ബജറ്റ് വികസനോന്മുഖം
ഡോ വി കെ വിജയകുമാര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസനോന്മുഖമാണ് മോദിസര്‍ക്കാരിന്റെ ആദ്യബജറ്റെന്ന് ധനകാര്യവിദഗ്ധനായ ഡോ വി കെ വിജയകുമാര്‍. ഏതൊരു ബജറ്റിനേയും വിലയിരുത്തേണ്ടത് അതവതരിപ്പിക്കുന്ന സമയത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ്. 1991ലും 1996ലും മറ്റും യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റുകള്‍ ഇതിനു പ്രകടമായ ഉദാഹരണങ്ങളാണ്. 91ലെ ഡോക്ടര്‍ മന്‍മോഹന്‍സിംഗിന്റെ ബജറ്റ് അന്നത്തെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് അനുയോജ്യമായിരുന്നു. അതിന്റെ തുടര്‍ച്ചയായി 96ലെ ചിദംബരത്തിന്റെ ബജറ്റാകട്ടെ ദീര്‍ഘകാല വികസനത്തെ മുന്‍കൂട്ടി കണ്ട ഒന്നായിരുന്നു. അതിന്റെ സ്വാധീനങ്ങള്‍ ഇന്നും ഇന്തന്‍ സാമ്പത്തിക മേഖലയില്‍ […]
ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസനോന്മുഖമാണ് മോദിസര്‍ക്കാരിന്റെ ആദ്യബജറ്റെന്ന് ധനകാര്യവിദഗ്ധനായ ഡോ വി കെ വിജയകുമാര്‍.
ഏതൊരു ബജറ്റിനേയും വിലയിരുത്തേണ്ടത് അതവതരിപ്പിക്കുന്ന സമയത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണ്. 1991ലും 1996ലും മറ്റും യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റുകള്‍ ഇതിനു പ്രകടമായ ഉദാഹരണങ്ങളാണ്. 91ലെ ഡോക്ടര്‍ മന്‍മോഹന്‍സിംഗിന്റെ ബജറ്റ് അന്നത്തെ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥക്ക് അനുയോജ്യമായിരുന്നു. അതിന്റെ തുടര്‍ച്ചയായി 96ലെ ചിദംബരത്തിന്റെ ബജറ്റാകട്ടെ ദീര്‍ഘകാല വികസനത്തെ മുന്‍കൂട്ടി കണ്ട ഒന്നായിരുന്നു. അതിന്റെ സ്വാധീനങ്ങള്‍ ഇന്നും ഇന്തന്‍ സാമ്പത്തിക മേഖലയില്‍ കാണാന്‍ കഴിയും.
അരുണ്‍ജറ്റ്‌ലിയുടേയും മോദി സര്‍ക്കാരിന്റേയും ആദ്യബജറ്റിനെ വിലയിരുത്തേണ്ടത് ഇത്തരമൊരു സമീപനത്തില്‍ നിന്നാകണം. രാഷ്ട്രീയ താല്‍പ്പര്യങ്ങലേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത്. അതിനാണ്. തീര്‍ച്ചയായും ഡോ മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടു യുപിഎ സര്‍ക്കാരുകളുടെ കാലഘട്ടം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കേല്‍പ്പിച്ച മുറിവുകള്‍ ചില്ലറയല്ല. വളര്‍ച്ചാനിരക്ക് കുറഞ്ഞു. ധനകമ്മി കൂടി. വിലകയറ്റം രൂക്ഷമായി. ഇതില്‍നിന്ന് മുന്നോട്ടുപോകുക എന്നതാണ് ഇപ്പോഴത്തെ അടിയന്തരാവശ്യം. ജിഡിപിയിലെ ഒരു ശതമാനം അന്തരം പോലും ഉണ്ടാക്കുന്ന വ്യത്യാസം ചില്ലറയല്ല. 9 ലക്ഷം തൊഴിലവസരങ്ങളുടെ വ്യത്യാസമാണ് അതുണ്ടാക്കുക. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വളര്‍ച്ചാനിരക്ക് 5 ശതമാനത്തില്‍ താഴെയായി എന്നതു മറക്കരുത്. അതിനെ എട്ടര ശതമാനത്തിലെത്തിക്കാനാണ് പുതിയ ബജറ്റ് വിഭാവനം ചെയ്യുന്നത്. തീര്‍ച്ചയായും അതുണ്ടാക്കുന്ന മാറ്റങ്ങല്‍ നിസ്സാരമല്ല.
വിലകയറ്റമാകട്ടെ കഴിഞ്ഞ രണ്ടുവര്‍ഷമായി അതിരൂക്ഷമാണ്. അതിനിടയില്‍ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം നല്‍കുന്ന കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. അതിനായി റിസര്‍വ്വ് ബാങ്കിന്റെ ഇടപെടലുമുണ്ടായില്ല. ഡീസല്‍ – പെട്രോള്‍ വില കൂടുന്നതാണ് വിലകയറ്റതിനു കാരണമെന്ന ലളിതമായ സമവാക്യം കൊണ്ടുനടക്കുന്നതില്‍ കാര്യമില്ല. മറിച്ച് വളര്‍ച്ചാ തോതാണ് വര്‍ദ്ധിക്കേണ്ടത്. ധനകമ്മി കഉരയുകയും വേണം. ആ ദിശയില്‍ വികസനോന്മുഖമായ ബജറ്റാണ് അരുണ്‍ ജറ്റ്‌ലി അവതരിപ്പിച്ചിരിക്കുന്നത്. ധനകമ്മി 3 ശതമാനമാക്കുകയാണ് ലക്ഷ്യം. അത് നേടിയെടുക്കാന്‍ കഴിയുമെന്നുതന്നെ പ്രതീക്ഷിക്കാം.
ഇതൊക്കെയാണെങ്കിലും മുന്‍ സര്‍ക്കാരിന്റെ നിലപാടുകളെ കുറ്റപ്പെടുത്താന്‍ ധനമന്ത്രി തയ്യാറായിട്ടില്ല എന്നോര്‍ക്കുക. അതിനാല്‍തന്നെ ഒരു ജന്റില്‍മാന്‍ ബജറ്റാണിതെന്നു തന്നെ പറയാം. മാത്രമല്ല ഒന്നരമാസം മാത്രമാണ് ബജറ്റ് തയ്യാറാക്കാന്‍ അദ്ദേഹത്തിനു ലഭിച്ചത്. അടുത്ത ബജറ്റിനായി ഇനി 8 മാസം പോലുമില്ല എന്നും മറക്കരുത്. ഇത്രയും കാലത്തെ അനുഭവം കൊണ്ട് പുതിയ ബജറ്റില്‍ അനുഗുണമായ മാറ്റങ്ങള്‍ അരുണ്‍ജറ്റ്‌ലി വരുത്തുമെന്നു കരുതാം.
പുതിയ സംരംഭങ്ങള്‍ക്ക് 10000 കോടി അനുവദിച്ചതാണ് ബജറ്റിന്റെ മറ്റൊരു ആകര്‍ഷണീയത. തീര്‍ച്ചയായും യുവജനങ്ങള്‍ക്ക് ഇതു വലിയ നേട്ടം ചെയ്യും. അതുപോലെതന്നെയാണ് ബാങ്കിംഗ് രംഗത്തെ പുതിയ ഒരു പ്രഖ്യാപനവും. നമ്മുടെ ബാങ്കകള്‍ നിക്ഷേപത്തിന്റെ 22 ശതമാനം ബോണ്ടുകളിലും 4 ശതമാനം പണമായും സൂക്ഷിക്കണമെന്നുണ്ട്. ബാക്കി 74 ശതമാനമാണ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. ഇതിലാണ് കാതലായ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. അതുവഴി 15ഉം 20ഉം വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക് കഴി.യും. ഇതുവഴി വികസനരംഗത്ത് വന്‍കുതിപ്പുതന്നെ പ്രതീക്ഷിക്കാം.
ബജറ്റിലെ ഏറ്റവംു പ്രധാന നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സൂചിപ്പിച്ചത്. വിശദമായ പരിശോധനയില്‍ നിഷേധാത്മക നിര്‍ദ്ദേശങ്ങളുമുണ്ട്. വിദേശനിക്ഷേപത്തെ കുറ്ച്ചുള്ള തര്‍ക്കങ്ങള്‍ വേറെ. അതിലേക്കൊന്നും കടക്കാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വികസനോന്മുഖമായ ഒന്നാണ് മോദി സര്‍ക്കാരിന്റേത് എന്നു പറയേണ്ടിവരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in