തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ്

സി ടി വില്ല്യം ആറ് പ്രലോഭനത്തിന്റെ സ്വര്‍ണ്ണ മത്സ്യങ്ങളും പ്രവാചകന്റെ പരിഹാസവും പക്വതയില്ലാത്ത രതിയും ഭക്തിയും, വിരക്തിയും വിഭക്തിയും ഉണ്ടാ ക്കുമെന്നത് സ്വാഭാവികം മാത്ര . തായലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ ദര്‍ശനം വളരെ ശരിയാണ്. പട്ടായയിലെ മദിരോത്സവങ്ങള്‍ക്കുശേഷം ഞങ്ങളുടെ യാത്രാസംഘം ഇപ്പോള്‍ ബാങ്കോക്കിലാണ്. പാട്ടായ ഒരു രതിസാമ്രാജ്യമെങ്കില്‍ ബാങ്കോക്ക് രതിയുടെ ഒരു പ്രവിശ്യ മാത്രമാണ് . സ്വതന്ത്രരതിയുടെ കാര്യത്തില്‍ പട്ടായയും ബാങ്കോക്കും ഏറെക്കുറെ ദുബാ യിയും അബുദാബിയും പോലെയാണ്. ബാങ്കോക്ക് തായലണ്ടിന്റെ തലസ്ഥാന നഗരിയാണ്. പട്ടായയെ പോലെതന്നെ […]

lastcoverctwilliam

സി ടി വില്ല്യം

ആറ്

പ്രലോഭനത്തിന്റെ സ്വര്‍ണ്ണ മത്സ്യങ്ങളും
പ്രവാചകന്റെ പരിഹാസവും

പക്വതയില്ലാത്ത രതിയും ഭക്തിയും, വിരക്തിയും വിഭക്തിയും ഉണ്ടാ ക്കുമെന്നത് സ്വാഭാവികം മാത്ര . തായലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ ദര്‍ശനം വളരെ ശരിയാണ്. പട്ടായയിലെ മദിരോത്സവങ്ങള്‍ക്കുശേഷം ഞങ്ങളുടെ യാത്രാസംഘം ഇപ്പോള്‍ ബാങ്കോക്കിലാണ്. പാട്ടായ ഒരു രതിസാമ്രാജ്യമെങ്കില്‍ ബാങ്കോക്ക് രതിയുടെ ഒരു പ്രവിശ്യ മാത്രമാണ് . സ്വതന്ത്രരതിയുടെ കാര്യത്തില്‍ പട്ടായയും ബാങ്കോക്കും ഏറെക്കുറെ ദുബാ യിയും അബുദാബിയും പോലെയാണ്.
ബാങ്കോക്ക് തായലണ്ടിന്റെ തലസ്ഥാന നഗരിയാണ്. പട്ടായയെ പോലെതന്നെ സ്വയംഭരണാധികാരമുള്ള ഒരു പ്രവിശ്യയാണ്. ബാങ്കോക്കിന്റെ ശരിയായ പേര് ക്രങ്ങ് തെപ് മഹാ നകോന്‍ എന്നാണ്. ഏതാണ്ട് 40000 വര്‍ഷങ്ങള്‍ക്കുമുമ്പ് തായ്‌ലണ്ടില്‍ മനുഷ്യാധിവാസം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു .
ഭാരതത്തിന്റെ സംസ്‌കാരവും മതവിശ്വാസങ്ങളും പ്രത്യേകിച്ച് ബുദ്ധമത വിശ്വാസങ്ങള്‍ ഇവിടെ ഇന്നും നിലനിന്നുപോരുന്നു. ഫ്യുണ രാജവംശമായിരുന്നു ഇവിടെ പണ്ടുണ്ടായിരുന്നത്. പിന്നീട് കമര്‍ സാമ്രാജ്യമായി രൂപാന്തരമുണ്ടായി. അന്നൊക്കെ തായലണ്ട് അറിയപ്പെട്ടിരുന്നത് സയാം രാജ്യം എന്നായിരുന്നു.

chapter.6.pic.1
1932 വരെ സയാം രാജ്യം നിലനിന്നിരുന്നു. ഏകാധിപത്യ ഭരണ വാഴ്ചയായിരു ന്നെങ്കിലും ബുദ്ധധര്‍മ്മ ദര്‍ശനത്തിലധിഷ്ടിതമായ ധര്‍മ്മരാജ്യഭരണമായിരുന്നു നിലനിന്നിരുന്നത്. ഇവിടെ വെറും രാജാവ് ആയിരുന്നില്ല, ധര്‍മ്മ രാജാവ് തന്നെയാണ് ഭരിച്ചിരുന്നത് . പിന്നീട് നടന്ന രക്തരഹിത വിപ്ലവത്തില്‍ പട്ടാള അട്ടിമറി നടന്നു. അങ്ങനെ ഭാഗികമായി ഏകാധിപത്യ ഭരണ വാഴ്ചയും പാര്‍ലെമെന്ററി സംവിധാനവും ചേര്‍ന്ന് 1932 ജൂണ്‍ 24 ന് തായലണ്ട് രാജ്യം നിലവില്‍ വന്നു. അതിനു ശേഷം ഈയടുത്തകാലം വരെയും ചെറു വിപ്ലവങ്ങളും യുദ്ധങ്ങളും പട്ടാളരാഷ്ട്രീയ അട്ടിമറികളും തുടര്‍ന്നുപോന്നു.
ഭാരതത്തിലെ സിന്ധു, ഗംഗ, കാവേരി, നര്‍മ്മദ തുടങ്ങിയ നദികള്‍ പോലെ തായലണ്ടിലും നദികളുണ്ട്. ചാവോ ഫ്രായ, മക്ലോങ്ങ്, ബാങ്ങ് പാക്കോങ്ങ്, താപി തുടങ്ങിയവയാണ് ഈ നദികള്‍. പ്രധാനമായും ചാവോ ഫ്രായും അതിന്റെ കൈവഴികളും നനച്ചെടുക്കുന്ന 32000 ചതുരശ്ര കിലോമീറ്റര്‍ നടിതടങ്ങളിലാണ് തായലണ്ട് സംസ്‌കൃതി വേരുപിടിച്ചുനില്‍ക്കുന്നത്. ഇതുകൂടാതെ ആന്ടമാന്‍ കടലില്‍ പ്രകൃതിസുന്ദരമായ ഒരു ദ്വീപസമൂഹവുമുണ്ട് തായലണ്ടിന് അഭിമാനം കൊള്ളാന്‍. പൂകെറ്റ്, ക്രാബി, നാങ്ങ്‌ന, ത്രാങ്ങ്, തുടങ്ങിയവയാണ് അതിമനോ ഹരമായ ഈ സുഖവാസ ദ്വീപുകള്‍ .എന്നാല്‍ സഞ്ചാരികളില്‍ കൂടുതല്‍ പേരും രതിസാമ്രാജ്യമായ പട്ടായയും തലസ്ഥാനനഗരിയായ ബാങ്കോക്കും മാത്രം അനുഭവിച്ചും ആസ്വദിച്ചും മടങ്ങുന്നു.

chapter.6.pic.2കൃത്യമായി പറഞ്ഞാല്‍ 1960 ലാണ് തായലണ്ടില്‍ സുഖവാസത്തിന്റെ ആദ്യ വസന്തമുണ്ടായത്. അക്കാലത്തുണ്ടായ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പട്ടാളം വിശ്രമത്തിനും വാജീകരണത്തിനുമായി ബാങ്കോക്കിലും പട്ടായയിലും എത്തുകയായിരുന്നത്രേ. 1967 ല്‍ 54000 പട്ടാളക്കാരും 336000 വിദേ ശസഞ്ചാരികളും സന്ദര്‍ശിച്ച തായലണ്ട് 2012 ലെ കണക്കനുസരിച്ച് 22 ദശലക്ഷം സഞ്ചാരികള്‍ക്ക് സുഖഭോഗങ്ങളുടെ മണിയറ തീര്‍ത്തു.
ബാങ്കോക്കിലെ പ്രസിദ്ധമായ അല്കാസര്‍ നൃത്തനാടകം കണ്ട് ഞങ്ങള്‍ ബാങ്കോക്കിലെ ഹോട്ടലില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു. സംഘത്തിലെ ചിലര്‍ മറ്റുചില തീയറ്ററുകളില്‍ രതിവൈകൃത നൃത്തനാടകവും കണ്ടിരുന്നു . രണ്ട് നൃത്തരൂപങ്ങളും കൊള്ളരുതാത്തവയായിരുന്നു. പട്ടായയിലേതുപോലെ രതിക്കൊതി കാണിച്ചിരുന്നില്ല ഞങ്ങളുടെ യാത്രാസംഘം ബാങ്കോക്കില്‍ . കാരണം അവരുടെ രതിമൂര്‍ച്ച പട്ടായയിലെ തായ് പെണ്‍ശരീരങ്ങള്‍ അപഹരിച്ചിരുന്നു . മാത്രമല്ല, പണസഞ്ചിയുടെ കനവും അവര്‍ കുറച്ചിരുന്നു. എങ്കിലും ഹോട്ടല്‍ മുറി വിട്ടിറങ്ങിയ അവര്‍ ബാങ്കോക്കിലെ തെരുവിലെ പെണ്‍കാഴ്ചകള്‍ കണ്ടുനടന്നു. പട്ടായയില്‍ പ്രലോഭനങ്ങളെ അതിജീവിച്ച ചുരുക്കം ചിലര്‍ ബാങ്കോക്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങിയതായും അറിയാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ യാത്രാസംഘത്തിന്റെ ചാരിത്ര്യം പൂര്‍ണ്ണമായും തായലണ്ട് കവര്‍ന്നെടുത്തെന്ന് പറയാം. കുറ്റബോധത്തിന്റെ കറപുരണ്ട അവരില്‍ ചിലരുടെ മുഖങ്ങള്‍ മ്ലാനമായിരുന്നു. പ്രായശ്ചിത്തഭാരത്തോടെ അവര്‍ അവരുടെ പ്രിയതമമാര്‍ക്കു വേണ്ടി സമ്മാനങ്ങളും ഉപഹാരങ്ങളും വാങ്ങി. യാത്രാസംഘത്തിലെ മുതിര്‍ന്ന ഹംസക്ക പറഞ്ഞു, ‘ഇവിടെ ചെലവാക്കിയ പത്തിലൊരു ഭാഗം മതിയായിരു ന്നല്ലോ മക്കളെ ഇതിലും കൂടുതല്‍ സുഖവും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഓള് തര്വായിരുന്നല്ലോ’.

chapter.6.pic.3ഞങ്ങളുടെ യാത്രാ ഗൈഡ് ഒരു കാര്യത്തില്‍ ബുദ്ധിമാനാണെന്നു പറയാം. കാരണം പാട്ടായ അനുഭവിച്ചതിനുശേഷം മാത്രമാണ് അയാള്‍ യാത്രാ സംഘത്തെ ബാങ്കോക്ക് കാണിച്ചത്. ബാങ്കോക്കിലെ കാഴ്ചകളില്‍ പ്രധാനം ബാങ്കോക്കിലെ ബുദ്ധക്ഷേത്രം തന്നെയായിരുന്നു. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ മനസ്സ് ശാന്തവും സ്വച്ഛവും നിഷ്‌കാമവുമായിരിക്കേണ്ടതുണ്ടല്ലൊ. പാട്ടായ ആദ്യം അനുഭവിച്ചതുകൊണ്ട് യാത്രാസംഘത്തിന്റെ കാമാസക്തി മുഴുവനായും പട്ടായയില്‍ തന്നെ കത്തിയമര്‍ന്നിരുന്നു . അതുകൊണ്ടുതന്നെ പരിശുദ്ധമായ ബുദ്ധക്ഷേത്രാടനത്തിന് അവര്‍ പൂര്‍ണ്ണ യോഗ്യരായിരുന്നു .
ബാങ്കോക്കിലെ ഈ ബുദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നത് ഫ്രനക്കോന്‍ ജില്ലയി ലാണ്. ഗ്രാന്റ് പാലസിനു സമീപം . വാട്ട് ഫോ എന്നാണു ഈ ക്ഷേത്രം അറിയ പ്പെടുന്നത്. വാട്ട് ഫോ എന്നത് ഇന്ത്യയിലെ ഒരു ബുദ്ധ സന്യാസി മഠത്തിന്റെ പേരാണ്. ക്ഷേത്രം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വിദ്യാലയമായിരുന്നു. തായ് വൈദ്യശാസ്ത്രം ഇവിടെ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ തെക്കുഭാഗ ത്തായി ഒരു ബുദ്ധസന്യാസിമഠവും തായ് മസ്സാജ് കേന്ദ്രവും പ്രവര്‍ത്തിക്കു ന്നുണ്ട്.
80000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്ര പറമ്പിന് 16 കവാട ങ്ങളുണ്ട്.

reclinbudha

ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ് രാക്ഷസന്മാരുടെ കൂറ്റന്‍ ശില്പങ്ങള്‍ ഈ കവാടങ്ങളില്‍ കാവലാളായി നിലയുറപ്പിച്ചിരിക്കുന്നു. ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധപ്രതിമകളുണ്ട് . തലയ്ക്കു കയ്യും കൊടുത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ബുദ്ധപ്രതിമയാണ് അതില്‍ ഏറ്റവും വലുത്. ഈ പ്രതിമയ്ക്ക് 160 അടി നീളവും 15 അടി ഉയരവു മുണ്ട്. ബുദ്ധപാദങ്ങള്‍ക്ക് മാത്രം 4.5 അടി നീളവും 3 അടി ഉയരവുമുണ്ട്. നൂറ്റമ്പതോളം ശിലാഫലകങ്ങളില്‍ ബുദ്ധ ദര്‍ശനങ്ങള്‍ ആലേഖനം ചെയ്തുവച്ചിട്ടുണ്ട്. ഭൌതികതയെ പാടെ നിരാകരിച്ച പ്രവാചകന്റെ ഭൌതികാവശിഷ്ടമായ ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു.
എത്ര കണ്ടാലും മതിവരാത്ത ബൌദ്ധ വാസ്തുവിദ്യകള്‍. ആകാശങ്ങളിലേക്ക് കൂമ്പിനില്‍ക്കുന്ന ശില്പ സുന്ദരമായ വര്‍ണ്ണ ഗോപുരങ്ങള്‍. ക്ഷേത്ര കവാടത്തി ലെ കൊച്ചു തടാകക്കരയില്‍ ധ്യാനനിരതനായി ഇരിക്കുന്ന ബുദ്ധപ്രതിമകള്‍ . ഏതോ ഭൂതകാലത്തിന്റെ പ്രവചനത്തിന്റെ സ്വര്‍ണ്ണതിളക്കം പോലെ തടാക ത്തില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. ഈ സ്വര്‍ണ്ണമത്സ്യങ്ങളുടെ തടാകത്തിന്റെ പുനരാവിഷ്‌കാരമാണോ പട്ടായയിലെ മത്സ്യ സ്ഫാടികാലയങ്ങളില്‍ രതിലീലകള്‍ക്കായ് നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണമത്സ്യ കന്യകമാര്‍?.
ഈയൊരു സന്ദേഹത്തിന്റെ ഇരുളിമയില്‍ കെട്ടുപിണഞ്ഞ കറുത്ത നൂലുണ്ടയു മായി ഞാന്‍ ബുദ്ധക്ഷേത്രത്തിനു പുറത്തുകടന്നു. എന്റെ ജീവിതത്തില്‍ ഇതാദ്യമാണ് ഒരു ക്ഷേത്രദര്‍ശനം മനസ്സില്‍ ഇരുട്ടും സന്ദേഹങ്ങളും അവശേഷിപ്പിക്കുന്നത്. ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. മന്ദഹസിക്കുന്ന ബുദ്ധന്റെ ചുണ്ടില്‍ വിരിഞ്ഞുനിന്നത് മന്ദഹാസമായിരുന്നില്ല, പരിഹാസമായിരുന്നു . ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തില്‍നിന്ന് കേരളത്തിന്റെ ദേവഭൂമിയിലേക്ക് വിമാനം പറന്നുയരുമ്പോഴും ബുദ്ധന്‍ എന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു.

അവസാനിച്ചു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply