എങ്ങനെയാണ് ?
വെറും 10 % ഇന്‍ഡ്യാക്കാര്‍ക്കു മാത്രമേ നടി ശ്രീദേവി എങ്ങനെയാണ് മരിച്ചത് എന്നറിയാന്‍ ജിജ്ഞാസ ഉണ്ടാവൂ എന്നിരിക്കിലും നമ്മുടെ മാധ്യമങ്ങള്‍ അക്കാര്യം ചോദിച്ചു കൊണ്ടിരിക്കും. 100% ആളുകള്‍ക്കും അറിയാന്‍ ആഗ്രഹമുള്ള കുറേ ചോദ്യങ്ങളുണ്ട്, ആരും ചോദിക്കാതെ പോയതായി 1. ജസ്റ്റിസ് ലോയ മരിച്ചത് എങ്ങനെയാണ് ? 2. ഹരന്‍ പാണ്ഡ്യ കാറില്‍ വച്ച് വെടിയേറ്റാണ് മരിച്ചത് എന്നു പറയുമ്പോഴും, കാറില്‍ ഒരു തുള്ളി രക്തം പോലും ഇല്ലാതെ പോകുന്നത് എങ്ങനെയാണ് ? 3. ഗോദ്ര കലാപം നടക്കുന്നതിനു […]
വെറും 10 % ഇന്‍ഡ്യാക്കാര്‍ക്കു മാത്രമേ നടി ശ്രീദേവി എങ്ങനെയാണ് മരിച്ചത് എന്നറിയാന്‍ ജിജ്ഞാസ ഉണ്ടാവൂ എന്നിരിക്കിലും നമ്മുടെ മാധ്യമങ്ങള്‍ അക്കാര്യം ചോദിച്ചു കൊണ്ടിരിക്കും. 100% ആളുകള്‍ക്കും അറിയാന്‍ ആഗ്രഹമുള്ള കുറേ ചോദ്യങ്ങളുണ്ട്, ആരും ചോദിക്കാതെ പോയതായി
1. ജസ്റ്റിസ് ലോയ മരിച്ചത് എങ്ങനെയാണ് ?
2. ഹരന്‍ പാണ്ഡ്യ കാറില്‍ വച്ച് വെടിയേറ്റാണ് മരിച്ചത് എന്നു പറയുമ്പോഴും, കാറില്‍ ഒരു തുള്ളി രക്തം പോലും ഇല്ലാതെ പോകുന്നത് എങ്ങനെയാണ് ?
3. ഗോദ്ര കലാപം നടക്കുന്നതിനു മുമ്പേതന്നെ നരേന്ദ്ര മോദി അതറിഞ്ഞത് എങ്ങനെയാണ് ?
4. സൊഹ്‌റബുദ്ദീന്‍ കൊല്ലപ്പെട്ടതും കൗസര്‍ ബീ ഭൂമുഖത്തു നിന്ന് ഇല്ലാതായതും എങ്ങനെയാണ് ?
5. ഇസ്‌റത്ത് ജഹാന്‍ മരിച്ചത് എങ്ങനെയാണ് ?
6. നോട്ട് നിരോധന പ്രഖ്യാപനത്തിന് വെറും 4 മണിക്കൂര്‍ മുമ്പ് നിരവ് മോദി 90 കോടി ബാങ്കില്‍ നിക്ഷേപിക്കാന്‍ ഇടയായത് എങ്ങനെയാണ് ?
8. വിജയ് മല്യ രക്ഷപ്പെട്ടത് എങ്ങനെയാണ് ?
9. തന്നെത്തന്നെയും പീറ്റര്‍ മുക്കര്‍ജിയെയും ധനികനിരയിലേക്ക് ഉയര്‍ത്താന്‍ ലളിത് മോദിക്ക് എളുപ്പത്തില്‍ സാധിച്ചത് എങ്ങനെയാണ് ?
10. റഫേല്‍ യുദ്ധവിമാനത്തിന്റെ 35000 കോടിയുടെ കരാര്‍ പിടിക്കത്തക്കവിധം അനില്‍ അമ്പാനിയുടെ ‘റിലയന്‍സ് ഡിഫന്‍സ് ‘ എന്ന കമ്പനി വെറും 2 ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് എങ്ങനെയാണ് ?
11. ഉത്പാദന വിലയുടെ 177% അധിക വിലയില്‍ പെട്രോളും ഡീസലും സര്‍ക്കാര്‍ വില്ക്കുന്നത് എങ്ങനെയാണ് ?
12. ജസ്റ്റിസ് ലോയയുടെ മെബൈല്‍ ഫോണ്‍ നാഗ്പൂരില്‍ നിന്ന് ലത്തൂര്‍ വരെയുള്ള 500-ല്‍ അധികം കിലോമീറ്റര്‍ സ്വയം യാത്രചെയ്ത് ഈശ്വര്‍ ബഹേതിയുടെ കൈകളിലെത്തിയതും അതിലെ വിവരങ്ങള്‍ മുഴുവന്‍ മായ്ക്കപ്പെട്ടതും എങ്ങനെയാണ് ?
13. വെറും 50,000 രൂപയുടെ മൂലധന നിക്ഷേപം ഉണ്ടായിരുന്ന ജെയ് ഷായുടെ കമ്പനി പെട്ടന്ന് 80,00,00,000 വിറ്റുവരുമാനം ഉള്ള കമ്പനിയായി ഉയര്‍ന്നത് എങ്ങനെയാണ് ?
14. തന്റെ കൈവശം 13,000 കോടി പണമുണ്ട് എന്ന് തുറന്നുപറഞ്ഞ മഹേഷ് ഷാ ഒരു TV സ്റ്റുഡിയോയ്ക്കകത്തു വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പിന്നീട് യാതൊന്നും കേള്‍ക്കാനില്ലാതെ പോയത് എങ്ങനെയാണ് ?
15. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് പകരം 2000 രൂപയുടെ നോട്ട് വരുമ്പോള്‍ അഴിമതി ഇല്ലാതാകുന്നത് എങ്ങനെയാണ് ?
16. രത്തന്‍ ടാറ്റയുടെ നാനോ കാര്‍ ഉത്പാദനത്തിന് 30,000 കോടി സബ്‌സിഡി കിട്ടിയത് എങ്ങനെയാണ്?
17. ഗൗതം അദാനിക്ക് ചുളുവിലയ്ക്ക് ഭൂമി ലഭിച്ചത് എങ്ങനെയാണ് ?
18. ഏതാനും വര്‍ഷം മുമ്പ് കീര്‍ത്തി ആസാദിന്റെ ഓഫീസിനു വെളിയില്‍ ചുമ്മാതിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ലാപ്‌ടോപ്പ് കംപ്യൂട്ടറുകളും പ്രിന്റുകളും അവയുടെ ആകെ വിലയുടെ മൂന്നിലൊന്ന് വരുന്ന തുക ദിവസ വാടകയായി വസൂലാക്കി 400 കോടി ചുളുവില്‍ ഉണ്ടാക്കിയെടുത്തത് എങ്ങനെയാണ് ?
19. നാലു വര്‍ഷം കേന്ദ്രം ഭരിക്കുന്നതിനിടെ സംഭാവനയായി എണ്ണൂറു കോടി കൈപ്പറ്റിയതിന്റെ മാത്രം കണക്കുകളുള്ള BJP, ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസ് 1350 കോടി ചെലവാക്കി നിര്‍മ്മിച്ചത് എങ്ങനെയാണ് ?
കടപ്പാട്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in