സവര്‍ണ്ണഫാസിസത്തെ ചെറുക്കേണ്ടത് ഇരകളുടെ ജനാധിപത്യമുന്നേറ്റത്തിലൂടെ

രാജ്യത്തെ ജനാധിപത്യ – മതേതര വിശ്വാസികളെ ഞെട്ടിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലെങ്കിലും പന്‍സാരയുടയേും കല്‍ബുര്‍ഗ്ഗിയുടേയും ധബോല്‍ക്കറുടേയും പിന്മാഗാമിയാണ് ഗൗരിയുമെന്നു റപ്പിക്കാം. കൂടുതല്‍ വിശാലമായി പറഞ്ഞാല്‍ ഗുജറാത്തും മുസാഫര്‍നഗറും കാണ്ടമാലും മുഹമ്മദ് അക്ലഖും ജുനൈദും പെരുമാള്‍ മുരുകനും രോഹിത് വെമുലയും നജീബും അഫ്സല്‍ ഗുരുവും ഫൈസലും ഹാദിയയും മദനിയുടെയുമെല്ലാമടങ്ങിയ നിരയില്‍ തന്നെയാണ് ഗൗരിയുടേയും സ്ഥാനം. മാത്രമല്ല ഈ നിരയിലെ അവസാന രക്തസാക്ഷിയാകില്ല ഗൗരിയെന്നതിലും സംശയം വേണ്ട. ഫാസിസത്തിന്റെ വെല്ലുവിളിയും തുറന്ന പ്രഖ്യാപനവും […]

GGG

രാജ്യത്തെ ജനാധിപത്യ – മതേതര വിശ്വാസികളെ ഞെട്ടിച്ച ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലെങ്കിലും പന്‍സാരയുടയേും കല്‍ബുര്‍ഗ്ഗിയുടേയും ധബോല്‍ക്കറുടേയും പിന്മാഗാമിയാണ് ഗൗരിയുമെന്നു റപ്പിക്കാം. കൂടുതല്‍ വിശാലമായി പറഞ്ഞാല്‍ ഗുജറാത്തും മുസാഫര്‍നഗറും കാണ്ടമാലും മുഹമ്മദ് അക്ലഖും ജുനൈദും പെരുമാള്‍ മുരുകനും രോഹിത് വെമുലയും നജീബും അഫ്സല്‍ ഗുരുവും ഫൈസലും ഹാദിയയും മദനിയുടെയുമെല്ലാമടങ്ങിയ നിരയില്‍ തന്നെയാണ് ഗൗരിയുടേയും സ്ഥാനം. മാത്രമല്ല ഈ നിരയിലെ അവസാന രക്തസാക്ഷിയാകില്ല ഗൗരിയെന്നതിലും സംശയം വേണ്ട.
ഫാസിസത്തിന്റെ വെല്ലുവിളിയും തുറന്ന പ്രഖ്യാപനവും തന്നെയാണ് ഈ സംഭവങ്ങള്‍ എന്നതില്‍ സംശയമില്ല. ജുഡീഷ്യറിയും മാധ്യമങ്ങളും തെരഞ്ഞെടുപ്പു കമ്മീഷനുമൊന്നും കീഴടങ്ങിയിട്ടില്ല എന്നതിനാല്‍ ഫാസിസം എത്തിയിട്ടില്ല എന്ന് സാങ്കേതികമായി വാദിക്കാമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. ഫാസിസം നമ്മുടെ വീട്ടുമുറ്റത്തെത്തിക്കഴിഞ്ഞു. നമ്മുടെ അടുക്കളയിലും ഡ്രസ്സിംഗ് മുറിയും കിടപ്പുമുറിയിലുമെല്ലാം അതിന്റെ പ്രതിനിധികള്‍ കയറി കഴിഞ്ഞു. ഗൗരിയെ കൊലക്കു കൊടുത്തതിനു കാരണം വളരെ പ്രകടമാണ്. പിതാവ് ലങ്കേഷ് ആരംഭിച്ച പ്രസിദ്ധീകരണത്തെയും അദ്ദേഹം പകര്‍ന്നു നല്‍കിയ ആശയങ്ങളെയും മുറുകെ പിടിച്ച ഗൗരി ഒരു തികഞ്ഞ മതേതര വാദിയായിരുന്നു. ജാതീയതയെക്കതിരെയുള്ള ചെറുത്തുനില്‍പ്പിനുവേണ്ടിയും ഇന്ത്യയെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനെതിരെയും ഗൗരി ലങ്കേഷ് ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. അവരുടെ ഫേസ് ബുക്ക് പ്രൊഫൈല്‍ ചിത്രം ഇപ്പോഴും രോഹിത് വെമുല തന്നെയാണ്. പ്രഫ. എം.എം. കല്‍ബുറഗി വധിക്കപ്പെട്ടപ്പോള്‍ അതിനെ കടുത്ത ഭാഷയില്‍ അപലപിക്കാനും പ്രതിഷേധിക്കുവാനും ഗൗരി ലങ്കേഷ് മുന്നിലുണ്ടായിരുന്നു. ഡല്‍ഹിയിലെ ബിര്‍ളാ ഹൗസില്‍ മഹാത്മാവിന്റഎ ജീവനെടുത്ത വെടിയുണ്ടയുടെ തുടര്‍ച്ചതന്നെയാണ് ഗൗരിയുടേയും ജീവനെടുത്തിരിക്കുന്നത്. ‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതീയതയ്ക്കെതിരെയുമുള്ള എന്റെ വിമര്‍ശനം എനിക്ക് ഹിന്ദു വിരോധി എന്ന പേര് ചാര്‍ത്തിത്തന്നിരിക്കുകയാണ്. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബസവണ്ണയെയും ഡോ. അംബേദ്കറെയുംപോലെ എന്റെ ചെറുതായ മാര്‍ഗത്തിലൂടെ സ്ഥിതിസമത്വപൂര്‍ണമായ ഒരു സമൂഹത്തിനുവേണ്ടിയാണ് എന്റെ പോരാട്ടം.’- എന്നായിരുന്നു അടുത്ത് ഗൗരി ലങ്കേഷ് കുറിച്ചത്. ‘ഈ നാട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂര്‍ണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാല്‍നെഹ്‌റുവിനെയും ക ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരുമാണ്. പക്ഷേ അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ‘ എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല. അവര്‍ നടത്തിയിരുന്ന ‘ഗൗരി ലങ്കേഷ് പത്രികെ’യില്‍ ഫാസിസം, ബ്രാഹ്മണമേധാവിത്വം, ജാതിവ്യവസ്ഥ എന്നിവയ്ക്ക് എതിരെയുള്ള ലേഖനങ്ങളായിരുന്നു നിരന്തരമായി പ്രസിദ്ധീകരിച്ചിരുന്നത്. ബര്‍മ്മയില്‍ പീഡനം അനുഭവിക്കുന്ന റോഹിങ്ക്യവംശജരെ ഇന്ത്യ സ്വീകരിക്കാത്തതിനെ വിര്‍മശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് എട്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊലപാതകം അരങ്ങേറുന്നത്. ഫാസിസത്തെ അമര്‍ച്ച ചെയ്യുക എന്നതായിരുന്നു ഏറ്റവും അവസാനം ഗൗരി എഴുതിയ ഹാഷ്ടാഗ്. ജിഗ്നേഷ് നേവാനിയും കനയ്യകുമാറും തന്റെ മക്കളാണെന്നും അവര്‍ പറഞ്ഞിരുന്നു. തീര്‍ച്ചയായും പിതാവു തന്നെയായിരുന്നു ഗൗരിയുടെ പ്രചോദനം. ലങ്കേഷിനെ കണ്ട അനുഭവം സക്കറിയ പറയുന്നത് ഇങ്ങെ. ‘അന്ന് എഴുതിത്തുടങ്ങിയിരുന്ന എനിക്ക് അദ്ദേഹം തന്ന ഉപദേശങ്ങള്‍ എഴുത്തിന്റെ രൂപകല്‍പനയെയോ ഭംഗിയെയോ കുറിച്ചായിരുന്നില്ല; എഴുത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയായിരുന്നു അന്നെനിക്കതു പൂര്‍ണമായി മനസ്സിലായില്ലെങ്കിലും.’ എഴുത്തുകാരി കെ ആര്‍ മീര പറഞ്ഞപോലെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണ് കടന്നു പോയത്.
ഗൗരിയുടെ വധത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണെങ്കിലും അതൊന്നും ഫാസിസ്റ്റുകളെ ഭയപ്പെടുത്തുന്നതായി കരുതാനാവില്ല. സക്കറിയ തന്നെ ചൂണ്ടികാട്ടിയ പോലെ കൊലയുണ്ടാക്കുന്ന നടുക്കവും ഭീതിയുമാണു ഫാഷിസങ്ങള്‍ക്ക് അതില്‍നിന്നു ലഭിക്കുന്ന പ്രതിഫലം. ഗൗരിയുടെ കൊല അവരുടെ ശബ്ദം ഉന്മൂലനാശം ചെയ്യാന്‍വേണ്ടി മാത്രമായിരുന്നുവെന്നു കരുതേണ്ട. തിരഞ്ഞെടുപ്പു സമീപിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജനാധിപത്യവാദികള്‍ക്കും മതേതര വിശ്വാസികള്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും നല്‍കപ്പെട്ട, ‘സൂക്ഷിക്കുക! ഞങ്ങളെ അനുസരിക്കുക!” എന്ന മുന്നറിയിപ്പും കൂടിയാകുന്നു അത്.
ഈ കൊലപാതക കേസിന് എന്തു സംഭവിക്കും? പ്രതേകിച്ച് ഒന്നും സംഭവിക്കാനിടയില്ല. കൊലപാതകികള്‍ സുരക്ഷിതരായി അടുത്ത ലക്ഷ്യവുമായി മുന്നോട്ടുപോകുന്നു. ഹിംസ അത് പ്രാവര്‍ത്തികമാക്കുന്ന കൊട്ടേഷന്‍ സംഘങ്ങളുടെ ആവശ്യമല്ല. കൂലി നല്‍കുക, സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പിന്നാമ്പുറജോലികള്‍ ഏറ്റെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. ആരാണ് പിന്നില്‍ എന്ന് എല്ലാവരും തിരിച്ചറിയുമ്പോഴും യഥാര്‍ത്ഥ പ്രതികളെ പിടിക്കാനോ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാത്തത് മൂലം ഇത്തരത്തിലുള്ള മിക്കവാറും സംഭവങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു.
ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് ശക്തികള്‍ക്കും ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ്ധികാരത്തിലെത്താന് കഴിയുന്നു. പരീക്ഷിക്കപ്പെട്ട ഏറ്റവും മികച്ച സാമൂഹ്യസംവിധാനം ജനാധിപത്യമാണെങ്കിലും ഈ പരിമിതി മറികടന്നേ പറ്റൂ.. ജനാധിപത്യമൂല്യങ്ങളെ മറികടന്ന് മറ്റു മൂല്യങ്ങള്‍ക്ക് ഭൂരിപക്ഷം നേടാനാകുന്നു. ജനാധിപത്യസംവിധാനം ഗുണപരമായി പുറകോട്ടുപോകുന്നു എന്നതുതന്നെ കാര്യം. നടപ്പാക്കേണ്ടത് ഭൂരിപക്ഷ അഭിപ്രായമാണെങ്കിലും അതാണ് ശരിയെന്ന് ഒരിക്കലും അര്‍ത്ഥമില്ല. വിമതശബ്ദങ്ങളും ന്യൂനപക്ഷങ്ങളും എത്രമാത്രം സുരക്ഷിതരാണ് എ്ന്നതാണ് സത്യത്തില്‍ ജനാധിപത്യസംവിധാനത്തിന്റെ അളവുകോല്‍. അക്കാര്യത്തില്‍ നമ്മുടെ പോക്ക് പുറകോട്ടുതന്നെയാണ്. എല്ലാ വിമതത്വങ്ങളേയും വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഏകശിലാവസ്ഥയിലേക്കും അതുവഴി ഫാസിസത്തിലേക്കും രാജ്യത്തെ നയിക്കുന്നവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമാണ് ഈ ഫാസിസത്തിന്റെ അടിത്തറയെന്നത് ലോകചരിത്രത്തില്‍ തന്നെ ഇതിനെ വ്യത്യസ്ഥവും കൂടുതല്‍ ഭീതിദവുമാക്കുന്നു. അവിടെ ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ കലാകാരന്മാര്‍ക്കോ ചിന്തകര്‍ക്കോ യുക്തിവാദികള്‍ക്കോ വേറിട്ട രീതിയില്‍ ചിന്തിക്കുന്നവര്‍ക്കോ സാമൂഹ്യനീതിക്കായി ശബ്ദിക്കുന്നവര്‍ക്കോ ്സ്ഥാനമില്ല. ഗാന്ധിവധത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടാകുകയും ദശകങ്ങളോളം മേല്‍കൈ കി്ട്ടാതിരിക്കുകയും ചെയ്ത ഈ ശക്തികള്‍ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ പങ്കെടുത്ത് തിരിച്ചുവരുകയും പിന്നീട് വര്‍ഗ്ഗീയവികാരങ്ങള്‍ അഴിച്ചുവിട്ട് പടിപടിയായി, ജനാധിപത്യരീതിയില്‍ തന്നെ അധികാരത്തിലെത്തുകയും ചെയ്തു. ബാബറി മസ്ജിദും മുംബൈ കലാപവുമൊക്കെ അതിന്റെ ആദ്യപടികളായിരുന്നു. ഇപ്പോഴത് ഏറെക്കുറെ പൂര്‍ണ്ണമായിരിക്കുന്നു. അടുത്തപടി ഒരുപക്ഷെ ഭരണഘടന തന്നെ മാറ്റിയെഴുതലാകാം. അതിനെതിരായ വിമതശബ്ദങ്ങളാണ് ഇപ്പോള്‍ ഇല്ലാതാക്കുന്നത്. അപ്പോഴും ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ ഈ ഭീഷണിയെ ചെറുക്കാനാകും എന്നു കരുതാനും സാധ്യമല്ല. സവര്‍ണ്ണഫാസിസത്തിന്റെ ഇരകളായ മുഴുവന്‍ വിഭാഗങ്ങളെയും ഐക്യപ്പെടുത്തിയുള്ള ഒരു ജനാധിപത്യമുന്നേറ്റമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply