പൊട്ടന്‍ കളി പോലീസിനോടുമതി

പി എന്‍ അശോകന്‍ ഒളിവിലുള്ള ചില മാവോയിസ്റ്റ്‌ുകളെ തെരയുന്നതിനുള്ള ലുക്കൗട്ട്‌ നോട്ടീസിനോടൊപ്പം ഒളിവിലല്ലാത്ത ചിലരുടെ ഫോട്ടോകള്‍ കൂടി പതിച്ച പോലീസ്‌ നടപടിയെ എതിര്‍ക്കണം. എന്നാല്‍ ആ ലുക്കൗട്ട്‌ നോട്ടീസില്‍ പടം പെട്ടുപോയവര്‍ക്ക്‌ പൗരസ്വീകരണം നല്‍കി ജ്ഞാനസ്‌നാനം ചെയ്‌തതുകൊണ്ട്‌ മാത്രമവര്‍ ബിനായക്‌ സെന്നാവില്ല….. ഒളിവിലുള്ള ചില മാവോയിസ്റ്റ്‌ുകളെ തെരയുന്നതിനുള്ള ലുക്കൗട്ട്‌ നോട്ടീസിനോടൊപ്പം ഒളിവിലല്ലാത്ത ചിലരുടെ ഫോട്ടോകള്‍ കൂടി പതിക്കാനിടയായ സംഭവം ഒരൊറ്റ ദിവസത്തെ വാര്‍ത്തയായിരുന്നു നമ്മുടെ ചാനലുകളില്‍. തെറ്റ്‌ പറ്റിയെന്ന്‌ സമ്മതിച്ച പോലീസ്‌ ആ നോട്ടീസുകള്‍ പറിച്ചുമാറ്റി കീറിക്കളയുകയും […]

maoപി എന്‍ അശോകന്‍

ഒളിവിലുള്ള ചില മാവോയിസ്റ്റ്‌ുകളെ തെരയുന്നതിനുള്ള ലുക്കൗട്ട്‌ നോട്ടീസിനോടൊപ്പം ഒളിവിലല്ലാത്ത ചിലരുടെ ഫോട്ടോകള്‍ കൂടി പതിച്ച പോലീസ്‌ നടപടിയെ എതിര്‍ക്കണം. എന്നാല്‍ ആ ലുക്കൗട്ട്‌ നോട്ടീസില്‍ പടം പെട്ടുപോയവര്‍ക്ക്‌ പൗരസ്വീകരണം നല്‍കി ജ്ഞാനസ്‌നാനം ചെയ്‌തതുകൊണ്ട്‌ മാത്രമവര്‍ ബിനായക്‌ സെന്നാവില്ല…..

ഒളിവിലുള്ള ചില മാവോയിസ്റ്റ്‌ുകളെ തെരയുന്നതിനുള്ള ലുക്കൗട്ട്‌ നോട്ടീസിനോടൊപ്പം ഒളിവിലല്ലാത്ത ചിലരുടെ ഫോട്ടോകള്‍ കൂടി പതിക്കാനിടയായ സംഭവം ഒരൊറ്റ ദിവസത്തെ വാര്‍ത്തയായിരുന്നു നമ്മുടെ ചാനലുകളില്‍. തെറ്റ്‌ പറ്റിയെന്ന്‌ സമ്മതിച്ച പോലീസ്‌ ആ നോട്ടീസുകള്‍ പറിച്ചുമാറ്റി കീറിക്കളയുകയും ചെയ്‌തു. മാധ്യമങ്ങള്‍ക്ക്‌ (പോലീസിനും) ഒരു ഫോണ്‍കോള്‍ ദൂരത്തു മാത്രമുള്ള ഇവരുടെ ഫോട്ടോ ഇങ്ങിനെ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നോ? ഇവരുടെ പേരില്‍ എന്തെങ്കിലും കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍തന്നെ അത്‌ സാധാരണ ഗതിയില്‍ അന്വേഷിക്കുകയും വിചാരണ ചെയ്യുകയുമല്ലേ വേണ്ടിയിരുന്നത്‌? പോലീസിനെതിരെയും ഈ സുഹൃത്തുക്കള്‍ക്ക്‌ അനുകൂലമായുമുള്ള പ്രതികരണങ്ങളോടൊപ്പം നില്‍ക്കാം നമുക്ക്‌.

ഭീകരര്‍ സാമൂഹ്യ പ്രവര്‍ത്തകരോ? – നഗരത്തില്‍ നിറയെ പോസ്റ്ററുകള്‍. പോലീസ്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും? അല്ല നക്‌സലൈറ്റ്‌ സുഹൃത്തുക്കള്‍ പോസ്റ്റര്‍ അടിച്ചപ്പോള്‍ തെറ്റിപ്പോയതാണ്‌. വാചകം ഇങ്ങനെയാണ്‌ വേണ്ടിയിരുന്നത്‌: സാമൂഹ്യ പ്രവര്‍ത്തകര്‍ ഭീകരരോ?
വയനാട്ടില്‍ ഒളിവിലുള്ള ചില നക്‌സലൈറ്റ്‌ (മാവോയിസ്റ്റ്‌)കളെ തെരയുന്നതിനുള്ള ലുക്കൗട്ട്‌ നോട്ടീസിനോടൊപ്പം ഒളിവിലല്ലാത്ത ചിലരുടെ ഫോട്ടോകള്‍ കൂടി പതിക്കാനിടയായ സംഭവം ഒരൊറ്റ ദിവസത്തെ വാര്‍ത്തയായിരുന്നു നമ്മുടെ ചാനലുകളില്‍. തെറ്റ്‌ പറ്റിയെന്ന്‌ സമ്മതിച്ച പോലീസ്‌ ആ നോട്ടീസുകള്‍ പറിച്ചുമാറ്റി കീറിക്കളയുകയും ചെയ്‌തു. മാധ്യമങ്ങള്‍ക്ക്‌ (പോലീസിനും) ഒരു ഫോണ്‍കോള്‍ ദൂരത്തു മാത്രമുള്ള ഇവരുടെ ഫോട്ടോ ഇങ്ങിനെ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നോ? ഇവരുടെ പേരില്‍ എന്തെങ്കിലും കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍തന്നെ അത്‌ സാധാരണ ഗതിയില്‍ അന്വേഷിക്കുകയും വിചാരണ ചെയ്യുകയുമല്ലേ വേണ്ടിയിരുന്നത്‌? പോലീസിനെതിരെയും ഈ സുഹൃത്തുക്കള്‍ക്ക്‌ അനുകൂലമായുമുള്ള പ്രതികരണങ്ങളോടൊപ്പം നില്‍ക്കാം നമുക്ക്‌.
എന്നാല്‍ തുടരുന്ന അമിത പ്രതികരണങ്ങള്‍ കാണുമ്പോള്‍ ചിലതുകൂടി കൂട്ടി ചേര്‍ക്കാന്‍ തോന്നുന്നു; മാവോ മാവോ എന്ന്‌ കേള്‍ക്കാത്തവരാണോ ഇവര്‍? കൊല്ലാന്‍ (മരിക്കാനല്ല) പേടിയായതുകൊണ്ട്‌ മാത്രം മാവോയിസ്റ്റുകളാവാത്തവരാണോ ഈ സുഹൃത്തക്കള്‍? ഇവരില്‍ മുണ്ടൂര്‍ രാവുണ്ണിയും മറ്റും അറിയപ്പെടുന്ന നക്‌സലൈറ്റുകള്‍ (എക്‌സലൈറ്റുകള്‍ അല്ല) തന്നെയാണ്‌. `പോരാട്ടം’ ഒരു നക്‌സലൈറ്റ്‌ ഗ്രൂപ്പാണ്‌. അതിന്റെ നേതാവാണ്‌ രാവുണ്ണി. അഡ്വ.പൗരന്‍ എത്രയോ കാലമായി നക്‌സലൈറ്റ്‌ പൗരാവകാശങ്ങളുടെ ഔദ്യോഗിക വക്താവാണ്‌, അതിനുവേണ്ടി പി.യു.സി.എല്‍ പോലും പിടിച്ചെടുത്ത ആളുമാണ്‌. ഈ പോലീസ്‌ ലിസ്റ്റില്‍ പെട്ട ആരാണ്‌ `മ്യാവു മ്യാവു’ എന്ന്‌ മാത്രം കേട്ടിട്ടുള്ളവര്‍? വെറും വെജിറ്റേറിയന്‍മാര്‍ ഈ കൂട്ടത്തിലാരെങ്കിലുമുണ്ടോ?
കാല്‍ നൂറ്റാണ്ടായി രൂപപ്പെട്ടുവരുന്ന കേരളത്തിലെ നവ സാമൂഹ്യ പ്രസ്ഥാനങ്ങളെ ഹൈജാക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ-മത ഗ്രൂപ്പുകളില്‍ ഒന്നാണ്‌ മാവോയിസ്റ്റുകള്‍. വല്ലാതെ സഹിക്കാതെ വന്നപ്പോള്‍ `നക്‌സലൈറ്റുകള്‍ക്ക്‌ പ്രവേശനം ഇല്ല’ എന്ന പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയ സംഭവം പോലും ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. കാസര്‍കോട്‌ മുതല്‍ വിളപ്പില്‍ശാല വരെയുള്ള സമരങ്ങളിലൊന്നു പോലും ഭരണ-പ്രതിപക്ഷ സമരങ്ങളല്ല എന്നതുപോലെ നക്‌സലൈറ്റ്‌ സമരങ്ങളുമല്ല. അടിയോര്‍ക്കെന്തിന്‌ ഇനിയും പുറത്തു നിന്ന്‌ മറ്റൊരു പെരുമന്‍, അത്‌ സാക്ഷാല്‍ വര്‍ഗീസ്‌ ആയാല്‍ പോലും?
ഒരു പോലീസ്‌ കൈപ്പിഴയുടെ പേരില്‍ ഇപ്പോള്‍ രക്തസാക്ഷികളായി അവരോധിക്കപ്പെടുന്ന ഈ സുഹൃത്തുക്കളെ ഒന്നോര്‍മ്മിപ്പിക്കട്ടെ: വിപ്ലവകാരികള്‍/റാഡിക്കലുകള്‍ ഒരിക്കലും സ്വന്തം ഉദ്ദേശ-ലക്ഷ്യങ്ങളും ആദര്‍ശങ്ങളും പ്രത്യയശാസ്‌ത്രാഭിമുഖ്യങ്ങളും മറിച്ചു പിടിക്കുന്നവരല്ല, പകരം ഉറക്കെ വിളിച്ചു പറയുന്നവരാണ്‌. ഇങ്കിലാബ്‌ സിന്ദാബാദ്‌ എന്ന്‌ അലറിവിളിച്ച ഭഗത്‌സിംഗ്‌ മുതല്‍ ഞങ്ങള്‍ നക്‌സലൈറ്റുകള്‍ എന്ന്‌ പാടി നടന്ന ജനകീയ സാംസ്‌കാരിക വേദിക്കാര്‍ വരെ. ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറായിത്തന്നെയാണ്‌ അവരാ വഴി തെരഞ്ഞെടുത്തത്‌.
മാവോയിസ്റ്റുകളാണെങ്കില്‍ അത്‌ തുറന്നുപറഞ്ഞ്‌ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ഉണ്ടാവണം. മറ്റേതെങ്കിലും മറകളെന്തിന്‌? ഗാന്ധിയന്‍ വര്‍ത്താനങ്ങളുടെ പോലും മറ ഇപ്പോള്‍ കേരളത്തില്‍ നക്‌സലൈറ്റ്‌ നുഴഞ്ഞുകയറലിന്‌ ഉപയോഗിക്കപ്പെടുന്നുണ്ട്‌. പൊട്ടന്‍കളി പോലീസിനോടാവാം. ജനങ്ങളോട്‌ വേണ്ട. അല്ലെങ്കില്‍ വിപ്ലവകാരികള്‍ക്ക്‌ എന്താണ്‌ ജനങ്ങളില്‍ നിന്ന്‌ മറച്ച്‌ വെക്കാനുള്ളത്‌?
ആ ലുക്കൗട്ട്‌ നോട്ടീസില്‍ പടം പെട്ടുപോയവര്‍ക്ക്‌ പൗരസ്വീകരണം നല്‍കി ജ്ഞാനസ്‌നാനം ചെയ്‌തതുകൊണ്ട്‌ മാത്രമവര്‍ ബിനായക്‌ സെന്നാവില്ല, സ്വന്തം പത്രാധിപര്‍ ഗോവിന്ദന്‍കുട്ടിയേ ആവൂ. എവിടെപോയി ആ പഴയ ഹീറോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply