മഞ്ജു വാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി – ദളിത് സംഘടനകള്‍

ഈ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വാഗ്ദാനമനുസരിച്ചുള്ള പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതാണ്. ഫൗണ്ടേഷന്‍ തയ്യാറാകുന്നില്ലെങ്കില്‍ ആദിവാസി ക്ഷേമത്തിന് വേണ്ടി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ശേഖരിച്ച തുകയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയും ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും വേണം.

പ്രളയം മൂലം തകര്‍ന്ന വയനാട്, പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിവാസികളുടെ പുനരധിവാസം സ്വയം ഏറ്റെടുത്ത പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭയും, കേരള ദലിത് മഹാസഭയും ആവശ്യപ്പെട്ടു. പ്രളയം നിരന്തരം നാശം വിതക്കുന്ന വയനാട്, പരക്കുനി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീടു വച്ചുനല്‍കുന്നതോടൊപ്പം, മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്ന്, 2017-ല്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുകയുണ്ടായി. ആദിവാസി ഊരില്‍ നേരിട്ട് ചെന്ന് വാഗ്ദാനം നല്‍കിയത് കൂടാതെ, പനമരം പഞ്ചായത്തിനും ജില്ലാഭരണകൂടത്തിനും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്തും നല്‍കുകയുണ്ടായി. മഞ്ജു വാര്യരുടെ സന്നദ്ധത വിശ്വാസത്തിലെടുത്ത ജില്ലാഭരണകൂടവും പഞ്ചായത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ 2018-ലും 2019-ലും പ്രളയക്കെടുതികള്‍ ആവര്‍ത്തിച്ചിട്ടും വാഗ്ദാനം നല്‍കിയ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരിഞ്ഞുനോക്കിയില്ല. ഫൗണ്ടേഷന്റെ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ യാതൊരുവിധ സഹായവും ലഭിച്ചുമില്ല. കേരള സര്‍ക്കാരിന്റെയും പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളുടെയും ബ്രാന്റ് അംബാസഡര്‍ എന്ന നിലയില്‍ വിശ്വാസ്യതയുടെ പ്രതീകമായി പ്രവര്‍ത്തിച്ചുവരുന്ന മഞ്ജു വാര്യര്‍ വിശ്വാസവഞ്ചന നടത്തിയതായും, ആദിവാസികളുടെ പേരില്‍ ധനസമാഹരണം നടത്തിയതുമായാണ് ആദിവാസികള്‍ വിശ്വസിക്കുന്നത്. മാത്രമല്ല, വാഗ്ദാനലംഘനത്തിനെതിരെ പനമരം പഞ്ചായത്ത്, 9-ാം വാര്‍ഡ് മെമ്പര്‍ എം.എ. തോമസ് നിയമനടപടിക്കൊരുങ്ങുകയും വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സാമ്പത്തിക പരാധീനതയെക്കുറിച്ച് പറഞ്ഞിട്ടില്ല. പദ്ധതി നടപ്പാക്കാന്‍ ഒരു വ്യക്തി എന്ന നിലയില്‍ ബുദ്ധിമുട്ടുകളുണ്ടെന്നും, ഇതിനകം 3½ ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും 10 ലക്ഷം രൂപ മാത്രമെ തുടര്‍ന്ന് നല്‍കാന്‍ കഴിയൂ എന്നും, കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും മാത്രമെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ മുമ്പാകെ അഭ്യര്‍ത്ഥിച്ചിട്ടുള്ളൂ. ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ആവശ്യമായി വരുന്നത് ഏകദേശം 2½ കോടി രൂപയോളമാണ്. സിനിമാരംഗത്ത് സജീവമായി തുടരുന്ന മഞ്ജു വാര്യര്‍ക്ക് ഇത്രയും തുക കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വാഗ്ദാനമനുസരിച്ചുള്ള പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതാണ്. ഫൗണ്ടേഷന്‍ തയ്യാറാകുന്നില്ലെങ്കില്‍ ആദിവാസി ക്ഷേമത്തിന് വേണ്ടി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ശേഖരിച്ച തുകയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയും ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും വേണം.

[widgets_on_pages id=”wop-youtube-channel-link”]

വയനാട്ടിലെ ആദിവാസികളുടെ പ്രളയാനന്തര ജീവിതം പരമ ദയനീയമാണ്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ആദിശക്തി സമ്മര്‍ സ്‌കൂള്‍’ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ കബനി – ബാവലി പുഴകളുടെ തീരങ്ങളിലുള്ള കോളനികളെക്കുറിച്ച് സര്‍വ്വെ നടത്തിക്കൊണ്ടിരിക്കുകയാണ്. 50-ഓളം കോളനികളുടെ സര്‍വ്വെ വെളിപ്പെടുത്തിയത് 90% കുടുംബങ്ങളുടെയും വീടുകള്‍ വാസയോഗ്യമല്ലെന്നും പുനരധിവാസം ആവശ്യമാണെന്നുമാണ്. അതിലൊന്നു മാത്രമാണ് പനമരം പഞ്ചായത്തിലെ പരക്കുനി. 2018ലും 2019ലും പ്രളയം ആവര്‍ത്തിച്ചിട്ടും സര്‍ക്കാരോ സര്‍ക്കാരിതര സംഘടനകളോ തകര്‍ന്ന കോളനികളിലെവിടെയും ഒരു വീടു പോലും പണിതു നല്‍കിയിട്ടില്ല. നഷ്ടപരിഹാരം പോലും പലര്‍ക്കും കിട്ടിയിട്ടില്ല. ഗവണ്‍മെന്റിതര സംഘടനകളുടെ സാന്നിദ്ധ്യം കാരണം ആദിവാസികള്‍ക്ക് ആവശ്യത്തിലേറെ സഹായങ്ങള്‍ കിട്ടുന്നുണ്ടെന്ന ധാരണയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ആദിവാസി മേഖലയുടെ പ്രളയാനന്തര പുനരധിവാസത്തിന് അടിയന്തരമായി ആദിവാസി പുനരധിവാസ വികസന മിഷന്‍ (Tribal Resettlement and Development Mission – TRDM) പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യമാണ് ആദിവാസികള്‍ക്കുള്ളത്. ദുരിതം നേരിടുന്നവരുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. പ്രളയാനന്തര ആദിവാസി പുനരധിവാസത്തിനുള്ള ആദിവാസി ഗോത്രസഭയുടെ നിര്‍ദ്ദേശങ്ങള്‍ നവംബറില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ അറിവോടെ ഗവണ്‍മെന്റിതര സംഘടനകള്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുണ്ടെങ്കില്‍, നിര്‍ദ്ദിഷ്ട പദ്ധതിക്കുള്ള തുക സര്‍ക്കാര്‍ സംവിധാനത്തെയോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെയോ ഏല്പിക്കണമെന്ന വ്യവസ്ഥ ഉണ്ടാക്കാനും സര്‍ക്കാര്‍ തീരുമാനിക്കണം. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പ്രശ്‌നത്തില്‍ ഉചിതമായ തീരുമാനമെടുത്തില്ലെങ്കില്‍, ആദിവാസി ദലിത് സംഘടനകള്‍ നിയമനടപടിക്കും പ്രക്ഷോഭത്തിനും തയ്യാറാകും.

എം ഗീതാനന്ദന്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, ആദിവാസി ഗോത്രമഹാസഭ.

സി എസ് മുരളി, പ്രസിഡന്റ്, കേരള ദലിത് മഹാസഭ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മഞ്ജു വാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി – ദളിത് സംഘടനകള്‍

  1. മഞ്ചുവാര്യർ വാഗ്ദാനം പാലിക്കേണ്ടത് മാന്യതയുടെ ഭാഗമാണ്. മൂന്നുകോടിയോ അഞ്ചുകോടിയോ ലമാഹരിക്കാൻ സഞ്ചി നിഷ്പ്രയാസം സാധിക്കാനേയുള്ളു. മഞ്ചുവിന് അത് സാധിക്കില്ല എന്ന് മനപൂർവം ഒഴിഞ്ഞുമാറുന്നത് ഒരുതരം, അയിത്താചരണമാണ്. ബുദ്ധിപരമായ അയിത്താചരണം.ഇതനുവദിച്ചുകൊടുക്കാൻ ദളിത് പ്റസ്ഥാനങ്ങൾക്ക് ആവില്ല.
    മഞ്ചുവിന് ദലിതനെ സഹായിക്കാൻ, വൈക്ലബ്യം തോന്നു ന്നുവെങ്കിൽ ഞങ്ങ ഇറങ്ങി പ്റവർത്തിക്കാം. മഞ്ചു സമ്മതം രേഖാമൂലം തരികയും അതിന് വേണ്ട, സന്ദർഭങ്ങളിൽ ഉചിതമായ സാന്നിധ്യവും ഉണ്ടാക്കണം. സമ്മതമെങ്കിൽ പറയൂ.
    ചാത്താചടയാ വാഴക്കുളം വെട്ടി പടിപ്പുരയിലേക്കു കൊണ്ടുവാ. എന്ന് ഉത്തരവിടുമ്പോൾ ചാത്തു മക്കളോട് പറയും
    തപസ്സ് മക്കളേ
    കല്പിച്ചു തമ്പുരാൻ
    ഒരു ചെറു വാഴ ഞാൻ
    വേറെ വക്കാം
    എന്നു പറഞ്ഞ് സമാധാനിക്കുന്ന മലയപുലയൻ ചത്തു മണ്ണടിഞ്ഞു.
    ഇനി ഞങ്ങളുണ്ട്. സാങ്കേതിക ശേഷി കുറവ്എന്നത് നേരുതന്നെ. അത് നിങ്ങളൊക്കെ പടച്ചുവച്ചിരിക്കുന്ന സംവിധാനമാണ്. ഇനിചുളുവിൽ ഞങ്ങൾ അതൊന്നും വിട്ടുതരില്ലന്ന് ഓർക്കുക.

Leave a Reply