
മഹാബോധി : പോരാട്ടം തുടര്‍ന്ന് ബുദ്ധസമൂഹം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഇന്ത്യയില്‍ ബീഹാറിലെ ഗയ ജില്ലയിലെ ബുദ്ധഗയയില്‍ സ്ഥിതി ചെയ്യുന്ന, ബുദ്ധന് ജ്ഞാനോദയം ലഭിച്ചതായി വിശ്വസിക്കപ്പെടുന്ന മഹത്തായ ബുദ്ധമത ആരാധനാലയത്തിന്റെ പരിപാലത്തിനുള്ള അവകാശം അതിന്റെ യഥാര്‍ത്ഥ സംരക്ഷകരായ ബുദ്ധമത വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് രാജ്യത്തെ ബുദ്ധമത വിശ്വാസികള്‍ പോരാട്ടത്തിന്റെ പാത സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി രാജ്യത്തെ ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന തികച്ചും തെറ്റായതും നീതിപരമല്ലാത്തതുമായ നടപടിക്കെതിരെയാണ് ഈ ധാര്‍മ്മീക പോരാട്ടം.
ബോധ്ഗയയിലെ മഹാബോധി മഹാവിഹാര ക്ഷേത്രത്തിന്റെ നടത്തിപ്പ് ബുദ്ധ സമൂഹത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 12 മുതല്‍ നൂറുകണക്കിന് ബുദ്ധഭിക്ഷുക്കളും അനുയായികളും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. ഹിന്ദു വേദഗ്രന്ഥങ്ങള്‍ ബുദ്ധനെയും ബുദ്ധതത്ത്വചിന്തയെയും വിമര്‍ശിക്കുകയും ഹിന്ദുമത ഗ്രന്ഥങ്ങള്‍ ബുദ്ധനെ പഠിക്കുന്നത് വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമായും കണക്കാക്കിയപ്പോള്‍, മഹാഭാരതം മഗധയെ ‘പാപികളുടെ നാട്’ എന്നാണ് വിശേഷിപ്പിച്ചത്. ബുദ്ധനെയും ബുദ്ധ തത്ത്വചിന്തയേയും ചരിത്രപരമായി വിമര്‍ശിച്ച ബ്രാഹ്മണര്‍ മഹാബോധിക്ഷേത്രമെന്ന ഈ പുണ്യസ്ഥലത്തിന്റെ ഭരണം കയ്യടക്കിവെച്ചിരിക്കുന്നതിനെയാണ് പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നത്. ബോധ്ഗയയിലെ മഹാബോധി മഹാവിഹാരത്തിന് സമീപം തുറന്ന ആകാശത്തിന് കീഴില്‍ നടക്കുന്ന, അനുദിനം ശക്തി പ്രാപിച്ചു കൊണ്ട് മുന്നേറുന്ന സമാധാനപരമായ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബോധ്ഗയയിലേക്ക് കാല്‍നടയായും അല്ലാതെയും എത്തിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ബുദ്ധഭിക്ഷുക്കളും ഭിക്ഷുണിമാരുമാണ്. ബുദ്ധമതകാര്യങ്ങളില്‍ ഭരണകൂട ഇടപെടല്‍ അവസാനിപ്പിക്കുകയും മഹാവിഹാരത്തിന്റെ ഭരണം പൂര്‍ണ്ണമായും ബുദ്ധസമൂഹത്തിന് കൈമാറുകയും ചെയ്യുക എന്നതാണ് ഒരു നൂറ്റാണ്ടിലേറെ കാലമായി ബുദ്ധമത വിശ്വാസികള്‍ ഉന്നയിച്ചുവരുന്ന അവരുടെ പ്രധാന ആവശ്യം.
ത്രിപുര, ലഡാക്ക്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ബഹുജന പ്രസ്ഥാനത്തില്‍ പങ്കെടുക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു. മഹാബോധി ക്ഷേത്ര വിമോചന പ്രസ്ഥാനത്തിന് ആഗോള പിന്തുണ പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ആഗോള തലത്തില്‍, ബുദ്ധമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മഹത്തായ ആത്മീയ പ്രാധാന്യമുള്ള ഒരു സ്ഥലമായ മഹാബോധി മഹാവിഹാരത്തെ വേദ ബ്രാഹ്മണര്‍ ‘ബ്രാഹ്മണവല്‍ക്കരിക്കുന്നു’ എന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. ഇത് ഭഗവാന്‍ ബുദ്ധന്റെ പഠിപ്പിക്കലുകളെ അപമാനിക്കുന്നതായി അവര്‍ കരുതുന്നു. ഇതില്‍ ഏറെക്കുറെ വലിയ തോതില്‍ വാസ്തവമുണ്ട്. പ്രതിഷേധ സമരം ശക്തി പ്രാപിക്കപ്പെട്ടു വരുന്നു എന്ന് കണ്ടതിനെ തുടര്‍ന്ന് നിരാഹാര സമരത്തിന്റെ ഒമ്പതാം ദിവസമായ ഫെബ്രുവരി 20 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരികളും ബ്രാഹ്മണ ഘടകങ്ങളും ചേര്‍ന്ന് തങ്ങളെ തുടര്‍ച്ചയായി ഉപദ്രവിക്കുന്നതായി ബുദ്ധഭിക്ഷുക്കള്‍ ആരോപിക്കുന്നു. ഭിക്ഷുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവരുടെ സമാധാനപരമായ അവകാശസമരത്തെ തടസ്സപ്പെടുത്താന്‍ മനഃപൂര്‍വ്വം ഉച്ചഭാഷിണികളിലൂടെ ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയായ ഡോ.വിലാസ് ഖരത് ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കുന്നത് ,’മഹാബോധി മഹാവിഹാരം സ്ഥാപിച്ചത് അശോക ചക്രവര്‍ത്തിയാണ്, അദ്ദേഹം ഈ മഹത്തായ വിഹാരം പണിയാന്‍ 100,000 സ്വര്‍ണ്ണ നാണയങ്ങള്‍ ചെലവഴിച്ചു’ എന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. ഇന്ന് ഇത് ബ്രാഹ്മണ പുരോഹിതന്മാരായ മഹന്തുകളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രസ്ഥാനത്തിന് ആരംഭം കുറിക്കേണ്ടി വന്നത് എന്നാണ്. ബുദ്ധഭിക്ഷക്കളുടെയും ഭിക്ഷുണികളുടെയും തലയ്ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തതായി ആരോപിക്കപ്പെടുന്ന ബ്രാഹ്മണ രാജാവായ പുഷ്യമിത്ര ശ്രുംഗന്‍, ബോധിവൃക്ഷം നശിപ്പിച്ച മറ്റൊരു ബ്രാഹ്മണ ഭരണാധികാരിയായ ശശാങ്കന്‍ തുടങ്ങിയവരുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ഖരത് ചരിത്രപരമായ അനീതികള്‍ ഉയര്‍ത്തിക്കാട്ടി. ‘നമ്മുടെ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ സ്വത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവൃത്തികള്‍. ഇത് ഒരു സാധാരണ പോരാട്ടമല്ല. നമ്മുടെ രാജ്യത്തിന്റെ സ്വത്വവും അഭിമാനവും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്’ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വര്‍ഷങ്ങളായി ഈ സ്ഥലത്തെ ശിവനുമായും പാണ്ഡവരുമായും ബന്ധപ്പെടുത്തി ഹിന്ദുവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ബുദ്ധനിലും അശോകനിലുമാണ് ഇന്ത്യയുടെ സ്വത്വം വേരൂന്നിയിരിക്കുന്നത്. ബുദ്ധനെയും അശോകനെയും നീക്കം ചെയ്താല്‍, മഗധയുടെ സ്വത്വത്തില്‍ പിന്നെ എന്താണ് അവശേഷിക്കുന്നത്? ദേശീയ ചിഹ്നമായ സിംഹങ്ങളും ധര്‍മ്മചക്രവുമുള്ള അശോകസ്തംഭം നമ്മുടെ പൈതൃകത്തെ പ്രതീകപ്പെടുത്തുന്നു. എന്നിരുന്നാലും, അശോകന്‍ നിര്‍മ്മിച്ച 84,000 സ്തൂപങ്ങളില്‍, ബുദ്ധനെ പ്രതിനിധീകരിക്കുന്ന ഒരു ആനയുള്ള ഒരു സ്തൂപം കാണാതായി എന്നത് ദാരുണമാണ്. 1890 ല്‍ ഒരു മഹന്തിന്റെ വസതിയില്‍ നൂറുകണക്കിന് ബുദ്ധ പ്രതിമകള്‍ക്കൊപ്പം ഈ ആനയെ കണ്ടെത്തി. എന്തുകൊണ്ടാണ് ബുദ്ധന്റെ പൈതൃകം അത്തരം ആളുകളുടെ കൈകളിലായിരിക്കുന്നത്?’
ബുദ്ധന് ജ്ഞാനോദയം ലഭിച്ചതായി കരുതപ്പെടുന്ന ബോധ്ഗയയിലെ മഹാബോധിക്ഷേത്രം ഇന്ന് ഒരു പ്രതിസന്ധിയൂടെ നടുവിലാണ്. ഇന്ത്യയുടെ മഹത്തായ ബുദ്ധമത പാരമ്പര്യത്തിന്റെ പ്രതീകമായ ആ ആരാധനാലയത്തിന്റെ ശരിയായ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യയിലെ ബുദ്ധമത വിശ്വാസികള്‍ ഒരു നൂറ്റാണ്ടിലേറെയായി നടത്തിവരുന്ന പോരാട്ടമാണ് അതിന്റെ പ്രത്യക്ഷ സമഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ പതിറ്റാണ്ടുകളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ് ബീഹാറിലെ ബോധ് ഗയയിലെ മഹാബോധിവിഹാരത്തിന്റെ പൂര്‍ണ്ണനിയന്ത്രണം ബുദ്ധമത വിശ്വസികള്‍ക്ക് കൈമാറണമെന്നത്. ആഴത്തിലുള്ള അതിന്റെ ബുദ്ധമതപാരമ്പര്യം പ്രതിഫലിപ്പിക്കുന്നതായിരിക്കണം അതിന്റെ പരിപാലനമെന്ന് അവര്‍ വാദിക്കു ന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ആഗോളതലത്തില്‍ ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായി ബോധ്ഗയയെ അംഗീകരിച്ചിട്ടും, 1949 ലെ നിയമം കാരണം ക്ഷേത്രം ഇപ്പോഴും ബ്രാഹ്മണ മേധാവിത്വമുള്ള ഭരണത്തിന്‍ കീഴിലാണ്. ബുദ്ധമത മേല്‍നോട്ടത്തിനായുള്ള ആവശ്യം വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇത് ശരിയായ പ്രാതിനിധ്യത്തിനായുള്ള ദീര്‍ഘകാല പോരാട്ടത്തെ എടുത്തു കാണിക്കുന്നു. 1949 ലെ ബോധ്ഗയ ക്ഷേത്ര നിയമം റദ്ദാക്കുക, മഹാബോധി ബുദ്ധവിഹാരത്തിന്റെയും പുണ്യക്ഷേത്രത്തിന്റെയും നടത്തിപ്പ് ഇന്ത്യയിലെ ബുദ്ധമതക്കാര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബുദ്ധ ഭിക്ഷുക്കളുടെ നേതൃത്വത്തില്‍ സാധാരണ വിശ്വാസികളും ആക്ടിവിസ്റ്റുകളും വിവിധ ബുദ്ധമത സംഘടനകളുമാണ് ബോധ്ഗയയില്‍ പ്രതിഷേധ സമരം നടത്തി വരുന്നത്. ബോധ്ഗയയില്‍ നിന്ന് ആരംഭിച്ച സമരത്തിന്റെ അലയൊലികള്‍ അമേരിക്കയിലെ മിഷിഗണിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണ്.
നമ്മുടെ റിപ്പബ്ലിക്കിന്റെ 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ബുദ്ധമത ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ സ്ഥലം അവര്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല എന്നത് അസ്വസ്ഥത ഉളവാക്കുന്നതും അങ്ങേയറ്റം ദുഃഖകരവുമാണ്. മഹാനായ അശോക ചക്രവര്‍ത്തിയൂടെ കാലത്ത് സ്ഥാപിക്കപ്പെട്ടതും പിന്നീട് ഗുപ്ത പാല കാലഘട്ടത്തില്‍ പുനഃസ്ഥാപിക്കപ്പെട്ടതും തുടര്‍ന്ന് വിവിധ ബര്‍മ്മീസ് രാജാക്കന്മാര്‍ തുടര്‍ച്ചയായി സംരക്ഷിച്ചു വന്നതുമായ ഒരു ബുദ്ധമത ആരാധനാലയമെന്ന നിലയില്‍ ഈ ക്ഷേത്രത്തിന്റെ ആധികാരികതയെക്കുറിച്ചോ ചരിത്രപരതയെക്കുറിച്ചോ യാതൊരു സംശയവുമില്ല. പില്‍ക്കാല വര്‍ഷങ്ങളില്‍, മുഗള്‍ ആക്രമണത്തെ തുടര്‍ന്ന് ബംഗാളിലെ സേന രാജവംശത്തിന് അധികാരം നഷ്ടപ്പെട്ടതോടെ, ബുദ്ധമത രക്ഷാധികാരികളായിരുന്ന അവരുടെ സംരക്ഷണത്തിലായിരുന്ന ആരാധനാലയങ്ങള്‍ അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ഒടുവില്‍ നശിപ്പിക്കപ്പെടുകയുമാണ് ഉണ്ടായത് എന്നത് ഒരു ചരിത്രവസ്തുതയാണ്. ഇന്ത്യയിലെ ബുദ്ധമതത്തിന് ലഭിച്ച ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഹാനായ ബ്രിട്ടീഷ് സര്‍വ്വേയര്‍ മേജര്‍ ജനറല്‍ എ.കണ്ണിഗാമിന്റേത്. ഏറെക്കുറേ അതേ കാലഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ പുരാവസ്തു ഗവേഷകന്‍ ഡോ.രാജേന്ദ്രലാല്‍ മിത്ര തുടങ്ങി മറ്റ് നിരവധിപേരുടെ സേവനമാണ് നിലവിലെ സ്ഥലത്തിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുഴിച്ചിട്ട മറ്റ് നിരവധി ബുദ്ധമത സ്ഥലങ്ങളുടെയും പുനരുദ്ധാരണത്തിന് വഴിയൊരുക്കിയത്.
ബുദ്ധമത ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമാണ് ബോധ്ഗയ എന്നതില്‍ ആരും ഒരിക്കലും സംശയം പ്രകടിപ്പിച്ചിട്ടില്ല. മുന്‍ കാലങ്ങളില്‍ പല പണ്ഡിതന്മാരും മുസ്ലീങ്ങള്‍ക്ക് മക്കയും ഹിന്ദുക്കള്‍ക്ക് ബദരിനാഥ്- കേദാര്‍നാഥ്, ക്രൈസ്തവര്‍ക്ക് ജറുസലേം എന്നിവ പോലെ ബുദ്ധമത വിശ്വസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നത് ബോധ്ഗയയാണ്. തുടക്കം മുതലുള്ള മിക്കവാറും എല്ലാ രേഖകളും ഗവേഷണങ്ങളും ഇത് ഒരു ബുദ്ധക്ഷേത്രമാണെന്നും പല തവണ അത് നശിപ്പിക്കപ്പെടുകയും പിഴുതെറിയപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷങ്ങളില്‍ ഒന്ന് ഇവിടുത്തെ ബോധിവൃക്ഷമാണെന്നും സംശയയാതീതമായി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. ഇതിന് പിന്നില്‍ സംഭവബഹുലമായ ഒരു ചരിത്രമുണ്ട്. പരിവര്‍ത്തനത്തിന് മുമ്പുള്ള കാലത്ത് അശോകന്‍ ഇത് ആദ്യം വെട്ടിക്കളഞ്ഞു. എന്നാല്‍ ബുദ്ധന്റെ സിദ്ധാന്തത്തില്‍ വിശ്വസിച്ചതിന് ശേഷം, അദ്ദേഹം അതിന്മേല്‍ അതിര് കടന്ന ഭക്തി പ്രകടിപ്പിച്ചു. ഈ അടുപ്പത്തില്‍ അസൂയപ്പെട്ട്, അശോകന്‍ മരത്തിന് ചാര്‍ത്തി നല്‍കിയ രത്‌നത്തോട് കൂടി അദ്ദേഹത്തിന്റെ രാജ്ഞി വീണ്ടും അത് മുറിച്ചുമാറ്റി. പക്ഷേ രണ്ടാമതും അത് അത്ഭുതകരമായി ജീവന്‍ പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയിലെ മറ്റ് പല ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മതപരമായ ‘തര്‍ക്കങ്ങളില്‍’ നിന്ന് വ്യത്യസ്തമായി, ബ്രിട്ടീഷ് പണ്ഡിതര്‍ മുതല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ഭരണാധികാരികള്‍ വരെ ഇതിനെ ഒരു ബുദ്ധമത പുണ്യസ്ഥലമായിട്ട് തന്നെയാണ് പരിഗണിച്ചിരുന്നത്. ബോധ്ഗയയിലെ മഹാബോധി വിഹാരം എന്ന ബുദ്ധക്ഷേത്രത്തിന്റെ ആധികാരികതയെക്കുറിച്ച് ഒരു കാലത്തും മറ്റൊരു തരത്തിലുള്ള ഒരു വിവാദവും ഉയര്‍ന്നു വന്നിട്ടില്ലാത്തതുമാണ്. ബ്രിട്ടീഷുകാരാകട്ടെ ഈ വിഷയത്തെ വളരെ ശ്രദ്ധയോടെ തന്നെയാണ് അക്കാലത്ത് കൈകാര്യം ചെയ്തത്. ആ ഘട്ടത്തിലെ ചര്‍ച്ചകളില്‍ ഒന്നും തന്നെ ശങ്കരമഠം ഉള്‍പ്പടെ, ക്ഷേത്രഭൂമിയുടെ ‘ഉടമസ്ഥാവകാശത്തെ’ പോലും ആരും ചോദ്യം ചെയ്തില്ല. മഠത്തിന്റെ പങ്ക് വിലമതിക്കപ്പെടേണ്ടതാണ്. കാരണം അവര്‍ ഈ ആരാധനാലയത്തിനെ ഒരു ഹിന്ദുക്ഷേത്രമാക്കി മാറ്റിയില്ല. ബുദ്ധമതക്കാര്‍ അവിടെ യഥേഷ്ടം ആരാധന നടത്തി വന്നു. അതിനാല്‍ മഠം ഒരു ഹിന്ദുക്ഷേത്രം സമുച്ചയത്തിന് സമീപം നിര്‍മ്മിക്കുകയും ഹിന്ദുക്കളും ബുദ്ധമതക്കാരും ആരാധന നടത്തുകയും ചെയ്ത് വന്നു. 1906 ലെ ബംഗാള്‍ ജില്ലാ ഗസറ്റിയര്‍ പറയുന്നത്, ബോധ്ഗയയും മഹാബോധി ബുദ്ധ വിഹാരവും ഒരു ബുദ്ധമത ആരാധനാലയമാണ് എന്നാണ്. ഈ ക്ഷേത്രം വളരെക്കാലമായി ബുദ്ധമതത്തിന്റെ കടുത്ത ശത്രുക്കളായ ഒരു ഹിന്ദു മഹാന്തിന്റെ കൈവശമായിരുന്നു. പൂര്‍ണ്ണമായും നശിച്ചു പോകുമായിരുന്ന ഇത് സര്‍ക്കാര്‍ ചെലവില്‍ പുനഃസ്ഥാപിച്ചില്ലായിരുന്നെങ്കില്‍ അത് പെട്ടെന്ന് അപ്രത്യക്ഷമാകുമായിരുന്നു. തല്‍ഫലമായി കെട്ടിടത്തിന്റെ പരിപാലനത്തിനും അതിന്റെ അറ്റകുറ്റപ്പണികള്‍ക്കും അവര്‍ ഒരു സൂക്ഷിപ്പുകാരനെ നിലനിര്‍ത്തുന്നു. ആരാധനാലയത്തെ ബാധിക്കുന്ന എല്ലാ മതപരമായ കാര്യങ്ങളിലും സര്‍ക്കാര്‍ നിഷ്പക്ഷമായ മനോഭാവമാണ് പുലര്‍ത്തുന്നത്. വിവിധ രാജ്യങ്ങളിലെ ബുദ്ധമതക്കാര്‍ നൂറ്റാണ്ടുകളായി ചെയ്തത് വരുന്നത് പോലെ, ബുദ്ധമതക്കാര്‍ ആരാധനാലയത്തിലും ബോധിവൃക്ഷച്ചുവട്ടിലും അവരുടെ മതത്തിന്റെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു. ഹിന്ദുക്കളും ഈ വൃക്ഷത്തിന്‍ കീഴില്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നു. കാരണം പുണ്യനഗരമായ ഗയയെ ചുറ്റിപ്പറ്റിയുള്ള അവരുടെ പൂര്‍വ്വികരുടെ രക്ഷയ്ക്കായി മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ ഹിന്ദുക്കള്‍ സന്ദര്‍ശിക്കേണ്ടുന്ന 45 പുണ്യസ്ഥലങ്ങളില്‍ ഒന്നായി ഇത് അംഗീകരിക്കപ്പെടുന്നു. വൃക്ഷങ്ങളോടുള്ള ഈ ഹിന്ദു ആരാധന വളരെ പഴക്കമുള്ളതാണ്. എന്നാല്‍ അതോടൊപ്പം വളരെ സമീപകാലത്ത് വളര്‍ന്നുവന്ന ഒരു ഹിന്ദു ആരാധനാക്രമവുമുണ്ട്. കാരണം വ്യാജവും പാരമ്പര്യേതരവുമായ ഒരു സ്വഭാവമുള്ള ഹിന്ദു ആരാധനാലയത്തില്‍ തന്നെ അര്‍പ്പിക്കപ്പെടുന്നു.
1922 ജനുവരിയില്‍ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ബോധ്ഗയ സന്ദര്‍ശിക്കുകയും ബുദ്ധക്ഷേത്രം കാണുകയും ചെയ്തതിന് ശേഷം അദ്ദേഹം പറഞ്ഞത്, ‘ബുദ്ധന് ജ്ഞാനോദയം നേടിയ സ്ഥലത്ത് നിര്‍മ്മിച്ച ക്ഷേത്രത്തില്‍ എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ബുദ്ധമതത്തെക്കുറിച്ചും അതിന്റെ ആരാധനാക്രമങ്ങളെക്കുറിച്ചും ആഴമായ അറിവോ സഹാനുഭൂതിയോ ഇല്ലാത്ത ഒരു എതിരാളി വിഭാഗത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ അതിനെ തുടരാന്‍ അനുവദിക്കുന്നത് അസഹനീയമായ തെറ്റാണെന്ന് അവരുടെ ആദര്‍ശങ്ങളില്‍ സത്യസന്ധത പുലര്‍ത്തുന്ന എല്ലാ ഹിന്ദുക്കളും സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ വ്യക്തികളും മഹത്തായ ഈ ചരിത്രസ്ഥലം ഇപ്പോഴും തങ്ങളുടെ ജീവസ്സുറ്റ വിശ്വാസത്തില്‍ ആ പ്രത്യേക ചരിത്രധാരയെ ഭക്തിപൂര്‍വ്വം നിലനിര്‍ത്തുന്ന ആളുകളുടെ സമൂഹത്തോടുള്ള ഒരു പവിത്രമായ കടമയായി ഞാന്‍ കരുതുന്നു’ എന്നായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ്, ശ്രീലങ്കയില്‍ നിന്നുള്ള ബുദ്ധസന്യാസിയും പണ്ഡിതനുമായ അനനഗരിക ധര്‍മ്മപാല ഇതിന്റെ പുനഃസ്ഥാപനത്തിനായി പ്രചാരണം നടത്തുകയും അതിനെ അന്താരാഷ്ട്രവല്‍ക്കരിക്കുകയും ചെയ്തത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനീസ് സഞ്ചാരികളും ഹ്വെന്‍ ത്സാങ്, ഫാക്‌സിയന്‍ തുടങ്ങിയ പണ്ഡിതന്മാരും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും, ബര്‍മ്മീസ് രാജാക്കന്മാര്‍ ഇതിനകം തന്നെ ഇതിന്റെ പുനരുദ്ധാരണത്തില്‍ പങ്കാളികളായിരുന്നുവെങ്കിലും, ഈ വിഷയം അമേരിക്കയിലേയ്ക്കും ജപ്പാനിലേയ്ക്കും എത്തിച്ചത് അനഗരിക ധര്‍മ്മപാലയാണ്. ബ്രിട്ടീഷ് പണ്ഡിതരും ഖനനവിദഗ്ധരും പുരാവസ്തു ഗവേഷകരും ഇന്ത്യയിലെ വിവിധ ബുദ്ധമത കേന്ദ്രങ്ങള്‍ പരിപാലിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി ഇതിനകം തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍. അക്കാലത്ത് ജപ്പാന്‍ ഒരു മുന്‍നിര ലോകശക്തിയായിരുന്നു. ബ്രിട്ടീഷ് അധികാരികള്‍ അന്ന് ഇത് കൂടുതല്‍ ഗൗരവമായി എടുത്തതിനാല്‍ അതിന്റെ ഇടപെടല്‍ സഹായിച്ചു. പക്ഷേ നിര്‍ ഭാഗ്യവശാല്‍ സ്ഥലത്തിന്റെ ചരിത്രപരതയെക്കുറിച്ച് യാതൊരു സംശയവുമില്ലെങ്കിലും അതിനായി പോരാടി പ്രാദേശിക വികാരങ്ങളെ ‘വ്രണപ്പെടുത്താന്‍ പ്രാദേശിക ജനത ആഗ്രഹിച്ചില്ല. ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ഈ ഘട്ടത്തില്‍ ഈ വിഷയത്തില്‍ സജീവമായിരുന്നെങ്കില്‍ അല്ലെങ്കില്‍ ഇടപെട്ടിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, സജീവമായ പ്രാദേശിക പിന്തുണയില്ലാതെ, ഇതുപോലുള്ള ഒരു വലിയ ലക്ഷ്യത്തിനെതിരെ പോരാടാന്‍ കഴിയില്ല.’
12-ാം നൂറ്റാണ്ടില്‍ പാല രാജവംശത്തിന്റെ അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബുദ്ധമതത്തിന്റെ സ്ഥിരമായ തകര്‍ച്ചയും, പ്രത്യേകിച്ച് ബുദ്ധമതത്തിന്റെ കടുത്ത എതിരാളിയായിരുന്ന സേന രാജവംശത്തിന്റെ ഉദയവുമാണ് ഇന്ത്യയിലെ ബുദ്ധമത ആരാധനാലയങ്ങള്‍ ഉന്നതരായ ബ്രാഹ്മണര്‍ കൈവശപ്പെടുത്തുകയോ ആധിപത്യം ഉറപ്പിക്കുകയോ ചെയ്തത്. തുടര്‍ന്ന് ഈ ചരിത്ര സ്ഥലങ്ങളുടെ നാശത്തിന് ഉത്തരവാദികളായ വിവിധ മുഗള്‍ ഭരണാധികാരികളെയും അവരുടെ പ്രാദേശിക പ്രഭുക്കന്മാരെയും കുറിച്ച് നിരവധി കഥകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഹിന്ദുമഹാസഭയും ചേര്‍ന്ന് 1923 ജനുവരി 21 ന് ബാബു രാജേന്ദ്ര പ്രസാദ് കണ്‍വീനറായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ക്ഷേത്രത്തിന്റെ സംരക്ഷണം ബുദ്ധമതക്കാരുടെ കൈകളില്‍ ഏല്‍പ്പിക്കാനുള്ള നിര്‍ദ്ദേശം അന്വേഷിക്കാനും ഈ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാനും അന്വേഷണങ്ങളില്‍ അനുയോജ്യരായ വ്യക്തികളെ സഹകരിപ്പിക്കാനും ബാബു രാജേന്ദ്ര പ്രസാദിനെ അധികാരപ്പെടുത്തി കൊണ്ട് ഒരു പ്രമേയം പാസാക്കുകയുണ്ടായി.
1925 ഏപ്രില്‍ 6ന് ബീഹാര്‍ പ്രവിശ്യയിലെ ഹിന്ദുമഹാസഭയും താഴെപ്പറയുന്ന പ്രമേയം പാസാക്കി ‘ഹിന്ദുക്കളുടെ പത്ത് അവതാരങ്ങളില്‍ ഒരാളും ബുദ്ധമതക്കാര്‍ ആരാധിക്കുന്ന ഏക ദേവനുമാണ് ശ്രീബുദ്ധന്‍. രണ്ട് മതങ്ങളുടെയും അനുയായികള്‍ക്ക് ബോധ്ഗയ ക്ഷേത്രം ഒരു തീര്‍ത്ഥം അഥവാ പുണ്യസ്ഥലമാണ്. അതിനാല്‍ ഈ പുണ്യസ്ഥലം തങ്ങളുടെ കൈവശം സൂക്ഷിക്കുക എന്നത് രണ്ട് സമുദായങ്ങളുടെയും ഭാഗത്തു നിന്ന് ഉയരുന്ന തികച്ചും സ്വാഭാവികമായ ആഗ്രഹമാണ്. ഇന്ന് രണ്ട് സമുദായങ്ങളും ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി ഈ സ്ഥലത്തെ ആശ്രയിക്കുന്നു. രണ്ട് സമുദായങ്ങളിലെയും ആളുകള്‍ക്ക് അവരുടേതായ രീതിയിലുള്ള ആചാരങ്ങള്‍ക്കും മതപരമായ വിലക്കുകള്‍ക്കും അനുസൃതമായി ആരാധനയും പ്രാര്‍ത്ഥനയും നടത്താന്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നും അങ്ങനെ ചെയ്യുന്നതിന് ഒരു തടസ്സവും ഉണ്ടാകരുതെന്നും ആഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ നടത്തിപ്പിലും അതിലെ ആരാധനാലയത്തിന്റെ ക്രമീകരണത്തിലും ഇന്ത്യയിലെ ബുദ്ധമതക്കാര്‍ക്ക് അര്‍ഹമായ പങ്ക് നല്‍കണമെന്ന് ഈ സമ്മേളനം കരുതുന്നു. ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പൊതു അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ പ്രവിശ്യാ ഹിന്ദുസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഈ സമ്മേളനം താഴെപ്പറയുന്ന കമ്മിറ്റിയെ നിയമിക്കുന്നു. കമ്മിറ്റിക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണമെന്നും അതിന്റെ കടമകള്‍ നിര്‍വഹിക്കുന്നതിന് അര്‍ഹമായ പിന്തുണ നല്‍കണമെന്നും ബോധ് ഗയയിലെ മഹാന്തിനോട് അഭ്യര്‍ത്ഥിക്കുന്നു. ബോധ്ഗയയിലെ മഠവുമായി ബന്ധപ്പെട്ട സ്വത്തുക്കളുമായി ഈ പ്രമേയത്തിന് യാതൊരു ബന്ധവുമില്ല.’
നിര്‍ഭാഗ്യവശാല്‍ ബാബു രാജേന്ദ്ര പ്രസാദിന്റെ കീഴിലുള്ള കമ്മിറ്റി നടത്തിയ എല്ലാ ശബ്ദകോലാഹലങ്ങള്‍ക്കും വിരുദ്ധമായി ബുദ്ധമതക്കാരും ഹിന്ദുക്കളും ചേര്‍ന്ന ഒരു സംയുക്ത കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന് അവര്‍ക്ക് തോന്നി. മറ്റൊരു പ്രധാന പ്രശ്‌നവുമുണ്ടായിരുന്നു. അത് പ്രധാനപ്പെട്ടതായിരുന്നു. സ്വത്തിന്റെ ‘ഉടമസ്ഥാവകാശം’ സംബന്ധിച്ച വിഷയം മാനേജ്മെന്റിന്റെ പരിധിക്ക് പുറത്ത് നിലനിര്‍ത്താന്‍ ഹിന്ദുമഹാസഭ നിര്‍ദ്ദേശിച്ചു. ഹിന്ദുമഹാസഭയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി ക്ഷേത്രം ഹിന്ദുക്കളും ബുദ്ധമതക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്യണമെന്നും മഹന്ത് ‘തല്‍ക്കാലം’ എക്‌സ്-ഒഫീഷ്യോ അംഗമായിരിക്കണമെന്നും’ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മഠത്തിന്റെ സ്വത്തിന്റെ പ്രശ്‌നത്തിന് ഇതിനോടൊന്നും ബന്ധമില്ലെന്നും അതായത് സ്വത്ത് മഹന്തിന്റെ കൈവശം തന്നെ തുടരുമെന്നും അത് വ്യക്തമാക്കി. ഷാ ആലമില്‍ നിന്ന് ഒരു ഉത്തരവ് ഉണ്ടെന്ന് മഹന്ത് അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അതൊന്നും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഷാ ആലമിന്റെ കാലഘട്ടത്തിലെ ഉത്തരവ് എന്നാണ് മഹന്ത് അവകാശപ്പെടുന്നത്. 1642 മുതല്‍ 1682 വരെയുള്ള കാലഘട്ടത്തിലാണ് മഹാദേവ് ഗിര്‍ മഹന്തായിരുന്നത്. ഷാ ആലമിന്റെ കാലഘട്ടം അതിലും വളരെ പിന്നീടായിരുന്നു.
സ്വാതന്ത്ര്യാനന്തരം,1949ലെ ബോധ്ഗയ ക്ഷേത്ര മാനേജ്‌മെന്റ് ആക്ട് എന്ന നിയമം പാസാക്കിയ ശേഷം ബീഹാര്‍ സര്‍ക്കാര്‍ ഇതിനെ പ്രത്യേക മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാക്കി. ഈ നിയമപ്രകാരം ബോധ്ഗയ ക്ഷേത്രത്തിന്റെ നടത്തിപ്പ് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന ബ്രാഹ്മണരുടെ കൈകളിലാണ്. നിയമപ്രകാരം ഹിന്ദുസമൂഹത്തില്‍ നിന്ന് നാല് അംഗങ്ങളെയും ബുദ്ധ സമൂഹത്തില്‍ നിന്ന് നാല് പേരെയുമാണ് നിയമിക്കേണ്ടത്. ജില്ലാ മജിസ്ട്രേറ്റാണ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ ചെയര്‍മാന്‍. ഇന്ത്യയിലെ മിക്ക ‘ക്ഷേത്രമാനേജ്മെന്റ് കമ്മിറ്റികളിലും’ ബ്രാഹ്മണരെയാണ് കൂടുതലായി നിയമിക്കുന്നതെന്നും ബോധ്ഗയയും അതില്‍ നിന്ന് വ്യത്യസ്തമല്ലെന്നാണ് ബുദ്ധമത സംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
2002 ജൂണ്‍ 29 ന് യുനെസ്‌കോ മഹാബോധി വിഹാറിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. താഴെപ്പറയുന്ന മാനദണ്ഡങ്ങളുടെ അവലംബത്തിന്മേലാണ് യുനെസ്‌കോ അത്തരമൊരു നിഗമനത്തില്‍ എത്തിച്ചേരുന്നത്. (i):5-6 നൂറ്റാണ്ടുകളിലെ 50 മീറ്റര്‍ ഉയരമുള്ള മഹാബോധി ക്ഷേത്രം വളരെയധികം പ്രാധാന്യമുള്ളതാണ്. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവിലുള്ള ആദ്യകാല ക്ഷേത്രനിര്‍മ്മാണങ്ങളില്‍ ഒന്നാണ്. ആ കാലഘട്ടത്തില്‍ പൂര്‍ണ്ണമായും വികസിപ്പിച്ച ഇഷ്ടികകള്‍ കൊണ്ട് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള ഇന്ത്യന്‍ ജനതയുടെ വാസ്തുവിദ്യാ പ്രതിഭയുടെ ചുരുക്കം ചില പ്രതിനിധാനങ്ങളില്‍ ഒന്നാണിത്. (ii) ഇന്ത്യയിലെ ആദ്യകാല ഇഷ്ടിക ഘടനകളുടെ അവശേഷിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങളിലൊന്നായ മഹാബോധിക്ഷേത്രം നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ വികസനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. (iii) ബുദ്ധന്റെ ജീവിതവുമായും തുടര്‍ന്നുള്ള ആരാധനയുമായും ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക്, പ്രത്യേകിച്ച് അശോക ചക്രവര്‍ത്തിയൂടെ കാലത്ത് നിര്‍മ്മിച്ച ആദ്യത്തെ ക്ഷേത്രം, ലഘുസ്തംഭശ്രണികള്‍, സ്മാരക സ്തൂപങ്ങള്‍ എന്നിവ നിര്‍മ്മിച്ചതിന് മഹാബോധി ക്ഷേത്രം അസാധാരണമായ തെളിവുകള്‍ നല്‍കുന്നു. (iv) ഗുപ്ത കാലഘട്ടത്തിന്റെ അവസാനത്തില്‍ ഇഷ്ടികയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച ആദ്യകാലത്തെ ഏറ്റവും ഗംഭീരമായ ഘടനകളില്‍ ഒന്നാണ് ഇപ്പോഴത്തെ ക്ഷേത്രം. ശില്‍പങ്ങളാല്‍ നിര്‍മ്മിച്ച കല്ലിലുള്ള ലഘുസ്തംഭശ്രണികള്‍ കല്‍ശില്‍പങ്ങള്‍ എന്നിവ മികച്ച ആദ്യകാല ഉദാഹരണങ്ങളാണ്. (v) ബോധ് ഗയയിലെ മഹാബോധിക്ഷേത്ര സമുച്ചയത്തിന് തഥാഗതന്‍ ബുദ്ധന്റെ ജീവിതവുമായി നേരിട്ട് ബന്ധമുണ്ട്. അദ്ദേഹം പരമോന്നതവും പൂര്‍ണ്ണവുമായ ഉള്‍ക്കാഴ്ച നേടിയ സ്ഥലമാണിത്.
അപ്പോള്‍ ചോദ്യം, ഈ കാര്യത്തില്‍ പ്രാധാന്യമുള്ള ഓരോ വ്യക്തിയും കക്ഷിയും ബോധ്ഗയ മഹാവിഹാറിന്റെ ചരിത്രപരതയെ സംശയിക്കാതിരിക്കുമ്പോള്‍, അത് ശരിയായി ബുദ്ധമതക്കാര്‍ക്ക് കൈമാറാന്‍ എന്താണ് തടസ്സം എന്നുള്ളതാണ്. ഹിന്ദുക്ഷേത്രത്തെയോ മഠത്തെയോ സംബന്ധിച്ചിടത്തോളം ബീഹാറിന് പുറത്തുള്ള ആര്‍ക്കും അവിടെയുള്ള ഈ ഹിന്ദുമന്ദിറിനെക്കുറിച്ച് കൂടുതലായി ഒന്നും അറിയില്ല. ഹിന്ദുക്കള്‍ക്ക് പ്രാധാന്യമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളൊ തീര്‍ത്ഥങ്ങളോ ഒന്നും തന്നെ ബോധ്ഗയയില്‍ ഇല്ല. ബോധ്ഗയയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഗയ ഒരു പ്രധാന ഹിന്ദു തീര്‍ത്ഥാടന സ്ഥലമായി കണക്കാക്കപ്പെടുന്നു, ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.
പ്രതിസന്ധിയുടെ തുടക്കം മുതല്‍ വ്യക്തമായ ഒന്നായിരുന്നു ക്ഷേത്രത്തിന്റെ പരിപാലന ബുദ്ധമതക്കാര്‍ക്ക് വിട്ടുകൊടുക്കുന്നലുള്ള മഹന്തിന്റെ എതിര്‍പ്പ്. മുഗള്‍ രാജാക്കന്മാരില്‍ നിന്ന് സാഗിര്‍ അല്ലെങ്കില്‍ സമീന്ദാരി നേടിയതായി മഹന്ത് അവകാശപ്പെട്ടിരുന്നുവെന്നും രണ്ട് ക്ഷേത്രങ്ങള്‍ക്കും പുറമെ അത് അദ്ദേഹത്തിന്റെ വരുമാന സ്രോതസ്സായിരുന്നുവെന്നും തുടക്കം മുതല്‍ വ്യക്തമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് വളരെ പ്രിയപ്പെട്ട ഒരു വിഷയമായ സമീന്ദാരി നിര്‍ത്തലാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ബ്രാഹ്മണ ലോബി എങ്ങനെ തടഞ്ഞുവെന്നത് സുവിദിതമാണ്. 1951 ല്‍ സമീന്ദാരി നിര്‍ത്തലാക്കല്‍ നിയമം വന്നു. ബീഹാറിലാണ് ഇത് പ്രധാനമായും വെല്ലുവിളിക്കപ്പെട്ടത്. അവിടെ ബ്രാഹ്മണര്‍, ഭൂമിഹാറുകള്‍, കായസ്ഥര്‍, രജപുത്രര്‍ എന്നിവര്‍ക്ക് വലിയ സമീന്ദാരികളുണ്ടായിരുന്നു. രജപുത്രര്‍ക്ക് മാത്രമേ സമീന്ദാരി ഉള്ളൂ എന്ന മിഥ്യാധാരണയിലാണ് ആളുകള്‍ ഇപ്പോഴും. എന്നാല്‍ ബീഹാറില്‍ ബംഗാള്‍ സമീന്ദാരി രജപുത്രരുടെ മാത്രം മേഖലയല്ല എന്ന മിഥ്യാധാരണയിലാണ്. ബ്രാഹ്മണ-ഭൂമിഹാര്‍-കയസ്ഥര്‍ക്ക് ബംഗാളിലും ബീഹാറിലും വലിയ സമീന്ദാരുകള്‍ ഉണ്ടായിരുന്നു. ബോധ്ഗയ മഠത്തിന് 30000 ഏക്കറിലധികം ഭൂമിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ദരിദ്രരായ ഭൂരഹിതരായ ജനങ്ങളുടെ മേല്‍ മഹന്ത് ചെലുത്തിയ ‘അധികാര’ത്തിന്റെ പ്രധാന ഉറവിടം അതായിരുന്നു. അവരില്‍ ഭൂരിഭാഗവും ദളിതരാണ്, പ്രത്യേകിച്ച് മുഷഹറുകള്‍, ഡോമുകള്‍, ഭൂയാന്‍, മറ്റ് പിന്നോക്ക സമുദായങ്ങള്‍ എന്നിവര്‍. 1975 ഏപ്രില്‍ 18 ന് ജയപ്രകാശ് നാരായണ്‍ ഭൂരഹിത കര്‍ഷകരുടെ യും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ചരിത്രപരമായ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു. 1987 വരെ ബോധ്ഗയ ഭൂമി പ്രസ്ഥാനം തുടര്‍ന്നു. ബീഹാര്‍ സര്‍ക്കാര്‍ 11000 ഭൂരഹിത കര്‍ഷകര്‍ക്ക് 18,000 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. അവരില്‍ ഭൂരിഭാഗവും ഭൂരഹിതരായ സ്ത്രീകളും ദളിതരുമായിരുന്നു. ഗയ, ഭോജ്പൂര്‍, ആറ, ജഹാനാബാദ് എന്നിവടങ്ങളിലെ ഭൂരഹിത സമൂഹങ്ങളുടെ ഭൂമി അവകാശങ്ങള്‍ക്കായുള്ള പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി ബോധ്ഗയ തുടര്‍ന്നു. മത- രാഷ്ട്രീയ മേധാവിത്വങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ട് എല്ലായ്പ്പോഴും ഭൂപരിഷ്‌കരണങ്ങളെ എതിര്‍ത്തതും വിവിധ മത ട്രസ്റ്റുകള്‍ രൂപീകരിച്ച് ഭൂപരിധി നിയമങ്ങളെ മറികടക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ കണ്ടെത്തിയതും എന്തു കൊണ്ടാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
1926 ഫെബ്രുവരി 1 ന്, മഹാബോധി ജേണലില്‍ പ്രത്യക്ഷപ്പെട്ട സ്വാമി സച്ചിദാനന്ദ സരസ്വതി എഴുതിയ ചിന്തോദ്ദീപകമായ കത്ത് ഈ വിഷയത്തിന്റെ നിജസ്ഥിതിയിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നു……..
പല നിരീക്ഷണങ്ങളോടും ഒരാള്‍ക്ക് യോജിക്കാം അല്ലെങ്കില്‍ വിയോജിക്കാം. പക്ഷേ അതിന്റെ നിജസ്ഥിതി മനസ്സിലാക്കേണ്ടതായിരിക്കണം ആത്യന്തിക ലക്ഷ്യം. ഏറ്റവും വലിയ ബുദ്ധമത ആരാധനാലയം നിയന്ത്രിക്കാന്‍ ഒരു വ്യക്തിഗത ശൈവ മഹാന്തിനെ അനുവദിക്കുന്നത് എല്ലാ ഹിന്ദുക്കള്‍ക്കും വലിയ നാണക്കേടാണ്. അത് നീതിയുക്തവും ശരിയുമാണോ? 500 ദശലക്ഷം ബുദ്ധമതക്കാരുടെ ഏക ഗുരുവും ആദരണീയനുമായ ഭഗവാന്‍ ബുദ്ധന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച ഒരു ക്ഷേത്രം, ബുദ്ധമതക്കാരനല്ലാത്ത, ഒരു വ്യക്തിഗത വിഭാഗീയ മഹാന്ത് ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതിനെതിരെ ഹിന്ദുക്കള്‍ എതിര്‍പ്പുകള്‍ ഉന്നയിക്കാത്തത് വലിയ അത്ഭുതമാണ്. ഒരു ഹിന്ദുവിനും ഒരു ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ലീം ആരാധനാലയത്തെയും ഇത്രയും അനഭിലഷണീയമായ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാന്‍ കഴിയില്ല. ഇത് ബുദ്ധനോടും ബുദ്ധമതത്തോടും ബുദ്ധമതത്തെയും പിന്തുടരുന്ന ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളോടും ചെയ്യുന്ന വലിയ അനീതിയാണ്. ഏറ്റവും വലിയ ബുദ്ധക്ഷേത്രത്തിന്റെ നിയന്ത്രണം ഹിന്ദുക്കള്‍, ബുദ്ധമതവിശ്വാസിയല്ലാത്ത ഒരു വ്യക്തി പോലും കൈവശം വയ്ക്കുന്നിടത്തോളം കാലം മുഴുവന്‍ ബുദ്ധലോകവും ഹിന്ദുക്കളെ അവജ്ഞയോടെ വീക്ഷിക്കുകയും ഇന്ത്യയില്‍ വലിയൊരു അനീതി നടക്കുന്നുണ്ടെന്ന് പറയുകയും ചെയ്യും. അതിനാല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലേയും ഹിന്ദു മഹാസഭയിലെയും ഓരോ അംഗവും ഈ വിഷയത്തില്‍ അതീവ താല്പര്യം കാണിക്കുകയും ബുദ്ധനോടും ബുദ്ധമതക്കാരോടും നീതി പുലര്‍ത്തുകയും ചെയ്യണമെന്ന് ഞാന്‍ ആഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് അര്‍ഹമായ സമ്പൂര്‍ണ്ണ സ്വരാജ് ആവശ്യപ്പെടുമ്പോള്‍, ബുദ്ധക്ഷേത്രം ബുദ്ധമതക്കാര്‍ക്ക് കൈമാറിക്കൊണ്ട് കോണ്‍ഗ്രസ് എന്തുകൊണ്ട് നീതി പുലര്‍ത്തുന്നില്ല? ഇന്ത്യ നീതിയുടെയും സത്യത്തിന്റെയും ഒരു വലിയ ഉറവിടമായിരുന്നുവെന്ന് നമ്മുടെ ഹിന്ദു ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാം. എന്നാല്‍ നിലവില്‍ ഈ ഏറ്റവും വലിയ ബുദ്ധമത ആരാധനാലയത്തിന്റെ പൂര്‍ണ്ണമായ നടത്തിപ്പ് ചുമതല അതിന്റെ നിയമാനുസൃത സംരക്ഷകര്‍ക്ക് നല്‍കുന്നതിന് ആത്മാര്‍ത്ഥവും നീതിയുക്തവുമായ ശ്രമങ്ങള്‍ നടത്തുന്നതില്‍ പറയുന്ന അടിസ്ഥാനരഹിതമായ തടസ്സങ്ങളെ ഞാന്‍ ഖേദത്തോടെ കാണുന്നു. മറ്റുള്ളവരില്‍ നിന്ന് ആര്‍ക്കെങ്കിലും നീതി വേണമെങ്കില്‍ മുന്‍ഗാമികള്‍ ആദ്യം മറ്റുള്ളവരോട് നീതി പുലര്‍ത്തണം. ഖിലാഫത്ത് പ്രസ്ഥാന കാലത്ത് ഹിന്ദുക്കള്‍ ഖിലാഫത്തിമാരെ സഹായിച്ചു. അകാലി പ്രസ്ഥാന കാലത്ത് അവര്‍ അകാലികളെ സഹായിച്ചു. ഹിന്ദുക്കള്‍ എന്തുകൊണ്ട് ബുദ്ധമതക്കാര്‍ക്ക് അവരുടെ ഏറ്റവും പവിത്രമായ ദേവാലയം വീണ്ടെടുക്കാന്‍ സഹായിച്ചു കൂടാ? ചോദ്യം ശുദ്ധമായ നീതിയാണ്. ഹിന്ദു മഹാസഭ ബുദ്ധമതക്കാരോട് നീതി പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍. ബുദ്ധമതക്കാരെ അത് ധാര്‍മ്മികമായി ബാധിക്കുകയും അതില്‍ നിന്ന് വളരെ അകലെയാകുകയും ചെയ്യുമെന്നതില്‍ സംശയമില്ല. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട എല്ലാ ആളുകളും പരസ്പരം തുല്യ പരിഗണന നല്‍കുകയും പരസ്പരം സൗഹാര്‍ദ്ദപരമായി ജീവിക്കുകയും ചെയ്യുക എന്നതാണ് അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ ലക്ഷ്യമെങ്കില്‍, അത് നീതിയും തുല്യതയും നല്‍കുകയും അവരുടെ ഏറ്റവും പുണ്യമായ ആരാധനാലയത്തിന്റെ പൂര്‍ണ്ണനിയന്ത്രണം അവര്‍ക്ക് അനുവദിക്കുകയും വേണം.
അതിനാല്‍ ഹിന്ദുക്കളായ നമുക്ക് നമ്മുടെ പതിവ് ആത്മാര്‍ത്ഥതയും നീതിയും ഇഷ്ടപ്പെടുന്ന ഹൃദയങ്ങളോടെ, ബുദ്ധമത ക്ഷേത്രങ്ങളുടെ പൂര്‍ണ്ണമായ കൈമാറ്റം അവര്‍ക്ക് നല്‍കുമെന്ന് ഏകകണ്ഠമായ അഭിപ്രായം ബുദ്ധമതക്കാര്‍ക്ക് ഉറപ്പു നല്‍കാം. ബുദ്ധനെ പോലെ തന്നെ ഹിന്ദുക്കള്‍ക്കും ബുദ്ധനെ സ്വതന്ത്രമായി ആരാധിക്കാന്‍ അവര്‍ അനുവദിക്കുമെന്നും ബുദ്ധമതക്കാരോ ഹിന്ദുക്കളോ ബുദ്ധപ്രതിമകള്‍ക്ക് മുന്നില്‍ മത്സ്യമോ മാംസമോ അര്‍പ്പിക്കരുതെന്നും നമുക്ക് ഉറപ്പു നല്‍കാം. റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയും ബുദ്ധമതക്കാര്‍ക്ക് ന്യായമായി അര്‍ഹമായ ബുദ്ധക്ഷേത്രത്തിന്റെ പൂര്‍ണ്ണമായ നടത്തിപ്പിനുള്ള ബുദ്ധമതക്കാരുടെ അവകാശവാദ ത്തെ പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ആത്മാര്‍ത്ഥതയുള്ള എല്ലാ ഹിന്ദുക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സ്വാമി സച്ചിദാനന്ദ സരസ്വതി, കൊല്‍ക്കത്ത,
ഫെബ്രുവരി 1, 1926
ജാപ്പനീസ് വംശജനും ഇപ്പോള്‍ ഇന്ത്യക്കാരനായി പ്രവര്‍ത്തിക്കുന്നതും ബോധ്ഗയ വിമോചന സമരത്തിന് നേതൃത്വം നല്‍കുന്ന ബുദ്ധഭിക്ഷുക്കളില്‍ ഒരാളുമായ ബഹുമാന്യനായ ഭാന്‍ഡെ നാഗാര്‍ജുന്‍ സുരായ് സസായി ബോധ്ഗയയെ കുറിച്ച് പറയുന്നത്, അത് ഭഗവാന്‍ ബുദ്ധന്റെ ജന്മസ്ഥലമാണെന്നാണ്. ലുംബിനി സിദ്ധാര്‍ത്ഥ രാജകുമാരന്റെ ജന്മസ്ഥലമാണെന്നും എന്നാല്‍ ജ്ഞാനോദയം നേടുന്നതിലൂടെ തഥാഗതന്‍ ബുദ്ധന്‍ ജനിച്ചത് ഗയയിലാണെന്നുമാണ്. അതിനാല്‍ ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ക്ക് ഏറ്റവും പവിത്രമായ ആരാധനാലയമാണ് ബോധ്ഗയയിലേത് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ലോകം അംഗീകരിക്കുന്ന ഈ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കണം.ബീഹാര്‍ സര്‍ക്കാര്‍ ഒരു ലളിതമായ തീരുമാനം എടുക്കേണ്ട സമയമാണിത്. ഒരു സര്‍വകക്ഷി യോഗം വിളിച്ച് നിങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം. ഈ നീക്കത്തിന്റെ ചരിത്രവും പുരാവസ്തു കണ്ടെത്തലുകളും നിങ്ങള്‍ക്ക് അവരോട് പറയാന്‍ കഴിയും. വളരെക്കാലമായി ഹിന്ദുത്വ നേതൃത്വം മുസ്ലീങ്ങളോട് ഹിന്ദു വികാരങ്ങളെ ‘ബഹുമാനിക്കാന്‍’ ആവശ്യപ്പെടുകയാണ്. ബുദ്ധമതക്കാര്‍ ഹിന്ദുക്കളില്‍ നിന്നും ഇതു തന്നെയാണ് ആവശ്യപ്പെടുന്നത്. ഗയയിലെ മഹാബോധി വിഹാറിലെ ബുദ്ധമത അവകാശവാദത്തെ അവരുടെ ഉന്നത നേതൃത്വങ്ങളെല്ലാം അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിനാല്‍, ഹിന്ദുത്വ നേതൃത്വവും കോണ്‍ഗ്രസും സമാജ്വാദികളും അവരുടെ ഭൂതകാല ത്തില്‍ നിന്ന് കുറച്ച് പാഠങ്ങള്‍ പഠിക്കുകയും അത് തിരുത്തുകയും ചെയ്യുമോ?
ഇന്ത്യയിലെ അംബേദ്കറൈറ്റ് സാഹോദര്യസമൂഹം ഈ പ്രശ്‌നത്തില്‍ ജനാധിപത്യപരവും നിയമപാലനപരവുമായ പോരാട്ടത്തിലൂടെ സമാധാനപരമായ ഒരു പരിഹാരത്തിനായി പോരാടുകയാണ്. അംബേദ്കറൈറ്റ് ചിന്തകളെയും ജനങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ബോധ്ഗയ മഹാബോധി വിഹാര പ്രസ്ഥാനത്തോട് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ബീഹാര്‍ സര്‍ക്കാര്‍ ഉണര്‍ന്ന് ശബ്ദങ്ങള്‍ കേട്ട് ഈ ക്ഷേത്രം ബുദ്ധമതക്കാര്‍ക്ക് കൈമാറിക്കൊണ്ട് അതിന്റെ ചരിത്രത്തിന്റെ പുനര്‍വായനയ്ക്ക് ശ്രമിക്കുമോ? നിതീഷ് കുമാര്‍ ജെപിയുടെ പ്രസ്ഥാനത്തില്‍ നിന്നുള്ളയാളാണ് അതുപോലെ തന്നെയാണ് ലാലു പ്രസാദ് യാദവും. ബീഹാറിലെ ഭൂരഹിതരും ചരിത്രപരമായ ബോധ്ഗയ ഭൂമി പ്രസ്ഥാനത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. അത് ആത്യന്തികമായി മഠം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പതിനയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് പുനര്‍വിതരണം ചെയ്യുന്നതിന് വഴിയൊരുക്കി. ബുദ്ധനും ബുദ്ധമത ഭൂതകാലവും ഇന്ത്യയുടെ മഹത്തായ പൈതൃകമാണെന്ന വസ്തുത നമ്മെ അഭിമാനിപ്പിക്കുന്നു. എങ്കിലും ബോധ്ഗയയുടെ കാര്യത്തില്‍ ബുദ്ധമത വിശ്വാസികളോട് അന്യായം ചെയ്യപ്പെട്ടു. അക്കാലത്ത് ഇന്ത്യയില്‍ ബുദ്ധമതം ഭൗതികമായി തകര്‍ച്ചയിലായിരുന്നു. ദളിതരും അംബേദ്കറൈറ്റുകളും ശക്തമായ ശക്തികളായിരുന്നില്ല. പക്ഷേ 1956 ഒക്‌ടോബര്‍ 14 ന് ബാബാ സാഹേബ് അംബേദ്കറുടെ ചരിത്രപരമായ ദീക്ഷാചടങ്ങും തുടര്‍ന്നുള്ള അംബേദ്കറൈറ്റുകളുടെ ശ്രമങ്ങളുമാണ് വലിയ ഒരളവ് വരെ ഇന്ത്യയില്‍ ബുദ്ധമതത്തെ പുനരുജ്ജീവിപ്പിച്ചത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടപ്പോള്‍ തന്നെ നിരവധി ഭിക്ഷുമാരുടെയും ഭീക്ഷുണിമാരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അവരുടെ ആരോഗ്യ നില ദിനംപ്രതി വഷളാകുകയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ‘ഇത് മരണം വരെയുള്ള നിരാഹാര സമരമാണ്. തഥാഗതന്‍ ബുദ്ധന്റെ പൈതൃകം സംരക്ഷിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ വരെ തയ്യാറാണ്’എന്ന് ഡോ.വിലാസ് ഖരത് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ ചേരികള്‍ മറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുമായി താരതമ്യപ്പെടുത്തി ഭരണകൂടവും പോലീസും പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ജി 20 വേളയില്‍ ചേരികള്‍ മറയ്ക്കാന്‍ പച്ച കര്‍ട്ടനുകള്‍ ഉപയോഗിച്ചത് പോലെ, ഇവിടെയും സമാനമായ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. അന്താരാഷ്ട്ര സന്ദര്‍ശകരില്‍ നിന്ന് പ്രസ്ഥാനത്തിന്റെ കാഴ്ച തടയുന്നതിനായി പ്രതിഷേധ സ്ഥലത്തിന് പുറത്ത് ഒരു വലിയ വാന്‍ പാര്‍ക്ക് ചെയ്തിരുന്നു. അദ്ദേഹം ആരോപിച്ചു. സ്ഥലത്തിന്റെ പവിത്രതയേക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കിയതിന് ബിടിഎംസിയെ ഖരത് വിമര്‍ശിച്ചു. ‘അന്താരാഷ്ട്ര കറന്‍സി ശേഖരിക്കുന്നതിനായി ബിടിഎംസി ഒരു സംഭാവന ഓഫീസ് തുറന്നിട്ടുണ്ട്. പക്ഷേ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ നേരിടുന്ന മോശം പെരുമാറ്റത്തിലോ ബുദ്ധിമുട്ടുകളിലോ യാതൊരു ആശങ്കയും കാണിക്കുന്നില്ല?’ അദ്ദേഹം പറഞ്ഞു.
ഈ പ്രതിഷേധത്തിന് ഇന്ത്യയിലുടനീളമുള്ള നിരവധി ബുദ്ധമത സംഘടനകളില്‍ നിന്നും, ബുദ്ധമത സൊസൈറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെ ടെ ശ്രീലങ്ക, തായ്ലന്‍ഡ്, ജപ്പാന്‍, മംഗോളിയ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ബുദ്ധമത സംഘടനകളില്‍ നിന്നും പിന്തുണ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിക്കുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ബുദ്ധമത സമൂഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഖരത് പറഞ്ഞു. ‘ഞങ്ങള്‍ ദിവസങ്ങളായി ഇവിടെ ഇരിക്കുകയാണ്. സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലേ? മുഖ്യമന്ത്രി അടുത്ത ദിവസം ഇവിടെ വരേണ്ടതായിരുന്നു. അദ്ദേഹം ബുദ്ധമതത്തെ സ്‌നേഹിക്കുന്നുവെന്നാണ് ഞങ്ങള്‍ കേട്ടിട്ടുള്ളത്. പക്ഷേ സംഭാഷണത്തിനായി സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ ഞങ്ങളുടെ നിരാഹാരം തുടരും.ഞങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ വ്യക്തിത്വം സംരക്ഷിക്കാന്‍ കഴിയുമെങ്കില്‍ ഞങ്ങള്‍ അതിന് തയ്യാറാണ്. ‘ഇന്ത്യയിലുടനീളമുള്ള നിരവധി ബുദ്ധമത സംഘടനകളില്‍ നി ന്നും ഇന്ത്യ ഉള്‍പ്പെടെ ശ്രീലങ്ക, തായ്ലന്‍ഡ്, ജപ്പാന്‍, മംഗോളിയ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ബുദ്ധമത സംഘടനകളില്‍ നിന്നും പ്രതിഷേധത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. എന്നിരുന്നാലും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ‘എല്ലാ മതസമൂഹങ്ങള്‍ക്കും അവരുടെ പുണ്യസ്ഥലങ്ങളുടെ മേല്‍ പൂര്‍ണ്ണനിയന്ത്രണമുണ്ട്. എന്നാല്‍ ബുദ്ധമതക്കാര്‍ക്ക് മാത്രം ഈ അവകാശം നിഷേധിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ആവശ്യങ്ങള്‍ അവഗണിക്കുമ്പോള്‍ സര്‍ക്കാര്‍ മഹാബോധി ക്ഷേത്രത്തില്‍ നിന്ന് ലാഭം കൊയ്യുകയാണ്.’ പ്രസ്ഥാനത്തിലെ മറ്റൊരു പ്രമുഖ ശബ്ദമായ ആകാശ് ലാമ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോലും ജപ്പാന്‍, ചൈന, തായ്ലന്‍ഡ്, ബര്‍മ്മ, സിലോണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒഴികെ ബുദ്ധമതത്തിന് വേണ്ടത്ര പിന്തുണ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ ചരിത്രപരമായ ബുദ്ധമത ഭൂതകാലത്തെക്കുറിച്ച് എല്ലാ രാഷ്ട്രീയ നേതാക്കളും അഭിമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പഞ്ചശീലത്തില്‍ വിശ്വസിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാന്‍ ബുദ്ധനെക്കുറിച്ച് വളരെയധികം ബഹുമാനത്തോടെ സംസാരിക്കുകയും ബുദ്ധമത ഉത്സവങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും ചെയ്യുന്നു. കിഴക്കന്‍ നയത്തിലേക്ക് നോക്കുന്നതായി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അവകാശപ്പെടുന്നു. നമ്മുടെ കിഴക്കന്‍ അയല്‍ക്കാരില്‍ ഭൂരിഭാഗവും ബുദ്ധമത രാജ്യങ്ങളാണെന്നും ഇന്ത്യ യഥാര്‍ത്ഥത്തില്‍ ബുദ്ധന്റെ നാടായതിനാല്‍ അവര്‍ക്ക് വലിയ ബഹുമാനമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ബുദ്ധമത ആരാധനാലയം കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമായി ബുദ്ധമത സമൂഹത്തിന് അത് കൈമാറുന്നതിനെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉണ്ടാകില്ല.