കസവുസാരി നിരോധിക്കണം
ഇഞ്ചിപ്പെണ്ണ് കസവ് സാരി നിരോധിക്കേണ്ടതുണ്ട്. അത് തീര്‍ത്തും ഹൈന്ദവമാണ്. സെറ്റ് സാരി കടകള്‍ മുന്‍പത്തേക്കാള്‍ എത്രയോ കൂടി, പ്രത്യേകിച്ചും ഓണത്തിനു സെറ്റ് സാരികള്‍ ഉടുത്ത് സ്ത്രീകള്‍ ഒരുങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ച ഭീകരമാണ്. സെറ്റ് സാരികള്‍ എന്നില്‍ ഭയം ആണ് ജനിപ്പിക്കുന്നത്. ഒരു പുരോഗമന സമൂഹവും സാരി ഉടുക്കാറില്ല. ഇതിന്റെ താഴെ ഉടുക്കെണ്ട അടിപ്പാവാട എന്ന ക്രൂരത ആര്‍ക്കെങ്കിലും അറിയുമോ? ശരീരത്തെ വരിഞ്ഞി കെട്ടുന്ന, ‘അരക്കെട്ട് ഒതുക്കുന്ന’ പഴയ വിക്‌റ്റോറിയന്‍ കാലത്തെ അടിവസ്ത്രങ്ങള്‍ പോലെയാണിത്. കൂടാതെ ഇത് […]
ഇഞ്ചിപ്പെണ്ണ്
കസവ് സാരി നിരോധിക്കേണ്ടതുണ്ട്. അത് തീര്‍ത്തും ഹൈന്ദവമാണ്. സെറ്റ് സാരി കടകള്‍ മുന്‍പത്തേക്കാള്‍ എത്രയോ കൂടി, പ്രത്യേകിച്ചും ഓണത്തിനു സെറ്റ് സാരികള്‍ ഉടുത്ത് സ്ത്രീകള്‍ ഒരുങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്ന കാഴ്ച ഭീകരമാണ്.
സെറ്റ് സാരികള്‍ എന്നില്‍ ഭയം ആണ് ജനിപ്പിക്കുന്നത്. ഒരു പുരോഗമന സമൂഹവും സാരി ഉടുക്കാറില്ല.
ഇതിന്റെ താഴെ ഉടുക്കെണ്ട അടിപ്പാവാട എന്ന ക്രൂരത ആര്‍ക്കെങ്കിലും അറിയുമോ? ശരീരത്തെ വരിഞ്ഞി കെട്ടുന്ന, ‘അരക്കെട്ട് ഒതുക്കുന്ന’ പഴയ വിക്‌റ്റോറിയന്‍ കാലത്തെ അടിവസ്ത്രങ്ങള്‍ പോലെയാണിത്.
കൂടാതെ ഇത് സ്ത്രീ ശരീരങ്ങളെ sexualise ചെയ്യാനും ഉപകരിക്കുന്നു. അധികം ബാക്ക് ഇല്ലാത്ത സ്ത്രീകള്‍ ഇത് ഉടുക്കേണ്ട ഗതികേട് കൊണ്ട് രണ്ട് അടിപ്പാവാടയിട്ട് ശരീരത്തെ വരിഞ്ഞ് കെട്ടുന്നു. അവിടത്തെ blood circulation തന്നെ കട്ട് ചെയ്യുന്ന തരത്തിലാണ് സ്ത്രീകള്‍ ഈ society pressure കാരണം ഉടുക്കുന്നത്.
ഇനി ഇതിനു മുകളില്‍ ഇടുന്ന ബ്ലസ് എന്ത് മാത്രം discomfort ആണെന്ന് അറിയുമോ? മാറിടങ്ങളെ വരിഞ്ഞു മുറുക്കി, ശ്വാസം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നവരുണ്ട്. ബ്ലൗസ് അയഞ്ഞ് കിടക്കുന്നതു പോലും തെറ്റാണ്.
സത്രീകളുടെ ലൈംഗികാവയവങ്ങളെ ഇങ്ങിനെ മുറുക്കി കെട്ടുന്നത് പഴയ കാലത്തെ chastity belts പോലെയോ ജപ്പാനില്‍ സ്ത്രീകളുടെ കാല്‍പ്പാദം വരെ വരിഞ്ഞു കെട്ടുന്ന സ്ത്രീ ശരീരങ്ങളെ നഗ്‌നമായി sexualise ചെയ്യുന്ന ആണ്‍ സമൂഹങ്ങളും പുരുഷാധിപത്യ കേന്ദ്രീകൃതവും ആണ്.
ഈ ക്രൂരത ആരും നിര്‍ബന്ധിക്കുന്നില്ല എന്നുള്ളത് തെറ്റാണ്. ഏത് മലയാളി സ്ത്രീയുടെ wardrobe പരിശോധിച്ച് നോക്കൂ ഒന്നില്‍ കൂടുതല്‍ ഇവയെല്ലാം കാണും.
ബാക്കി എല്ലാ കാര്യവും മാറ്റി വെക്കാം, ഒരു സ്ത്രീക്ക് ഒന്ന് സ്പീഡില്‍ നടക്കാനോ ഒന്നു മുള്ളാന്‍ പോലും ഈ വസ്ത്രം ബുദ്ധിമുട്ടുണ്ടാക്കുന്നു. മുള്ളാന്‍ മുട്ടിയാല്‍ പോലും സ്പീഡില്‍ നടക്കാന്‍ കഴിയില്ല. കൂടാതെ തീര്‍ത്തും അപകടം പിടിച്ച safety pins ശരീരത്തിന്റെ നിരവധി ഭാഗങളോട് ചേര്‍ന്ന് വളരെ dangerous ആയി നില്‍ക്കുന്നു.
ം
കേരളത്തിന്റെ ഈ കാലവസ്ഥയില്‍ തീര്‍ത്തും ഉപദ്രവകാരിയായ ഈ വസ്ത്രം (urinary infection, hidradenitis suppurativa due to sweat glands blockage), സര്‍ക്കാര്‍ തലത്തില്‍ തന്നെ പഠിച്ച് നിരോധിക്കേണ്ടതുണ്ട്.
ദയവായി ഈ ഓണക്കാലത്ത് ഈ വസ്ത്രം ഉടുക്കാന്‍ നിര്‍ബന്ധിതരാവുന്ന അനേകം സ്ത്രീകളെ ബോധവല്‍ക്കരിക്കുക. അവരുടെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക. നന്ദി.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in