
രൗദ്രം, സുന്ദരം അതിരപ്പള്ളി…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
മഴ കനത്തതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം രൗദ്രരൂപം കൈകൊണ്ടിരിക്കുന്നു. ഒപ്പം സുന്ദരിയും. കേരളത്തിലെ ഏറ്റവും മനോഹരമായ ഈ വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുന്നു. നിരവധി പേരാണ് ദിനം പ്രതി ഈ സൗന്ദര്യം നുകരാനെത്തുന്നത്. അതേസമയം വെള്ളച്ചാട്ടത്തിനടുത്തേക്ക് പോലും അടുക്കാനാവാത്ത അവസ്ഥയുമാണ്. അടുക്കാന്‍ ശ്രമിക്കുന്നത് ജീവന് കൊണ്ടുള്ള കളിയാകും. ജലസമൃദ്ധിയെ തുടര്‍ന്ന് പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ വെള്ളച്ചാട്ടിന്റെ ശക്തി വീണ്ടും വര്‍ദ്ധിച്ചു. ചാലക്കുടി പുഴയിലെ ജലനിരപ്പും അപകടകരാംവണ്ണം ഉയര്‍ന്നു കഴിഞ്ഞു….