മാധ്യമങ്ങളിലെ വര്‍ണ്ണവിവേചനനം : സെന്‍കുമാര്‍ പറഞ്ഞതാണ് ശരി ഷാനി…
ഇന്ത്യയില്‍, കേരളത്തിലും ഏതു മേഖലയിലാണ് ദളിത് വിഭാഗങ്ങളോട് വിവേചനം നിലനില്‍ക്കാത്തത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ അവഹേളിക്കപ്പെടാത്ത മേഖല വിരലിലെണ്ണാവുന്നതുണ്ടെങ്കില്‍ ഭാഗ്യം. പല മേഖലകളിലും ദളിതരെ പൂര്‍ണ്ണമായും അവഗണിക്കുന്നു. എന്നിട്ടും ആരെങ്കിലും കയറിപറ്റിയാല്‍ അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു. ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട മനോരമ ടി വി ചര്‍ച്ചയില്‍ ജയില്‍ മേധാവി ടി പി സെന്‍ കുമാര്‍ മറ്റുമേഖലകളെ പോലെ മാധ്യമ രംഗത്തും വര്‍ണ്ണ വിവേചനം നില നില്‍ക്കുന്നുണ്ടെന്നും അവിടെ താഴ്ന്ന വിഭാഗത്തില്‍ പെട്ട എത്ര പേരുണ്ട് […]
ഇന്ത്യയില്‍, കേരളത്തിലും ഏതു മേഖലയിലാണ് ദളിത് വിഭാഗങ്ങളോട് വിവേചനം നിലനില്‍ക്കാത്തത്? ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ അവഹേളിക്കപ്പെടാത്ത മേഖല വിരലിലെണ്ണാവുന്നതുണ്ടെങ്കില്‍ ഭാഗ്യം. പല മേഖലകളിലും ദളിതരെ പൂര്‍ണ്ണമായും അവഗണിക്കുന്നു. എന്നിട്ടും ആരെങ്കിലും കയറിപറ്റിയാല്‍ അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു.
ദൃശ്യം സിനിമയുമായി ബന്ധപ്പെട്ട മനോരമ ടി വി ചര്‍ച്ചയില്‍ ജയില്‍ മേധാവി ടി പി സെന്‍ കുമാര്‍ മറ്റുമേഖലകളെ പോലെ മാധ്യമ രംഗത്തും വര്‍ണ്ണ വിവേചനം നില നില്‍ക്കുന്നുണ്ടെന്നും അവിടെ താഴ്ന്ന വിഭാഗത്തില്‍ പെട്ട എത്ര പേരുണ്ട് എന്നും ചോദിച്ചപ്പോള്‍ ചര്‍ച്ച നയിച്ച ഷാനി പ്രഭാകര്‍ മാധ്യമ സ്ഥാപനങ്ങള്‍ അത്തരം മാനദണ്ഡങ്ങള്‍ നോക്കിയല്ല നിയമനം നടത്തുക എന്ന് ‘വ്യക്തമാക്കി’ ആ വിഷയം അവസാനിപ്പിക്കുകയായിരുന്നു. സെന്‍കുമാറിന്റെ പ്രസക്തമായ ചോദ്യത്തിനു മറുപടി പറയാതെയാണ് പതിവുപോലെ അവതാരകരുടെ ഫാസിസ്റ്റ് സ്വഭാവം അവര്‍ പ്രകടമാക്കിയത്. പോലീസിലും ഈ വിഷയമുണ്ടെന്ന് സെന്‍കുമാര്‍ എന്നേ പറഞ്ഞിട്ടുണ്ട്. കലാഭവന്‍ മണിക്ക് പോലീസില്‍ നിന്നുണ്ടായ തിക്താനുഭവങ്ങള്‍ മോഹന്‍ലാലിനുണ്ടാകുമോ എന്നദ്ദേഹം ചോദിച്ചത് അടുത്തകാലത്താണ്.
ജനസംഖ്യാനുപാതികനമായി ദളിത് പങ്കാളിത്തം നിലനില്‍ക്കുന്നില്ലെങ്കില്‍ അവിടെ വിവേചനമുണ്ടെന്നതില്‍ സംശയമെന്ത്? അവിടെ അത്തരം മാനദണ്ഡങ്ങള്‍ നോക്കുന്നില്ല എങ്കില്‍ അതിനെ വര്‍ണ്ണവിവേചനമായി തന്നെ കാണണം. ഇതുമായി ബന്ധപ്പെട്ട എത്രയോ ചര്‍ച്ചകള്‍ക്കുശേഷമാണ് സംവരണം എന്ന ആശയം തന്നെ രൂപം കൊണ്ടത്. അത് ഔദാര്യമല്ല, അവകാശമാണെന്നും. നിര്‍ഭാഗ്യകരമെന്നുപറയട്ടെ ജനാധിപത്യത്തിന്റെ തൂണുകളാണെന്നു വിശേഷിക്കപ്പെടുന്ന ജുഡീഷ്യറിയിലും മാധ്യമങ്ങളിലൊന്നും സംവരണം നിലനില്‍ക്കുന്നില്ല. അതിനെ വിശേഷിപ്പിക്കേണ്ടത് വര്‍ണ്ണവിവേചനമെന്നല്ലാതെ മറ്റെന്താണ്?
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റെടുത്ത് പരിശോധച്ചാല്‍ ഈ വിഷയം ബോധ്യപ്പെടും. അവിടെ ദളിത് പ്രാതിനിധ്യം വിരലിലെണ്ണാവുന്നവര്‍ മാത്രം. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതാണ് ആര്‍ജ്ജവമായ സമീപനം.
തീര്‍ച്ചയായും ഈ വിഷയം സ്ത്രീകള്‍ക്കും ബാധകമാണ്. ദൃശ്യമാധ്യമങ്ങളിലാണ് അല്‍പ്പമെങ്കിലും സ്ത്രീ പ്രാതിനിധ്യമുള്ളത്. അവിടെപോലും വിവേചനം എന്ന് അടുത്തയിടെ ഒരു പ്രമുഖചാനലുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാനസമിതിയലേക്ക് ഒരു വനിതപോലും തിരഞ്ഞെടുക്കപ്പെട്ടില്ല എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. അതൊക്കെ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in