ഇന്ത്യാ – പാക് ബന്ധം വഷളാകുന്നു : ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാന്‍ പുറത്താക്കി

കശ്മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 14-ലെ പാകിസ്ഥാന്റെ സ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കും.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യാ – പാക് ബന്ധം വഷളാകുന്നു. ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ രംഗത്ത്. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കാനും ഇസ്മാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ തിരിച്ചയക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചു. കൂടാതെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപരബന്ധം അവസാനിപ്പിക്കാനും പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയസുക്ഷാസമിതി യോഗം തീരുമാനിച്ചതായാണ് വിവരം. കൂടാതെ അതിര്‍ത്തിയില്‍ ജാഗ്രത തുടരാനും നിര്‍ദ്ദേശമുണ്ട്.
കശ്മീരിനെ വിഭജിച്ച ഇന്ത്യന്‍ നടപടി ഐക്യരാഷ്ട്രസഭയിലും സുരക്ഷാസമിതിയിലും ഉന്നയിക്കാനും പാക്കിസ്ഥാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 14-ലെ പാകിസ്ഥാന്റെ സ്വാതന്ത്രദിനം കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കും. ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply