങ്കിലത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്.
ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 59ഓളം ആപ്പുകള്‍ നിരോധിച്ചെങ്കിലും സ്വാഭാവികമായും ടിക് ടോക്ക് നിരോധനം തന്നെയാണ് പ്രധാന ചര്‍ച്ചയാകുന്നത്. സാധാരണക്കാരായ കോടിക്കണക്കിനു പേരുടെ ആവിഷ്‌കാരമാധ്യമമാണ് ടിക് ടോക്ക് എന്നതു തന്നെ കാരണം. കേരളത്തിലടക്കം എത്രയോ പേരെ ടിക് ടോക്ക് സെലിബ്രറ്റികളാക്കിയിട്ടുണ്ട്. മുമ്പൊക്കെ സെലിബ്രേറ്റികള്‍ക്ക് ടിക് ടോക്കിനോട് പുച്ഛമായിരന്നെങ്കില്‍ കൊവിഡ് കാലത്ത് അവരും വ്യാപകമായി ചേക്കേറാന്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിക് ടോക്ക് നിരോധനം ചര്‍ച്ചയാകുന്നത്. സാധാരണക്കാരുടെ സര്‍ഗ്ഗാത്മക, ആവിഷ്‌കാര സാധ്യതകളാണ് ഇതോടെ ഇല്ലാതാകുന്നത്.
ഒന്നുറപ്പാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ട് ഇന്ത്യക്കു നിലനില്‍ക്കാന്‍ കഴിയില്ല. വിലകുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വരവ് ഇന്ത്യയില്‍ പല മേഖലകളിലും ഉല്‍പ്പാദനത്തെ തകര്‍ത്തുകഴിഞ്ഞിട്ടുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് അവയെല്ലാം തിരിച്ചുപിടിക്കുക അസാധ്യമായ കാര്യമാണ്. ഇത് കേന്ദ്രസര്‍ക്കാരിനുമറിയാം.സാധ്യമാകുക പേരിന് എന്തെങ്കിലും നിരോധിച്ച് പ്രതിഷേധം പ്രകടിപ്പിക്കലാണ്. അതിന് തെരഞ്ഞെടുത്തത് ടിക് ടോക്ക് അടക്കമുള്ള ആപ്പുകളാണെന്നു മാത്രം.
തീര്‍ച്ചയായും ഇത്തരമൊരു തെരഞ്ഞെടുപ്പ് നടന്നത് യാദൃച്ഛികമാകാനിടയില്ല. അതിനുപുറകില്‍ കൃത്യമായ ആസൂത്രണമുണ്ടാകാനാണ് സാധ്യത. അടുത്തകാലത്തായി ഫേസ് ബുക്കും ജിയോയും ചേര്‍ന്നുണ്ടാക്കിയ കരാറിനു ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന സംശയം ന്യായമാണ്. 12 കോടിയോളം പേരാണ് രാജ്യത്ത്് ടിക് ടോക്ക് ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ളത്. ശക്തമായ മത്സരം നടക്കുന്ന ഈ മേഖലയിലെ ആരോഗ്യകരമായ മത്സരത്തെ ഇല്ലാതാക്കുന്നതാണ് ഈ നിരോധനം. ടിക് ടോക്ക് നിരോധിക്കാനാവശ്യപ്പെട്ട് പല സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും നേരത്തെതന്നെ കാമ്പയിന്‍ നടന്നിട്ടുണ്ട്. വിഷയം കോടതിയിലുമെത്തിയിട്ടുണ്ട്.
രാജ്യരക്ഷയുടെ പേരില്‍ പല വെബ്് സൈറ്റുകളും നിരോധിക്കാറുണ്ട്. എന്നാല്‍ ആപ്പുകള്‍ നിരോധിക്കുന്നത് സാധാരണമല്ല. സ്വന്തം ഉപകരണത്തില്‍ എന്താണ് ഡൗണ്‍ ലോഡ് ചെയ്യുക എന്നു തീരുമാനിക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിരോധനമെന്ന അഭിപ്രായം ശക്തമാണ്. ്എങ്കിലത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള ആരോപണം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലും അവക്ക് കൃത്യമായ തെളിവുള്ളതായി അറിയില്ല. പ്ലേസ്റ്റോറില്‍ നിന്നൊക്കെ അപ്രത്യക്ഷമായെങ്കിലും ഇന്നത്തെ കാലത്ത് ആപ്പുകളുടെ ഉപയോഗം തടയാനാകുമോ എന്ന ചോദ്യം വേറെ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in