കറുപ്പാണോ പ്രശ്‌നം മാഡം…………………………?

കറുപ്പാണ് പ്രശ്‌നമെന്ന് ആര്‍ ശ്രീലേഖ ഐപിഎസ്. കറുത്തവരാണ് മോശം. വെളുത്ത സുന്ദരിക്കുപോലും കറുത്തമ്മ എന്നു പേരിട്ടാല്‍ അവര്‍ ദുഷ്ടയായി മാറുമെന്നും ശ്രീലേഖയുടെ കണ്ടുപിടുത്തം. കേരളത്തില്‍ കുറ്റവാളികളായ സ്ത്രീകളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് ഇന്നൊരു പ്രമുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീലേഖയുടെ ഈ നിരീക്ഷണം. കേരളത്തില്‍ കറുത്തമ്മമാര്‍ വര്‍ദ്ധിച്ചു വരുന്നതായാണ് ശ്രീലേഖ പറയുന്നത്. മുമ്പൊക്കെ ചാരായം വാറ്റിയതിനോ മറ്റെന്തെങ്കിലും ചെറിയ കുറ്റകൃത്യത്തിനോ ആണ് സ്ത്രീകള്‍ പിടിയിലാകാറുള്ളത്. ഇന്നാ അവസ്ഥ മാറി. വലിയ കുറ്റവാളികളായി സ്ത്രീകള്‍ മാറി. കുറ്റവാളികളായ പുരുഷന്മാരെ ആരാധിക്കുകയും […]

Untitled-1 copy

കറുപ്പാണ് പ്രശ്‌നമെന്ന് ആര്‍ ശ്രീലേഖ ഐപിഎസ്. കറുത്തവരാണ് മോശം. വെളുത്ത സുന്ദരിക്കുപോലും കറുത്തമ്മ എന്നു പേരിട്ടാല്‍ അവര്‍ ദുഷ്ടയായി മാറുമെന്നും ശ്രീലേഖയുടെ കണ്ടുപിടുത്തം. കേരളത്തില്‍ കുറ്റവാളികളായ സ്ത്രീകളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് ഇന്നൊരു പ്രമുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ശ്രീലേഖയുടെ ഈ നിരീക്ഷണം.
കേരളത്തില്‍ കറുത്തമ്മമാര്‍ വര്‍ദ്ധിച്ചു വരുന്നതായാണ് ശ്രീലേഖ പറയുന്നത്. മുമ്പൊക്കെ ചാരായം വാറ്റിയതിനോ മറ്റെന്തെങ്കിലും ചെറിയ കുറ്റകൃത്യത്തിനോ ആണ് സ്ത്രീകള്‍ പിടിയിലാകാറുള്ളത്. ഇന്നാ അവസ്ഥ മാറി. വലിയ കുറ്റവാളികളായി സ്ത്രീകള്‍ മാറി. കുറ്റവാളികളായ പുരുഷന്മാരെ ആരാധിക്കുകയും അവരുടെ വലംകൈയാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാര്‍. സോളാര്‍ തട്ടിപ്പില്‍ ഉല്‍പ്പെട്ടിട്ടുള്ള സരിത എസ് നായരെ മനസ്സില്‍ വെച്ചാണ് ഇപ്പോള്‍ ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തം. ഈ നിരീക്ഷണത്തിന്റെ കൂടെയാണ് ചെമ്മീന്‍ സിനിമയില്‍ വെളുഉത്ത സുന്ദരിയായ കറുത്തമ്മ ചെയ്ത തെറ്റിനു നേരെ അവര്‍ വിരല്‍ ചൂണ്ടുന്നത്. വെറുതെയല്ല അവര്‍ക്ക് കറുത്തമ്മ എന്ന പേരിട്ടതെന്ന കമന്റും. കൂടെ കേരളത്തില്‍ കറുത്തമ്മമാര്‍ കൂടിവരുകയാണെന്നും.
കേരളപോലീസില്‍ സ്ത്രീസാന്നിധ്യമുറപ്പിക്കുന്നതില്‍ ശ്രീലേഖക്ക് പ്രധാന പങ്കുണ്ട്. പലപ്പോഴും സ്ത്രീപക്ഷത്തുനിന്നുള്ള നിലപാടും അവര്‍ക്കുണ്ട്. അവര്‍ക്ക് ഭയങ്കര ധാര്‍ഷ്ട്യമാണെന്ന് പുരുഷ പോലീസുകാര്‍ പറയുന്നത് ഈ കുറിപ്പെഴുതുന്നയാള്‍ കേട്ടിട്ടുണ്ട്. ആ ധാര്‍ഷ്ട്യം അനിവാര്യമാണ്. പുരുഷപോലീസിനു അതു സഹിക്കാന്‍ കഴിയാത്തത് സ്വാഭാവികം. അതോടൊപ്പം ശ്രീലേഖക്ക് നന്നായി എഴുത്തും വായനയുമെല്ലാം ഉണ്ട്. എന്നിട്ടും ഇത്തരമൊരു കമന്റ് എങ്ങനെ വന്നു എന്നതാണ് അല്‍ഭുതകരം.
കേരളത്തിലും ഇന്ത്യയിലും ലോകത്തെവിടേയും കറുത്തവരല്ല കൂടുതല്‍ കുറ്റവാളികള്‍ എന്നതിനു എത്രയോ കണക്കുകള്‍ ഉണ്ട്. കേരളത്തിലെ കണക്കുകളെങ്കിലും ശ്രീലേഖക്കു പരിശോധിക്കാമല്ലോ. അതിനൊന്നും ശ്രമിക്കാതെ ഇത്തരത്തില്‍ എഴുതിയതെന്തുകൊണ്ട്? സംശയനിവര്‍ത്തിക്കായി വിക്കിപീഡിയയില്‍ ശ്രീലേഖയെ കുറിച്ച് തിരഞ്ഞപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചു. പ്രൊഫ. എന്‍ വേലായുധന്‍ നായരുടേയും ബി രാധമ്മയുടേയും മകളാണ് ശ്രീലേഖ. നായര്‍ സമുദായത്തില്‍ ജനിച്ച ശ്രീലേഖക്ക് അതേസമുദായത്തിലെ സരിത കുറ്റവാളിയാകുന്നത് സങ്കല്‍പ്പിക്കാനാവുന്നില്ല. കൂടുതല്‍ വിശദീകരണം അനാവശ്യം. ഇങ്ങനെയാണ് കേരളത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നത്.
ഇനി ശ്രീലേഖ പറഞ്ഞ കാര്യം തന്നെ നോക്കൂ. സമൂഹത്തില്‍ കുറ്റവാളികള്‍ വര്‍ദ്ധിച്ചുവരുന്നു, കുറ്റകൃത്യങ്ങളുടെ സ്വഭാവവും കാലത്തിനനുസരിച്ച് മാറുന്നു എന്നത് യാഥാര്‍ത്ഥ്യം. സ്വാഭാവികമായും അതിനനുസരിച്ച് അവയില്‍ ഉള്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണവും കൂടും. എന്നാല്‍ മിക്ക സംഭവങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരുടെ സഹായികളാണ്, സോളാറിലടക്കം.
ഇനി കറുത്തമ്മയിലേക്ക് വരാം. എന്താണ് അവര്‍ ചെയ്ത തെറ്റ്? ഒരാളെ സ്‌നേഹിച്ചതോ? സ്‌നേഹം കുറ്റമാണെന്ന് ഏതു വകുപ്പിലാണ് പറഞ്ഞിരിക്കുന്നത് എന്നു കൂടി മാഡം വിശദീകരിച്ചാല്‍ നന്നായിരുന്നു.
വാല്‍ക്കഷ്ണം.
ഈ കുറിപ്പെഴുതിയതിനു പുറകെ മംഗളം പത്രത്തില്‍ കണ്ട വാര്‍ത്ത. എരവാളര്‍ എന്ന ആദിവാസി വിഭാഗത്തില്‍ പെട്ട അഞ്ചുവയസ്സുകാരനു മിഠായി കൊടുക്കാന്‍ കടയുടമ തയ്യാറായില്ല. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. എരവാളര്‍ക്കു മിഠായിയില്ല എന്നായിരുന്നു കടയുടമ പറഞ്ഞത്. സംഭവം ചോദ്യം ചെയ്ത കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേര്‍ക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു…..

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “കറുപ്പാണോ പ്രശ്‌നം മാഡം…………………………?

  1. കറുപ്പ് ശ്രീലേഖയുടെ മനസിലല്ല , ഈ ക്രിടിക്സ് എഴുതിയ വ്യക്തിയുടെ മനസിലാണ്. ബഹുമാനപെട്ട വിമർശകാ..മനോരമയിൽ അവർ എഴുതിയ ലേഖനത്തിൽ എവിടെയാണ് സരിതയെന്ന നായരിനെ പരിശുദ്ധയാക്കാൻ ശ്രമിക്കുന്നത് ? അവർ എവിടെയാണ് കറുത്തവരെല്ലാം കുറ്റവാളിയാണെന്ന് സ്ഥാപിച്ചിരിക്കുന്നത് ? വരികൾക്കിടയിലൂടെ വായിച്ചാലും അങ്ങനെയൊരു നീക്കം ശ്രീലേഖയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന് മനസിലാകും.ആ ലേഖനത്തിന്റെ അവസാന ഖണ്ഡികയിൽ അവർ പരാമർശിച്ചിരിക്കുന്ന ചില കാര്യങ്ങളെ തെറ്റായ വ്യാഖ്യാനം ചമച്ചു വലിയൊരു അപരധമാക്കി അവതരിപ്പിക്കുക വഴി നിങ്ങൾ എന്താണ് ഉദേശിച്ചത് ? കറുത്തമ്മയുടെ കറുപ്പ് അവരുടെ മനസിന്റെ കറുപ്പാണ് , ആ കറുപ്പിനെയാണ് ശ്രീലേഖയും വിമർശിച്ചത് അല്ലാതെ ശരീരത്തിന്റെ കറുപ്പിനെയല്ലെന്നു പ്രത്യേക താല്പര്യങ്ങൾ ഒന്നും മനസ്സിൽ സൂക്ഷിക്കാതെ ആ ലേഖനം വായിക്കുന്ന ആർക്കും ബോധ്യപെടവുന്നതെയുള്ളൂ .
    സ്ത്രീയുടെ കറുത്ത മനസിനെയാണ് ഒരു സ്ത്രീയായ ശ്രീലേഖ വ്യസനത്തോടെ വിമർശികുന്നത് , സമൂഹത്തിന്റെ ഭാവി അപകടത്തിലാക്കി കറുത്ത മനസുമായി നടക്കുന്ന കറുത്തമ്മമാരെയാണ് അവർ ഭയക്കുന്നത് …ആ ലേഖനത്തിന്റെ സദുദേശം മനസില്ലക്കാതെ അവരുടെ ജാതി തപ്പിയെടുത്ത അങ്ങേയുടെ അന്വേഷണ ബുദ്ധിയെ നമിക്കാതെ വയ്യാ….സവർണ വർഗീയ വാദം എന്ന അപകടം നാടിനെ നശിപ്പിക്കുന്നു എന്ന അബദ്ധപ്രചരണം നടത്തി ആരുടെയൊക്കെയോ തലതോട്ടപ്പന്മാരാകാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടയാളാണ് ഈ വിമർശകനെന്നു സംശയം തെറ്റാകാൻ വഴിയില്ല…..

  2. karuthammayude manasinu yethu reethiyilulla karuppanu udayinnathu yennu parayuvan Rakesh Nair vekthamakkanam.upper caste “Kochu Muthaliye” love cheythathu kondano ??????????????

Leave a Reply