ഭൂമി ഏറ്റെടുക്കല്‍ : ഇത്രയും പോര

ജനപ്രിയമായ ചില ഭേദകളോടെയാണ് ഭൂമി ഏറ്റെടുക്കല്‍പുനരധിവാസ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. അപ്പോഴും നിരവധി ജനവിരുദ്ധ നയങ്ങള്‍ അതില്‍ ബാക്കി നില്‍ക്കുന്നുണ്ട്. പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യസഭയില്‍ ബില്‍ പാസ്സാക്കല്‍ എളുപ്പമാകില്ല. സ്വകാര്യ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവക്കായി ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. സാമൂഹികമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലക്ക് ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന വ്യവസ്ഥ ഒഴിവാക്കി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോ, സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലോ ഉള്ള വ്യവസായ ഇടനാഴികള്‍ക്കല്ലാതെ ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കല്‍ വഴി ജീവനോപാധി നഷ്ടപ്പെടുന്ന […]

llജനപ്രിയമായ ചില ഭേദകളോടെയാണ് ഭൂമി ഏറ്റെടുക്കല്‍പുനരധിവാസ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. അപ്പോഴും നിരവധി ജനവിരുദ്ധ നയങ്ങള്‍ അതില്‍ ബാക്കി നില്‍ക്കുന്നുണ്ട്. പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യസഭയില്‍ ബില്‍ പാസ്സാക്കല്‍ എളുപ്പമാകില്ല.
സ്വകാര്യ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവക്കായി ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. സാമൂഹികമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലക്ക് ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന വ്യവസ്ഥ ഒഴിവാക്കി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോ, സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലോ ഉള്ള വ്യവസായ ഇടനാഴികള്‍ക്കല്ലാതെ ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കല്‍ വഴി ജീവനോപാധി നഷ്ടപ്പെടുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും ജോലി നല്‍കും തുടങ്ങിയവയാണ് പ്രധാന ഭേദഗതികള്‍. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് സാമൂഹികാഘാത പഠനം നടത്തണമെന്ന നിയമവ്യവസ്ഥ എടുത്തുകളഞ്ഞു. പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലാതല സംവിധാനം ഉണ്ടാക്കുമെന്നതു മാത്രമാണ് ആശ്വാസ വ്യവസ്ഥ.  ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനം ഭൂവുടമകളുടെയും സമ്മതം വേണമെന്ന വ്യവസ്ഥ പുന$സ്ഥാപിക്കാന്‍ പ്രതിപക്ഷം നടത്തിയ സമ്മര്‍ദവും വിജയിച്ചില്ല. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ടുതള്ളി. ഒരു പദ്ധതിക്ക് ആവശ്യത്തിലേറെ ഭൂമി ഏറ്റെടുക്കില്ലെന്ന തിരുത്തലാണ് വരുത്തിയത്. ഇതെല്ലാം വളച്ചൊടിക്കപ്പെടാന്‍ എളുപ്പമാണ്.
ഭൂമി ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന പ്രധാന വ്യവസ്ഥകളില്‍ മാറ്റം വരുത്താതെയാണ് ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
എന്‍.ഡി.എ ഘടകകക്ഷികള്‍ക്കു പുറമെ പ്രതിപക്ഷത്തുനിന്ന് ബിജുജനതാദളും നിയമഭേദഗതിയെ പിന്തുണച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജെ.ഡി.യു, എസ്.പി തുടങ്ങിയവ എതിര്‍ത്തു. ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വേദിയായ ഭൂനിയമ ഭേദഗതി ചര്‍ച്ചകള്‍ക്ക് ഗ്രാമവികസന മന്ത്രി ബീരേന്ദര്‍ സിങ് നല്‍കിയ മറുപടി പലകുറി ബഹളത്തില്‍ മുങ്ങി. രാജ്യസഭയില്‍ ബില്‍ പാസായില്ലെങ്കില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് നിയമഭേദഗതി പാസാക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഏറെക്കുറെ ജനകയമായ നിയമം ഭേദഗതി ചെയ്യേണ്ട ആവശ്യമെന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. 2013 യു.പി.എ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ പിന്തുണച്ച ബി.ജെ.പി, ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇപ്പോള്‍ കാലുമാറിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകസമൂഹത്തിന് ഗുണകരമായ 2013ലെ ഭൂനിയമം ചരിത്രപരമായ ഒന്നാണെന്നും അതിന്റെ ആത്മാവ് ചോര്‍ത്തിക്കളയുന്നതാണ് മോദിസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നിയമമെന്നും യുപിഎ വിരുദ്ധര്‍ക്കുപോലും അഭിപ്രായമുണ്ട്. എന്നാല്‍ യു.പി.എയുടെ നിയമത്തെ കുറിച്ച് 24 സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്രത്തെ ആക്ഷേപം അറിയിച്ചിട്ടുണ്ടെന്നും . വികസനത്തില്‍ വന്നുപെട്ട സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് നിയമഭേദഗതി എന്നുമാണ് സര്‍ക്കാര്‍ നിലപാട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply