കുടിയേറ്റത്തൊഴിലാളികളുടെ ജീവിതം
ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി 40,000 കോടി രൂപ അധികമായി നല്‍കും. എന്നാല്‍ ഇതിന്റ ഫലമായി തൊഴിലുറപ്പ് പദ്ധതി വലുതാകുമ്പോള്‍ നിലവിലുള്ളവരുടെ തൊഴിലവസരങ്ങളാണ് ഗണ്യമായി കുറയുന്നത്. ഇത് അധികം വരുന്ന തൊഴിലാളികളെ കുറഞ്ഞ കൂലിയിലും തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചും വിന്യസിക്കാനാണ് സഹായിക്കുക. അതുകൊണ്ടാണ് ഇപ്പോഴുള്ള തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത്, എട്ടു മണിക്കൂര്‍ ജോലി സമയം പന്ത്രണ്ട് മണിക്കൂര്‍ ആക്കാന്‍ ശ്രമിക്കുന്നത്. ഫലമൊ തൊഴില്‍ മേഖലയില്‍ നിന്നും പുറന്തള്ളപ്പെട്ടൂന്ന നിരവധി തൊഴിലാളികള്‍ അടിമ തൊഴിലാളികളായി മാറും- കെ കെ കൊച്ചിന്റെ ”സ്വയം പര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം” എന്ന ലേഖനത്തിന്റെ അഞ്ചാംഭാഗം
ഗ്രാമ-നഗര വ്യത്യാസമില്ലാെതെ ഇന്ത്യയിലെ ഒട്ടേറെ പ്രദേശങ്ങളില്‍ അതിഥി തൊഴിലാളികളാണോ, കുടിയേറ്റ തൊഴിലാളികളെന്നോ വിശേഷിക്കപ്പെടുന്ന വിവിധ തൊഴില്‍ വിഭാഗങ്ങളുണ്ട്. ഔദ്യോഗിക സ്ഥിതിവിവര കണക്കുകളില്‍ ഇവര്‍ അഞ്ചുകോടി ആണെങ്കില്‍, അനൗദ്യോഗിക സ്ഥിതി വിവര കണക്കുകളില്‍ 13 കോടിയിലേറെയാണ് . അതായത് ആകെയുള്ള 45 കോടി തൊഴിലാളികളില്‍ നാലിലൊന്നായാണ് കണക്കായിരിക്കുന്നത് (ക്യത്യമായ കണക്കുകള്‍ ലഭ്യമല്ല) ചെറുകിട കച്ചവട സ്ഥാപനങ്ങള്‍, വന്‍കിട വ്യവസായങ്ങളുടെ അനുബന്ധ തൊഴിലുകള്‍, വയലേലകള്‍, വലുതും ചെറുതുമായ കെട്ടിടങ്ങളുടെ നിര്‍മ്മാണം, റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെ കായികദ്ധ്വാനം വിനിയോഗിക്കേണ്ടതും, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നല്ലാതെയുള്ള വൈദഗ്ധ്യമുള്ളവര്‍ എന്നിവരാണ് വ്യക്തികളായും കുടുംബങ്ങളായും കൂട്ടങ്ങളായും ഈ തൊഴില്‍േശ്രേണിയിലെ അംഗങ്ങള്‍. എന്നാല്‍ സാന്നിദ്ധ്യമറിയിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സാമൂഹ്യ- രാഷ്ട്രീയ ഇടപെടലുകള്‍ ഇവരില്‍ നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ്, കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടേയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയോ പരിഗണന ലഭിക്കാതിരിക്കുന്നത്. ഇത്തരമോരവസ്ഥയില്‍, തൊഴിലെടുക്കുക, ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുക, വിദൂരങ്ങളിലുള്ള കുടുംബങ്ങളെ സഹായിക്കുക എന്നിങ്ങനെയുള്ള താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്.
വികസന, നിര്‍മ്മാണ മേഖലകളില്‍ കുടിയേറ്റ തൊഴിലാളികള്‍ അനിവാര്യ ഘടകമായതിനാല്‍, തൊഴിലിടത്തേക്ക് നേരിട്ടെത്തുന്നവര്‍ക്ക് തൊഴിലുടമയും, കരാറുകാര്‍ വഴിയെത്തുന്നവര്‍ക്ക് കരാറുകാരനും താമസ സൗകര്യവും കണ്ടെത്തുന്നതിനാല്‍, അപൂര്‍വ്വം പേര്‍ക്ക് മാത്രമാണ് സ്വന്തമായി താമസ സൗകര്യം കണ്ടെത്തേണ്ടതുള്ളു. ഇതിനെല്ലാമുപരി തൊഴില്‍ സംബന്ധമായ വ്യവസ്ഥകള്‍, വേതനം, എന്നിവ കരാറുകാരും തൊഴിലുടമയും തമ്മില്‍ .
മൂന്‍കൂട്ടി ഉറപ്പിക്കുന്നതിനാല്‍ കാര്യമായ സംഘര്‍ഷങ്ങള്‍ ഉടലെടുക്കാറില്ല. തദ്ദേശീയ തൊഴിലാളികളില്‍ നിന്നും ഭിന്നമായുള്ള കഠിനദ്ധ്വാനവും അവകാശങ്ങള്‍ക്കായി നിലകൊള്ളാതിരിക്കുന്നതിനാലും, തൊഴിലുടമകളില്‍ നിന്നോ കരാറുകാരില്‍ നിന്നോ കാര്യമായി പീഡനങ്ങള്‍ നേരിടേണ്ടി വരുന്നില്ല.
1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമ പ്രകാരം, തൊഴിലാളികളുടെ പരിരക്ഷ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമായാണ് നിക്ഷിപ്തമായിരിക്കുന്നത്. തന്‍മൂലം നിയപരമായ ബാദ്ധ്യതയില്ലാത്തതിനാല്‍ തൊഴിലാളികളെ അവഗണിക്കുന്നു. മറ്റൊരു കാരണം ഇന്ത്യയെന്ന ദേശീയ വികാരത്തിനുപരി സംസ്ഥാനത്തിന്റെയോ, ഭാഷയുടേതോ ആയ സ്വത്വബോധം പുലര്‍ത്തുന്നതിനാല്‍, ഇവര്‍ തദ്ദേശീയ തൊഴിലാളികളില്‍ നിന്നും വെട്ടി മാറ്റപ്പെട്ടവരാകുന്നു. ഇപ്രകാരം ഒരൊ അവസ്ഥയില്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ഏതൊരവസരത്തിലും മടങ്ങി പോകേണ്ടവരാണെന്ന് വിശ്വാസമുള്ളവരാണന്നതിനാല്‍ തൊഴിലിനേയും തൊഴിലിടത്തെയും ഇവര്‍ താല്‍ക്കാലികമായി മാത്രമായാണ് കണക്കാക്കുന്നത്. വസ്തുതകള്‍ ഇപ്രകാരം ആയിരിക്കേ സന്നദ്ധ സംഘടനകളുടേയും വ്യക്തികളായ പൊതു പ്രവര്‍ത്തകരുടെയും ശ്രമഫലമായി പരിമിതമായ തോതില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഇവരില്‍ പതിഞ്ഞിട്ടുണ്ട്. ഇപ്രകാരമുള്ള നിരവധി പ്രവര്‍ത്തനങ്ങളുടെ ഫലമായി 2015 ല്‍ കേന്ദ്ര ഗവര്‍ണ്‍മെന്റ് ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. പ്രസ്തുത സമിതി 2017 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത് ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ പരിരക്ഷ, സാമൂഹ്യ സുരക്ഷ, രജിസ്‌ട്രേഷന്‍, ഭക്ഷ്യസുരക്ഷാ, വിദ്യഭ്യാസം, തൊഴില്‍ വൈദഗ്ധ്യം എന്നിവ ലഭ്യമാക്കണമെന്നായിരുന്നു. നാളിതുവരെ മുന്‍ചൊന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നടപ്പാക്കപ്പെട്ടില്ല .
എങ്കിലും ജാതീയമായി താഴ്ന്നവരും നിരക്ഷരരും ജന്മിമാരുടെ കൃഷിയിടങ്ങളില്‍ തലമുറകളായി ജോലി ചെയ്യുന്നവരും തുച്ഛമായ വേതനം ലഭിക്കുന്നവരും നിരവധി പീഡനങ്ങള്‍ക്കിരയാകുന്നവരും , പ്രാഥമികവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുമായവര്‍ പുതിയ തൊഴില്‍ മേഖലകളില്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ല. ഇതിനു കാരണം, തൊഴിലാളികള്‍ സ്വദേശിയും വിദേശിയുമായ മൂലധനത്താല്‍ ബന്ധിതരണെന്നതാണ്. ഈ ബന്ധം ഒട്ടേറെ പ്രശ്‌നവല്‍ക്കരണങ്ങളാണ് മുന്നോട്ടു വക്കുന്നത്.
ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ പ്രതൃക്ഷമായും വ്യവസായ മേഖലയില്‍ അത്രതന്നെ പ്രകടമല്ലെങ്കിലും മദ്ധ്യകാലയുഗങ്ങളിലെന്ന നിലയിലുള്ള ജാതീയ വിഭജനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാമൂഹ്യ- രാഷ്ട്രീയ – ഭരണ നടപടികള്‍ക്ക് ഈ വിഭജനങ്ങളെ തുടച്ചു മാറ്റാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ പൊതുവെ ഭാഷാസമൂഹങ്ങളുടെ ഭാഗമായി അറിയപ്പെടുന്നതിനാല്‍, ജാതിവിഭജനങ്ങള്‍ ഏറെ പ്രകടമാകുന്നില്ല. ഉദാഹരണത്തിന്, കേരളീയരെ സംബന്ധിച്ചിടത്തോളം തൊഴിലാളികള്‍, ബംഗാളികള്‍, തമിഴര്‍, ഹിന്ദിക്കാര്‍ എന്നിങ്ങനെയാണ് അറിയപ്പെട്ടുന്നത്. ഈ സംബോധനകളില്‍ അദ്യശ്യവല്‍ക്കരിക്കുന്നത് ജാതിയാണ്. അതായത് തദ്ദേശീയരെ സംബന്ധിച്ചടത്തോളം കുടിയേറ്റ തൊഴിലാളികലുടെ ജാതി പ്രശ്‌നവല്‍ക്കരിപ്പെട്ടുന്നില്ലെന്നാണ് വസ്തുത.
കൂട്ടായ ജീവിതവും ദൈനംദിന സമ്പര്‍ക്കവും ജാതി – മതാവബോധത്തെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നതിനാലാണ് ജാതിവഴക്കുകളും, ഹിന്ദു – മുസ്ലിം കലാപങ്ങളും അന്യമായിരിക്കുന്നത്. അതേ സമയം മറ്റു ചില കാര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇന്‍ഡ്യയുടെ ഗ്രാമീണ ജീവതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തൊഴിലുറപ്പ് പദ്ധതി വലുതായ പങ്കു വഹിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ജന്മിമാരുടെ സ്ഥാനത്ത് സര്‍ക്കാര്‍ – തൊഴില്‍ വകുപ്പ് തൊഴില്‍ ഉടമകളായതാണ്. മാത്രമല്ല, നേരത്തെ ദൈനംദിനം ലഭിച്ചിരുന്ന കൂലി 40 ഓ 50 ഓ രൂപ നിതൃവൃത്തിക്കു പോലും ഉതകിയിരുന്നില്ല. തൊഴിലുറപ്പു പദ്ധതിയിലൂടെ ദിവസവേതനം 182 രൂപാ (ഇപ്പോള്‍ 202 രൂപ ) ആയതോടെ ഓരോരോ മാസവും ചെറുതായായൊരു തുക മിച്ചം വക്കാന്‍ കഴിയുന്നു. ഈ തുക കൊണ്ട് വസ്ത്രങ്ങള്‍, പരിമിതമായ ഗ്രഹോപകരണങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനാവുന്നുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തെ കുറിച്ച സങ്കല്‍പ്പനങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളാവുമ്പോള്‍ ഈയവസ്ഥക്ക് ഗണ്യമായ മാറ്റം സംഭവിക്കുന്നുണ്ട്. ഇതിനു കാരണം. 500 – 700 – 1000 രൂപ വരെയുള്ള ദിവസ വേതനമാണ്. ഭക്ഷണം, വാടക, മറ്റു ദൈനംദിനാവശ്യങ്ങള്‍ കഴിഞ്ഞാലും മിച്ചം വരുന്നത് ഗണ്യമായൊരു തുകയാണ്. മുന്‍ കാലങ്ങളില്‍ നിന്നും ഭിന്നമായി, ഭേദപ്പെട്ട വീട് നിര്‍മ്മാണം, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ വിദ്യഭ്യാസം, ആഡംബര പൂര്‍ണ്ണമായ വിവാഹം എന്നിവ നടത്താന്‍ അവര്‍ക്ക് കഴിയുന്നണ്ട്. ഈ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ നേട്ടം, ഗ്രാമത്തിലെ ജന്മിമാരുടെ സ്വാധീന വലയത്തില്‍ നിന്നും പുറത്തു കടക്കാനും അവരെ അകറ്റി നിറുത്താനും കഴിയുന്നുവെന്നുവെന്നതാണ്.
കുടിയേറ്റ തൊഴിലാളികള്‍ വൃത്യസ്ഥമായൊരു പരിേപ്രക്ഷ്യത്തിലൂടെയാണ് പ്രാദേശിക വികസനത്തിന്റെ അഭിവാജ്യ ഘടകമാക്കുന്നത്. തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിലെ പല ചരക്കുകടകള്‍, മൊബൈല്‍ ഷോപ്പുകള്‍ , വസ്ത്രവില്‍പ്പനശാലകള്‍, മദ്യഷാപ്പുകള്‍, ഹോട്ടലുകള്‍ എന്നിവ ആ പ്രദേശങ്ങളുടെ ജനജീവതത്തിന്റെ മുഖഛായ മാറ്റാന്‍ പര്യാപ്തമായിട്ടുണ്ട്. അതുകൊണ്ടാണ് വിവിധ പ്രദേശങ്ങളിലെ ഉല്‍പാദകര്‍ക്കും വ്യാപാരി സമൂഹത്തിനും ഇവര്‍ അവഗണിക്കാനാവാത്ത സാമ്പാത്തിക സ്രോതസ്സായി മാറിയിരിക്കുന്നത്.
ഇപ്രകാരം, വ്യത്യസ്തമായ സമൂഹ്യ – സാമ്പത്തിക ജീവതവും തൊഴില്‍ സാഹചര്യങ്ങളുമുള്ള കുടിയേറ്റ തൊഴലാളികളുടെ പ്രശ്‌നങ്ങള്‍ സര്‍വ്വ ദേശീയ- ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് കോവിഡ് കാലത്തെ ലോക്ക് ഡൗണാണ്. ഒരു രാത്രി 8 മണിക്ക് പ്രഖ്യാപിച്ച് 4 മണിക്കൂറിന് ശേഷം നടപ്പാക്കിയ ലോക്ക് ഡൗണിനെ അഭിമുഖീകരിക്കാന്‍ ജനങ്ങള്‍ക്ക് ഏറെ സമയം ലഭിച്ചതേയില്ല. ഇന്ത്യയടക്കം ലോകമെമ്പാടും രോഗവ്യപാനം നടന്നുകൊണ്ടിരിക്കുപ്പോള്‍, സ്വന്തമായി വീടും ഉപജീവനോപധികളും ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാന്‍ കഴിഞ്ഞിരുന്നു. ഇത്തരം നിര്‍ദേശങ്ങളില്‍ മുഖ്യം; നിങ്ങള്‍ എവിടെയാണോ അവിടെ നില്ക്കുകയെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശമായിരുന്നു. ഈയൊരവസ്ഥ ജനങ്ങള്‍ ചെറിയൊരു കാലയാളവില്‍ മാത്രമാണ് പ്രതീക്ഷിച്ചത്. അതുകൊണ്ട് തന്നെ ലോക്ക് ഡൗണിനെ രാജ്യം പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാരിന്റെ തീരുമാനം, രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ ഒരേകകമായി കണ്ടുള്ളതായിരുന്നു. മാത്രമല്ല, രണ്ടാം തെരഞ്ഞെടുപ്പു വിജയത്തെ മുഴുവന്‍ ജനങ്ങളുടെ അംഗീകാരമായി കണക്കാക്കിയതിനാലും പ്രധാനമന്ത്രി പ്രഖ്യാപിച്ച കൈകൊട്ടല്‍, പാത്രങ്ങള്‍ കൂട്ടിമുട്ടിക്കല്‍ പോലുള്ള അനുഷ്ഠാനങ്ങള്‍ സാമൂഹ്യ വിഭജനങ്ങള്‍ക്കതീയമായി ജനങ്ങളെ ഏകീകരിക്കുമെന്നും കരുതിയത്, മഹാമാരിയെ യുക്തിയുടെയും ശാസ്ത്രീയ വബോധത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ കഴിയാതിരുന്നതിലാണ്. അതു കൊണ്ടാണ്, സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും ബാധകമായിരിക്കും എന്ന് കണക്കായിയത്. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ ഇത് ഏറെക്കുറെ പാലിക്കപെട്ടുകയുണ്ടയി. തന്മൂലം കുടിയേറ്റ തൊഴിലാളികളില്‍ നിന്നും കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായതേയില്ല.
എന്നാല്‍ ദൈനംദിനാവശ്യങ്ങള്‍ക്ക് ലഭിച്ച കൂലി ഏതാനും ദിവസങ്ങള്‍ക്കു മാത്രമാണ് ഉതകിയത്. അതേസമയം തൊഴില്‍ സ്ഥാപനങ്ങള്‍ ഒന്നാകെ അടച്ചു പൂട്ടിയതോടെ തൊഴിലുകള്‍ ഇല്ലാതായി. ഇത്തരമൊരവസ്ഥയില്‍ തൊഴിലുടമകളും നിസ്സഹായരായിരുന്നു. കരാറുകാരുടെ സ്ഥിതിയും മറിച്ചായിരുന്നില്ല .ഇതൊടെയാണ് തോഴില്‍രഹിതരായും, പാര്‍പ്പിട സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവരായും തൊഴിലാളികള്‍ മാറിയത് നിരാലംബരും നിസ്സഹായരുമായ തൊഴിലാളികളെ പരിരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള കടമ 1979 ലെ നിയമപ്രകാരം കേന്ദ്രത്തിനായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികള്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചതേയില്ല. വിവിധ സംസ്ഥാന ഗവര്‍ണ്‍മെന്റ്കളുടെ സമീപനവും വേറെയായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്, തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. മാത്രമല്ല, ലോക്ക് ഡൗണ്‍ ലംഘിച്ച് സംഘടിതരായി തെരുവിലിറങ്ങാനും കാരണം മറ്റൊന്നല്ല.
വസ്തുതകള്‍ ഇപ്രകാരമായിരിക്കെ, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തെ ക്രമസമാധാന പ്രശ്‌നമായാണ് സര്‍ക്കാരുകള്‍ കണക്കായിയത്. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, യാത്രാസൗകര്യം എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു.. ഈയൊരവസ്ഥയില്‍ പട്ടിണിയിലായ തൊഴിലാളികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത് സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക ഘടകങ്ങളുമാണ്. ഭക്ഷണത്തിനുവേണ്ടി സംഘടനകളുടെ ക്യൂവില്‍ മണിക്കൂറകളോളമാണ് കാത്തു നില്‍ക്കേണ്ടി വന്നത്. പല സംസ്ഥാനങ്ങളിലും വാടകക്ക് താമസിച്ചിരുന്ന തോഴിലാളികളെ കെടിട്ട ഉടമകള്‍ ഇറക്കി വിട്ടതിനാല്‍ തെരുവിലോ പാലങ്ങള്‍ക്കടിയിലോ സ്ത്രീകളും കുട്ടികളുമടക്കം സുരക്ഷിതതമില്ലാതെ കഴിയേണ്ടി വന്നു. ഇപ്രകാരം ദുസ്സഹമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്ന തൊഴിലാളികള്‍ ഗുജറാത്തിലെ സൂറത്തിലും , തമിഴ്‌നാട്ടിലെ പല പട്ടണങ്ങളിലും തെരുവിലിറങ്ങിയതോടെ ലാത്തിചാര്‍ജ്ജ് നടത്തേണ്ടി വന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇത്തരം സംഭവങ്ങള്‍ ഒരേസമയം ക്രമസമാധന പ്രശ്‌നവും ലോക്ക് ഡൗണ്‍ വ്യവസ്ഥകളുടെ ലംഘനവുമായി.
എങ്കിലും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ , ഗ്രാമങ്ങളിലേക്കുള്ള മടക്കയാത്രക്കുള്ള വാഹന സൗകര്യമേര്‍പ്പെടുത്താനോ കേന്ദ്ര – സംസ്ഥാന ഗവണ്‍െന്റുകള്‍ വിസമതിച്ചതോടെയാണ് പതിനായിര കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ വിഭജനകാലെത്തെ അനുസ്മരിപ്പിക്കുന്ന വിധം കാല്‍നടയാത്ര ചെയ്യാന്‍ നിര്‍ബന്ധരായത്. ആഹാരവും വെള്ളവുമില്ലാതെ നടത്തിയ പദയാത്രക്കിടയില്‍ തീവണ്ടി പാളങ്ങളില്‍ കിട്ടന്നുറങ്ങിയവരും, വാഹന അപകടത്തില്‍പെട്ടവരുമായ നൂറിലേറെ പേരാണ് മരണമടഞ്ഞത്. വാഹനം കയറി ചത്ത പട്ടിയുടെ ഇറച്ചി കഴിക്കുന്ന ദൃശ്യം ഈ കൂട്ട പാലായനത്തിന്റെ ബാക്കി പത്രമായി മാറിയിട്ടുണ്ട്.
കാല്‍പാദങ്ങള്‍ വിണ്ടു കീറിയും വിശുന്ന തളര്‍ന്ന കുട്ടികളെ ട്രോളികളില്‍ വലിച്ചു കൊണ്ടുമുള്ള ദുരിതയാത്ര ദേശീയ, സര്‍വ്വ ദേശീയ തലങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ക്കുനുകൂലമാകുന്ന വികാരം സൃഷ്ടിച്ചതോടെയാണ് , ട്രെയിനുകളിലും ബസുകളിലും ട്രക്കുകളിലും പ്രോട്ടോകോള്‍ ലംഘിച്ചും അല്ലാതെയുള്ള സൗകര്യം ലഭിച്ചത്. ഇപ്രകാരം വീട്ടിലെത്തിയ തൊഴിലാളികളുടെ സാമ്പത്തിക സുസ്ഥിരത, വിദ്യഭ്യാസം, ആരോഗ്യ പരിരക്ഷ എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനപ്പുറം, കൊവിഡാനന്തര കാലത്തും കുടിയേറ്റ തൊഴിലാളികളായി നിലനിര്‍ത്താനുള്ള പരിപാടികളാണ് കേന്ദ്ര സര്‍ക്കാരും, വിവിധ സര്‍ക്കാരുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ്, പട്ടിണിയിലായ തൊഴിലാളികള്‍ക്ക് 5 കിലോ അരിയും, ഒരു കിലോ പയറും സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 8 കോടി പേര്‍ക്ക് പ്രയോജനം കിട്ടുന്ന ആഹാര ദാനത്തിന് ചിലവ് കേവലം 3500 കോടി മാത്രമാണ്. നഗരങ്ങളിലെ തൊഴിലാളികള്‍ക്കായി വീട് നിര്‍മ്മിച്ച് വാടകക്ക് നല്‍കും പ്രധാനമന്ത്രിയുടെ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ചിലവു കുറഞ്ഞ വീടുകള്‍ സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും അവരവരുടെ വളപ്പുകളില്‍ നിര്‍മ്മിച്ചു നല്‍കാവുന്നതാണ്.
ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി 40,000 കോടി രൂപ അധികമായി നല്‍കും. എന്നാല്‍ ഇതിന്റ ഫലമായി തൊഴിലുറപ്പ് പദ്ധതി വലുതാകുമ്പോള്‍ നിലവിലുള്ളവരുടെ തൊഴിലവസരങ്ങളാണ് ഗണ്യമായി കുറയുന്നത്. ഇത് അധികം വരുന്ന തൊഴിലാളികളെ കുറഞ്ഞ കൂലിയിലും തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചും വിന്യസിക്കാനാണ് സഹായിക്കുക. അതുകൊണ്ടാണ് ഇപ്പോഴുള്ള തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത്, എട്ടു മണിക്കൂര്‍ ജോലി സമയം പന്ത്രണ്ട് മണിക്കൂര്‍ ആക്കാന്‍ ശ്രമിക്കുന്നത്. ഫലമൊ തൊഴില്‍ മേഖലയില്‍ നിന്നും പുറന്തള്ളപ്പെട്ടൂന്ന നിരവധി തൊഴിലാളികള്‍ അടിമ തൊഴിലാളികളായി മാറും അല്ലെങ്കില്‍ പട്ടിണി മരണത്തിന് വിധേയരാകും. കാര്യങ്ങള്‍ ഇപ്രകാരമായിരിക്കേ പ്രധാനമന്ത്രി 50,000 കോടി രൂപ അധികമായി അനുവദിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 200 ആയി വര്‍ദ്ധിപ്പിച്ചു കൊണ്ട് നഗരങ്ങള്‍ക്കു കൂടി ബാധകമാക്കിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണമടക്കമുള്ള തൊഴിലുകള്‍ പുതുക്കിയ.തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുയാണ്.
കേന്ദ്ര- സംസ്ഥാന ഗവര്‍ണ്‍െമെന്റുകളുെടെ പ്രഖ്യാപനങ്ങളും പരിപാടികളും കുടിയേറ്റ തൊഴിലാളികളഭിമൂഖികരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമാണോ ? സര്‍വ്വദേശീയ ദേശീയ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി മുന്‍ കാലങ്ങളിലെന്ന പോലെ നിര്‍മ്മാണ മേഖലയടക്കം കാര്‍ഷിക വ്യവസായ മേഖല സജീവമല്ല. ആവുകയുമില്ല മാത്രമല്ല ഏണ്ണമറ്റ ചെറുകിട വ്യാപര – വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്യുമ്പോള്‍ തൊഴിലവസരങ്ങള്‍ പരിമിതപ്പെടുന്നൂ. കാര്‍ഷിക മേഖലയുടെ മുരടിപ്പിന്റെ ഫലമായുള്ള ഗ്രാമങ്ങളുടെ പാപ്പരീകരണം തിരിച്ചെത്തിയ തൊഴിലാളികളുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായി മാറും. ഇത്തരം ദുരന്തത്തിന്റെ ഇരകളേറേയും ദലിതരും ന്യൂനപക്ഷങ്ങളും ഇതര പാര്‍ശ്വവല്‍ക്കൃതരും ആയിരിക്കും.
അതേ സമയം ഗ്രാമങ്ങളിലെ ജാതീയ അടിമ തൊഴിലാളികളില്‍ നിന്നും, ചേരികളിലെ ജീവിതാവസ്ഥകളില്‍ നിന്നും ഭിന്നമായൊരു അവബോധം കുടിയേറ്റ തൊഴിലാളികളാര്‍ജ്ജിച്ചിട്ടുണ്ട്. വിവിധ ജാതി- മത വിഭാഗങ്ങളുടെ കൂട്ടായ ജീവിതം സൃഷ്ടിച്ച അവബോധം, ദേശീയ ബോധമൊ, വര്‍ഗ്ഗബോധമൊ അല്ല മറിച്ച് സാഹോദര്യമാണ്. കൂട്ടാതെ മെച്ചപ്പെട്ട ജീവിതത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളും രൂപപെട്ടിട്ടുണ്ട്. സര്‍വ്വദേശീയ – ദേശീയ മൂലധനത്തിന്റെ ഉപോല്‍പ്പന്നമായ കുടിയേറ്റ തൊഴിലാളികളെ കേവലമൊരു സാമ്പത്തികവര്‍ഗ്ഗമായി മാത്രം വിലയിരുത്തിയാണ് പ്രതിമാസം 7500 രൂപയും 6 മാസത്തെ സൗജന്യ റേഷനും നല്‍കണമെന്ന ആവശ്യം ഇടതുപക്ഷം ഉയര്‍ത്തിയിരിക്കുന്നത് ഇതാകട്ടെ വനരോദനമായി മാറുമെന്ന് ഉറപ്പാണ് ഇത്തരമോരവസ്ഥയില്‍, കുടിയേറ്റ തൊഴിലാളികളുടെ സാമൂഹ്യ താല്‍പര്യങ്ങളെ ഉള്‍ക്കൊളുന്നതും പ്രതിനിധികരിക്കുന്നതുമായ വ്യത്യസ്തമായൊരു രാഷ്ട്രീയമാണ് രൂപം കൊള്ളേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in