കടല്‍ കൊല :വധശിക്ഷയോ?

വധശിക്ഷകള്‍ അവസാനിപ്പിക്കാനാവശ്യപ്പെട്ട് ലോകം മുഴുവന്‍ ശക്തമായ പ്രചരണം നടക്കുകയും ഐക്യരാഷ്ട്രസഭ പോലും അക്കാര്യം ആവശ്യപ്പെടുകയും മിക്കവാറും രാജ്യങ്ങള്‍ അതംഗീകരിക്കുകയും ചെയ്തിട്ടും നാമിപ്പോഴും വധശിക്ഷയുടെ ഉപാസകരാണ്. ജനങ്ങളുടെ പൊതുവികാരമനുസരിച്ച് വധശിക്ഷ നല്‍കുന്നു എന്ന കോടതിയുടെ പരാമര്‍ശം പോലും നാം കേട്ടു. ഇപ്പോഴിതാ കടല്‍ കൊലയുമായി ബന്ധപ്പെട്ടാണ് ഈ വിഷയം സജീവമായിരിക്കുന്നത്. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കുനേരെ വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്താനാണ് ഐന്‍ഐഎ തീരുമാനം. പ്രസ്തുതനീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ഇറ്റലിയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ക്കൊല കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന […]

THAVD_ITALY_1097928eവധശിക്ഷകള്‍ അവസാനിപ്പിക്കാനാവശ്യപ്പെട്ട് ലോകം മുഴുവന്‍ ശക്തമായ പ്രചരണം നടക്കുകയും ഐക്യരാഷ്ട്രസഭ പോലും അക്കാര്യം ആവശ്യപ്പെടുകയും മിക്കവാറും രാജ്യങ്ങള്‍ അതംഗീകരിക്കുകയും ചെയ്തിട്ടും നാമിപ്പോഴും വധശിക്ഷയുടെ ഉപാസകരാണ്. ജനങ്ങളുടെ പൊതുവികാരമനുസരിച്ച് വധശിക്ഷ നല്‍കുന്നു എന്ന കോടതിയുടെ പരാമര്‍ശം പോലും നാം കേട്ടു. ഇപ്പോഴിതാ കടല്‍ കൊലയുമായി ബന്ധപ്പെട്ടാണ് ഈ വിഷയം സജീവമായിരിക്കുന്നത്. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ക്കുനേരെ വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്താനാണ് ഐന്‍ഐഎ തീരുമാനം. പ്രസ്തുതനീക്കത്തില്‍നിന്ന് പിന്മാറണമെന്ന് ഇറ്റലിയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ക്കൊല കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന സുപ്രീംകോടതിയുടെ കഴിഞ്ഞ കൊല്ലത്തെ വിധി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതികളായ രണ്ട് നാവികരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി അപേക്ഷ നല്‍കി. സൈനികര്‍ക്ക് വധശിക്ഷ നല്‍കാനാണ് തീരുമാനമെങ്കില്‍ സ്വതന്ത്ര വ്യാപാരകരാറില്‍നിന്ന് പിന്മാറുമെന്ന ഭീഷണിയും യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ സാല്‍വത്തോറ ജിറോണ്‍, മാസിമിലിയാനോ ലാത്തോറ എന്നിവര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, സൈനികര്‍ക്കെതിരെ കര്‍ശനമായ സുവ നിയമം ചുമത്തണമെന്നാണ് എന്‍ഐഎയുടെ നിലപാട്. വധശിക്ഷയാണ് സുവ നിയമം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ കടലിലെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൊലക്കാണ് ഈ നിയമം ചുമത്താറുള്ളത്. ഇവിടെ ഭീകരപ്രവര്‍ത്തനെ നടന്നതായി ആരോപണം പോലുമില്ലെന്ന് ഇറ്റലി പറയുന്നു.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതില്‍ സംശയമില്ല. എന്നാല്‍ വധശിക്ഷ ഒരാധുനിക സമൂഹത്തിനു ഭൂഷണമല്ല എന്ന് പരക്കെ അംഗീകരിച്ച കാലഘട്ടമാണിതെന്ന് മറക്കരുത്. മറുവശത്ത് ദേവയാനി കേസുമായി ബന്ധപ്പെട്ട് അവിടത്തെ നിയമമനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്ക പറയുമ്പോള്‍ നയതന്ത്ര പരിരക്ഷ വേണമെന്ന ശക്തമായ നിലപാടാണല്ലോ നാം സ്വീകരിച്ചത്. ആ അര്‍ത്ഥത്തില്‍ സൈനികരെ സൈനികരായി കാണണമെന്നും ഭീകരരായി കാണരുതെന്നുമുള്ള നിലപാടില്‍ എന്താണ് തെറ്റ്? മാത്രമല്ല, എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്ന ആവശ്യത്തിലും തെറ്റു പറയാനാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply