കൈകഴുകലും അകലവും മുഖം മറക്കലും മാത്രമല്ല പ്രതിരോധം
വേഗതയില്‍നിന്നു അതിവേഗതയിലേക്ക് മാറിയ ആഗോളാനന്തരകാലത്തെ മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയും വളരെ വേഗതയേറിയതും സവിശേഷതകള്‍ നിറഞ്ഞതുമാണ്. വിവരങ്ങള്‍ വിരല്‍തുമ്പില്‍ കിട്ടും എന്നുള്ളത് ഗുണകരമായ അവസ്ഥയാണെങ്കിലും അത്രതന്നെയോ അതിനെക്കാള്‍ വേഗതയിലോ തെറ്റായ വിവരങ്ങളൊ വ്യാഖ്യാനങ്ങളൊ ശരിയെന്ന് തോന്നുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നത് ഭൂമിയുടെയും മനുഷ്യനടക്കമുള്ള മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്പിനെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു .
ലോകത്ത് നിലവില്‍ ലഭ്യമായ ആരോഗ്യ-രോഗചരിത്രം പരിശോധിച്ചാല്‍ നാളിതുവരെ മനുഷ്യസമൂഹം അഭിമുഖികരിച്ചതില്‍ വച്ച് ഏറെ സവിശേഷതകള്‍ നിറഞ്ഞ ആഗോള പകര്‍ച്ചവ്യാധി ബാധയാണ് കോവിഡ്19 എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ട നോവല്‍ കോറണ വൈറസ് രോഗബാധ. അതുകൊണ്ട്തന്നെ ആഗോളതലത്തില്‍ കഴിഞ്ഞ നാലു മാസത്തോളമായി മനുഷ്യാദ്ധ്വാനത്തിന്റെ ഏറിയപങ്കും, മാധ്യമങ്ങളിലെ സ്ഥലവും സമയവും, ലോകാരോഗ്യസംഘടനയുടെ തലവന്‍ മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ തലച്ചോറും സേവനസന്നദ്ധതയും, ഗവേഷകരുടെ ബൗദ്ധിക-അന്വേഷണശേഷിയും ഉപയോഗിക്കപ്പെട്ടത് കൊറോണപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ്. സവിശേഷത എന്നതിനു മാരകമായത് എന്നോ പ്രഹരശേഷി കൂടിയത് എന്നോ ഉള്ള അര്‍ത്ഥമില്ലയെന്നത് ആമൂഖമായിതന്നെ പറയട്ടേ. അതിന്റെ വിശദാംശങ്ങളിലേക്ക്‌പോകുന്നതിനു മുന്‍പ് കഴിഞ്ഞദിവസങ്ങളില്‍ കാര്യമായ് സ്ഥലമോ സമയമോ കിട്ടാതെ പോയ അതുകൊണ്ടുതന്നെ അധികമാരും ശ്രദ്ധിക്കപ്പെടാതെപോയ ചിലവാര്‍ത്തകള്‍,
1) 3/3/2020ന് ഗോവിന്ദപുരം അംബ്ദേക്കര്‍ കോളേനിയില്‍ കോവിഡ് ബാധിച്ചു എന്ന വ്യാജപ്രചരണത്തില്‍ ഒരാള്‍ ആത്മഹത്യചെയ്തു.
2). 02/03/20 തീയതി ചെന്നൈയില്‍ ഒരാള്‍ തനിക്ക് രോഗം ബാധിച്ചെന്ന സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനം നൊന്ത് തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യചെയ്തു.
3).കോവിഡ് വരുമെന്ന അനിയന്ത്രിതമായ ആശങ്കയില്‍ ബേക്കല്‍ സ്വദേശി 60 വയസുകാരി തീ കൊളുത്തിമരിച്ചു മകള്‍ക്ക് നാലുദിവസമായി കടുത്ത ചുമയും പനിയും ബാധിച്ചിരുന്നു.
4). പ്രശസ്ത വൈറോളജിസ്റ്റും വാക്‌സിന്‍ ഗവേഷകയുമായ ഡോ.ഗീതറാംജി ദക്ഷിണാഫ്രിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍നിന്നു വീട്ടിലേക്ക് എത്തിയത്. ആഫ്രിക്കയിലെ എച്ച്.ഐ.വി റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ കൂടിയാണ് ഇന്‍ഡ്യന്‍ വംശജയായ ഇവര്‍.
5). കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം ആംബുലന്‍സ് കിട്ടാതെയും ആശുപത്രിയില്‍ എത്താതെയും മരിച്ചവരും .സ്വന്തം വീട്ടിലെത്താന്‍ നാനൂറുംഅഞ്ഞൂറും കിലോമീറ്റര്‍ നടന്ന് വഴിയില്‍ വീണു മരിച്ചവരുടെയും മരുന്നു വാങ്ങനും പാലുവാങ്ങാനും പുറത്തിറങ്ങി തല്ലുവാങ്ങേണ്ടിവരുകയോ മരിക്കുകയോ ചെയ്തവരെകുറിച്ചുള്ള വാര്‍ത്തകള്‍ ഇനിയുമുണ്ട് ഏറെ.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലെ ചുരുക്കം ചില വാര്‍ത്തകള്‍ മാത്രമാണിത് അങ്ങനെ വരുമ്പോള്‍ യുദ്ധസമാനമായ ഈ രോഗകാലം നിഷ്പക്ഷവും ശാസ്ത്രീയവുമായൊരു മാധ്യമഅവലോകനംആവശ്യപ്പെടുന്നു. അത് കോവിഡിനെക്കാള്‍ ഭീകരപ്രത്യാഘാതം ഇപ്പോള്‍തന്നെ കോവിഡ് പ്രതിരോധത്തിനായുള്ള ‘അടച്ചുപൂട്ടല്‍ അകലം പാലിക്കല്‍’ വഴി സംഭവിക്കുന്നു എന്ന വിലയിരുത്തലില്‍ എത്തിക്കും
വേഗതയില്‍നിന്നു അതിവേഗതയിലേക്ക് മാറിയ ആഗോളാനന്തരകാലത്തെ മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയും വളരെ വേഗതയേറിയതും സവിശേഷതകള്‍ നിറഞ്ഞതുമാണ്. വിവരങ്ങള്‍ വിരല്‍തുമ്പില്‍ കിട്ടും എന്നുള്ളത് ഗുണകരമായ അവസ്ഥയാണെങ്കിലും അത്രതന്നെയോ അതിനെക്കാള്‍ വേഗതയിലോ തെറ്റായ വിവരങ്ങളൊ വ്യാഖ്യാനങ്ങളൊ ശരിയെന്ന് തോന്നുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നത് ഭൂമിയുടെയും മനുഷ്യനടക്കമുള്ള മുഴുവന്‍ ജീവജാലങ്ങളുടെയും നിലനില്പിനെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുന്നു . അതുകൊണ്ടാണ് ലോകപ്രശ്‌സ്തരായ ആരോഗ്യശാസ്ത്രജ്ഞരും രാഷ്ട്രിയനിരീക്ഷരില്‍ പലരും കോവിഡി19നെ വൈറസ് മൂലമുള്ള രോഗമല്ല പകരം മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത ദുരന്തമെന്ന് വിശേഷിപ്പിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ വിവേചനബുദ്ധിയോടെ സമീപിച്ച് തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യം ഏറ്റവും കൂടിയ കാലമാണിത്. വ്യക്തിയെന്ന നിലയിലും സമൂഹമെന്നനിലയിലും ഇത് വേണ്ടിവരും .സാധാരണക്കാരനെ സംബന്ധിച്ച് പ്രത്യേകിച്ചും. അത്തരം സാഹചര്യത്തില്‍ ജനങ്ങള്‍ പൊതുവില്‍ ഡോക്ടമാര്‍, അദ്ധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍ , ഒപ്പം മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരേയുമാണ് ആശ്രയിക്കുന്നത്. ഭരണാധികാരികളുടെ വര്‍ഗബോധവും,ശാസ്ത്രജ്ഞരുടെ നീതിബോധവും മാധ്യമങ്ങളുടെ ഇച്ഛാശക്തിയും അന്വേഷണത്വരയും നിര്‍ണായമാകുന്നതും ചോദ്യചെയ്യപ്പെടുന്നതും ഇവിടെയാണ്. രണ്ടുദശകങ്ങള്‍ക്കു മുന്‍പ് വരെ സേവന മേഖലയായ് കണക്കാക്കിയിരുന്ന മേല്‍പറഞ്ഞ ഇടങ്ങളില്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് മാത്രമായി പ്രാമൂഖ്യം. മാധ്യമങ്ങള്‍ പെയ്ഡ് ന്യൂസിന്റെയും ശാസ്ത്ര മേഖല കരാര്‍ ഗവേഷണത്തിന്റെയും ഭരണാധികാരികള്‍ ഏകലോകക്രമത്തിന്റെയും വക്താക്കളായതോടുകൂടിയാണ് കോവിഡ്-19 ഇത്രയും മാരകവും ജീവനഷ്ടമുണ്ടാക്കുന്നതും ആയിമാറിയത്.
ബില്‍ഗേറ്റ്‌സ് & മിലിന്‍ഡട്രസ്റ്റ് , ജോണ്‍ഹോപ്കിന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് പബ്ലിക്‌ഹെല്‍ത്ത്,ഗാവി (GAVI), റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ ,തുടങ്ങി ആരോഗ്യരംഗത്തെ കൃത്യമായ ലക്ഷ്യത്തോടെ ഭരിക്കുന്നവരുടെ പരസ്യപലക മാത്രമായി ലോകാരോഗ്യസംഘടനയും അതിന്റെ മെഗഫോണായി ലോകത്തിലെ പ്രമുഖമാധ്യമങ്ങള്‍ മിക്കതും മാറിയതോടു കൂടി ജനങ്ങളുടെ മുമ്പില്‍ സത്യത്തെയും ശാസ്ത്ര നിര്‍ദ്ദേശങ്ങളേയും വക്രീകരിക്കാന്‍ കഴിഞ്ഞു. നാളിതവരെ കണ്ടതില്‍ വച്ച് മാരക പകര്‍ച്ചശേഷിയും മരണനിരക്കും കൂടിയതാണെന്നും കണക്കുകള്‍ ചൂണ്ടികാട്ടി സ്ഥാപിക്കാനും ,മരുന്നും പ്രതിരോധമരുന്നും ഇല്ലാത്തൊരു രോഗത്തെ പിടിച്ചുകെട്ടാന്‍ ഇതുമാത്രമേ വഴിയുള്ളു എന്ന പ്രതീതി ജനിപ്പിച്ച് നിലവിലുള്ള നിയമങ്ങളെ മുഴുവന്‍ മറികടന്നു ജനങ്ങളെ അനുസരിപ്പിക്കാനും വീട്ടിലിരുത്താനും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന പുതിയനിയമങ്ങള്‍ നിര്‍മ്മിക്കാനും, മാധ്യമങ്ങളെ നിയമപരമായി തന്നെ വായടപ്പിക്കാനും, മരുന്നു നിര്‍മാണ-പരിക്ഷണ രംഗത്തെ നിയന്ത്രണനിയമങ്ങളില്‍ ഇളവിനും ഈ അവസരം ഉപയോഗിച്ചതായി കാണാം. ജനങ്ങളെ ജനങ്ങളെകൊണ്ട് കൈകാര്യം ചെയ്യിക്കുന്ന കൗശലവും പ്രയോഗിക്കപ്പെട്ടു. പ്രാദേശികതലം മുതല്‍ അന്താരാഷ്ട്രതലം വരെ ഇതു തന്നെയാണ് പ്രയോഗരീതി.
പക്ഷേ ഒരു ചെറുന്യൂനപക്ഷമാണെങ്കിലും നൈതികത വിടാത്ത ആരോഗ്യശാസ്ത്രജ്ഞരും അന്വേഷണേച്ഛയുള്ള ശാസ്ത്രലേഖകരും ഇതിനെയൊക്കെ കാര്യകാരണസഹിതം ചോദ്യം ചെയ്യുന്നു. മനുഷ്യശരീരത്തിനു അല്ലെങ്കില്‍ സമൂഹത്തിനു പരിചയമില്ലാത്തൊരു രോഗാണു അല്ലെങ്കില്‍ അതിന്റെ വകഭേദം വ്യാപിക്കുമ്പോള്‍ അതിന് വ്യക്തമായ മൂന്ന് ഘട്ടങ്ങള്‍ ഉണ്ടാകുമെന്നു മനസ്സിലാക്കി, അതുകൂടി കണെക്കിലെടുത്തു കൊണ്ട് വേണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രൂപീകരീക്കാന്‍. ഈ ഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കലിനെക്കാള്‍ മുന്‍ഗണന നല്‌കേണ്ടിയിരുന്നത്. രോഗാണു നിര്‍ണയ ടെസ്റ്റും രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള വിഭാഗത്തെ കൂടുതല്‍ കരുതലോടെ സംരക്ഷിക്കുകയുമായിരുന്നു ശരിയെന്നു ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയല്‍ നടന്ന പഠനം പറയുന്നു. (https://doi.org/10.1101/2020.03.24.20042291) . നിലവിലെ രീതിശാസ്ത്രമനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊറോണയെ ലോകവ്യാപക പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചത് ലോകാരോഗ്യസംഘടനയുടെ ചരിത്രത്തില്‍ വൈദ്യശാസ്ത്രത്തിനുപുറത്തുനിന്നുള്ള ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ ആണെന്നതും കേവല യാദൃശ്ചികതയാകാം.
ഒരുരോഗം ഒരേസമയം ലോകത്തിന്റെ വിവിധ കോണുകളിലെ രാജ്യങ്ങളെ ബാധിക്കുകയും, രോഗബാധ-മരണനിരക്ക് 12 ശതമാനത്തിലധികമാകുകയും ചെയ്യുമ്പോഴാണ് അത് ലോകവ്യാപകമഹാമാരിയായ് പ്രഖ്യാപിക്കപ്പെടുന്നത്. നിലവില്‍ ഇറ്റലിയിലാണ് ഏറ്റവുംകൂടിയ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന രാജ്യം. അത് 6%മാണ്. രോഗാണുബാധയുണ്ടായവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇത് വീണ്ടും കുറയുന്നതായിരിക്കും. കണക്കുകളുടെ വളച്ചൊടിക്കലും പെരുപ്പിക്കലും മാധ്യമങ്ങളുടെ നാടകീയ അവതരണവും രോഗാണു ബാധിച്ച് എന്നു തോന്നുമ്പോള്‍ തന്നെ ജീവിതം അവസാനിപ്പിക്കുന്ന തരത്തിലേക്ക് സമ്മര്‍ദ്ദമേറ്റി .കൂട്ടംകൂടല്‍ ഒഴിവാക്കുക ശാരീരീക അകലം പാലിക്കുക തുടങ്ങിയവ സാമൂഹിക ബഹിഷ്‌കരണത്തിലേക്കും എത്തിചേരാന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
നാളിതുവരെ കൃത്യവും ഫലപ്രദവുമായ മരുന്നുകള്‍ കണ്ടെത്തിയിട്ടില്ലയെന്ന് പറയുന്നത് ലോകാരോഗ്യ സംഘടനതന്നെയാണ്. ചൈനയില് ഭരണാധികാരികളും ആരോഗ്യവിദഗ്ധരുമടക്കം കൂടിയാലോചിച്ച് പരമ്പരാഗത ചികിത്സയെകൂടി പ്രയോജനപ്പെടുത്തി ദുരന്തത്തെ മറികടക്കുമ്പോള്‍ ഇന്‍ഡ്യയില്‍ നേരെ തിരിച്ചാണ്. ആരോഗ്യരംഗത്ത് നാളിതുവരെയുണ്ടായിട്ടുള്ള സാങ്കേതിക വികാസത്തെ അലോപ്പതിയിലേക്ക് മാത്രമായി നിലനിറുത്തുകയും അതുവഴി ലാഭകേന്ദ്രികൃതമായ വ്യവസ്ഥയുടെ ഒഴുക്കിന് തടസമാകതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ദുരന്തമുഖത്തുപോലും ഇവിടുത്തെ സംവിധാനങ്ങള്‍. ആയൂര്‍വേദമടക്കം ഇന്‍ഡ്യയില്‍ നിയമ പ്രകാരം പ്രചാരത്തിലുള്ളചികിത്സ സംവിധാനങ്ങള്‍ ഒട്ടുമിക്കതും വൈറസ് രോഗങ്ങള്‍ക്ക് ഫലപ്രദമാണന്ന് തെളി യിച്ചിട്ടുള്ളതാണ്. ഹോമിയോപ്പതിരംഗത്തെ ഡോക്ടര്‍മാരുടെ സംഘടനകള്‍ നിലവില്‍ ഐസുലേഷനു വാര്‍ഡും വെന്റിലേറ്ററുമടക്കമുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച രോഗികളില്‍ ഹോമിയോപ്പതി മരുന്നിന്റെ സാധ്യതകള്‍ പ്രയോഗിക്കാന്‍ അനുമതി ആവ്ശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലുള്ള ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ എത്തുന്ന പനി, തൊണ്ടവേദന തുടങ്ങിയുള്ള രോഗങ്ങള്‍പോലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യാനാണ് ഡയറക്ടറില്‍ നിന്നു നിര്‍ദ്ദേശം കിട്ടിയത്. ലോകാരോഗ്യസംഘടന പറഞ്ഞാല്‍ എന്തും ശാസ്ത്രീയമെന്ന് വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ അതുകൊണ്ട് തന്നെ ക്യൂബന്‍ മെഡിക്കല്‍ ടീം നിര്‍ദ്ദേശിക്കുന്ന ഇന്റെര്‍ഫെറോണ്‍ ആല്‍ഫ2ബി എന്ന മരുന്നു ഉപയോഗിക്കുവാനോ തയ്യാറല്ല. പകരം അടച്ചുപൂട്ടല്‍ മാത്രമാണ് പരിഹാരം എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കൈകഴുകയാണ് ഡോ.ബി.ഇക്ബാല്‍ അടക്കമുള്ളവര്‍ വരെ. (അവലംബം-മാധ്യമംദിനപത്രം 31/03/20 ആര്‍.സുനില്‍)
യേല്‍ യൂണിവേഴ്‌സിറ്റിയിലെ രോഗപ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപകന്‍ ഡോ.ഡേവിഡ് കാറ്റ്‌സ്.പറയുന്നു- അടച്ചുപൂട്ടല്‍ വഴി സാധാരണജീവിതത്തിനും സമൂഹത്തിനു വരുന്ന പരിക്ക് യാതൊരു കാരണവശാലും പരിഹരിക്കാന്‍ കഴിയുന്നതല്ല”I am deeply concerned that the oscial, economic and public health consequences of this near-total meltdown of normal life – schools and businesses closed, gatherings banned – will be long-lasting and calamitous, possibly graver than the direct toll of the virus itself. The stock market will bounce back in time, but many businesses never will. The unemployment, impoverishment and despair likely to result will be public health scourges of the first order.
ദിവേള്‍ഡ് ഓര്‍ഡര്‍ ആന്റ് റെവല്യൂഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്, സാമ്പത്തികവിദഗ്ധന്‍, രാഷ്ട്രീയനിരീക്ഷകന്‍ പരിസ്ഥിതി ജലഗവേഷകനും ലോകാരോഗ്യസംഘടനയിലും ലോകബാങ്കിലും 30വര്‍ഷത്തോളം സേവനം അനുഷ്ടിച്ച് വിരമിച്ച പീറ്റര്‍ കോണിങ്ങ് എഴുതിയ ലേഖനത്തില്‍.ഇത്തരത്തിലൊരു അകലം പാലിക്കല്‍ കേവലം റിഹേഴ്‌സല്‍ആണെന്നും ഏകലോകക്രമത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ നിരീക്ഷണവും നിയന്ത്രണവും നടപ്പിലാക്കിയെടുക്കുക എന്നതിന്റെ മുന്നൊരുക്കം മാത്രമാണെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കുന്നു. (”https://www.21cir.com/2020/03/corona-is-more-than-a-health-disaster-its-a-human-calamity/)
നാളിതുവരെയുള്ള ലോകപകര്‍ച്ചവ്യാധികളെ പോലെ ഇതും മൂന്നാംഘട്ടത്തിലേക്ക് കടക്കുകയും സമൂഹത്തിലെ ഭൂരിഭാഗംപേരും രോഗാണുവിനെ അഭിമുഖീകരിച്ച് സ്വാഭാവിക പ്രതിരോധശേഷി നേടുകയും തുടര്‍ന്ന് രോഗബാധനിരക്കും മരണനിരക്കും കുറഞ്ഞു വരുമ്പോള്‍ പുതിയ വാക്‌സിനകളുമായി ഇവര്‍ വരും. കൈകഴുകലും മുഖംമറയ്കലും ശാസ്ത്രീയമല്ലെന്നും നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമമൂലം നടപ്പിലാക്കണമെന്നും ആവശ്യപ്പെടും. ഇപ്പോള്‍ മറച്ച് വച്ചിരിക്കുന്ന പല മുഖങ്ങളും തെളിഞ്ഞുവരുമെന്ന് കാണാം സമഗ്രമായൊരു ആരോഗ്യബോധത്തിലേക്കുള്ള തിരിച്ചറിവാകട്ടെ കൊറോണകാലം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in