ജോസഫ് പിടി മുറുക്കുന്നു : ജോസ് ആശങ്കയില്‍

ഇപ്പോള്‍ ജോസഫിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കലാകുമെന്നതാണ് ജോസ് കെ മാണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

കേരള കോണ്‍ഗ്രസ്സിലെ അധികാര വടംവലിയില്‍ പി ജെ ജോസഫ് പിടിമുറുക്കുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പി ജെ ജോസഫ് ഉറപ്പിച്ചു പറഞ്ഞു. നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെയ്ക്കില്ലെന്ന് വ്യക്തമാക്കിയ ജോസഫ് ചിഹ്നം വേണ്ടെന്നു പറഞ്ഞയാള്‍ക്ക് എന്തിനു പാര്‍ട്ടി ചിഹ്നം നല്‍കണമെന്നും ചോദിച്ചു. കെ.എം മാണിയാണ് ചിഹ്നമെന്നും സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിക്കെതിരെ താന്‍ നടപടി എടുത്തിട്ടുണ്ടെന്നും തന്നെ ചെയര്‍മാനായി അദ്ദേഹം അംഗീകരിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടി. ജോസ് ടോം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയല്ലെന്നും യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിജെ ജോസഫ് ആവശ്യപ്പെട്ടാല്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില അനുവദിക്കൂ എന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാടും ജോസഫിനു കരുത്തായി. അതേ സമയം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഈ മാസം അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി.
മറുവശത്ത് പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെടുകയും ഭാര്യയെ സ്ഥാനര്‍ത്ഥിയാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത ജോസ് കെ മാണി അങ്കലാപ്പിലാണ്. ഇപ്പോള്‍ ജോസഫിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ അദ്ദേഹത്തെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കലാകുമെന്നതാണ് ജോസ് കെ മാണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. യുഡിഎഫ് നേതൃത്വം ഇടപെട്ടാല്‍ പോലും പ്രശ്‌നപരിഹാരം തനിക്കനുകൂലമാക്കാന്‍ എളുപ്പമല്ല എന്ന് അദ്ദേഹത്തിനറിയാം. വിവാദങ്ങള്‍ വിജയപ്രതീക്ഷയെ ബാധിക്കുമെന്ന ഭീതിയിലാണ് യുഡിഎഫ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply