നിയമസഭാ തെരഞ്ഞെടുപ്പ് : മുന്നണികള്‍ ചര്‍ച്ച ചെയ്യാത്ത അടിസ്ഥാനപ്രശ്‌നങ്ങളെ കുറിച്ച്

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവചര്‍ച്ചയാകേണ്ട ഒന്നാണ് സര്‍ക്കാരിന്റെ പോലീസ് നയത്തിന്റേത്. സമീപകാലത്ത് ഏറ്റവുമധികം പോലീസ് മര്‍ദ്ദനങ്ങളും ലോക്കപ്പ് കൊലകളും നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ജനകീയസമരങ്ങള്‍ക്കുനേരം നടക്കുന്ന പോലീസ് അതിക്രമങ്ങളും അങ്ങനെതന്നെ. അരനൂറ്റാണ്ടിനുശേഷം വ്യാജ ഏറ്റുമുട്ടല്‍ കൊലകളും നടന്നു. ജനാധിപത്യരീതിയില്‍ അഭിപ്രായപ്രകടനങ്ങളംു പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കുനേരെ പോലും യുഎപിഎ ചുമത്തുന്നു. എന്‍ഐഎക്കും വിട്ടുകൊടുക്കുന്നു. കഴിഞ്ഞവര്‍ഷം പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന ഹര്‍ത്താലിനെ പിന്തുണച്ചവര്‍ക്കുനേരെ പോലും രാജ്യദ്രോഹം ചുമത്തിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഇത്തരം നടപടികളെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ വിഷയമാക്കാന്‍ എല്‍ഡിഎഫ് മാത്രമല്ല, യുഡിഎഫും എന്‍ഡിഎയും പോലും തയ്യാറാകുന്നില്ല എന്നതാണ് കൗതുകകരം.

സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാള്‍ വാശിയും വീറും കൂടിയ ഒന്നായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നു കരുതാം. കേരളത്തെ സംബന്ധിച്ചിടത്തോളം സാധാരണനിലയില്‍ നിയമസഭാതെരഞ്ഞെടുപ്പുഫലം തെരഞ്ഞെടുപ്പിനു മുമ്പെ പ്രവചിക്കാന്‍ കഴിയാറുണ്ട്. ഭരണമാറ്റത്തിനാണല്ലോ ഏറെകാലമായി കേരളരാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. വാശിയോടെ മത്സരിക്കുമ്പോഴും ഇരുമുന്നണികളും ഇതെ കുറിച്ച് ബോധവാന്മാരായിരുന്നു താനും. ബിജെപിയാകട്ടെ അടുത്തകാലം വരെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു ഘടകമേ ആയിരുന്നില്ല. അത്തരമൊരവസ്ഥക്കാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്. ഭരണത്തുടര്‍ച്ച എന്ന തങ്ങളുടെ അജണ്ട പൊതുമണ്ഡലത്തില്‍ സജീവചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞതാണ് ഇത്തവണത്തെ പ്രകടമായ മാറ്റം. അതിനാല്‍ തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പൂര്‍വ്വാധികം ഉശിരോടെ രംഗത്തിറങ്ങുമെന്നുറപ്പ്. അഞ്ചുവര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തത്ിനാല്‍ യുഡിഎഫും ഒട്ടും മോശമാകില്ല. പതിവില്‍ നിന്നു വ്യത്യസ്ഥമായി എല്‍ഡിഎഫിനേക്കാള്‍ മുന്നെ സംസ്ഥാന പ്രചാരണജാഥ പോലും ആരംഭിക്കാന്‍ അവര്‍ക്കായി. ബിജെപിക്കാകട്ടെ ഏതാനും മണ്ഡലങ്ങളില്‍ ജയിക്കാതേയും കുറെ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താതേയും വരുക എന്നത് ആത്മഹത്യാപരമാണ്. ഇക്കാരണങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തെ ആവേശഭരിതമാക്കുക. കൊവിഡ് നിയന്ത്രണങ്ങളായിരിക്കും അല്‍പ്പമെങ്കിലും പ്രതിസന്ധിയാകുക.

ഇതൊക്കെയാണെങ്കിലും കേരളം നേരിടുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ പ്രശ്‌നങ്ങളോ ഈ സര്‍ക്കാരിന്റെ കാലഘട്ടത്തിലുണ്ടായ വിവാദനടപടികളോ ഗൗരവപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുമെന്ന് കരുതാനാവില്ല. മൂന്നു മുന്നണികളും തങ്ങളുടേതായ കാരണങ്ങളാല്‍ അത്തരം വിഷയങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ തയ്യാറാകുമെന്ന് കരുതാനാവില്ല. കാരണം അത്തരം ചര്‍ച്ചകള്‍ പലപ്പോഴും തങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന് അവര്‍ക്കറിയാം എന്നതുതന്നെ. അത്തരത്തിലുള്ള ഏതാനും വിഷയങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പടുത്തതോടെ കോടികള്‍ ചിലവഴിച്ച് സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളിലെ താരം കിഫ് ബിയാണല്ലോ. കടംവാങ്ങി, കിഫ് ബിയിലൂടെ ചിലവഴിക്കുന്ന കോടികള്‍ എങ്ങനെയാണ് തിരിച്ചടക്കുക എന്ന വിഷയം മാത്രമാണ് ചിലരെങ്കിലും ഉന്നയിക്കുന്നത്. കുറെ അഴിമതികഥകളും. അതുവേണം. അപ്പോഴും കിഫ് ബി വഴി നടപ്പാക്കുന്നത് മാത്രമല്ല, പൊതുവില്‍ നാമെല്ലാം പിന്തുടരുന്ന വികസനസങ്കല്‍പ്പം തന്നെ ചോദ്യം ചെയ്യപ്പെടുന്നില്ല. റോഡുകള്‍ക്കും പാലങ്ങള്‍ക്കും സ്‌കൂളുള്‍ കെട്ടിടങ്ങള്‍ക്കും വേണ്ടിയാണ് പ്രധാനമായും കോടികള്‍ ചിലവഴിക്കുന്നത്. അതെല്ലാം ആവശ്യം തന്നെ. എന്നാല്‍ അതാണോ മുന്‍ഗണനാപ്രകാരം പ്രാഥമികമായി വരേണ്ടത് എന്നതാണ് ചോദ്യം? തീര്‍ച്ചയായും അല്ല. കാര്‍ഷിക മേഖലക്കും വ്യവസായമേഖലക്കുമായി എത്രയോ ചെറിയ തുകയാണ് കിഫ് ബി വഴി ചിലവാക്കുന്നത്. അവയില്ലാതെ എങ്ങനെയാണ് ഒരു സമൂഹം വികസനത്തിന്റെ പാതയില്‍ എന്നു പറയാന്‍ കഴിയുക? ഭാഷാടിസ്ഥാനത്തില്‍ നടന്ന സംസ്ഥാനരൂപീകരണത്തിനുശേഷം ഈ രണ്ടുവിഷയങ്ങളിലും നമ്മുടെ യാത്ര പുറകിലേക്കാണ്. നെല്‍പ്പാടങ്ങളുടെ അവസ്ഥയൊന്നും വിശദീകരിക്കേണ്ടതില്ലല്ലോ. പുതിയ കര്‍ഷക നിയമങ്ങളെ കുറിച്ചുള്ള നമ്മുടെ ആശങ്കതന്നെ പുറമെ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടാകാനിടയുള്ള പുതിയ പ്രശ്‌നങ്ങളെ കുറിച്ചാണല്ലോ. ഏറെകാലം റബ്ബറിന് അമിതപ്രാധാന്യം നല്‍കിയെങ്കിലും ആ മേഖലപോലും എന്നും പ്രതിസന്ധിയിലാണ്. കൊവിഡ് കാലത്ത് കൃഷിയെ കുറിച്ചൊക്കെ മുഖ്യമന്ത്രി ഏറെ പറഞ്ഞെങ്കിലും അതെല്ലാം പ്രധാനമായും വീട്ടുവളപ്പിലെ ഏതാനും പച്ചക്കറികളിലൊതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വ്യവസായ മേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. കേരളത്തിന്റെ പരിസ്ഥിതിക്കും കാലാവസ്ഥക്കും വിഭവങ്ങള്‍ക്കും മാര്‍ക്കറ്റിനും അനുയോജ്യമായ വ്യവസായങ്ങളല്ല ഇവിടെ വന്നത്. മറിച്ച് ഗ്വാളിയോര്‍ റയോണ്‍സിനേയും പ്ലാച്ചിമടയേയും കാതിക്കുടത്തേയും പെരിയാര്‍ തീരത്തെ രാസവ്യവസായങ്ങളേയും പോലുള്ളവയാണ്. ്‌വയുടെ ദുരന്തഫലങ്ങളാണ് നാമിപ്പോഴും അനുഭവിക്കുന്നത്. നാളികേരത്തേയോ റബ്ബറിനേയോ കശുവണ്ടിയേയോ പോലുള്ള നമ്മുടെ സ്വന്തം അസംസ്‌കൃതവിഭവങ്ങളേ കേന്ദ്രീകരിച്ച വ്യവസായങ്ങള്‍ കാര്യമായി ഉണ്ടായോ? ഒരു വശത്ത് പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ മറുവശത്ത് ഐടി, ടൂറിസം പോലുള്ളവയും വികസിച്ചില്ല. ഇന്നിതാ തൊഴിലിനായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരങ്ങള്‍ നടക്കുമ്പോള്‍, കാര്‍ഷിക വ്യവസായ മേഖലകളിലെ ഈ മുരടിപ്പാണ് തൊഴിലില്ലായ്മയുടെ പ്രധാന കാരണമെന്നു വിളിച്ചു പറയാന്‍ ഒരു പാര്‍ട്ടിയും മുന്നണിയും തയ്യാറാകുന്നില്ല. കാരണം ഇവര്‍ക്കെല്ലാം അതില്‍ പങ്കുണ്ട് എന്നതുതന്നെ. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാന തര്‍ക്കം ഏത് സര്‍ക്കാരാണ് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കിയതെന്നാണല്ലോ. നേരിട്ട് തൊഴില്‍ നല്‍കലല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യമൊരുക്കലാണ് സര്‍ക്കാരിന്റെ പ്രധാന കടമ എന്നുപോലും ഇവര്‍ മനസ്സിലാക്കുന്നില്ല. സര്‍ക്കാര്‍ ജോലിമാത്രമല്ല ജോലിയെന്നു യുവജനങ്ങളോട് പറയാനും സംരംഭകത്വമടക്കമുള്ള മേഖലകളിലേക്ക് യുവശക്തിയെ തിരിച്ചുവിടാനും തയ്യാറാകുന്നുമില്ല. മദ്യത്തില്‍ നിന്നും ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഭരണം നടത്തേണ്ട സര്‍ക്കാരിണ്ടാക്കാനാണല്ലോ ഇവരെല്ലാം മത്സരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടു തന്നെയാണ് വികസനത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളും പ്രസക്തമാകുന്നത്. ഒരു വശത്ത് പാലങ്ങളും റോഡുകളും വികസനപ്രതീകങ്ങലായി ചിത്രീകരിക്കുമ്പോള്‍ മറുവശത്ത് വന്‍കിട പദ്ധതികളാണ് നടപ്പാക്കപ്പെടുന്നത്. അതിനായി പ്രകൃതിക്കും കൃഷിയിടങ്ങള്‍ക്കും ജലസ്രോതസ്സുകള്‍ക്കും വന്യമൃഗങ്ങള്‍ക്കും എന്തിനേറെ കുടിയിറക്കപ്പെടുന്ന മനുഷ്യര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൊതുവില്‍ ആരുടേയും അജണ്ടയിലില്ല. വിഴിഞ്ഞവും പുതുവൈപ്പും ഗെയിലും ദേശീയപാതാവികസനവും അതിരപ്പിള്ളിയും തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ജനകീയ പോരാട്ടങ്ങളില്‍ ഇവരെല്ലാം എതിര്‍പക്ഷത്താണുതാനും. ആധുനികകാലത്ത് ലോകത്തിനുമുന്നിലെ പ്രധാന അജണ്ടയായ പരിസ്ഥിതി സംരക്ഷണം ഇവര്‍ക്കാര്‍ക്കും മനസ്സിലാകുന്നതുപോലുമില്ല. അതുപോലെതന്നെ ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങളും ഏതെങ്കിലും മുന്നണികള്‍ ഉന്നയിക്കുന്നുണ്ടോ? ലൈഫ് പദ്ധതിയെ കുറിച്ച് വഴക്കടിക്കുമ്പോള്‍, കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിനേക്കര്‍ തോട്ടം ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനെ കുറിച്ച് ഏതെങ്കിലും മുന്നണിയുടെ പ്രകടന പത്രികയില്‍ കാണുമോ? ശബരിമല വിഷയത്തിലൂടെ ലിംഗനീതി നിഷേധത്തിലും മുന്നോക്ക സംവരണത്തിലൂടെ സാമൂഹ്യനീതി നിഷേധത്തിലും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് മുന്നുകൂട്ടരും പറയുന്നു. ഏറെ നേട്ടമുണ്ടാക്കി എന്നവകാശപ്പെടുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖകള്‍ നേരിടുന്ന ഗുരുതരമായ വിഷയങ്ങളും ആര്‍ക്കും അജണ്ടയേയയല്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവചര്‍ച്ചയാകേണ്ട ഒന്നാണ് സര്‍ക്കാരിന്റെ പോലീസ് നയത്തിന്റേത്. സമീപകാലത്ത് ഏറ്റവുമധികം പോലീസ് മര്‍ദ്ദനങ്ങളും ലോക്കപ്പ് കൊലകളും നടന്നത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ജനകീയസമരങ്ങള്‍ക്കുനേരം നടക്കുന്ന പോലീസ് അതിക്രമങ്ങളും അങ്ങനെതന്നെ. അരനൂറ്റാണ്ടിനുശേഷം വ്യാജ ഏറ്റുമുട്ടല്‍ കൊലകളും നടന്നു. ജനാധിപത്യരീതിയില്‍ അഭിപ്രായപ്രകടനങ്ങളംു പ്രവര്‍ത്തനങ്ങളും നടത്തുന്നവര്‍ക്കുനേരെ പോലും യുഎപിഎ ചുമത്തുന്നു. എന്‍ഐഎക്കും വിട്ടുകൊടുക്കുന്നു. കഴിഞ്ഞവര്‍ഷം പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന ഹര്‍ത്താലിനെ പിന്തുണച്ചവര്‍ക്കുനേരെ പോലും രാജ്യദ്രോഹം ചുമത്തിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഇത്തരം നടപടികളെ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ വിഷയമാക്കാന്‍ എല്‍ഡിഎഫ് മാത്രമല്ല, യുഡിഎഫും എന്‍ഡിഎയും പോലും തയ്യാറാകുന്നില്ല എന്നതാണ് കൗതുകകരം. അതുപോലെ കേരളത്തില്‍ ശക്തമാകുന്ന ഇസ്ലാമോഫോബിയയും. ഇത്തരം ഗൗരവപരമായ അടിസ്ഥാനവിഷയങ്ങളൊന്നും ചര്‍ച്ചയാക്കാതെയാണ് മൂന്നു മുന്നണികളും പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അഴിമതിയെ കുറിച്ചുള്ള പരസ്പര ആരോപണങ്ങളിലാണ് ഇവര്‍ കേന്ദ്രീകരിക്കാന്‍ പോകുന്നതെന്നു തോന്നുന്നു. അതുവേണം. പക്ഷെ കൂടുതല്‍ പ്രാഥമികവും അടിസ്ഥാനപരവുമായ വിഷയങ്ങളെ ബോധപൂര്‍വ്വം മറച്ചുവെച്ചാകരുത് അഴിമതി പോലുള്ള വിഷയങ്ങളില്‍ ഊന്നാന്‍ എന്നാണ് മുന്നണി നേതൃത്വങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “നിയമസഭാ തെരഞ്ഞെടുപ്പ് : മുന്നണികള്‍ ചര്‍ച്ച ചെയ്യാത്ത അടിസ്ഥാനപ്രശ്‌നങ്ങളെ കുറിച്ച്

  1. “.എല്‍ഡിഎഫ് മാത്രമല്ല, യുഡിഎഫും എന്‍ഡിഎയും പോലും തയ്യാറാകുന്നില്ല എന്നതാണ് കൗതുകകരം.”
    ഭയങ്കരമായ രാഷ്ട്രീയ നിരീക്ഷണം .. അപ്പൊ ശരി !

    • സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം പോലും തയ്യാറാകുന്നില്ല എന്നത് പ്രസക്തമല്ലേ….!! കൊള്ളാം…!!!

  2. Nuanced article. Well articulated.

Leave a Reply