വികസനം : വേണം നവ ഇടതുപക്ഷ പരിപ്രേക്ഷ്യം
ഇന്നത്തെ ലോകത്തിന്റെ അവസ്ഥയില്‍ ജീവന്റെ നിലനില്‍പു തന്നെ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെയുള്ള ഒരു ലോകത്ത് ഒരു ചെറിയ വികസനശ്രമം പോലും അത്യധികം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പക്ഷേ, അതിനെയൊക്കെയും മുതലാളിത്ത ലാഭേച്ഛയുടെയും ആഢംബരയുക്തികളുടെയും അടിസ്ഥാനത്തിലാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കെ – റെയില്‍ ഒരു നിമിത്തമായി കണ്ടുകൊണ്ട് ലോകത്തും ഇന്ത്യയിലും കേരളത്തിലും വളരെ പ്രധാനപ്പെട്ട ചില സംവാദ വിഷയങ്ങളെ പൊതുസമൂഹത്തിലേക്ക് വീണ്ടും കൊണ്ടുവരിക എന്നതാണ് ‘അതിവേഗ കടപ്പാതകള്‍ – പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമര്‍ശം’ എന്ന പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് കവി റഫീക് അഹമ്മദ്. ട്രാന്‍സിഷന്‍ സ്റ്റഡീസ് പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തെ സംബന്ധിച്ച് പല യുക്തികളും നിലനില്‍ക്കുന്നുണ്ട്. വികസനം ആരുടെ? എന്തുതരത്തിലുള്ള വികസനം? വളരെ കാലങ്ങളായിട്ട് സംവാദങ്ങള്‍ നടക്കുന്നുണ്ട്. നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷം പോലും വികസനത്തെ സംബന്ധിച്ച ഒരു ഇടതുപക്ഷ പരിപ്രേക്ഷ്യം കൃത്യമായി മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിലൊക്കെ പ്രവര്‍ത്തിക്കുന്നത് മുതലാളിത്തയുക്തി തന്നെയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്നത്തെ ലോകത്തിന്റെ അവസ്ഥയില്‍ ജീവന്റെ നിലനില്‍പു തന്നെ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെയുള്ള ഒരു ലോകത്ത് ഒരു ചെറിയ വികസനശ്രമം പോലും അത്യധികം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പക്ഷേ, അതിനെയൊക്കെയും മുതലാളിത്ത ലാഭേച്ഛയുടെയും ആഢംബരയുക്തികളുടെയും അടിസ്ഥാനത്തിലാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ ആളുകള്‍ ദുബായ്, സിംഗപ്പൂര്, മലേഷ്യ പോലുള്ള സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കേരളത്തെ വിലയിരുത്തുന്നത്. ഇത്തരത്തിലുള്ള ഒരുപാട് അയുക്തികമായിട്ടുള്ള പ്രശ്‌നങ്ങള്‍ വികസനത്തെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്.
ഈ വിഷയത്തെ കുറിച്ച് വളരെ ശാസ്ത്രീയമായ രീതിയില്‍, കവികളൊക്കെ പറയുന്നത് വളരെ കാല്‍പനികമായ ഭാവനകളാണ് എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, ഇന്ന് ശാസ്ത്രം, കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും പറയുന്നിടത്തേക്കും എത്തിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന ശാസ്ത്രസങ്കല്‍പമൊന്നുമല്ല ഇന്ന് നിലനില്‍ക്കുന്നത്. പ്രകൃതിയെയും മനുഷ്യനെയും മറ്റ് ജീവജാലങ്ങളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതല്ലാത്ത ഒരു വികസനവും സാധ്യമല്ല എന്ന തിരിച്ചറിവിലേക്ക് ആധുനിക ശാസ്ത്രം എത്തിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇത്തരം മുതലാളിത്ത വികസനത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ പിന്തുടരുന്ന ശാസ്ത്രം ഏതാണെന്ന് നമുക്കറിയില്ല. ഏതായാലും ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നതില്‍ ഒരു കാര്യവുമില്ല. അപ്പോള്‍ തീര്‍ച്ചയായും നമ്മുടെ സമൂഹത്തില്‍ ഈ വിഷയത്തെ സംബന്ധിച്ച്, വികസനം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി, എങ്ങനെ? എന്നതിനെ കുറിച്ചുള്ള വളരെ ഗൗരവതരമായ സംവാദങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ‘അതിവേഗ കടപ്പാതകള്‍’ എന്ന ഈ പുസ്തകം ഉപകരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കാട്ടകാമ്പല്‍ കെ – റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകന്‍ പി.എം. അഷ്‌റഫ് പുസ്തകം ഏറ്റുവാങ്ങി. നീതുദാസ് പുസ്തകം പരിചയപ്പെടുത്തി. അതിവേഗ കടപ്പാതകള്‍ – പശ്ചാത്തല സൗകര്യം, പൊതുധനകാര്യം, പരിസ്ഥിതി: ഒരു ഇടതുപക്ഷ വിമര്‍ശം എന്ന ഈ പുസ്തകത്തില്‍ പരിസ്ഥിതി, സാമ്പത്തിക ശാസ്ത്ര മേഖലയിലെ നിരവധി പ്രമുഖരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.
284 പേജ്, മുഖവില: 280 രൂപ. പുസ്തകം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ നിരക്കില്‍ എത്തിക്കും ( പോസ്റ്റല്‍ ചെലവടക്കം) ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം. 8547698740 (whatsapp & Google pay number)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in