വിവാഹപ്രായം കുറക്കരുത് : പ്രശ്‌നം ഏകീകൃത സിവില്‍ കോഡല്ല, മനുഷ്യാവകാശം.
മുസ്ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 16 വയസ്സാക്കികൊണ്ടുള്ള ഉത്തരവ് സ്വാഭാവികമായും ഏറെ വിവാദത്തിനും എതിര്‍പ്പിനും കാരണമായിട്ടുണ്ട്. മറുവശത്ത് ഇതിനെ പിന്തുണക്കുന്നവരും ധാരാളം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോയ്മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയുടെ പ്രമേയമാണ് ഇപ്പോള്‍ സജീവചര്‍ച്ചയായിരിക്കുന്നത്. ഈ ചര്‍ച്ചകള്‍ക്കുള്ള മറുപടി ആ സിനിമയിലുണ്ട്. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമായിട്ടുള്ളത്. ഏറെകാലമായി ഇടക്കിടെ ഈ വിഷയം ഉയര്‍ന്നു വരാറുണ്ട്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഏകീകൃതകോഡ് എന്നാല്‍ ആ വൈവിധ്യങ്ങളെ അടുച്ചുനിരത്തലാണ്. ക്രിമിനല്‍ […]
മുസ്ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 16 വയസ്സാക്കികൊണ്ടുള്ള ഉത്തരവ് സ്വാഭാവികമായും ഏറെ വിവാദത്തിനും എതിര്‍പ്പിനും കാരണമായിട്ടുണ്ട്. മറുവശത്ത് ഇതിനെ പിന്തുണക്കുന്നവരും ധാരാളം. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോയ്മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയുടെ പ്രമേയമാണ് ഇപ്പോള്‍ സജീവചര്‍ച്ചയായിരിക്കുന്നത്. ഈ ചര്‍ച്ചകള്‍ക്കുള്ള മറുപടി ആ സിനിമയിലുണ്ട്.
ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമായിട്ടുള്ളത്. ഏറെകാലമായി ഇടക്കിടെ ഈ വിഷയം ഉയര്‍ന്നു വരാറുണ്ട്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും മതങ്ങളുമെല്ലാം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഏകീകൃതകോഡ് എന്നാല്‍ ആ വൈവിധ്യങ്ങളെ അടുച്ചുനിരത്തലാണ്. ക്രിമിനല്‍ കേസുകളില്‍ ഏകീകൃതനിയമമാണ് നിലനില്‍ക്കുന്നത്. അതാവശ്യമാണുതാനും. എന്നാല്‍ വൈവിധ്യങ്ങള്‍ ഇല്ലാതാക്കി ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ അതു തങ്ങളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുമെന്ന ന്യൂനപക്ഷങ്ങളുടെ ആശങ്ക തള്ളിക്കളയാവുന്നതല്ല. സെറ്റുസാരിയും വലത്തോട്ടെടുക്കുന്ന മുണ്ടും നിലവിളക്കും കാളനുമെല്ലാം ദേശീയമാമെന്നു വ്യാഖ്യാനിക്കുമ്പോള്‍ ആ ഭീതി സ്വാഭാവികം. ആ ഭീതിക്ക് അറുതി വരുത്താനുള്ള നടപടികള്‍ സ്വീകരിക്കാതെ ഇത്തരമൊരു നീക്കം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയേ ഉള്ളു.
ഇതിനര്‍ത്ഥം ഒരു നിയമവും മാറ്റത്തിനു വിധേയമാകാന്‍ പാടില്ല എന്നല്ല. മനുസ്മൃതിയും ശരിയത്തുമൊക്കെ അതേപടി നിലനില്‍ക്കുണമെന്ന വാദം പ്രകൃതിനിയമങ്ങള്‍ക്കു തന്നെ എതിരാണ്. യാതൊന്നും അന്തിമ വാക്കല്ല. ഒരു ഫിലോസഫിയും നിയമവും മൂല്യസങ്കല്‍പ്പവും മാറ്റങ്ങള്‍ക്കതീതമല്ല. അതു മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും. ജനസംഖ്യയിലെ പകുതി വരുന്ന വിഭാഗത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയമാണിത്. വിവാഹപ്രായം ചുരുങ്ങിയത് 18 എന്നാക്കിയിരിക്കുന്നത് എത്രയോ പഠനങ്ങള്‍ക്കുശേഷമാണ്. വിവാഹിതയാകാനുള്ള പക്വത നേടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞില്ല. പെണഅ#കുട്ടികള്‍ പരമാവധി വിദ്യാഭ്യാസം നേടേണ്ടത് അനിവാര്യമാണ്. ചുരുങ്ഹിയത് ബിരുദമെങ്കിലും അടിസ്ഥാനയോഗ്യത വേണ്ടിവരുന്ന കാലമാണിത്. അവിവാഹപ്രായം ഇനിയും കുറച്ചാല്‍ പ്ലസ 2 പഠിക്കാനുള്ള അവസരം പോലും കുട്ടികള്‍ക്ക് നഷ്ടപ്പെടും. അതു അവരോടുചെയ്യുന്ന കൊടുംപാതകമാണ്. എന്തിന്റെ പേരിലാണെങ്കിലും അതംഗീകരിക്കാനാകില്ല. സ്ത്രീകളുടെ സ്വത്തവകാശം പോലൊരു വിഷയം തന്നെയാണത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏകീകൃത സിവില്‍ കോദുമായി ബന്ധപ്പെടുത്തേണ്ടതില്ല. വിദ്യാഭ്യാസം നേടാനും സ്വത്തവകാശത്തിനുമെല്ലാമുള്ള സ്ത്രീകളുടെ മനുഷ്യാവകാശത്തിന്റെ പ്രശ്‌നമാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നീക്കം ചെറുക്കപ്പെടേണ്ടതുതന്നെ. ഷട്ടര്‍ എന്ന സിനിമയെങ്കിലും ഈ തീരുമാനമെടുത്തവര്‍ കാണേണ്ടതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in