അലോപ്പതി കാന്‍സര്‍ ചികിത്സകന്‍ ഡോ. വി.പി.ഗംഗാധരനോട് വീണ്ടും ചില ചോദ്യങ്ങള്‍
ഡോ. ജേക്കബ്ബ് വടക്കന്‍ചേരി താങ്കളുടെ കാന്‍സര്‍ ചികിത്സ വിജയകരമാണെങ്കില്‍ നാടൊട്ടുക്കും പാലിയേറ്റിവ് കെയര്‍ കൊലപാതക കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരുന്നത് എന്തു കൊണ്ടാണ് ?. ലേക്ഷോറിലും അമലയിലും ആര്‍.സി.സിയിലും മാത്രമല്ല മുംബൈയിലെ ടാറ്റാ കാന്‍സര്‍ ഹോസ്പിറ്റലിലും അലോപ്പതിക്കാരുടെ സ്വര്‍ഗരാജ്യമായ അത്യന്താധുനിക മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി അമേരിക്കയിലും വരെ ചികിത്സക്കു പോകുന്ന കാന്‍സര്‍ രോഗികളെല്ലാം 23 കൊല്ലങ്ങള്‍ക്കുള്ളില്‍ പാലിയേറ്റിവ് നിയമവിധേയ കൊലപാതക കേന്ദ്രങ്ങളിലെത്തുകയാണ് ചെയ്യുന്നത്. കോടിയോളമെത്തുന്ന ലക്ഷങ്ങള്‍ മുടക്കി സര്‍ജറിയും, റേഡിയേഷനും, കീമോയുമെല്ലാം ചെയ്ത് അവശരായിട്ടും, അതേ വരെ ഇല്ലാതിരുന്ന […]
താങ്കളുടെ കാന്‍സര്‍ ചികിത്സ വിജയകരമാണെങ്കില്‍ നാടൊട്ടുക്കും പാലിയേറ്റിവ് കെയര്‍ കൊലപാതക കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരുന്നത് എന്തു കൊണ്ടാണ് ?.
ലേക്ഷോറിലും അമലയിലും ആര്‍.സി.സിയിലും മാത്രമല്ല മുംബൈയിലെ ടാറ്റാ കാന്‍സര്‍ ഹോസ്പിറ്റലിലും അലോപ്പതിക്കാരുടെ സ്വര്‍ഗരാജ്യമായ അത്യന്താധുനിക മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി അമേരിക്കയിലും വരെ ചികിത്സക്കു പോകുന്ന കാന്‍സര്‍ രോഗികളെല്ലാം 23 കൊല്ലങ്ങള്‍ക്കുള്ളില്‍ പാലിയേറ്റിവ് നിയമവിധേയ കൊലപാതക കേന്ദ്രങ്ങളിലെത്തുകയാണ് ചെയ്യുന്നത്.
കോടിയോളമെത്തുന്ന ലക്ഷങ്ങള്‍ മുടക്കി സര്‍ജറിയും, റേഡിയേഷനും, കീമോയുമെല്ലാം ചെയ്ത് അവശരായിട്ടും, അതേ വരെ ഇല്ലാതിരുന്ന ഹൃദ്രോഗം പെട്ടെന്ന് ഉണ്ടായിട്ടും , അതേവരെ കാന്‍സര്‍
ഇല്ലാതിരുന്ന അവയവങ്ങളില്‍ കാന്‍സര്‍ പിടിപെട്ടിട്ടുമൊക്കെയാണ് നിങ്ങളുടെ കാന്‍സര്‍ ചികിത്സ വിജയ പൂര്‍വ്വം കഴിഞ്ഞവരില്‍ ബഹുഭൂരിഭാഗവും മരിക്കുന്നത്. . മാറില്‍ അല്ലെങ്കില്‍ വയറ്റില്‍ മാത്രമുണ്ടായിരുന്ന കാന്‍സറിന് ശരീരത്തെ മൊത്തം മരുന്നു കയറ്റി ചികിത്സിക്കുന്ന കീമോതെറാപ്പിയും കാന്‍സറിനെ കിറുകൃത്യമായി കണ്ടുപിടിച്ച് കരിച്ച് കളയുന്ന റേഡിയേഷന്‍ തെറാപ്പിയും കാന്‍സര്‍ ബാധിച്ച അവയവങ്ങളെ മുറിച്ച് മാറ്റുന്ന സര്‍ജറിയുമെല്ലാം കഴിഞ്ഞിട്ടും പിന്നെ എങ്ങനെയാണ് ഒരു ശരീരത്തില്‍ കാന്‍സര്‍ മറ്റൊരു ഭാഗത്ത് പ്രത്യക്ഷപ്പെടുന്നത് ? അല്ലെങ്കില്‍ ആ ഭാഗത്ത് തന്നെ പടരുന്നത് ?
നിങ്ങളുടെ ചികിത്സ എന്നത് പൊട്ടക്കണ്ണന്റെ മാവിലേക്കുള്ള ഏറ് പോലെ എന്നതിനാല്‍ മാത്രമല്ലേ ?
ഏത് രോഗത്തിലും സ്വഭാവികമായി ഉണ്ടാകുമെന്ന് വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്ന ‘പ്ലാസിബോ ഇഫെക്ട്‌സ്’ അല്ലാതെ അതില്‍ കൂടുതല്‍ ശതമാനം രോഗമുക്തി ഡോ. ഗംഗാധരന്റെയോ അല്ലെങ്കില്‍ സഹ ഓങ്കോളജിസ്റ്റുകളുടേയോ ചികിത്സയില്‍ ഉണ്ടാകുന്നുണ്ടോ ?
ഫാള്‍സ് പോസിറ്റിവ് എന്ന നിലയില്‍ ഇല്ലാത്ത കാന്‍സര്‍ ഉണ്ടെന്ന കണ്ടു പിടിച്ച് രോഗം ഇല്ലാത്ത ഒരു നിര്‍ഭാഗ്യ ശരീരത്തെ കീറിമുറിച്ചും കരിച്ചും വിഷം കയറ്റിയും കൊല്ലാക്കൊല ചെയ്തും വിടുന്നവര്‍ മാത്രമല്ലേ സത്യത്തില്‍ നിങ്ങളുടെ ചികിത്സ കഴിഞ്ഞും ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നവര്‍ ? . നൂറ് ലാബ് ടെസ്റ്റുകളില്‍ സംഭവിക്കാനിടയുള്ള ഫാള്‍സ് പോസിറ്റീവ് , ഫാള്‍സ് നെഗറ്റീവ് അബദ്ധ റിപ്പോര്‍ട്ടുകള്‍ എത്രയാണെന്ന് കാന്‍സര്‍ ചികിത്സാ മാഫിയയുടെ വക്താക്കളില്‍ ആരെങ്കിലും ഒന്നു പറയുമോ.?
കാന്‍സറിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി ഒരു കാന്‍സര്‍ വിദഗ്ധനും പറഞ്ഞതായിട്ട് ഇതേവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. കീടനാശിനികള്‍, അന്തരീക്ഷ മലിനീകരണം,, മാംസ ഭക്ഷണം, എന്നിങ്ങനെ ചില സൂചനകള്‍ മാത്രം ഡോ. ഗംഗാധരന്റെ ഭാഗത്തുനിന്നും ചില പ്രഭാഷണ വേദികളില്‍ കേട്ടിട്ടുണ്ട്.
താങ്കളുടെ ചികിത്സയില്‍ എത്ര രോഗികളോട് സത്യ സന്ധമായി കാന്‍സറിന്റെ കാരണം തുറന്നു പറഞ്ഞിട്ടുണ്ട് ?.
എത്ര കാന്‍സര്‍ രോഗികളുടെ കേസ് ഷീറ്റുകളില്‍ ഇക്കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ?.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in