വേറിട്ട സംസ്‌കാരം സാധ്യമല്ലേ മിസ്റ്റര്‍ ജോണി ലൂക്കോസ്
വിവാദങ്ങളില്‍ നിന്നുമാറി നിന്നൊരു സംസ്‌ക്കാരം ഉണ്ടാക്കാന്‍ ഒരു ചാനലിനും കഴിയില്ലെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസിന്റെ അഭിപ്രായം അംഗീകരിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും പിറത്തുള്ള ഒരാള്‍ക്ക് ഇതു പറയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ അതിനായൊരു ശ്രമം താങ്കളുടെയടക്കം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇല്ല എന്നാണ് ഉത്തരം. ഒന്നോ രണ്ടോ ചാനലുകള്‍ക്ക് പോസിറ്റീവായ ഒരു ചെയ്ഞ്ച് വരുത്തുവാന്‍ കഴിയില്ല, സ്ഥാപനങ്ങളുടെ പേര് നിലനിര്‍ത്തിക്കൊണ്ട് ഒരു ബാലന്‍സിംഗ് അഭ്യാസമാണ് ചാനലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ജോണി ലൂക്കോസിന്റെ വാദം. അതു ശരിയാണെന്നു […]
വിവാദങ്ങളില്‍ നിന്നുമാറി നിന്നൊരു സംസ്‌ക്കാരം ഉണ്ടാക്കാന്‍ ഒരു ചാനലിനും കഴിയില്ലെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസിന്റെ അഭിപ്രായം അംഗീകരിക്കാന്‍ കഴിയില്ല. തീര്‍ച്ചയായും പിറത്തുള്ള ഒരാള്‍ക്ക് ഇതു പറയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ അതിനായൊരു ശ്രമം താങ്കളുടെയടക്കം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഇല്ല എന്നാണ് ഉത്തരം.
ഒന്നോ രണ്ടോ ചാനലുകള്‍ക്ക് പോസിറ്റീവായ ഒരു ചെയ്ഞ്ച് വരുത്തുവാന്‍ കഴിയില്ല, സ്ഥാപനങ്ങളുടെ പേര് നിലനിര്‍ത്തിക്കൊണ്ട് ഒരു ബാലന്‍സിംഗ് അഭ്യാസമാണ് ചാനലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് ജോണി ലൂക്കോസിന്റെ വാദം. അതു ശരിയാണെന്നു തോന്നും. തീര്‍ച്ചയായും സോളാര്‍ വിഷയത്തെ സരിത വിഷയമാക്കാന്‍ ശ്രമിക്കാതിരുന്ന ചാനലുകളുടെ റേറ്റിംഗ് അന്നു കുറയുകയുണ്ടായി. സീരിയലുകള്‍ എത്രയും പൈങ്കിളിവല്‍ക്കരിക്കുമോ അത്രയും റൈറ്റിംഗ് കൂടും. തീര്‍ച്ചയായും അതിനു കാരണം പ്രബുദ്ധരെന്നു സ്വയം ഊറ്റം കൊള്ളുന്ന മലയാളിപ്രേക്ഷകര്‍തന്നെ. എന്നാല്‍ ജോണി ലൂക്കോസ് മനസ്സിലാക്കേണ്ട ഒരു വിഷയമുണ്ട്. ഏതു ജോലിയിലും ബിസിനസ്സിലും ഒരു നൈതികതയുടെ വിഷയമുണ്ട്. പലരും അതു ചെയ്യുന്നില്ല എന്നുള്ളത് മറ്റുള്ളവരും അങ്ങനെയാകാനുള്ള ന്യായീകരണമല്ലല്ലോ. ഒരു കടയില്‍ മായം ചേര്‍ത്ത സാധനങ്ങള്‍ വിറ്റ് കൂടുതല്‍ ലാഭമുണ്ടാക്കുന്നു എന്നു വെച്ച് മറ്റു കടക്കാര്‍ അതു ചെയ്യണോ? ഒരു ഉദ്യേഗസ്ഥന്‍ കൈക്കൂലി വാങ്ങി പണമണഅടാക്കുന്നു എന്നു വെച്ച് മറ്റുള്ളവരും അതു ചെയ്യണോ? കേരളത്തില്‍ തന്നെ പൈങ്കിളി, മ പ്രസിദ്ധീകരണങ്ങളുടെ കുത്തൊഴുക്കിലും എത്രയോ മികച്ച പ്രസിദ്ധികരണങ്ങള്‍ നിലനിന്നു. അവക്ക് കോപ്പിയുടെ വില ലഭിക്കും, ചാനലുകള്‍ക്ക് അതില്ല എന്നാണല്ലോ താങ്കളുടെ വാദം. ആ വിലയൊന്നും ചിലവിന്റെ അടുത്തുപോലും വരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ടെലിവിഷന്‍ ചാനലുകളാണ് ഇന്ന് മാധ്യമ രംഗത്ത് അജണ്ട നിശ്ചയിക്കുന്നതെന്ന താങ്കളുടെ അഭിപ്രായവും ശരിയാണെന്നു തോന്നുന്നില്ല. 24 മണിക്കൂറും ലൈവ് ആയതിനാല്‍ തല്‍സമയ വാര്‍ത്തകള്‍ ജനത്തിനു കാണാന്‍ കഴിയുന്നതിന്റെ ഗുണം മാത്രമേ സത്യത്തിലുള്ളു. തുടര്‍ന്നുള്ള ചര്‍ച്ചകളും അജണ്ട ഉണ്ടാക്കലുമൊന്നും ഗൗരവമായി വാര്‍ത്തകളെ ശ്രദ്ധിക്കുന്നവര്‍ കാര്യമാക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ചില രാഷ്ടം്രീയ നേതാക്കള്‍ ചാനലുകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നു എന്നത് ശരി. എല്ലാമേഖലകളിലുമുള്ള ജീര്‍ണ്ണതകള്‍ എല്ലാമുണ്ടെങ്കിലും ഇപ്പോഴും കേരളത്തില്‍ ചാനലുകളേക്കാള്‍ വിശ്വാസ്യത പത്ിരങ്ങള്‍ക്കാണ്. അതു മനസ്സിലാക്കാന്‍ കഴിയാത്തത് താങ്കളടക്കമുള്ളവര്‍ ദിവസത്തില്‍ ഭൂരിഭാഗം സമയവും സ്റ്റുഡിയോയില്‍ ചിലവഴിക്കുന്നതുകൊണ്ടാണ്.
വാര്‍ത്തയുടെ ഉള്ളിനെക്കുറിച്ചുള്ള കാര്യങ്ങള്‍ സസൂക്ഷ്മം മനസിലാക്കാന്‍ പത്രത്തെ ഉപയോഗിക്കുന്നുണ്ടെന്ന താങ്കളുടെ നിലപാട് ഒരു പരിധി വരെ . ഇക്കാര്യം അംഗീകരിക്കലാണല്ലോ. ചാനലുകള്‍ മാറി മാറി ജനങ്ങള്‍ നോക്കുന്നത് രാഷ്ട്രീയ ഹാസ്യ പരിപാടിയാണെന്നും താങ്കള്‍ അംഗീകരിച്ചല്ലോ.
എന്തായാലും കേരളത്തില്‍ എല്ലാ മാധ്യമങ്ങള്‍ക്കും വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ട്. അതു തിരിച്ചുപിടിക്കാന്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in