വികലാംഗരല്ല, വിഭിന്ന ശേഷിയുള്ളവര്‍…
തങ്ങള്‍ വികലാംഗരല്ല എന്നും വിഭിന്നശേഷിയുള്ളവരാണെന്നും, നാം വികലാംഗരെന്നു വിളിക്കുന്നവരിലെ ആത്മാഭിമാനമുള്ളവര്‍ എത്രയോ തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാലും നാമവരെ വിളിക്കുക വികലാംഗര്‍ എന്ന്. പണ്ട് തങ്ങളെ ഹരിജനങ്ങള്‍ എന്നു വിളിക്കരുതെന്ന് ദളിതര്‍ പറഞ്ഞതുപോലെ തന്നയാണിതും. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ലോക വികലാംഗദിനമായി ആചരിച്ചു എന്ന വാര്‍ത്തയും അതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുമാണ് ഈ കുറിപ്പിന് ആധാരം. മിക്കവാറും പേര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വികലാംഗര്‍ എന്നു തന്നെ. disabled, handicapped തുടങ്ങിയ പദങ്ങളില്‍ തങ്ങളെ വിശേഷിപ്പിക്കരുതെന്നും തങ്ങള്‍ differently […]
തങ്ങള്‍ വികലാംഗരല്ല എന്നും വിഭിന്നശേഷിയുള്ളവരാണെന്നും, നാം വികലാംഗരെന്നു വിളിക്കുന്നവരിലെ ആത്മാഭിമാനമുള്ളവര്‍ എത്രയോ തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാലും നാമവരെ വിളിക്കുക വികലാംഗര്‍ എന്ന്. പണ്ട് തങ്ങളെ ഹരിജനങ്ങള്‍ എന്നു വിളിക്കരുതെന്ന് ദളിതര്‍ പറഞ്ഞതുപോലെ തന്നയാണിതും.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ലോക വികലാംഗദിനമായി ആചരിച്ചു എന്ന വാര്‍ത്തയും അതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുമാണ് ഈ കുറിപ്പിന് ആധാരം. മിക്കവാറും പേര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വികലാംഗര്‍ എന്നു തന്നെ. disabled, handicapped തുടങ്ങിയ പദങ്ങളില്‍ തങ്ങളെ വിശേഷിപ്പിക്കരുതെന്നും തങ്ങള്‍ differently abled ആണെന്നും ലോകവ്യാപകമായി തന്നെ അവരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ മലയാളമായാണ് വിഭിന്ന ശേഷിയുള്ളവര്‍ എന്ന പദം ഉപയോഗിക്കുന്നത്.
ഏവരെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും എല്ലാവരുടെയും മുന്നേറ്റത്തിനും വേണ്ടി തടസങ്ങളെ തകര്‍ത്ത് വാതായനങ്ങള്‍ തുറക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനത്തിന്റെ പ്രമേയം. ലോകത്ത് നൂറു കോടി ജനങ്ങള്‍, അതായത് ലോകജനസംഖ്യയുടെ 15 ശതമാനം പേര്‍ വിഭിന്ന ശേഷിയുള്ളവരാണ്. അതിന്റെ പേരില്‍ ഭൗതികവും സാമൂഹ്യപരവും സാമ്പത്തികപരമായ ിവേചനങ്ങള്‍ ഇവര്‍ നേരിടുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാനപരമായുള്ള അവകാശങ്ങളില്‍ നിന്നും ഈ വിവേചനം അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, മുഖ്യധാര വികസന അജണ്ടയിലും അതിന്റെ പ്രക്രിയകളിലും ഇവരെ പൊതുസമൂഹം കണ്ടില്ലെന്ന് നടിക്കുന്നു. അത്തരമൊരവസ്ഥയയാണ് അടിയന്തിരമായി മാറ്റേണ്ടത്. പൊതുയിടങ്ങളെല്ലാം വിഭിന്ന ശേഷിയുള്ളവര്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം രൂപപ്പെടുത്തേണ്ടത്. അത് ഔദാര്യമാകരുത്, അവകാശമാകണം. ഹോട്ടലുകളിലും തിയറ്റുകളിലും റോഡുകളിലും വാഹനങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഫുട്പാത്തുകളിലും തുടങ്ങി എവിടേയും വിഭിന്ന ഗുണമുള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്. തമിഴ് നാടുപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. എന്നാല്‍ പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളത്തില്‍ വിഭിന്നകഴിവുള്ളവരുടെ അവസ്ഥ വളരെ ദയനീയമാണ്. ഇക്കാര്യര്യത്തില്‍ അടിയന്തിരമായി ഇടപെടാനുള്ള ആര്‍ജ്ജവമാണ് മനുഷ്യാവകാശ സംഘടനകളും പ്രകടിപ്പിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in