മരട് ഫ്‌ളാറ്റ് ഉടമകള്‍ തിരുവോണത്തിന് നിരാഹാര സമരത്തിന്
ഫ്‌ളാറ്റുകള്‍ പൊളിക്കാനായി നഗരസഭ താല്പര്യ പത്രം ക്ഷണിച്ച സാഹചര്യത്തിലാണ് സമരമാരംഭിക്കുന്നത്. അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് കാണിച്ചു ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും.
തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച നാല് ഫ്‌ളാറ്റുകള്‍ പൊളിക്കുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്നു ഒഴിപ്പിക്കല്‍ നടപടികളുമായി മരട് നഗരസഭാ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഉടമകള്‍ പ്രത്യക്ഷസമരത്തിന്. സമരത്തിന്റെ ആദ്യഘട്ടമായി തിരുവോണദിവസം ഉപവസിക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കാനായി നഗരസഭ താല്പര്യ പത്രം ക്ഷണിച്ച സാഹചര്യത്തിലാണ് സമരമാരംഭിക്കുന്നത്. അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് കാണിച്ചു ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ നഗരസഭക്ക് മുന്നില്‍ ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധിച്ചു. യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കാനാകില്ലെന്നു പ്രമേയം പാസാക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ താമസക്കാര്‍ക്കായി സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ഉത്തരവിനെ മനുഷ്യാവകാശ ലംഘനമായി കാണണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രമേയം. ഫ്‌ളാറ്റുടമകളുമായി സംസാരിക്കാന്‍ പോലും തയ്യാറാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടിയേയും അംഗങ്ങള്‍ വിമര്‍ശിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in